"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ff) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== 2019-21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | == 2019-21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ||
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്. | ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്. |
21:59, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 13610 | മയൂൺ സാറാ തരകൻ | 9 C |
|
2 | 15471 | ഹൃദ്യ ജിജോ | 9 A |
|
3 | 16733 | ആൻ മേരി ബെന്നി | 9 C |
|
4 | 16607 | സാറാ ലിയോൺസ് | 9 D |
|
5 | 15413 | അനീന റോയി | 9 D |
|
6 | 16676 | ദീപിക എസ് | 9 D |
|
7 | 15415 | ബിയ സാജു | 9 D |
|
8 | 16675 | ഭുവന ഇ | 9 C |
|
9 | 16618 | ആദില ഇല്ലിയാസ് | 9 C |
|
10 | 14553 | അൽന സിജോ | 9 D |
|
11 | 16215 | അന്ന റോസ് ബിനു | 9 C |
|
12 | 16721 | എലിസബത്ത് ഷിജു | 9 C |
|
13 | 13636 | എലിസബത്ത് എൽദോസ് | 9 A |
|
14 | 13671 | ആൻ മരിയ ബേബി | 9 D |
|
15 | 15862 | അസ്ലഹ അലിയാർ | 9 D |
|
16 | 13736 | ബിസ്മി ഫാത്തിമ സുധീർ | 9 C |
|
17 | 14550 | ഐശ്വര്യ മനോജ് | 9 A |
|
18 | 13623 | അലീഷ ഷൈജു | 9 C |
|
19 | 16263 | സ്വഫ്വാന യാസ്മിൻ റ്റി എസ് | 9 A |
|
20 | 13701 | കാർത്തിക ബൈജു | 9 A |
|
21 | 13694 | ദേവിക ബിനീഷ് | 9 C |
|
22 | 13624 | ജിഷ ജോസ് | 9 D |
|
23 | 14988 | ക്രിസ്റ്റീനമോൾ സാജു | 9 D |
|
24 | 14145 | അപർണ എസ് | 9 D |
|
25 | 13758 | ഫസീഹ ബീഗം | 9 A |
|
26 | 13684 | നികിത രാധാകൃഷ്ണൻ | 9 A |
|
27 | 15460 | അസ്ന ഫാത്തിമ ഒഎ | 9 A |
|
28 | 16599 | അപർണ | 9 D |
|
29 | 16619 | ഫർസാന ഇല്ലിയാസ് | 9 A |
|
30 | 15569 | ലക്ഷ്മിപ്രിയ പി | 9 D |
|
31 | 15446 | ഐഷ വി ഇ | 9 D |
|
32 | 13676 | മരിയ സോയി | 9 D |
|
33 | 15411 | ഹിദ പർവിൻ | 9 D |
|
34 | 16602 | മെഹറിൻ പി എൻ | 9 C |
|
35 | 16611 | എലിസബത്ത് ഡിജി | 9 C |
|
പ്രവർത്തനങ്ങൾ
കൈറ്റിൽ നിന്നും തന്നിരിക്കുന്ന മൊഡ്യൂൾ അനുസരിച്ച് വളരെ കൃത്യതയോടെ ഏകദിനക്യാമ്പുകളും റുട്ടീൻ ക്ലാസ്സുകളും നടത്തുകയും കുട്ടികളുടെ പഠനത്തിനാവശ്യമായ എല്ലാ റിസോഴ്സുകളും സൗകര്യങ്ങളും ലാബിൽ ഒരുക്കുകയും ചെയ്തിരിക്കുന്നു
ഏകദിന ക്യാംപ് 1
15/06/2019 : ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 15/06/2019 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. അടിമാലി ഉപജില്ലയിലെ കൈറ്റ് മിസ്ട്രസ്സുമാരുടെ പങ്കാളിത്തവും പ്രിലിമിനറി ക്യാംപിൽ ഉണ്ടായിരുന്നു. 2019-2 0 വർഷത്തെലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തെക്കുറിച്ചുള്ള ആലോചനായോഗവും നടന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായി മയൂൺ സാറ തരകനെയും ഡപ്യൂട്ടി ലീഡറായി ഹൃദ്യ ജിജോയെയും തെരഞ്ഞെടുത്തു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ 35 കുട്ടികൾക്കാണ് ലിറ്റിൽകൈറ്റ്സിൽ അംഗത്വം നൽകിയിരിക്കുന്നത്. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു. പ്രൊജക്ടർ-ട്രബിൾ ഷൂട്ടിംഗ്, സ്കാച്ച്, MIT അപ്പ് ഇൻവെന്റർ എന്നിവയിലായിരുന്നു പരിശീലനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലകൻ സഹായക വീഡിയോ കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. പ്രൊജക്ടറിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കുറിപ്പ് തയ്യാറാക്കുകയും, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്ക് പ്രൊജക്ടറിന്റെ ക്രമീകരണം സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുന്നതിനുള്ള ശേഷി നേടുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോഗ്രാമിംഗ് അഭിരുചി പരിപോഷിപ്പിക്കുന്നതിനും അതൊടൊപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനുമായി സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം പ്രദർശിപ്പിക്കുകയും സ്കാച്ച് സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആക്ടിവിറ്റി നൽകി. ട്രാക്കിലൂടെ കാർ ഓടിക്കുന്ന ഗെയിം തയ്യാറാക്കുന്നതിനുള്ള ആക്ടിവിറ്റിയാണ് കുട്ടികൾക്ക് നൽകിയാണ്.എട്ടാം ക്ലാസ്സിലെ ഐ ടി സിലബസിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉണ്ടായിരുന്നതിനാൽ കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് നടന്ന സെഷനിൽ MIT app Inventer കുട്ടികൾ പരിചയപ്പെട്ടു. ഈ ആപ്ലിക്കേഷനിലെ ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. MIT ആപ്പ് ഇൻവെന്ററിൽ കാൽക്കുലേറ്റർ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. പുതു അറിവുകൾ നേടി കുട്ടികൾ ഏറെ സന്തോഷത്തോടെ ............... അടുത്ത ക്ലാസ്സിനായി ..................
ഏകദിന ക്യാംപ്2
4/10/10 ന് ഫാത്തിമ മാതയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ക്യാംപ് നടന്നു. തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് സ്കളിലെ ശ്രീമതി എമിലി ജോസഫ് റിസോഴ്സ് പേഴ്സണായിരുന്നു. രാവിലെ 10 മണിയ്ക്ക് തന്നെ ക്യാംപ് ആരംഭിച്ചു. സി. ഷിജിമോൾസെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു. സി. റെജിമോൾ മാത്യു ക്യാംപ് ഉത്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ശ്രീമതി എമിലി ടീച്ചർ ക്യാംപിൽനടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. തുടർന്ന് ക്ലാസ്സുകൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിനെക്കുറിച്ചാണ് ക്ലാസ്സുകൾ നടന്നത്. കുട്ടികൾ വ്യക്തിഗതമായി തയ്യാറാക്കി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന ആനിമേഷൻ വീഡിയോകളാണ് വീഡിയോ എഡിറ്റിംഗിനായി ഉപയോഗിച്ചത്. കുട്ടികൾ തങ്ങൾക്കു കിട്ടിയ അറിവുകളുപയോഗിച്ച് വളരെ മനോഹരമായി കുട്ടികൾആനിമേഷൻ സിനിമകൾ തയ്യാറാക്കി.12. 45 ഓടെ ആദ്യ സെഷൻ അവസാനിച്ചു. കുട്ടികൾക്കായി ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടായിരുന്നു. 1.30 ഓടെ അടുത്ത സെഷൻ ആരംഭിച്ചു. പ്രോഗ്രാമിംഗ് സേഫ്റ്റ്വെയറായ സ്ക്രാച്ച് ആയിരുന്നു കുട്ടികൾക്ക് എടുത്തു നൽകിയത്. റുട്ടീൻ ക്സാസ്സുകളിൽ സ്ക്രാച്ച് മൊഡ്യൂൾ പഠിച്ചിട്ടുള്ളതിനാൽ കുട്ടികൾ ഏറെ താൽപ്പര്യത്തോടെ പുതിയ പ്രോഗ്രാമിനായി കാത്തിരുന്നു. ബട്ടർഫ്ലൈ ഗെയിമാണ് സ്ക്രച്ചിൽ തയ്യാറാക്കിയത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ തങ്ങളുടെ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന ബൈക്ക്റേസിംഗ് വീഡിയോ കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു. പ്രോഗ്രാം കോഡുകൾ കുട്ടികൾക്ക് തനിയെ ചെയ്യാനുള്ള അവസരവും കൊടുത്തു.തുടർന്ന് നടന്ന അവതരണത്തിൽ കുട്ടികൾ പൂർത്തിയാക്കിയ ബൈക്ക് റേസിംഗ് ഗെയിമും ആനിമേഷൻ സ്റ്റോറി വീഡിയോയും പ്രദർശനം നടന്നു. മികവിന്റെ അടിസ്ഥാനത്തിൽ ആനിമേഷൻവിഭാഗത്തിൽ നിന്നും മയൂൺ സാറാ തരകൻ, ആൻ മേരി ബെന്നി, എലിസബത്ത് എൽദോസ്, ഹിദ പർവിൻ എന്നിവരെയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നും എലിസബത്ത് ഷിജു, അന്ന റോസ് ബിനു, ആദില ഇല്ലിയാസ്, അൽന സിജോ എന്നിവരെയും ഉപജില്ലാ ക്യാംപിലേയ്ക്ക് സെലക്ട് ചെയ്തു.
റുട്ടീൻ ക്ലാസ്സുകൾ
എല്ലാ ആഴ്ചകളിലും ബുധനാഴ്ച 4 മുതൽ 5 വരെയാണ് റുട്ടീൻ ക്ലാസ്സിന്റെ സമയം
അനിമേഷൻ മൊഡ്യൂൾ 1
19/06/2019 ബുധനാഴ്ച വൈകിട്ട് 4.00മണിയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചേർന്നു. കാർട്ടൂൺ ആനിമേഷനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് ആനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽ മേഖലയിലേയ്ക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കുവാനും കഴിയുമെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വീഡിയോ കണ്ടതിനു ശേഷം കുട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിക്കുകയും കണ്ട ആനിമേഷന്റെ പ്രത്യേകതകൾ പറയുന്നതിന് അവസരമൊരുക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമ തയ്യാറാക്കണമെങ്കിൽ എന്തൊക്കെ ഉണ്ടാവണമെന്നുള്ള ധാരണ ലഭിക്കുന്നതിന് ഈ സെഷൻ കുട്ടികൾക്ക് പ്രയോജനപ്രദമായി. തുടർന്ന് റിസോഴ്സ് ഫോൾഡറിലെ ഒരു വിമാനത്തിന്റെ ചലനത്തെ സൂചിപ്പിക്കുന്ന കുറെ ചിത്രങ്ങളാണ് കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചത്. ആനിമേഷനിൽ ചിത്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. ചിത്രങ്ങൾ വളരെ വേഗതയിൽ പ്രദർശിച്ചപ്പോൾ വിമാനം ചലിച്ചതുപോലെ തോന്നി. വീക്ഷണ സ്ഥിരത എന്ന നമ്മുടെ കാഴ്ചയുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണെന്നുള്ളത് കുട്ടികൾക്ക് ഒരു പുതിയ അറിവ് തന്നെയായിരുന്നു. അടുത്ത സെഷനിൽ സ്റ്റോറിബോർഡിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ഒരു കഥയെ ദൃശ്യരൂപത്തിലേയ്ക്ക് മാറ്റുമ്പോൾ കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് സ്റ്റോറി ബോർഡ് തയ്യാറാക്കൽ എന്നും കഥാപാത്രങ്ങളുടെ ചലനങ്ങളും ആശയങ്ങളും മാത്രമല്ല രൂപവും വേഷവുമൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതുവഴി കഴിയുമെന്ന് മനസ്സിലാക്കി. സ്റ്റോറിബോർഡിൽ കഥയുടെ പശ്ചാത്തലം, നിശ്ചല ദൃശ്യങ്ങൾ,ചലിപ്പിക്കേണ്ട ദൃശ്യങ്ങൾ, സമയദൈർഘ്യം, സംഭാഷണമോ പശ്ചാത്തല ശബ്ദമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ സ്റ്റോറി ബോർഡിൽ ചേർക്കാമെന്നും മനസ്സിലാക്കി. കുട്ടികൾക്ക് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.
അനിമേഷൻ മൊഡ്യൂൾ 2
26/06/2019 കുട്ടികൾ പുതിയ സോഫ്റ്റ്വെയർ പരിചയപ്പെട്ടു. റ്റുപ്പി റ്റ്യൂബ് ഡെസ്ക്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവ് നേടുകയും സോഫ്റ്റ്വെയറിലെ പൊതു സങ്കേതങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് റ്റുപ്പി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് ചിത്രങ്ങൾക്ക് ചലനം നൽകുന്ന വിധം സി. ഷിജിമോൾ സെബാസ്റ്റ്യൻ ഞങ്ങൾക്ക് കാണിച്ചുതന്നു. ഒരു വിമാനം ആകാശത്തിലൂടെ പറന്നുപോകുന്ന ഒരു ആനിമേഷൻ തയ്യാറാക്കുന്നതിന്റെ തയ്യാറാക്കുന്ന പ്രവർത്തനമാണ് കാണിച്ചുതന്നത്. FPS, Frame mode, Static BG mode, Dynamic BG mode എന്നിവയെക്കുറിച്ചുള്ള ധാരണയും നൽകി. തുടർന്ന റിസോഴ്സ് ഫോൾഡറിലെ ചിത്രങ്ങളുപയോഗിച്ച് ഒരു വിമാനം പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ പൂർത്തിയാക്കിയ പ്രവർത്തനം സേവ് ചെയ്ത് പ്രവർത്തിപ്പിച്ചു. അടുത്തതായി ട്വീനിംഗിനെക്കുറിച്ചാണ് കൈറ്റ്മിസ്ട്രേഴ്സ് ഞങ്ങൾക്ക് ക്ലാസ്സുകൾ എടുത്തത്. ആനിമേഷൻ സോഫ്റ്റ്വെയറിൽ സാധാരണയായി ഉപയോഗിക്കുന്ന സൗകര്യമാണ് ട്വീനിംഗ് എന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒബ്ജക്ടുകൾക്ക് ചലനം നൽകുന്നത് കൂടുതൽ എളുപ്പമാകുമെന്നും പറഞ്ഞു. മുൻപ് ചെയ്ത അതേ പ്രവർത്തനം മറ്റൊരു രീതിയിൽ കാണിച്ചു. ആദ്യം Static BG Mode ൽ പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. തുടർന്ന് Frame Modeൽ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തി. ട്വീനിംഗ് ഓപ്ഷനിൽ നിന്നും പൊസിഷൻ ട്വീൻ എടുത്തു. സ്റ്റേജിന്റെ വലതു വശത്ത് കാണുന്ന create a new tween ബട്ടൻ ഡബ്ബിൾ ക്ലിക്ക് ചെയ്ത് സ്ഥാനം മാറേണ്ട ഒബ്ജക്ട് സെലക്ട് ചെയ്ത ശേഷം ഓപ്ഷൻസിലുള്ള സെറ്റ് പാത്ത് പ്രോപർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്യുക. കാൻവാസിൽ ഒബ്ജ്ക്ട് ചലിക്കേണ്ട ഭാഗങ്ങളിൽ ക്ലിക്ക് ചെയ്ത് സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്യുക. വളരെ എളുപ്പത്തിൽ ഒരു ആനിമേഷൻ പൂർത്തിയാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് ആനിമേഷൻ പഠനം ഏറെ ഹൃദ്യമായി മാറുകയും കുട്ടികൾ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു.
അനിമേഷൻ മൊഡ്യൂൾ 3
04/07/2019 വ്യാഴാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. 3-ാം തീയതി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തി ദിവസം അല്ലാത്തതിനാലാണ് നാലാം തീയതി ക്ലാസ്സുകളെടുത്തത്. റ്റുപ്പി ട്യൂബ് ഡെസ്കിലെ മറ്റൊരു സങ്കേതമാണ് കുട്ടികൾ പരിചയപ്പെട്ടത്. പശ്ചാത്തല ചിത്രങ്ങൾക്ക് ചലനം നൽകി ഒബ്ജക്ടിന് ചലനപ്രതീതി ഉളവാക്കുന്ന രീതിയാണ് കുട്ടികൾ പരിചയപ്പെട്ടത്. മുൻസെഷനിൽ അവതരിപ്പിച്ച അതേ പ്രവർത്തനം തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതിനായി പശ്ചാത്തല ചിത്രം Dynamic BG Mode ൽ കുട്ടികൾ ഉൾപ്പെടുത്തി. Frame Mode ൽ ചലിക്കുന്ന പ്രതീതി ഉളവാക്കേണ്ട ചിത്രവും ഉൾപ്പെടുത്തി. ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ ആവശ്യമുള്ളത്ര ഫ്രെയിമിലേയ്ക്ക് ഉൾപ്പെടുത്തി ആനിമേഷൻ അവതരിപ്പിച്ചപ്പോൾ വിമാനം ചലിക്കുന്നതായി തന്നെ തോന്നി. അടുത്തതായി Dynamic BG Mode, Static BG Mode, Frame Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒരു ജീപ്പ് സഞ്ചരിക്കുന്ന ആനിമേഷൻ പ്രവർത്തനമാണ് ചെയ്തത്. പശ്ചാത്തല ചിത്രം Dynamic BG Mode ൽ ഉൾപ്പെടുത്തി. കാറിന്റെ ചിത്രം Static BG Mode ൽ ഉൾപ്പെടുത്തി Frame Mode ൽ ഒന്നാമത്തെ ഫ്രെയിമിൽ ചക്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി വാഹനത്തിന്റെ ഒന്നാമത്തെ ചക്രത്തിന്റെ സ്ഥാനത്തായി ക്രമീകരിച്ചു. വാഹനം ഓടുമ്പോൾ ചക്രം തിരിയാൻ ട്വീനിംഗ് ഓപ്ഷനിൽ നിന്നും റൊട്ടേഷൻ ട്വീൻ സെലക്ട് ചെയ്തു.സ്റ്റേജിന്റെ വലത് വശത്ത് കാണുന്ന create a new tween ബട്ടൻ ഡബിൾക്ലിക്ക് ചെയ്തു. തുടർന്ന് ഒന്നാമത്തെ ചക്രം സെലക്ട് ചെയ്ത് ഓപ്ഷനിലുള്ള സെറ്റ് പ്രൊപ്പർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിലകൾ നൽകി സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്തു. ഇതേ രീതിയിൽ രണ്ടാമത്തെ ചക്രത്തിനും റൊട്ടേഷൻ ട്വീൻ നൽകി. തയ്യാറാക്കിയ ഫയൽ സേവ് ചെയ്ത് എക്സ്പോർട്ട് ചെയ്തു
അനിമേഷൻ മൊഡ്യൂൾ 4
10/07/2019 – ജിമ്പ് സോഫ്റ്റ്വെയറുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. 720 X 420 ൽ ജിമ്പിന്റെ കാൻവാസ് ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത മിസ്ട്രേഴ്സ് മനസ്സിലാക്കിതന്നു. ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറായ ജിമ്പ് കുട്ടികൾ എട്ട് ഒൻപത് ക്ലാസ്സുകളിൽ പരിചയപ്പെട്ടിട്ടുള്ളതിനാൽ ടൂളുകളെല്ലാം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രം വരക്കുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. തുടർന്ന് png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുന്നതിനുള്ള ആവശ്യകത മനസ്സിലാക്കുകയും png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ്വെയറാണ് കുട്ടികൾ പരിചയപ്പെട്ടത്. ആനിമേഷനാവശ്യമായ പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതുപോലെ കഥാപാത്രങ്ങളെയും തയ്യാറാക്കേണ്ടതുണ്ടന്നും ഈ പ്രവർത്തനത്തീന് ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്വെയറാണ് ഇങ്ക്സ്കേപ്പ് എന്നും മനസ്സിലാക്കിതന്നു. ജിമ്പിൽ കഥാപാത്രങ്ങളെ വരക്കാമെങ്കിലും ഇങ്ക്സ്കേപ്പിലെ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വളരെ എളുപ്പത്തിൽ എങ്ങനെ ചിത്രങ്ങൾ വരക്കാമെന്നും നോഡ് എഡിറ്റിംഗ് സങ്കേതം പ്രയോജനപ്പെടുത്തി ചിത്രങ്ങളിൽ ആവശ്യമായ മാറ്റം വരുത്താമെന്നും പറഞ്ഞുതന്നു. ഒരു വിമാനം വരക്കുന്ന പ്രവർത്തനത്തിലൂടെയാണ് ഇങ്ക്സ്കേപ്പിലെ ടൂളുകൾ പരിചയപ്പെട്ടത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന വിമാനത്തിന്റെ മാതൃക ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം ഡ്രോ ബെസിയർ കർവ്സ് ആന്റ് സ്ട്രെയിറ്റ് ലൈൻ ടൂളെടുത്ത് വിമാനത്തിന്റെ രൂപം വരച്ചു. വിമാനത്തിന്റെ മുൻഭാഗവും താഴ് ഭാഗവും എഡിറ്റ് പാത്ത് ബൈ നോഡ് ടൂളെടുത്ത് മാതൃകയിലേതുപോലെ ക്രമീകരിച്ചു. ബെസിയർ ടൂൾ ഉപയോഗിച്ച് വിമാനത്തിന്റെ ചിറകുകളും വരച്ചു. നിറം നൽകി. ക്രിയേറ്റ് റെക്ടാംഗിൾ ടൂളെടുത്ത് ജനലുകളും വാതിലുകളും വരച്ചു. തുടർന്ന് ചിത്രം png ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്തു.
അനിമേഷൻ മൊഡ്യൂൾ 5
17/07/2019 ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്വെയറുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡെസ്കിൽ ആനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് തങ്ങളുടെ വരയുടെ മികവ് കണ്ടെത്താനും പോരായ്മകൾ മനസ്സിലാക്കാനും ഇതുവഴി കഴിഞ്ഞു. കൂടുതലായി ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്വെയറുകളെക്കുറിച്ച് മനസ്സിലാക്കാനും വരയുടെ പുതിയ സാദ്ധ്യതകൾ മനസ്സിലാക്കാനും ഈ സെഷൻ സഹായിച്ചു. തുടർന്ന് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കി ചെറിയ ആനിമേഷൻ സിനിമകൾ തയയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി.
സ്ക്രാച്ച് മൊഡ്യൂൾ 1
24-07-2019 : ബുധനാഴ്ച വൈകിട്ട് 4 മണിയോടു കൂടി ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളെല്ലാം റുട്ടീൻ ക്ലാസ്സിനായി എത്തിച്ചേർന്നു. എട്ടാം ക്ലാസ്സിലെ ഐ ടി പാഠപുസ്തകത്തിൽ സ്ക്രാച്ച് എന്ന സോഫ്റ്റ്വെയറിനെക്കുറിച്ചും അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കുകയും ട്രാക്കും കാറും ഉൽപ്പെടുത്തി ഗെയിം തയ്യാറാക്കുകയും ചെയ്ത് മുൻപരിചയം ഉള്ളതിനാൽ സ്ക്രാച്ച് സോഫ്റ്റ്വെയറിനെ കുറിച്ച് കൂടുതലായി അറിയാനുള്ള ആകാംഷയോടെയാണ് കുട്ടികൾ എത്തിച്ചേർന്നത്. കൈറ്റ് മിസ്ട്രസ്മാരായ സി.ഷിജിമോൾ സെബാസ്റ്റ്യനും ശ്രീമതി റീന ജെയിംസും ചേർന്ന് കമ്പ്യൂട്ടിംഗ് ഉപകരണങ്ങളെല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും യുക്തി പൂർവ്വം തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകളെന്നും മനസ്സിലാക്കി തന്നു. പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എന്നും വിശദീകരിച്ചു തന്നു. ബ്ലോക്ക് പാലറ്റിലെ ഓരോ ടാബുകളും ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ഓരോ ടാബുകളിലും സെലക്ട് ചെയ്യുമ്പോൽ വരുന്ന സ്ക്രിപ്റ്റുകളും അവ സ്ക്രിപ്റ്റ് ഏരിയായിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. തുടർന്ന് ലൈൻ ഫോളോവർ റോബോട്ടിന്റെ വീഡിയോ മിസ്ട്രസ്സ് ഞങ്ങൾക്കായി പ്രദർശിപ്പിച്ചു. കളർ സെൻസിംഗ് എന്ന ആശയം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. തുടർന്ന് വീഡിയോയിൽ കണ്ടതുപോലെ വഴി സ്വയം കണ്ടെത്തി സഞ്ചരിക്കുന്ന ഒരു കാറിന്റെ പ്രോഗ്രാം സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. സ്ക്രാച്ചിൽ ഗണിത ക്രിയകളും യൂസർ ഇൻപുട്ടുകളും ഉൾപ്പെടുത്തി ലഘുപ്രോഗ്രാമുകൾ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓപ്പറേറ്ററുകൾ, വേരിയബിളുകൾ എന്നിവ എന്താണെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ കോൾ ഔട്ട് രൂപത്തിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ യൂസർ ഇൻപുട്ടുകൾ ഉപയോഗപ്പെടുത്തി പ്രോഗ്രാം ചെയ്യുക എന്നിവയായിരുന്നു ഉദ്ദേശങ്ങൾ. രണ്ട് സംഖ്യകൾ നൽകിയാൽ അവയെ കൂട്ടി ഉത്തരം പറയുന്ന ഒരു പൂച്ച എന്ന ഗെയിമാണ് കുട്ടികൾ സ്ക്രാച്ചിൽ തയ്യാറാക്കിയത്. മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ വളരെ എഴുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കി.
സ്ക്രാച്ച് മൊഡ്യൂൾ 2
01/08/2019 – ബ്ലോക്കുകളെ വിവിധ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് ഇന്നത്തെ സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. സ്ക്രാച്ചിൽ കോൾ ഔട്ടുകളുടെ രൂപത്തിൽ സംഭാഷണങ്ങൽ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, കോൾ ഔട്ട് ഉപയോഗിച്ച് സ്ക്രാച്ചിൽ ലഘുസംഭാഷണങ്ങൽ ഉൾപ്പെടുത്തുക, ബ്രോഡ്കാസ്റ്റ് എന്ന നിർദ്ദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുക, when I receive messageഎന്ന eventന്റെ ആവശ്യകത മനസ്സിലാക്കുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ. കഥയിലെ ഒരു സീൻ കുട്ടികൾക്കായി നൽകി. കടലിന്റെ അടിത്തട്ട് ആണ് രംഗം. ഒരു സ്രാവ് വിശന്നു വലഞ്ഞ് എനിക്ക് വിശക്കുന്നു ഭക്ഷണം തരൂ..... എന്ന് വിളിച്ചുപറയുന്നു. അപ്പോൾ മുകളിൽ നിന്ന് ആരോ ഭക്ഷമം ഇട്ടുകൊടുക്കുന്നു. ഇത് നിരീക്ഷിക്കുന്ന സ്രാവ് നീന്തിച്ചെന്ന് ഭക്ഷണം അകത്താക്കുന്നു. പ്രസ്തുത സീൻ തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കാൻ കുട്ടികളോടാവശ്യപ്പെട്ടു. ആവശ്യമായ സഹായവും കൈറ്റ് മിസ്ട്രേഴ്സ് നൽകി. ഈ പ്രവർത്തനത്തിൽ രണ്ട് സ്പ്രൈറ്റുകളാണ് ഉള്ളതെന്നും രണ്ട് സ്പ്രൈറ്റുകൾക്കും പ്രത്യേകം സ്ക്രിപ്റ്റ് നൽകണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യുമ്പോൾ സ്പ്രൈറ്റുകളുടെ സ്ക്രിപ്റ്റുകൾ തമ്മിൽ ആശയ വിനിമയം നടത്താനുള്ള ഉപാധിയാണ് broadcast, when I receive എന്ന ബ്ലോക്കുകളെന്നും സ്പ്രൈറ്റിന്റെ വിവിധ ഭാവങ്ങളെ കോസ്റ്റ്യൂംസ് എന്നാണ് വിളിക്കുന്നതെന്നും ആവശ്യാനുസരണം നമുക്ക് ഓരോ സ്പ്രൈറ്റിനും കൂടുതൽ കോസ്റ്റ്യൂംസ് ചേർക്കാമെന്നും പറഞ്ഞുകൊടുത്തു. തുടർന്ന് മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ പ്രോഗ്രാം പൂർത്തിയാക്കി.
സ്ക്രാച്ച് മൊഡ്യൂൾ 3
07/11/18 – സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഇന്നത്തെ സെഷനിൽ പഠിച്ചത്. ഗെയിമുകളുടെ ലളിതമായ രൂപങ്ങൾ സ്ക്രാച്ച് ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കാൻ സാധിക്കുന്നതിലൂടെ പ്രോഗ്രാമിന്റെ ഉയർന്ന തലങ്ങളിലേയ്ക്ക് മുന്നേറാൻ വിദ്യാർത്ഥികളിൽ പ്രചോദനം ഉണർത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം. സ്ക്രാച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കുക, കീബോർഡിലെ കീകൾ പ്രസ്സ് ചെയ്യുന്നത് സെൻസ് ചെയ്യുന്നതിനുള്ള കോഡ് ബ്ലോക്കുകൾ പരിചയപ്പെടുക, ഗെയിമിന് സ്കോർ നൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.ആദ്യം റിസോഴ്സ് ഫോൾഡറിലെ game_bat_hunter.sb2എന്ന ഗെയിം ടീച്ചർ പ്രവർത്തിപ്പിച്ച് പ്രദർശിപ്പിച്ചു. 3 കുട്ടികൾക്ക് ഇത് കളിക്കുന്നതിനുള്ള അവസരവും നൽകി. ഭൂതം വവ്വാലിനെ പിടിക്കാൻ വരുന്ന ഗെയിമാണ് കുട്ടികൾ തയ്യാറാക്കേണ്ടത്. ഗെയിമിലെ രണ്ട് സ്പ്രൈറ്റുകളാണ് ഭൂതവും വവ്വാലും. ചിറകടിക്കുന്ന പ്രതീതി ഉളവാക്കാൻ കോസ്റ്റ്യൂം ഉചിതമായി മാറ്റിക്കൊണ്ടിരിക്കണം. കീബോർഡിലെ ആരോകീകൾ ഉപയോഗിച്ചാണ് വവ്വാലിനെ പറത്തേണ്ടത്. ഗെയിം തുടങ്ങിയതു മുതലുള്ള സമയമാണ് സ്കോറായി കണക്കാക്കുന്നത്. ഭൂതം വവ്വാലിനെ തൊടുമ്പോൾ ഗെയിം അവസാനിക്കണം. മിസ്ട്രേഴ്സ് നൽകിയ നിർദ്ദേശങ്ങൾ അതനുസരിച്ച് കുട്ടികൾ ഗെയിം നിർമ്മിക്കുകയും കളിക്കുകയും ചെയ്തു.
മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 1
മലയാളം കമ്പ്യൂട്ടിംഗിൽ വിവിധ എൻകോഡിംഗ് രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുക എന്നതാണ് ഇന്നത്തെ സെഷന്റെ ഉദ്ദേശ്യം. റിസോഴ്സ് ഫോൾഡറിലെ മലയാളം ഫോണ്ട്സ്.പിഡിഎഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഒരേ പദ്യശകലം തന്നെയാണ് എല്ലാ സ്ലൈഡിലും ഉപയോഗിച്ചിട്ടുള്ളത്. അതിനു ശേഷം സ്ലൈഡിന്റെ പ്രത്യേകതകൾ അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. വ്യത്യസ്ത ഫോണ്ടുകളാണ് ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കുട്ടികൾ മറുപടി നൽകിയത്. അതിനു ശേഷം ഫോണ്ട് എന്നതിന് കൈറ്റ് മിസ്ട്രസ് നിർവചനം നൽകി. അതിനുശേഷം അവതരിപ്പിച്ച അതേ ഫയൽ കുട്ടികളോട് തങ്ങളുടെ കമ്പ്യൂട്ടറിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ടുകൾ കണ്ടെത്താനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ 14 ഓളം ഫോണ്ടുകൾ പട്ടികപ്പെടുത്തുകയും അവയുടെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്തു. അടുത്തതായി ആസ്കി, യൂണികോഡ് എന്നീ എൻകോഡിംഗ് രീതികൾ മനസ്സിലാക്കാനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തതത്. റിസോഴ്സ് ഫോൾഡറിലെ ടെക്സ്റ്റ് 1. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. പലതരം ഇലക്കറികളെക്കുറിച്ചാണ് കുട്ടികൾ വായിച്ചത്. തുടർന്ന് അതേ ഫോൾഡറിലെ ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്നെങ്ങിലും വായിക്കുവാൻ കഴിഞ്ഞില്ല. പല മലയാളം ഫോണ്ടുകളും മാറി മാറി പരീക്ഷിച്ചെങ്കിലും കുട്ടികൾക്ക് ഫയൽ വായിക്കാൻ കഴിഞ്ഞില്ല. നിരീക്ഷണങ്ങൾക്കൊടുവിൽ മിസ്ട്രേഴ്സിന്റെ കമ്പ്യൂട്ടറിൽ കണ്ട ML TT Karthika എന്ന ഫോണ്ടില്ല എന്ന് കുട്ടികൾ മനസ്സിലാക്കി. കുട്ടികളുടെ കമ്പ്യൂട്ടറിൽ ML TT Karthika എന്ന ഫോണ്ട് അണ്ടെന്നും അത് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. അതിനുശേഷം ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. ടെക്സ്റ്റ് 2. odt എന്ന ഫയൽ വായിക്കാൻ വേണ്ടി നാം ഇൻസ്റ്റാൾ ചെയ്തത് നിലവിൽ നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ളവയിൽ നിന്നും വ്യത്യസ്തതമായ ഫോണ്ട് ആണെന്നും ആസ്കി എന്ന എൻകോഡിംഗ് രീതി ഉപയോഗിക്കുന്ന ഫോണ്ടാണ് ML TT Karthika എന്നും ആസ്കി ഫോണ്ടുപയോഗിച്ച് തയ്യാറാക്കിയ ഒരു ഡോക്കുമെന്റ് വായിക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിലും അത്തരം ഫോണ്ട് ഉണ്ടായിരിക്കണമെന്നും കൈറ്റ് മിസ്ട്രേഴ്സ് പറഞ്ഞുകൊടുത്തു. തുടർന്ന് യൂണികോഡ് എൻകോഡിംഗ് രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. യൂണികോഡിൽ ലോകത്തിലെ എല്ലാ ഭാഷകളും ഉൾക്കൊള്ളിക്കാൻ കഴിയും. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇപ്പോൾ നിലവിലുള്ള ഭൂരിപക്ഷം സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളിളും യൂണികോഡ് പിന്തുണയുള്ളവരാണ്. ഇന്റർനെറ്റിലും മൊബൈൽ ഫോണിലും പ്രാദേശിക ഭാഷകൾ സാർവ്വത്രികമായത് യൂണികോഡിന്റെ വരവോടുകൂടിയാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ കുട്ടികൾക്ക് ഏറെ സന്തോഷം.
മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 2
ഓരോ ലിറ്റിൽ കൈറ്റ്സ് അംഗവും അനായാസമായി മലയാളം ടൈപ്പിംഗ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. എട്ടാം ക്ലാസ്സിൽ മലയാളം ടൈപ്പിംഗ് പരിശീലിച്ചതിനാൽ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ക്ലാസ്സിനു തയ്യാറെടുക്കാൻ കഴിഞ്ഞു. മിസ്ട്രസ് കുട്ടികളെ രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളാക്കി. തുടർന്ന് റിസോഴ്സ്സിലെ ചാർട്ട്. പിഡിഎഫ് എന്ന ഫയൽ പ്രദർശിപ്പിച്ച് അവയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാക്കുകൾ ടൈപ്പ് ചെയ്യാൻ അവശ്യപ്പെട്ടു. ഒരു മത്സരമെന്ന രീതിയിലാണ് ആക്ടിവിറ്റി നടത്തിയത്. എല്ലാ ഗ്രൂപ്പുകളും വളരെ വേഗത്തിൽ തന്നെ ടൈപ്പിംഗ് പൂർത്തിയാക്കി. എല്ലാ കുട്ടികളെയും കൈറ്റ് മിസ്ട്രേഴ്സ് അഭിനന്ദിച്ചു. മലയാളം ടൈപ്പ് ചെയ്യുന്നതിന് ഇൻസ്ക്രിപ്റ്റ്, ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് എന്നിങ്ങനെ ധാരാളം രീതികൾ നിലവിലുണ്ടെങ്കിലും ഇൻസ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതിന് വളരെയധികം പ്രയോജനമുണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ കീ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം ടൈപ്പിംഗ് സ്വായത്തമാക്കിയാൽ എല്ലാ ഭാരതീയ ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന അറിവ് കുട്ടികൾക്ക് പകർന്ന് നൽകുന്ന ഒരു സെഷനായിരുന്നു. റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ കീബോർഡിലെ അക്ഷരങ്ങളുടെ ക്രമീകരണം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ആക്ടിവിറ്റിയായി മലയാള പാഠപുസ്തകത്തിലെ ഒരു കവിത ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് , ഓൺസ്ക്രീൻ കീബോർഡ്, ഓസി ആർ എന്നീ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. അതിൽ കമ്പ്യൂട്ടറിൽ വോയിസ് ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ സേവനമായ വോയിസ് നോട്ട്പാഡ് കുട്ടികൾക്ക് പരിചയപ്പെടുത്തി.
മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 3
ഇ - മാഗസിൻ നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സെഷനാണ് ഇന്നത്തെക്ലാസ്. സ്കൂൾ മാഗസിനിലേയ്ക്ക് ശേഖരിച്ച വിവിധ രചനകൾ ഒരുമിച്ചുചേർത്ത് പുസ്തക രൂപത്തിൽ തയ്യാറാക്കുന്ന പ്രവർത്തനത്തിന്റെ പരിശീലനപ്രവർത്തനമാണ് ഇന്ന് നടന്നത്. മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച രചനകൾ ഡിജിറ്റലൈസ് ചെയ്ത് വ്യത്യസ്ത വേഡ് പ്രൊസസർ ഫയലുകളാക്കി എഢിറ്റിംഗ് പൂർത്തിയാക്കി കമ്പ്യൂട്ടറിലെ ഫോൾഡറിൽ ശേഖരിച്ചുവച്ചത് ഒരു ഫയലിലേയ്ക്ക് മാറ്റുന്നതെങ്ങനെയാണ് എന്നുള്ള ആക്ടിവിറ്റിയാണ് ആദ്യം ചെയ്തത്. കുട്ടികളുടെ പേരിൽ സേവ് ചെയ്ത ഫയലിൽ പേജ് ബ്രേക്ക് നൽകൽ, ശീർഷകങ്ങളും ഉപശീർഷകങ്ങലും സ്റ്റെൽ സങ്കേതം ഉപയോഗിച്ച് ഭംഗിയാക്കൽ, മേൽ വരിയും കീഴ് വരിയും ചേർക്കൽ, സൂചിക, അടിക്കുറിപ്പ് എന്നിവ നൽകൽ എന്നീ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.
മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 4
എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്നതിന്റെ തുടർച്ചയായ സെഷനാണ് ഇന്ന് നടന്നത്. ആദ്യം തന്നെ കുട്ടികൾക്ക് പദശേഖരം, ഉള്ളടക്കപ്പട്ടിക എന്നിവ എന്താണെന്ന് വ്യക്തമാക്കികൊടുത്തു. എല്ലാ ക്ലാസ്സിലേയും ഭാഷാപാഠപുസ്തകങ്ങളിൽ ഓരോ യൂണിറ്റിന്റെയും അവസാന ഭാഗത്ത് ആ യൂണിറ്റിൽ ഉൾപ്പെട്ട പ്രധാന പദങ്ങൾ അക്ഷരമാലാക്രമത്തിൽ നൽകിയിരിക്കുന്നത് കുട്ടികൾ ശ്രദ്ധിക്കുന്ന ഭാഗമായതിനാൽ ഇവ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇവ വേർഡ് പ്രൊസസറിൽ ഒരു ഡോക്കുമെന്റിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നാണ് കുട്ടികൾ പരിശീലിച്ചത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന ഇൻഡക്സ് എൻട്രി1.ottഎന്നഫയൽ തുറന്നാണ് കുട്ടികൾ പരിശീലനം നടത്തിയത്. കുട്ടികളെല്ലാവരും പദശേഖരം തയ്യാറാക്കാനും ഉള്ളടക്കപ്പട്ടിക തയ്യാറാക്കാനുമുള്ള പരിശീലനം നേടി. തുടർന്ന് ഒരു വേർഡ് പ്രൊസസർ ഫയൽ എങ്ങനെയാണ് പിഡിഎഫ് ഫയലായി എക്സ്പോർട്ട് ചെയ്യുന്നതെന്നും പഠിച്ചു. ഒൻപതാം ക്ലാസ്സിലെ ഐടി പാഠപുസ്തകത്തിൽ നേരത്തെതന്നെ പിഡിഎഫ് ഫയലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിഡിഎഫ് ഫയൽ തയ്യാറാക്കുന്ന പ്രവർത്തനം ചെയ്യുകയും ചെയ്തതിനാൽ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 5
ഇന്നത്തെ ക്ലാസ്സിൽ ഇന്റർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങളും സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള രീതികളുമാണ് കുട്ടികൾ പരിചയപ്പെട്ടത്. ആദ്യം തന്നെ തന്നിരിക്കുന്ന വർക്ക് ഷീറ്റ് - ഫിഫ. പി ഡി എഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യങ്ങളും വിജയികളായ രാജ്യങ്ങളും എങ്ങനെ കണ്ടെത്താം എന്ന് ചർച്ചചെയ്തു. ഇന്റർനെറ്റ് സഹായത്തോടെ കണ്ടെത്താം എന്ന നിർദ്ദേശമാണ് കുട്ടികളിൽ നിന്നുണ്ടായത്. തുടർന്ന് ഇന്റർനെറ്റിൽ നിന്നും വിവരശേഖരണം നടത്തുന്നതെങ്ങനെയെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് കുട്ടികൾ ആക്ടിവിറ്റി പൂർത്തിയാക്കുകയുെ ചെയ്തു. തുടർന്ന് സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്ഷനുകൾ കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് നിർദ്ദിഷ്ട തരം ഫയൽ ടൈപ്പുകൾ തെരയുന്നതിനായി സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം ഫയൽ ടൈപ്പ് കൂടി നൽകുക.ഒരു പരത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവ്വചനം , അർത്ഥം എന്നിവ ലഭിക്കാൻ സെർച്ച് ചെയ്യേണ്ട് വാക്കിന് മുൻപിലായി define എന്ന് നൽകുക. ഒരു വാക്കിനു മുൻപിൽ ഡോളർ സിമ്പൽ ഇട്ടാൽ അതിന്റെ വില സേർച്ച് ചെയ്യും. ഒന്നിൽ കൂടുതൽ വാക്കുകൾ കീവേർഡായി നൽകുമ്പോൾ അവ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതുപോലെ തന്നെ സേർച്ച് ചെയ്യും. തുടർന്ന് കൈറ്റ് മിസ്ട്രസ് വെബ് ബ്രൗസറുകളെയും സെർച്ച് എഞ്ചിനുകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. അവർക്കറിയാവുന്ന വെബ് ബ്രൗസറുകളെയും സെർച്ച് എഞ്ചിനുകളെയും പറയുന്നതിന് ആദ്യം തന്നെ കുട്ടികൾക്ക് അവസരം നൽകി. അവ തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്റർനെറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അതിൽ ലഭ്യമായ വിവരങ്ങൾ എങ്ങനെ പഠന ജീവിതാവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പറഞ്ഞുകൊടുത്തു. നാം ഇന്റർനെറ്റിൽ ഏതെല്ലാം ആക്ടിവിറ്റികൾ നടത്തുന്നുണ്ടോ, അതെല്ലാം വളരെ കൃത്യമായിത്തന്നെ ഇത് സംബന്ധിച്ച ലോഗുകൾ ഇന്റർനെറ്റിൽ രേഖപ്പെടുത്തുന്നുമുണ്ട് എന്ന വിവരവും കുട്ടികൾക്കായി പകർന്നുനൽകി.
മൊബൈൽ ആപ്പ് മൊഡ്യൂൾ 1
ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു ഇന്നത്തേത്. മൊബൈൽ ഷേക്ക് ചെയ്യുമ്പോൾ സംഗീതം കേൾക്കുന്ന ഒരു മൊബൈൽ ആപ്പ് തയ്യാറാക്കുന്ന വിധമാണ് മിസ്ട്രേഴ്സ് ഇന്ന് പഠിപ്പിച്ചത്. പ്രോഗ്രാമിൽ അഭിരുചി വളർത്തുക, കുട്ടികളിലെ പ്രശ്ന നിർദ്ധാരണ ശേഷി വളർത്തുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്വെയർ പൊതുവായി പരിചയപ്പെടുക, ആപ്പ് ഇൻവെന്റർ കോഡ് ബ്ലോക്കുകളിലെ പൊതുസ്വഭാവം തിരിച്ചറിഞ്ഞ് കോഡുകൾസ്വയം തെരഞ്ഞെടുക്കുന്നതിനുള്ള ശേഷി നേടുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്വന്തമായി മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിന് കഴിവ് നേടുക, പ്രോഗ്രാമിൽ സ്വയം പഠനത്തിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ.മിസ്ട്രേഴ്സിന്റെ ഫോണിൽ നിന്നും കുട്ടികളെ ആദ്യം ആപ്പ് പ്രവർത്തിപ്പിച്ചുകാണിച്ചു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ മൊബൈൽ ആപ്പ് നിർന്നാണത്തിനായി തയ്യാറെടുത്തു. മിറ്റ് ആപ്പ് ഇൻവെന്റർ എടുത്ത് അതിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം വിവിധ കംപോണന്റുകൾ ഉൾപ്പെടുത്തി. ലേബലുകൾ, ആക്സലറോമീറ്റർ സെൻസർ, ഓഡിയോ ഫയൽ എന്നിവയെല്ലാം നിർദ്ദേശപ്രകാരം കൃത്യമായിത്തന്നെ ഉൽപ്പെടുത്തി. തുടർന്ന് ബ്ലോക്ക് വിഭാഗം എടുത്ത് അനുയോജ്യമായ ബ്ലോക്കുകൾ ഉൾപ്പെടുത്തി. മൊബൈൽ ആപ്പ് പ്രവർത്തിപ്പിച്ചു. കുട്ടികൾക്ക് ഏറെ താൽപ്പര്യം ജനിപ്പിച്ച സെഷനായിരുന്നു അത്.
മൊബൈൽ ആപ്പ് മൊഡ്യൂൾ 2
ആപ്പ് ഇൻവെന്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് കാൽക്കുലേറ്റർ ആപ്പ് തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. ഇതൊരു സംഘപ്രവർത്തനമായിരുന്നു. ആദ്യം തന്നെ ടീച്ചറിന്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാൽക്കുലേറ്റർ-1.എപികെ എന്ന ഫയൽ സ്ക്രീൻ കാസ്റ്റ് മുഖേന സ്കീനിൽ പ്രദർശിപ്പിച്ച് കുട്ടികൾക്ക് കാട്ടിക്കൊടുത്തു. ഏതാനും കുട്ടികൾക്കും ആപ്പ് പ്രവർത്തിപ്പിക്കാൻ അവസരം നൽകി. തുടർന്ന് കാൽക്കുലേറ്റർ മൊബൈൽ ആപ്പ് നിർമ്മാണത്തിലേയ്ക്ക് കടന്നു. ആദ്യം തന്നെ ആവശ്യമായ കംപോണന്റുകൾ (ലേബലുകൾ, ടെക്സ്റ്റ്ബോക്സുകൾ, ബട്ടനുകൾ) ഉൾപ്പെടുത്തി. അവയുടെ പ്രോപ്പർട്ടീസ് മാറ്റി. നാലു ബട്ടനുകളിലും ആവശ്യമായ ഗണിത ക്രിയകൾ ഉൾപ്പെടുത്തി. അടുത്തതായി കുട്ടികൾ ചെയ്തത് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള കോഡിംഗ് ആണ്. സങ്കലനത്തിന്റെ കോഡിംഗ് മിസ്ട്രേഴ്സിന്റെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി. വ്യവകലനത്തിന്റെയും ഗുണനത്തിന്റെയും ഹരണത്തിന്റെയും കോഡുകൾ കുട്ടികൾ തയ്യാറാക്കി. ഒപ്പം കോഡ് ഡ്യൂപ്പിക്കേഷനും കുട്ടികൾ പഠിച്ചു. ആപ്പ് ഇൻവെന്റർ ജാലകത്തിലെ കണക്ട് എമുലേറ്റർ ഉപയോഗിച്ച് കുട്ടികൾ തങ്ങളുടെ പ്രോഗ്രാം പ്രവർത്തിപ്പിച്ചു.
മൊബൈൽ ആപ്പ് മൊഡ്യൂൾ 3
ആപ്പ് ഇൻവെന്റർ സോഫ്റ്റ്വെയറുപയോഗിച്ച് ഡ്രോയിംഗ്, ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന പ്രോഗ്രാം നിർമ്മിക്കുന്ന സെഷനാണ് ഇന്ന് നടന്നത്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസിൽ വരക്കുന്നതും അത് മായിച്ചുകളയുന്നതിനും ആവശ്യമായ ഒരു ആപ്പാണ് ഇന്ന് നിർമ്മിച്ചത്.ആദ്യം തന്നെ നിർമ്മിക്കാൻ പോകുന്ന ആപ്പിനെക്കുറിച്ച് ഒരു ചർച്ചയാണ് നടന്നത്. ഡിസൈനിംഗിനാവശ്യമായ കംപോണന്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കളറുകൾ തെരഞ്ഞെടുക്കാനാവശ്യമായ 3 ബട്ടനുകൾ, വരച്ച വരകൾ മായ്ച് കളയുന്നതിനുള്ള ഒരു ബട്ടൻ, വരക്കാനുള്ള പ്രതലം എന്നിവ കംപോണന്റായി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു. നിറം തെരഞ്ഞെടുക്കാനുള്ള ബട്ടനുകളാണ് ആദ്യം ചേർത്തത്. പ്രോപ്പർട്ടീസ് ഓപ്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.പിന്നീട് വരക്കാനുള്ള പ്രതലമായ കാൻവാസ് ഉൾപ്പെടുത്തി. പ്രോപ്പർട്ടീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വരക്കുന്ന വരകളെല്ലാം മുഴുവനായും മായിച്ചുകളയുന്നതിന് വേണ്ടി ഒരു ബട്ടൻ ഉൾപ്പെടുത്തി. തുടർന്ന് കോഡിംഗിലേയ്ക്ക് കടക്കുകയും കാൻവാസിൽ അസൈൻ ചെയ്ത രീതിയിൽ നിറമെടുത്ത് വരക്കുന്നതിനുള്ള കോഡുകളും ഉൾപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ആപ്പ് എമുലേറ്റർ എടുത്ത് പ്രവർത്തിപ്പിച്ചു. ക്ലാസ്സിനു ശേഷം കുട്ടികൾക്ക് 2 അസൈൻമെന്റുകൾ നല്കി
മൊബൈൽ ആപ്പ് മൊഡ്യൂൾ 4
ഇന്ന് കുട്ടികൽ അസൈൻമെന്റുകൾ പൂർത്തിയാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം തന്നെ കുട്ടികൽ മൊബൈൽ സ്ക്രീനിൽ വൃത്തങ്ങളും വരകളും അഞ്ച് വ്യത്യസ്ത നിറങ്ങളിൽ വരച്ച് ചേർക്കാനുള്ള മൊബൈൽ ആപ്പാണ് തയ്യാറാക്കിയത്. അതിനുശേഷം വിവിധ വപാദ്യോപകരണങ്ങളുടെ പേരുകളും അവയുടെ ശബ്ദഫയലുകളും പ്രയോജനപ്പെടുത്തി വാദ്യോപകരണത്തിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ അതിന്റെ ശബ്ദം കേൾക്കുന്ന തീതിയിൽ മറ്റൊരു മൊബൈൽ ആപ്പും തയ്യാറാക്കി.
പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 1
സാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച് സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പൈത്തൻ പ്രോഗ്രാമിംഗിൽ പരിശീലനം നേടുന്നതിനുള്ള പ്രവർത്തനമാണ് ഇന്ന് നടത്തിയത്. ആദ്യംതന്ന പൈത്തൻ പ്രോഗ്രാമിഗിനെക്കുറിച്ചും അതിലെ നിർദ്ദേശങ്ങളും മിസ്ട്രസ്സ് ഒരിക്കൽകൂടി വിശദമാക്കിത്തന്നു. തുടർന്ന് ബോഡി മാസ്സ് ഇൻഡക്സ് കാണുന്നതിനുള്ള ഒരു പ്രോഗ്രാമിംഗ് ഞങ്ങളെ പ്രവർത്തിപ്പിച്ച് കാണിക്കുകയും മനസ്സിലാക്കിത്തരികയും ചെയ്തു. ഇതേ രീതിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ബി എം ഐ കാണുന്നതിനുള്ള ഒരു പ്രോഗ്രാം കുട്ടികൾ തയ്യാറാക്കി. ബോഡി മാസ് ഇൻഡക്സിനെക്കുറിച്ച് നേരത്തേതന്നെ കുട്ടികൾ മനസ്സിലാക്കിയിരുന്നതിനാൽ പ്രോഗ്രാം ചെയ്യേണ്ട രീതികൾ മനസ്സിലാക്കാനും ചെയ്യാനും കുട്ടികൾ ബുദ്ധിമുട്ടുണ്ടായില്ല. ഓരോരുത്തരുടേയും ഉയരവും തൂക്കവും ശേഖരിക്കുകയും പ്രോഗ്രാം തയ്യാറാക്കുകയും ചെയ്തു. അടുത്തതായി ഓരോ കുട്ടികളെയും ലിറ്റിൽ കൈറ്റ് ക്ലബ്ബിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിനുള്ള പ്രോഗ്രാമിന്റെ കോഡുകൾ തയ്യാറാക്കുകയും ചെയ്യുകയും ചെയ്തു. പ്രോഗ്രാം റൺ ചെയ്യുമ്പോൾ അക്ഷരങ്ങളോ അക്കങ്ങളോ പ്രദർശിപ്പിക്കാൻ print( ) എന്ന നിർദേശമാണ് ഉപയോഗിക്കുന്നതെന്നും പ്രദർശിപ്പിക്കേണ്ട അക്ഷരങ്ങളെ ( )വലയങ്ങൾക്കള്ളിൽ ഉദ്ധരണികൾക്കുള്ളിലാണ് നൽകേണ്ടതെന്നും കുട്ടികൾ ഒരിക്കൽകൂടി മനസ്സിലാക്കി.അടുത്ത പ്രോഗ്രാമിഗിലൂടെ അക്ഷരങ്ങളും അക്കങ്ങളും പൈത്തണിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശേഷിയും കീബോർഡ് വഴി അക്ഷരങ്ങളും അക്കങ്ങളും സ്വീകരിക്കുന്നതിനുള്ള പൈത്തൻപ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ശേഷിയും നേടി.
പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 2
ഒന്നിലധികം ഇൻപുട്ടുകൾ സ്വീകരിച്ച് പ്രോഗ്രാം തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നുകുട്ടികൾ പരിചയപ്പെട്ടത്. സ്വീകരിച്ച ഇൻപുട്ടുകൾ പ്രോഗ്രാമിലെ വിവിധ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നും കുട്ടികൾ പരിചയപ്പെട്ടു. കുട്ടികളുടെ പേരും സ്കൂളിന്റെ പേരും ഇൻപുട്ട് ചെയ്ത് പ്രദർശിപ്പിക്കുന്നതിനുള്ള പ്രോഗ്രാമാണ് ആദ്യം ചെയ്തത്. അടുത്തതായി രണ്ടു ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിന്റെ തുകപ്രദർശിപ്പിക്കാനുള്ള പ്രോഗ്രാമാണ് കുട്ടികൾ ചെയ്തത്. സ്ട്രിംഗുകൾ ഇൻപുട്ട് ചെയ്യുന്നതിനായി input ( ) എന്ന നിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും ഗണിത ക്രിയകൾക്കായി സംഖ്യകൾ ഇൻപുട്ട് ചെയ്യുമ്പോൾ eval( ) എന്ന നിർദ്ദേശത്തിന്റകത്ത് input( ) എന്നനിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും കുട്ടികൾ മനസ്സിലാക്കി. മൂന്നാമതായി ഓരോ കുട്ടികളും തങ്ങളുടെ പ്രായം കണ്ടെത്തുന്നതിനുള്ള പ്രോഗ്രാമാണ് തയ്യാറാക്കിയത്.
പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 3
ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സെഷൻ ആരംഭിച്ചത്. ഗ്രൂപ്പ് പ്രവർത്തമാണ് നടന്നത്. ഇലക്ട്രോണിക് കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മിസ്ട്രസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങളിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണ നേടുക, നിത്യജീവിതത്തിൽ ഉപയോഗപ്രദമായഇലക്ട്രോണിക് ഉപകരണങ്ങളിലെ ഘടകങ്ങൾ തിരിച്ചറിയുക, ഇലക്ട്രോബ്രിക് കിറ്റിലെ ബ്രിക്സുകളെക്കുറിച്ച് പൊതുവായധാരണ നേടുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇന്നത്തെ പ്രവർത്തനം നടന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട് ൻകിയിരിക്കുന്ന റിസോഴ്സ് വീഡിയോകൾകുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കമുമ്പിൽ ലൈറ്റ് സ്വിച്ച് പ്രദർശിപ്പിച്ചുകൊണ്ട് വെളിച്ചം പതിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള മാറ്റം നിരീക്ഷിക്കാൻകുട്ടികളാവശ്യപ്പെട്ടു. തുടർന്ന് മിസ്ട്രസ്സിന്റെ ചോദ്യങ്ങൾക്കെല്ലാം വളരെ കൃത്യമായിത്തന്നെ കുട്ടികൾ മറുപടി നൽകി. വ്യത്യസ്ത ഘടകങ്ങൾ കൂട്ടിയിണക്കിയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് കുട്ടികൾ മനസ്സിലാക്കി. മുൻപ്രവർത്തനത്തെ അടിസ്ഥാനമാക്കി ലൈറ്റ് സെൻസറിനു പകരം സൗണ്ട് സെൻസറുപയോഗിച്ച് സർക്കീട്ടിനെ ശബ്ദത്താൽ നിയന്ത്രിക്കപ്പെടുന്ന സ്വിച്ച് തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം സർക്കീട്ട് തയ്യാറാക്കിയ ഗ്രൂപ്പിന് കൈയടി നൽകാനും മറ്റ് ഗ്രൂപ്പുകൾ മറന്നില്ല. കുട്ടികൾക്ക് കൂടുതൽ പരിചിതമായ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനമാണ് അടുത്ത സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. റിസോഴ്സ് വീഡിയോയുടെ സഹായത്തോടെ ഇതിന്റെ പ്രവർത്തനം കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു. തുടർന്ന് ബ്രിക് കിറ്റിലെ ഘടകങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഉപകരണങ്ങൾ നിർമ്മിച്ചു.
റോബോട്ടിക്സ് മൊഡ്യൂൾ 1
റോബോട്ടിക്സിൽ അഭിരുചി വളർത്താനും കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ ഇതര ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന ധാരണയുണ്ടാക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ വിവരങ്ങൾ അന്വേഷിക്കാനുള്ള താൽപ്പര്യവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്നത്തെ സെഷൻ നടന്നത്. റിസോഴ്സ് ഫയലിൽ നൽകിയിരിക്കുന്ന ഒരു സ്ക്രാച്ച് പ്രോഗ്രാം പ്രവർത്തിപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികൾ ബലൂൺ തട്ടിക്കളിക്കുകയും അവസാനം ബലൂൺ പൊട്ടിച്ചുകളയുകയും ചെയ്യുന്ന ഒരു പ്രോഗ്രമായിരുന്നു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഗെയിമിൽ പങ്ക് ചേർന്നു. കുട്ടികളുടെ കൈകളുടെ ചലനത്തിനനുസരിച്ച് കമ്പ്യൂട്ടറിനകത്തുള്ള ബലൂൺ ചലിക്കുകയും കൈ അടിച്ച് ശബ്ദം ഉണ്ടാക്കുമ്പോൾ ബലൂൺ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.സെൻസറുകളുടേയും പ്രഗ്രാമുകളുടെയും സഹായത്താലാണ് കമ്പ്യൂട്ടറുകൾക്ക് ഇത്തരം പ്രവർത്തനം സാധ്യമാകുന്നതെന്നും റോബോട്ടുകളുടെ നിർമ്മിതിക്ക് പിന്നിലും കമ്പ്യൂട്ടറുകളുടെ ഇത്തരം സാധ്യതതകളാണ് ഉപയോഗിക്കുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. തുടർന്ന് കുട്ടികൾക്കുമുൻപിൽ റിസോഴ്സ് ഫയലിൽ നൽകിയിരുന്ന സോഫിയ, അസിമോ എന്നീ യന്ത്ര മനുഷ്യരുടെ വീഡിയോ കാണിച്ചുകൊടുത്തു. സൗദി അറേബ്യ പൗരത്വം നൽകിയ സോഫിയ എല്ലാവർക്കും പരിചിതമായിരുന്നു. തുടർന്ന് കുട്ടികൾ റാസ്പ്ബെറി പൈ കമ്പ്യൂട്ടറുകളാണ് കുട്ടികൾ പരിചയപ്പെട്ടത്. റോബോട്ടിക്സ് പഠനത്തിനാവശ്യമായ LED കളും മോട്ടോർകൺട്രോൾ ബോർഡും സെൻസറുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ചെറുകമ്പ്യൂട്ടറുകളാണ് റാസ്പ്ബെറി പൈ. നിരവധി ഉപകരണങ്ങളിലേയ്ക്ക് ആവശ്യമായ രൂപത്തിൽ ഇൻപുട്ട് ഔട്ട്പുട്ട് സിഗ്നൽ നൽകാൻ റാസ്പ്ബെറി പൈയിലെ GPIO പിന്നുകളിലൂടെ സാധിക്കുന്നു. കുട്ടികൾക്ക് റാസ്പ്ബെറി പൈയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി വീഡിയോകൾ കാണിച്ചു.
റോബോട്ടിക്സ് മൊഡ്യൂൾ 2
റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനും അവയിലെ വിവിധ ഭാഗങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സെഷനിൽ നടന്നത്. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം നടന്നത്. ആദ്യം തന്നെ റിസോഴ്സ് ചിത്രത്തിൽ നിന്ന് ഓരോ ഭാഗങ്ങളും കുട്ടികൾ കണ്ട് മനസ്സിലാക്കി. തുടർന്ന് കൈറ്റ് മിസ്ട്രസ്സിന്റെ സഹായത്തോടെ റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിച്ചു. ഒരു കമ്പ്യൂട്ടർ എന്ന നിലയിൽ റാസ്പ്ബെറി പൈയെ ഉപയോഗിക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി.പ്രവർത്തന സജ്ജമായ റാസ്പ്ബെറി പൈയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഫോൾഡർ നിർമ്മിക്കുകയും അതിനകത്ത് ഗ്രൂപ്പംഗങ്ങളുടെ പേരിൽ സബ് ഫോൾഡർ നിർമ്മിക്കുകയും ചെയ്യുക എന്ന പ്രവർത്തനവും കുട്ടികൾ പൂർത്തിയാക്കി. ഒരു ഫയൽ തയ്യാറാക്കി ഫോൾഡറിൽ സേവ് ചെയ്യുകയും ചെയ്തു.
റോബോട്ടിക്സ് മൊഡ്യൂൾ 3
LED, Bread Board, Resistor തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് ധാരണ നേടുക, ലഘു സർക്കീട്ടുകൾ തയ്യാറാക്കുക, പ്രോഗ്രാമുകളിലൂടെ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന ധാരണ നേടുക, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അഭിരുചി വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്.ആദ്യം തന്നെ റാസ്പ്ബെറിയുമായി 3 എൽ ഇ ഢി ബൾബുകൾ കണക്ട് ചെയ്ത സംവിധാനം കൈറ്റ് മിസ്ട്രസ് പ്രദർശിപ്പിച്ചു.ഇത്തരമൊരു ഉപകരണം തയ്യാറാക്കാൻ എൽ ഇ ഡി, റെസിസ്റ്റർ, ബ്രഡ് ബോർഡ്, ജംപർ വയർ തുടങ്ങിയ ഇലക്ട്രോണിക് കംപോണന്റ്സും അവ റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന GPIO pin കളെക്കുറിച്ചും അവയുടെ പ്രത്യേകതയെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും കുട്ടികൾക്കുമുൻപിൽ പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് റാസ്പ്ബെറി പൈ യിൽ ടെർമിനൽ തുറന്ന് കമാന്റ് ടൈപ്പ് ചെയ്ത് IDLE പ്രവർത്തിപ്പിച്ചു. പ്രോഗ്രാം ടൈപ്പ് ചെയ്തു. തുടർന്ന് പ്രോഗ്രാമിംഗിൽ എൽ ഇ ഡി ബൾബ് തുടക്കത്തിൽ പ്രകാശിക്കുകയും രണ്ട് സെക്കന്റിനുശേഷം അണഞ്ഞ് പോവുകയും ചെയ്യുന്നതിനുള്ള പ്രോഗ്രാം മിസ്ട്രസ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ ചെയ്തു. തുടർന്ന് എൽ ഇ ഡി ബൾബുകൾ റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്നതിനുള്ള ഡയഗ്രം ഓരോ ഗ്രൂപ്പിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കി. തുടർന്ന് മിസ്ട്രേഴ്സിന്റെ അനുമതിയോടെ എൽ ഇ ഡി ബൾബുകൾ റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
26/06/2019 - ലഹരി വിരുദ്ധ ദിനാചരണം - ഈ വർഷം സ്കൂളിൽ പ്രവർത്തിക്കുന്ന രണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ സന്ദേശം വ്യക്തമാക്കുന്ന ഫ്ലാഷ് മോബ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു. കാർട്ടൂൺ രചന മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. കാർട്ടൂൺ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ദേവി നന്ദന എം എസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എസ് നായർ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ അർച്ചന മനോജ് ഒന്നാം സ്ഥാനം നേടി. ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ഹൃദ്യ ജിജോ ഒന്നാം സ്ഥാനവും ആദില ഇല്ലിയാസ് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ അർച്ചന മനോജ് ഒന്നാം സ്ഥാനം നേടി.
അഭിരുചി പരീക്ഷ
28/06/2019 ന് 2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ നടത്തി. എഴുപതോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. കുട്ടികൾക്ക് കിട്ടിയമാർക്കിന്റെ അടിസ്ഥാനത്തിൽ 36കുട്ടികളെ ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുത്തു
ഡോക്ടേഴ്സ് ഡേ ദിനാചരണം
01/07/2019 -രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡോ ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനം. ഡോക്ടർമാരുടെ മൂല്യവും സമൂഹത്തിൽ അവരുടെ സംഭാവനകളും മാനിക്കുന്നതിനായാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടന്റായ ഡോക്ടർ പ്രസീദയെയാണ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ആദരിച്ചത്. തുടർന്ന് ഡെങ്കി പനിയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും നൽകിയാണ് ഡോക്ടർ യാത്രയായത്.
ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്വീകരണം
ഇടുക്കി ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ.സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി, എസ് ഐ റ്റി സി സി. ഷിജിമോൾ സെബാസ്റ്റ്യൻ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
20-07-2019 രാവിലെ 10 മുതൽ 12 വരെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. എച്ച് എസ് വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് കമ്പ്യൂട്ടർ പരിശീലനം നടന്നത്. മലയാളം കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് എന്നിവയിലാണ് ക്ലാസ്സുകൾ നടന്നത്. ദിക്ഷ ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് ബുക്കിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെയെന്നും രക്ഷിതാക്കൾക്ക് മനസ്സിലാക്കിക്കൊടുത്തു. രക്ഷിതാക്കൾ ഏറെ സന്തോഷത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.
വിദഗ്ദരുടെ ക്ലാസ്സ് 1
20-07-2019 : ശനിയാഴ്ചയാണ് വിദഗ്ദരുടെ ക്ലാസ്സ് നടന്നത്. ഇന്റർനെറ്റ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്നതായിരുന്നു വിദഗ്ദ ക്ലാസ്സിനായി തെരഞ്ഞെടുത്ത വിഷയം. അടിമാലി മാർ ബസേലിയോസ് കോളേജിലെ കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ ശ്രീമതി ബിൻസി ഡിജി ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീമതി ബിൻസി ഡിജി തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു. എന്താണ് ഇന്റർനെറ്റ്? ഇന്റർനെറ്റിന്റെ ചരിത്രം, ഇന്റർനെറ്റ് ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ, ഇന്റർനെറ്റിന്റെ പിതാവായ ചാൾസ് ബാബേജിനെക്കുറിച്ച്, ഇന്റർനെറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും ഇന്റർനെറ്റ് നൽകുന്ന വിവിധ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകളെല്ലാം കുട്ടികൾക്കായി പങ്കുവച്ചു. തുടർന്ന് നടന്ന സെഷനിൽ ഹാക്കിംഗിനെക്കുറിച്ചായിരുന്നു ക്ലാസ് നടന്നത്. ഒരു വ്യക്തിയുടെയോ/സ്ഥാപനത്തിന്റെയോ നെറ്റ്വർക്കിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറുന്ന പ്രവർത്തിയെ ആണ് ഹാക്കിങ് എന്ന് പറയുന്നത് എന്ന് പറയുന്നതെന്നും ഹാക്കേഴ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സദുദ്ദേശ്യത്തോടെയുള്ള ‘ഹാക്കിംഗ്’ ആണ് എത്തിക്കൽ ഹാക്കിംഗ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി എന്നത് തന്റെ സുരക്ഷാവലയത്തിലുള്ള സ്ഥലത്തേക്ക് പുറമേനിന്ന് ആരും അതിക്രമിച്ച് കടക്കാതെ നോക്കുക എന്നതാണ്. അത്തരം അതിക്രമങ്ങൾ നടക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, വഴികളെക്കുറിച്ചും അദ്ദേഹം പഠിച്ചിരിക്കണം. അതോടൊപ്പം, ആരെങ്കിലും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അത് തടയാനും കഴിയണം. ഏതാണ്ട് ഇത് തന്നെയാണ് കമ്പ്യൂട്ടർ മേഖലയിലെ എത്തിക്കൽ ഹാക്കറുടെ ജോലി. തന്നെ ഏൽപ്പിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ആക്രമണങ്ങൾ വരാൻ സാദ്ധ്യതയുള്ള മാർഗങ്ങൾ പരിശോധിച്ച് തടയിടുക തുടങ്ങിയവയൊക്കെയാണ് ഒരു എത്തിക്കൽ ഹാക്കറുടെ പ്രാഥമിക ജോലി. ഇതിനായി അതാത് സംവിധാനങ്ങളിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ‘അതിക്രമിച്ച്’ കടന്നുനോക്കുവാൻ ഇവർക്ക് ‘ധാർമികമായ’ അനുവാദമുണ്ട്. അതുകൊണ്ടാണ് ‘എത്തിക്കൽ’ ഹാക്കിംഗ് എന്ന പേര്. ഇവരെ നമുക്ക് ‘വൈറ്റ് ഹാറ്റ്’ ഹാക്കർമാർ എന്നും വിളിക്കാം. നശീകരണസ്വഭാവമുള്ളവരെ ‘ബ്ലാക്ക് ഹാറ്റ് ഹാക്കെർമാർ’ എന്നും. ഇവയ്ക്ക് ഇടയിലുള്ള വിഭാഗമാണ് ‘ഗ്രേ ഹാറ്റ്’. ഉടമയുടെ അനുവാദത്തോടു കൂടെ ഒരു നെറ്റ്വർക്ക് ഹാക്ക് ചെയ്യുന്ന ഹാക്കർമാരാണ് വൈറ്റ് ഹാറ്റ്സ് . ഇവർ ആ നെറ്റ്വർക്ക് ലെ പിഴവുകൾ കണ്ടെത്തുകയും അത് ഫിക്സ് ചെയ്യുകയും ചെയ്യുന്നു. നല്ല ഉദ്ദേശ്യത്തോടുമാത്രമേ എത്തിക്കൽ ഹാക്കേഴ്സ് പ്രവർത്തിക്കൂ. അതാണ് എത്തിക്കൽ ഹാക്കർമാകുടെ പ്രത്യേകത. എത്തിക്കൽ ഹാക്കിംഗ് പഠനത്തെക്കുറിച്ചും, ജോലി സാഹചര്യങ്ങളെക്കുറിച്ചും, സാദ്ധ്യതകളെക്കുറിച്ചും ആണ് സിസ്റ്റർ തുടർന്ന് സംസാരിച്ചത്. നിരന്തരം സാദ്ധ്യതകൾ ഏറുന്ന തൊഴിൽ മേഖലയാണ് എത്തിക്കൽ ഹാക്കിംഗ്. പ്രധാനമായും ഐ. ടി, ഐ. ടി അനുബന്ധ സ്ഥാപനങ്ങളിൽ ഐ. ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കാം. തങ്ങളുടെ സിസ്റ്റം എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിക്കാനും, ഭാവിയിൽ വരാവുന്ന നെറ്റ്വർക്ക് ഭീഷണികളെ നേരിടാനും, അതിനു കാലേ കൂടി സജ്ജമാകാനും ഇത്തരം പ്രൊഫഷണലുകളുടെ സഹായം കൂടിയേ തീരു. മിക്കവാറും ഐടിയാൽ ശാക്തീകരിക്കപ്പെട്ട ഇതൊരു വ്യവസായമേഖലയിലും ഇത്തരം വിദഗ്ധർക്ക് സാദ്ധ്യതകളുണ്ട്. സമീപ ഭാവിയിൽ തന്നെ സർക്കാർ തലത്തിലും നിരവധി സെക്യൂരിറ്റി വിദഗ്ദ്ധരെ ആവശ്യമായി വരും. ഇതെല്ലാം തന്നെ കുട്ടികൾക്ക് പുതിയ അറിവായിരുന്നു. വിവിധ തരത്തിലുള്ള ഹാക്കിംഗ്, ഹാക്കിംഗിന്റെ നേട്ടങ്ങൾ, കോട്ടങ്ങൾ, ചരിത്രത്തിലെ പ്രശസ്തരായ ഹാക്കേഴ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾക്ക് ലഭ്യമായി. ഈ വിദഗ്ദ ക്ലാസ്സ് കൈറ്റ് അംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു.
വിദഗ്ദരുടെ ക്ലാസ്സ് 2
28/09/19 ശനിയാഴ്ചയാണ് വിദഗ്ദരുടെ ക്ലാസ്സ് നടന്നത്. കംപ്യൂട്ടർ പ്രോഗ്രാമിംഗ് എന്നതായിരുന്നു വിദഗ്ദ ക്ലാസ്സിനായി തെരഞ്ഞെടുത്ത വിഷയം. അടിമാലി മാർ ബസേലിയോസ് കോളേജിലെ കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ ശ്രീമതി ബിൻസി ഡിജി ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീമതി ബിൻസി ഡിജി ക്ലാസ്സിലേയ്ക്ക് കടന്നു. കംപ്യൂട്ടറിന് നിർദ്ദേശങ്ങൾ കൊടുത്ത്, അതിനെക്കൊണ്ട് നമുക്കുവേണ്ട കാര്യങ്ങൾ ചെയ്യിക്കാനുള്ള ഉപാധിയാണ് കംപ്യൂട്ടർ പ്രോഗ്രാമിംഗ് . കംപ്യൂട്ടർ വെറും യന്ത്രമായതുകൊണ്ടും, അതിനാൽത്തന്നെ അതിന് നമുക്കുള്ളതുപോലെ ബുദ്ധിയോ ചിന്താശക്തിയോ വിവേചനശേഷിയോ ഒന്നും ഇല്ലാത്തതുകൊണ്ടും, വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുകൊടുത്താലേ അത് എന്തും വേണ്ടരീതിയിൽ ചെയ്യൂ. അതുകൊണ്ടുതന്നെ പ്രോഗ്രാമിംഗിൽ പ്രധാനമായും വേണ്ടത്, നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയിൽ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്. കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് എഴുതുക, പരീക്ഷിക്കുക, തെറ്റുതിരുത്തുക, പരിപാലിക്കുക തുടങ്ങിയ ഉൾപ്പെടുന്ന പ്രക്രീയയാണ് കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്. പ്രോഗ്രാമിങ്ങ്, കോഡിങ് എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിലാണ് സോഴ്സ് കോഡ് എഴുതുന്നത്. കോഡ് പുതിയതോ ലഭ്യമായ ഒരു സ്രോതസ്സിന്റെ മാറ്റിയെഴുതലോ ആകാം.ആവശ്യമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രാം സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിങ്ങിന്റെ ലക്ഷ്യം. എട്ട്, ഒൻപത് ക്ലാസ്സുകളിലായി സ്ക്രാച്ച്, പൈത്തൺ തുടങ്ങിയ പ്രാോഗ്രാമിംഗ് ഭാഷകൾ പഠിച്ചിട്ടുള്ളതിനാൽ ഈ ടോപ്പിക് മനസ്സിലാക്കുവാൻ കുട്ടികൾ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസ്സിനുശേഷം വിദഗ്ദയുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.
വിദഗ്ദരുടെ ക്ലാസ്സ് 3
16/10/19 ന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊ. ശ്രീ. ഏലിയാസ് തോമസ് ആണ് ഇന്ന് കുട്ടികൾക്ക് ക്ലാസ്സ് എടുത്തത്. അടിസ്ഥാന പരമായ ഇലക്ട്രോണിക് ഘടകങ്ങളെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും അവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുകയും അവയുടെ ശരിയായ ഉപയോഗത്തിന് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്ത ഇന്നത്തെ ക്ലാസ്സ് കുട്ടികൾക്കേറെ ഉപകാരപ്രദമായി. ഇലക്ട്രോണിക്സിലെ അടിസ്ഥാന ഘടകങ്ങളായ റസിസ്റ്റർ, കപ്പാസിറ്റർ, ഡയോഡ്, ട്രാൻസ്ഫോർമർ, റിലേ, മൾട്ടിമീറ്റർ, ബ്രഡ് ബോർഡ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഈ കംപോണന്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും ഈ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു. ക്ലാസ്സുകൾ കുട്ടികൾക്ക് ഏറെ വിജ്ഞാന പ്രദമായിരുന്നു
വിദഗ്ദരുടെ ക്ലാസ്സ് 4
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊ. ഏലിയാസ് തോമസ് ആണ് റോബോട്ടിക്സ് എന്ന വിഷയത്തെക്കുറിച്ച് വിദഗ്ദ ക്ലാസ്സ് എടുത്തത്. എന്താണ് റോബോട്ട് എന്നും എന്താണ് റോബോട്ടിക്സും എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ക്ലാസ്സുകൾ ആരംഭിച്ചത്. ഈ ടോപ്പിക്കിനെക്കുറിച്ച് സർ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഏറെ വിജ്ഞാനപ്രദമായിരുന്നു. ക്ലാസ്സിലൂടെ ..... റോബോട്ട് എന്നാൽ നമ്മുടെ സഹായി ആയി വർത്തിക്കുന്ന ഒരു ‘മെക്കാനിക്കൽ സ്ട്രക്ചർ’ ആണ്. നമുക്ക് ഇഷ്ടമുള്ളതുപലെ റോബോട്ടിനെ പല രൂപത്തിലും ഉണ്ടാക്കാം. പക്ഷെ നാം രൂപകൽപ്പന നൽകുന്ന ഓരോ ഭാഗത്തിനും പ്രവർത്തി ചെയ്യുന്നതിനാവശ്യമായ ആകൃതിയും അതിനുള്ള മെക്കാനിസവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും റോബോട്ടിൽ ഉൾക്കൊള്ളിച്ചിരിക്കണം. റോബോട്ടുകളെ യന്ത്രമനുഷ്യൻ എന്ന് പറയാറണ്ടെങ്കിലും ഇതിന് മനുഷ്യരൂപം വേണമെന്ന് നിർബന്ധമില്ല. മനുഷ്യരൂപത്തിൽ നിർമ്മിക്കപ്പെടുന്ന റോബോട്ടുകളെ ആൻഡ്രോയ്ഡ്സ് (Androids) എന്ന് വിളിക്കുന്നു. ഇന്ന് റോബോട്ടുകൾ വളർച്ചയുടെ പാതയിലാണ്. കൃത്രിമ ബുദ്ധിയും വയർലെസ്സ് സങ്കേതങ്ങളും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് മുൻകാലങ്ങളിൽ ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന സിദ്ധികളുള്ള റോബോട്ടുകളാണിന്ന് രൂപം കൊള്ളുന്നത്. കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യന്റെ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണ്. മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ. പ്രത്യേകിച്ചും ജപ്പാനും കാനഡയും. കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും. ഉരുക്ക് നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം, അണുനിരീക്ഷണം, പ്രതിരോധം, സമുദ്രപര്യവേഷണം എന്നിവിടെയെല്ലാം ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണ്. ശമ്പളം വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച. ആയതിനാൽത്തന്നെ നാളെയുടെ വ്യവസായിക വിപ്ലവത്തിൽ അഗ്രഗണ്യമായ സ്ഥാനമുണ്ടാവുന്നയൊന്നാണ് റോബോട്ടിക്സ് എന്ന് നിസംശയം പറയുവാൻ സാധിക്കും. മനുഷ്യൻറെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ് റോബോട്ടുകളുടെ രൂപകൽപ്പന. റോബോട്ടുകളുടെ നിയന്ത്രണ സംവിധാനങ്ങളെയും യാന്ത്രിക രൂപ വിന്യാസങ്ങളേയും അടിസ്ഥാനമാക്കിയാണ് അവയെ പല വിഭാഗങ്ങളായി തിരിക്കുന്നത്. മെക്കാനിക്കൽ കോൺഫിഗറേഷൻ അടിസ്ഥാനമാക്കി അവയെ പോളാർ, സിലിണ്ട്രിക്കൽ, കാർട്ടീഷ്യൻ, ജോയിൻറഡ് ആം എന്നിങ്ങനെ തിരിക്കാം. മനുഷ്യൻറെ കൈത്തണ്ട പോലെ ലംബമായും തിരശ്ചീനമായുമുള്ള പ്രവർത്തനമുള്ള യന്ത്രക്കൈയ്യുള്ളവയാണ് പോളാർ വിഭാഗത്തിൽ വരുന്നത്. ലംബമായി മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നവയാണ് സിലിണ്ട്രിക്കൽ റോബാട്ടുകൾ. പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലൂടെ ചലനം സാധ്യമാക്കുന്ന റോബോട്ടുകളാണ് കാർട്ടീഷ്യൻ ഇനത്തിൽ വരുന്നത്. ഏറെക്കുറെ ഒരു മനുഷ്യൻറെ കൈ പോലെ ചലന സ്വാതന്ത്ര്യമുള്ളവയാണ് ജോയിൻറഡ് ആം റോബോട്ടുകൾ. നിയന്ത്രണ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയും റോബോട്ടുകളെ തരം തിരിക്കാറുണ്ട്. പരിമിതമായ നിയന്ത്രണ സ്വാതന്ത്ര്യമുള്ളവയെ ലിമിറ്റഡ് സീക്വൻസ് റോബോട്ട് എന്ന് പറയുന്നു. ഉയർന്ന പ്രവർത്തന സ്വാതന്ത്ര്യമുള്ളവയെ സർവോ കൺട്രോൾ റോബോട്ടുകൾ എന്ന് പറയുന്നു. ആധുനിക റോബാട്ടുകളെ അവയുടെ പ്രവർത്തന രീതിയെ അടിസ്ഥാനമാക്കിയും തരം തിരിക്കാറുണ്ട്. ഇൻറർനെറ്റിലൂടെ നിയന്ത്രിക്കുവാൻ കഴിയുന്ന റോബോട്ടുകളുണ്ട്. ഇവയെ ടെലി ഓപ്പറേറ്റഡ് എന്ന് പറയുന്നു. അനേക ജോലികൾ നിശ്ചിത ക്രമത്തിൽ ഒരു പ്രോഗ്രാമായി നൽകിയാൽ അവയനുസരിച്ച് പ്രവർത്തിക്കുന്നവയാണ് പ്രോഗ്രാമബിൾ റോബോട്ടുകൾ. സ്വയം പ്രവർത്തനം നിയന്ത്രിക്കുവാൻ കഴിവുള്ളവയാണ് ഓട്ടോണമസ് റോബോട്ടുകൾ. ചില പ്രവർത്തനങ്ങളെ യന്ത്രം നിയന്ത്രിക്കുമ്പോൾ ചിലവയെ മനുഷ്യൻ നിയന്ത്രിക്കുന്ന തരം റോബോട്ടുകളാണ് ലിമിറ്റഡ് അഥോറിറ്റി റിമോട്ട് കൺട്രോൾ റോബോട്ടുകൾ. മനുഷ്യ മസ്തിഷ്ക്കത്തിലെ എല്ലാ കഴിവുകളേയും യന്ത്രത്തിലേക്ക് പകരുവാൻ ശാസ്ത്ര സമൂഹം തീവ്രയജ്ഞം നടത്തുന്ന ഈ വേളയിൽ നമ്മുടെ തൊഴിൽ മേഖലകളിൽ ഏറെ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. മനുഷ്യ ശരീരത്തിനുള്ളിൽ കടന്ന് ചികിത്സ നടത്തുവാൻ കഴിവുള്ള റോബോട്ടുകൾ പിറവിയെടുക്കും. ശരീരത്തിൽ കത്തി തൊടാതെ ശസ്ത്രക്രിയ നടത്തുവാൻ കഴിവുള്ള അക്രോബാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഒരു റോബോട്ട് ജൻമമെടുത്തു കഴിഞ്ഞു. വിദൂരങ്ങളിലിരുന്ന് രോഗിയെ പരിശോധിക്കാവുന്ന സംവിധാനം പ്രവർത്തിപ്പിക്കുവാൻ കഴിയും. യുദ്ധമുന്നണിയിൽ പ്രവർത്തിക്കുവാൻ കഴിയുന്ന റോബോട്ടുകളുണ്ട്. കുഴിബോംബുകളുടെ സാന്നിധ്യമറിയുവാനും ചാരപ്പണി നടത്തുവാനും കഴിവുള്ള ഒരു റോബോട്ട് മൂട്ടയെ വാൻറർ മിൽട്ട് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നു. അനതി വിദൂരഭാവിയിൽ വീട്ടുജോലിക്കാരുടെ സ്ഥാനം റോബോട്ടുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. അതിനാൽത്തന്നെ വരും നാളുകളിൽ ഇന്നത്തെ മൊബൈൽ വിൽപ്പനയും സർവീസിങ്ങും പോലെ റോബോട്ട് വിൽപ്പനയും സർവീസിങ്ങും ഒരു വ്യവസായ മേഖലയായി വളർന്നു വരും. കൃഷിയിൽ റോബോട്ടിനെ പ്രയോജനപ്പെടുത്താവാൻ കഴിയും. CNC (Computer Numerical Control) മെഷീൻ ഉപയോഗിച്ച് ഒരു പ്രോഗ്രാം സെറ്റ് ചെയ്തിട്ട് ആകെയുള്ള സ്ഥലത്തിൻറെ വിസ്തീർണ്ണം കണക്ക് കൂട്ടി നൽകിയാൽ നിലം ഉഴുതുന്നതും വിത്ത് വിതയ്ക്കുന്നതും റോബോട്ടിനാൽ നിയന്ത്രിതമായ ഒരു യന്ത്രത്താൽ നടത്തുവാൻ കഴിയും. വിളവെടുപ്പാണ് റോബോട്ടിനെ ഉപയോഗിക്കാവുന്ന മറ്റൊരു മേഖല. ക്ഷീരോൽപ്പാദനത്തിൽ റോബോട്ടുകളുടെ സഹായം വിദേശ രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തകാലത്തായി വിപണി കൈയ്യടക്കിയ ഒരു രംഗമാണ് കളിപ്പാട്ടങ്ങളുടേത്. റോബോട്ടിനാൽ നിയന്ത്രിതമായ കളിപ്പാട്ടങ്ങൾക്ക് വൻ വിപണിയുണ്ട്. പല്ലികളുടേയും പൂമ്പാറ്റകളുടേയും രൂപത്തിൽ മനുഷ്യൻറെ സ്വകാര്യത കവരുന്ന റോബോട്ടുകൾ ഒരു സ്വപ്നമല്ല. നാട്ടിലെങ്ങും പറന്ന് നടന്ന് മനുഷ്യൻ അറിയാതെ അവരുടെ ചിത്രങ്ങളെടുക്കുവാൻ കഴിവുള്ള പക്ഷികളുടെ രൂപത്തിലുള്ള റോബോട്ടുകൾ കാലിഫോർണിയായിലെ അഡ്വാൻസ്ഡ് ഓട്ടോമേഷൻ സെൻററിൽ ഗവേഷണ വിഷയമാണ്. ഇവയെടുക്കുന്ന നമ്മുടെ ചിത്രങ്ങൾ നാമറിയാതെ മറ്റൊരാൾ വിദൂരത്തിലിരുന്ന് ശേഖരിക്കുന്നത് ചിന്തിച്ചു നോക്കു. തലക്ക് മുകളിൽ പറന്ന് നടക്കുന്ന ചിത്രശലഭങ്ങൾ കൃത്രിമമോ യഥാർഥമോയെന്ന് നാം സംശയിക്കേണ്ടതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പേഴ്സണൽ കമ്പ്യൂട്ടർ പോലെ ഹോം റോബോട്ടുകൾ എല്ലാ വീട്ടിലും എത്തിത്തുടങ്ങുന്നതോടെ ഇതൊരു വൻ വിപണിയായി മാറും. സുരക്ഷാഭടൻമാരായും അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തകരായും കുട്ടികളുടെ ട്യൂഷൻ മാസ്റ്ററുമായെല്ലാം റോബോട്ടുകൾ അവതരിക്കുന്നതോടെ മനുഷ്യൻ ചെയ്ത് കൊണ്ടിരിക്കുന്ന പല ജോലികളും ഇന്ന് രോബോട്ടുകളുടെ ചുമലിലാകും. ഇത് മുന്നിൽ കണ്ട് റോബോട്ടുകളെ നമ്മുടെ നാട്ടിൽ നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഇൻറർനെറ്റിലൂടെ റോബോട്ടിൻറെ വിവിധ ഭാഗങ്ങൾ വാങ്ങി കൂട്ടി യോജിപ്പിക്കുവാൻ കഴിയും. www.robotshop.com ഇത്തരത്തിലുള്ള ഒരു സൈറ്റാണ്. റോബോട്ടധിഷ്ഠിതമായ കളിപ്പാട്ടങ്ങൾക്ക് മറ്റ് രാജ്യങ്ങളിലെന്ന പോലെ ഇവിടെയും പ്രചാരം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഇവ നിർമ്മിക്കുവാൻ കഴിഞ്ഞാൽ ഇതൊരു വൻ വ്യവസായമാക്കി മാറ്റാം. വിദേശ രാജ്യങ്ങളിലേക്ക് കയറ്റ്മതി ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. ആധുനിക റോബോട്ടുകളിൽ എംബഡഡ് സോഫ്റ്റ്വെയറുകൾ ധാരാളമായി വേണ്ടി വരും. സോഫ്റ്റ്വെയർ നിർമ്മാണ മേഖലയ്ക്ക് ഈ സാധ്യത ഉപയോഗിക്കാവുന്നതാണ്. റോബോട്ടുകളിൽ ഉപയോഗിക്കുവാൻ അതി സങ്കീർണ്ണമായ കമ്പ്യൂട്ടർ ചിപ്പുകൾ ധാരാളമായി വേണ്ടി വരും. ഇവയുടെ നിർമ്മാണം ആരംഭിക്കാവുന്നതാണ്. റോബോട്ട് ടെക്നോളജിയിലെ ഗവേഷങ്ങൾക്കും തുടർന്നുള്ള ഉൽപ്പാദനങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ഇന്നിന്ത്യയിലും വിദേശത്തുമുള്ളതിനാൽ യുവാക്കൾക്ക് റോബോട്ടിക്സ് ഗവേഷണം ഒരു കരിയർ ആക്കാവുന്നതാണ്.
ചാന്ദ്ര ദിനാഘോഷം
22/07/2019 - ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചാന്ദ്രദിനാഘോഷം സമുചിതമായി കൊണ്ടാടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുമാരി ഹൃദ്യ ജിജോ, കാർത്തിക എം എസ് എന്നിവർ നേതൃത്വം നൽകി. പ്രബന്ധാവതരണം, പ്രസന്റേഷൻ മത്സരം, എക്സിബിഷൻ , ചാന്ദ്രദിന റാലി, ക്വിസ് എന്നിവയും നടന്നു. ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തൽസമയം കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു.
സ്കൂൾതല ഐ ടി മേള
23/07/19 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല ഐ ടി മേള നടത്തി. യു പി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഐ ടി ക്വിസ് എന്നിവയിലും എച്ച് എസ് വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, വെബ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, ഐ ടി ക്വിസ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നീ ഇനങ്ങളിലുമാണ് മത്സരം സംഘടിപ്പിച്ചത്.
ക്യാമറ ട്രെയിനിംഗ്
31/07/2019 ന് ഹൈദരാബാദിലെ ഐ ഐ ടിയിൽ 10 ദിവസത്തെ ക്യാമറ ട്രെയിനിംഗിലും സിനിമാറ്റിക് ഫോട്ടോഗ്രഫിയിലും പങ്കെടുത്ത, റിസോഴ്സ് പേഴ്സനായ, ഫാത്തിമമാതാ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അനന്തലക്ഷ്മി എം എ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ക്യാമറ ട്രെയിനിംഗിൽ ക്ലാസ്സുകൾ നൽകി. കുട്ടികൾക്ക് ക്യാമറയുടെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വ്യക്തതയുള്ള ഫോട്ടോകൾ എടുക്കുന്നതിനായി ഐ എസ് ഒ ക്രമീകരിക്കേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാൻ സാധിച്ചു.
പെൻ ഡ്രോപ് ഡേ
ഹരിത കേരളം മിഷന്റെ ഭാഗമായി അടിമാലി ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ കുട്ടികളുടെ ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കുന്ന പ്രവർത്തനം ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻ എസ് എസ് ക്ലബ്ബിനൊപ്പം എച്ച് എസ് വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സും ചേർന്ന് പ്രവർത്തിക്കുന്നു. സ്കൂളിലെ ഓരോ ബ്ലോക്കിലും പാഴ് പേനകൾ സംഭരിക്കുന്നതിനുള്ള പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന്റെ പുത്തൻ മാതൃക കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷം.
വയനാടിനൊരു കൈത്താങ്ങ്
16/08/19 കനത്തമഴയിൽ പ്രളയ ദുരിതമനുഭവിക്കുന്ന വയനാട് - കോഴിക്കോട് ജില്ലയിലുള്ള സഹോദരങ്ങൾക്കായി തങ്ങൾക്കാവുന്ന വിധത്തിലൊക്കെ സാധനങ്ങൾ ശേഖരിക്കാനും സ്കൂളിലെത്തിക്കാനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ മുന്നിൽ നിന്നു.
ടൂറിസം ലോഗോ മത്സരം
21/08/19അടിമാലി ഗ്രാമ പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ലോഗോ തയ്യാറാക്കൽ എന്നീ മത്സരങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളായ അഞ്ജന കെ അശോക്, ദിയ ഷജീർ പങ്കെടുത്തു
ബോധവൽക്കരണ ക്ലാസ്സ്
സ്കൂൾ പി ടി എയുടെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ "സൈബർ ലോകത്ത് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ" എന്ന വിഷയത്തെക്കുറിച്ച് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി അടിമാലി പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ശ്രീ. പികെ സാബു, അഡിഷണൽ എസ് ഐ അബ്ദുൾ കരീം എന്നിവർ സൈബർ നിയമങ്ങൾ, സൈബർ സുരക്ഷാ, സൈബർ കുറ്റ കൃത്യങ്ങൾ പ്രതിരോധിക്കാനുള്ള വിവിധ പോംവഴികൾ, സോഷ്യൽ മീഡിയയിലെ സാധ്യതകളും ചതിക്കുഴികളും തുടങ്ങി നിരവധി വിഷയങ്ങൾ ക്ലാസ്സുകളെടുത്തു.
ഡിജിറ്റൽ പൂക്കള മത്സരം
കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം ഫാത്തിമ മാതാ സ്കൂളിലും ഡിജിറ്റൽ പൂക്കള മത്സരം നടന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ ഈ ഉദ്യമത്തിൽ പങ്ക് ചേർന്നത്. വളരെ മനോഹരങ്ങളായ ചിത്രങ്ങൾ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ പേജിൽ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
ഫാത്തിമമാതാ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ വാരാചരണം നടത്തി. 16 -ാം തീയതി കുട്ടികൾ ക്കായി സെമിനാർ നടന്നു. സെമിനാർ നയിച്ചത് കുമാരി ഹൃദ്യ ജിജോ ആണ്. സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സെമിനാറിൽ ചർച്ചചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ആനിമേഷൻ സിനിമ നിർമ്മാണ മത്സരം എന്നിവ നടന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി കംപ്യൂട്ടർ ഹാർഡ്വെയർ, റാസ്പ്ബെറി പൈ കംപ്യൂട്ടർ, ഇലക്ട്രോണിക് സാമഗ്രികളുടെ പ്രദർശനം എന്നിവയും നടന്നു.
ലിറ്റിൽ കൈറ്റ്സ് - സേവന
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത, സേവന തല്പരത, സഹകരണ മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതോടൊപ്പം ഹൈടെക് സംവിധാനങ്ങളുടെ പ്രയോജനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ ദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് - സേവന. ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ് സേവന ലക്ഷ്യം വെക്കുന്നത്. എൻ എം എം എസ്, എൻ ടി എസ് ഇ, പ്രീമെട്രിക് സ്കോളർഷിപ്, പോസ്റ്മെട്രിക് സ്കോളർഷിപ്, സ്നേഹപൂർവ്വം സ്കോളർഷിപ്, തുടങ്ങി വിവിധ സ്കോളർഷിപ്പുകളുടെ ഓൺലൈൻ അപേക്ഷ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തി. ഓൺലൈൻ സേവനം ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് അംഗങ്ങളോടൊപ്പം കൈറ്റ് മിസ്ട്രേഴ്സ് ആയ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ നേതൃത്വം വഹിച്ചു.
ഇ – വോട്ടിംഗ്
സ്കൂളിൽ ഇത്തവണത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇ – വോട്ടിംഗിലൂടെയാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടേയും അംഗങ്ങളുടേയും നേതൃത്വത്തിലാണ് വോട്ടിംഗ് നടന്നത്.ലാപ്ടോപ്പിനെ കൺട്രോൾ യൂണിറ്റായും സ്മാർട്ട് ഫോണിനെ ബാലറ്റ് യൂണിറ്റ് ആയും ക്രമീകരിച്ചുകൊണ്ടാണ് വോട്ടിംഗ് നടത്തിയത്. അതിനായി വോട്ടിംഗ് മെഷീൻ എന്ന സോഫ്റ്റ്വെയർ ലാപ്ടോപ്പിലും വോട്ടിംഗ് .apk എന്ന ഫയൽ സ്മാർട്ട് ഫോണിലും ഇൻസ്റ്റാൾ ചെയ്തു. ക്ലാസ്സ് ടീച്ചർ ആയിരുന്നു പ്രിസൈഡിംഗ് ഓഫീസർ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള ഇലക്ഷൻ കുട്ടികളിൽ ഏറെ കൗതുകവും ആകാംഷയും ഉണർത്തി.
വീഡിയോ കോൺഫറൻസിംഗ്
26/09/19 – 2 മണിയ്ക്ക് കൈറ്റ് ഇടുക്കിയുമായി വീഡിയോ കോൺഫറൻസിംഗ് നടന്നു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യത്തിൽ സ്കൂൾ പങ്കാളിയാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിലും പരിപാലനത്തിനും കുടുംബത്തിൽ ഏറെ ശ്രദ്ധിക്കുന്നത് അമ്മമാരാണ്. അതിനാൽ അമ്മമാരിലൂടെ, അവരുടെ സ്മാർട്ട് ഫോണുകളിലൂടെ കുട്ടികളുടെ പഠനവിഭവങ്ങൾ എങ്ങനെ കുട്ടികളിലെത്തിക്കാം എന്നതായിരുന്നു ഇന്നത്തെ വീഡിയോ കോൺഫറൻസിലൂടെ ചർച്ച ചെയ്തത്. സ്മാർട്ട് ഫോണുകൾ കുട്ടികളിൽ നിന്നും അകറ്റുകയല്ല മറിച്ച് എങ്ങനെ അവയെ എങ്ങനെ റിസോഴ്സുകളാക്കി കുട്ടികളുടെ പഠനത്തിൽ ഉപയോഗിക്കാം എന്ന അറിവ് മാതാക്കൾക്ക് നൽകുക എന്ന ലക്ഷ്യം മുൻനിർത്തി അമ്മമാർക്ക് പ്രത്യക ക്ലാസ്സുകൾ സംഘടിപ്പിക്കുകയും അവരുടെ ഫോണിൽ ആവശ്യമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക, ക്യു ആർ കോഡ് സ്കാനർ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ അവരെ പഠിപ്പിക്കുക എന്നിവയും ഈ ക്ലാസ്സിന്റെ ലക്ഷ്യമാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങളാണ് ഈ ക്ലാസ്സുകൾക്ക് നേതൃത്വം നൽകേണ്ടത്.
മാതൃ ശാക്തീകരണ പരിപാടി
ആധുനീക വിവര വിനിമയ സങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകൾ അമ്മമാരിലേക്കെത്തിക്കുന്നതിനായി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്കള്ള പരിശീലന പരിപാടി നടന്നു. ഓരോ ക്ലാസ്സ് മുറിയിലും പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകത്തിലും പഠന വിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അമ്മമാരെ ബോധവൽക്കരിക്കുക എന്നായിരുന്നു ഈ ക്ലാസ്സിന്റെ ലക്ഷ്യം. അമ്മമാർക്ക് കുട്ടികളെ എങ്ങനെയെല്ലാം പഠനത്തിൽ സഹായിക്കാം? പുതിയ ക്ലാസ്റൂം സാഹചര്യങ്ങളെന്തൊക്കെയാണ്? നമ്മുടെ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് സഹായകരമായി എങ്ങനെ ഉപയോഗിക്കാം? മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും സുരക്ഷിതമായിഎങ്ങനെ ഉപയോഗിക്കാം? തുടങ്ങിയ വിഷയങ്ങൾ ആദ്യം ചർച്ച ചെയ്തു. തുടർന്ന് ക്ലാസ്സ് മുറികളിലെ ഹൈടെക് സംവിധാനങ്ങൾ എങ്ങനെയാണ് ഫലപ്രദമായി പഠനത്തിൽ ഉപയോഗിക്കുന്നതെന്ന് കാണിച്ചുകൊടുത്തു. മിക്ക അമ്മമാർക്കും ഇതൊരു പുതിയ അറിവ് തന്നെയായിരുന്നു. പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന ക്യു ആർ കോഡ്, അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേർണിംഗ് റിസോഴ്സുകളുടെ പഠന സാദ്ധ്യതകൾ, സമഗ്ര ലേർണിംഗ് പോർട്ടലിന്റെ ഉപയോഗം, വിക്ടേഴ്സ് ചാനൽ, അതിന്റെ ആപ്പ്, കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടന്നത്. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർത്തായിട്ടായിരുന്നു മാതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാ അമ്മമാർക്കും ക്യു ആർ കോഡ് സ്കാനർ, സമഗ്ര ലേർണിംഗ് ആപ്പ്, വിക്ടേഴ്സ് ചാനൽ ആപ്പ് എന്നിവ ഇൻസ്റ്റാൾ ചെയ്തു കൊടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. പല ബാച്ചുകളിലായി തിരിച്ചായിരുന്നു പരിശിലന പരിപാടി ക്രമീകരിച്ചിരുന്നത്. പരിശീലന പരിപാടിയ്ക്ക് സ്കൂളിലെ എസ്ഐ റ്റി സിയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ സി. ഷിജിമോൾ സെബാസ്റ്റ്യൻ നേതൃത്വം നൽകി. മാതൃശാക്തീകരണ പരിപാടി ഏറെ ഗുണകരമായതായി അമ്മമാർ അഭിപ്രായപ്പെട്ടു
ഡിജിറ്റൽ മാഗസിൻ - സെറ്റ് ഫിറ്റ് ഫോക്കസ് - പ്രകാശനം
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ - 'സെറ്റ് ഫിറ്റ് ഫോക്കസ് ' പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ്, സി. ടീന സി എം സി നിർവ്വഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ ചിറക് വിരിച്ച ബ്ലു ടിറ്റ് മൗസിന് എല്ലാ വിധ ആശംസകൾ നേരുന്നതായും തുടർന്നും കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ ചിറക് വിരിക്കാൻ ഇതുപോലെ ധാരാളം അവസരങ്ങൾ ലഭിക്കട്ടെയെന്നും സിസ്റ്റർ ആശംസിച്ചു. കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉപജില്ലാ മേളയുടെ സംഘാടനം
ഒക്ടോബർ 15,16,17 തീയതികളിലായി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ശാസ്ത്ര മേളയുടെ സംഘാടനം നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. കോർഡിനേറ്റർ ശ്രീ. ജിജോ എം തോമസിന്റെ നേതൃത്വത്തിൽ 12-ാം തീയതി മുതൽ തന്നെ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ആരംഭിച്ചു. മേളയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു.
ഉപജില്ലാ ക്യാംപ്
ലിറ്റിൽ കൈറ്റ്സ് അടിമാലി ഉപജില്ലാ ക്യാംപ് ഡിസംബർ 6,7 തീയതികളിലായി അടിമാലി ടെക്നിക്കൽ സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിംഗ്, ആനിമേഷൻ വിഭാഗങ്ങളിലായി നടന്ന ക്യാംപിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ഘട്ടങ്ങൾക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൻ, സോഫ്റ്റ് ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്ക്രാച്ച് ഉപയോഗിച്ചാണ് കുട്ടികൾ ഗെയിം തയ്യാറാക്കിയത്. ആനിമേഷൻ വിഭാഗത്തിൽ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകൾ റ്റു പി റ്റ്യൂബ് ഡെസ്ക് എന്ന സോഫ്റ്റ്വെയറിലാണ് തയ്യാറാക്കിയത്. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാംപിലെ പരിശീലനങ്ങളും പ്രവർത്തനങ്ങളും നടന്നത്. ആൻഡ്രോയിഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, ടോർച്ച് ആപ്പ് എന്നിവയുടെ നിർമ്മാണം, ത്രീഡി ആനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡർ, റ്റൂ ഡി സോഫ്റ്റ്വവെയറായ റ്റു പി റ്റ്യൂപ് ഡെസ്ക് എന്നിവ ഉപയോഗിച്ചുള്ള ആനിമേഷൻ നിർമ്മാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയും നടന്നു. ആനിമേഷൻ വിഭാഗത്തിൽ കുമാരി എലിസബത്ത് എൽദോസും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദില ഇല്ലിയാസും ഞങ്ങളുടെ സ്കൂളിൽ നിന്നും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ നേടി
ഇ - സാക്ഷരത
30/12/2019 – ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്കായി കമ്പ്യൂട്ടർ സാക്ഷരത നൽകി. കുട്ടികൾക്കേറെ താൽപ്പര്യമുള്ള പഠന മേഖലയായതിനാൽ എല്ലാ കുട്ടികളും വളരെ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും ക്ലാസ്സിൽ പങ്ക് ചേർന്നു. കളികളിലൂടെയും കാര്യങ്ങളിലൂടെയും അവർ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും പഠനബോധന മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു.
ഇന്റസ്ട്രിയൽ വിസിറ്റ്
15/1/2020 - ബുധനാഴ്ച്ച കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സന്ദർശിച്ചു. 1968 ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് എക്സ്പോർട്ടിംഗ് രംഗത്ത് ഏറെ പ്രശസ്തമായ കമ്പനിയാണ് ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യം തന്നെ കമ്പനിയുടെ കോൺഫറൻസ് ഹാളിൽ കൈറ്റ് അംഗങ്ങൾ ഒരുമിച്ചുകൂടുകയും എച്ച് ആർ മാനേജർ ശ്രീ. ജിജോ കുര്യാക്കോസ് ഈസ്റ്റേൺ കമ്പനിയെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം എന്നിവയെക്കുറിച്ചും കൈറ്റ് അംഗങ്ങൾക്ക് വിശദകരിച്ചുകൊടുക്കുകയും ചെയ്തു.സാങ്കേതിക വിദ്യയുടെ ചിറകിൽ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ സന്ദർശനം പുതിയ അനുഭവം തന്നെയായിരുന്നു. കമ്പനിയിലുപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റത്തെക്കുറിച്ചും കമ്പനിയുടെ എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് മേഖലകളെക്കുറിച്ചും അവയ്ക്കുപയോഗിക്കുന്ന വിവിധ സോഫ്റ്റ്വെയറുകളെക്കുറിച്ചും പ്രത്യേകിച്ച് കമ്പനി ഉപയോഗിക്കുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്വെയറിനെക്കുറിച്ചും ഐ ടി വിഭാഗം മാനേജർ ശ്രീനാഥ് കുട്ടികൾക്ക് വിശദീകരിച്ചു. ഈസ്റ്റേൺ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ശാഖകളുണ്ടെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും എക്സ്പോർട്ടിംഗ് നടത്തുന്നതായും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് കമ്പനിയുടെ NABL സർട്ടിഫൈഡ് ലാബാണ് കുട്ടികൾ സന്ദർശിച്ചത്. സെക്ഷൻ മാനേജർ ശ്രീ. ഡെന്നീസ് കുട്ടികളോട് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാനിയമം ഏതാണെന്ന് ആരായുകയും കുമാരി അനിറ്റ ആന്റണി കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ചെക്കിംഗ് സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Physical Analysis, Chemical Analysis, Microbiological Analysis, Instrumentation Analysis, Sensoring Analysis എന്നിവയെക്കുറിച്ച് പറഞ്ഞുതന്നു. കമ്പനിയുടെ വിവിധ സർട്ടിഫിക്കേഷനുകളെക്കുറിച്ചാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്. ഉൽപ്പന്നങ്ങളുടെ വിവിധ പരിശോധനാഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ GC, HPLC, Spectro Photometer, Afratoxineഎന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന വിവിധ സർട്ടിഫിക്കേഷനുകളായ ISO, BRC, HALAL, FSSAI എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഓരോ സർട്ടിഫിക്കേഷന്റെയും പ്രത്യേകതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. ഷെഫീക്ക്, മിസ് അപർണ എന്നിവർ ചേർന്ന് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് തങ്ങളുടെ സംശയ നിവാരണത്തിനുള്ള സമയമാണ് പിന്നീട് ലഭിച്ചത്. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ
18/1/2020 - ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു.
വിക്ടേഴ്സ് ചാനലിലേയ്ക്ക് വാർത്തകൾ
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നേച്ചർ ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പഠനയാത്രയുടെ ഭാഗമായി ഇന്ത്യയിലെ തന്നെ മികച്ച കടുവാ സങ്കേതങ്ങളിലൊന്നായ പെരിയാർ കടുവ സങ്കേതത്തിൽ സന്ദർശനം നടത്തി. ഇതിന്റെ വാർത്തയും വീഡിയോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്കുമെന്ററിയായി ചിത്രീകരിക്കുകയും കൈറ്റ് ഇടുക്കിയുടെ അനുവാദത്തോടെ വിക്ടേഴ്സ് ചാനലിലേയ്ക്ക് അയക്കുകയും ചെയ്തു.
വാർത്താ ബുള്ളറ്റിൻ - ഫാത്തിമ മാതാ ടൈംസ്
സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികളാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്. ആധുനീക സങ്കേതങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുട്ടികളുടെ വാർത്താ ബുള്ളറ്റിൻ ആരെയും അതിശയിപ്പിക്കും. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി പാത്തിമ മാതാ ടൈംസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ .....പറന്നുയരാൻ .....ഫാത്തിമ മാതാ കുടുംബം നൽകുന്ന പ്രോത്സാഹനം ..... അതൊരിക്കലും വിസ്മരിക്കാനാവില്ല.
ലിറ്റിൽ കൈറ്റ്സ് 2019 - 2022
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ തേർഡ് ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ എട്ടാം ക്ലാസ്സിലെ 36 കുട്ടികളാണ് ഉള്ളത്.
പ്രിലിമിനറി ക്യാംപ് # ബാച്ച് 2019 - 2022
2019-2022 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾക്കായി പ്രിലിമിനറി ക്യാംപ് നടന്നു. രാജാക്കാട് ഗവൺമെന്റ് സ്കൂളിലെ ശ്രീമതി കലാമോൾ ഭാസ്കരൻ റിസോഴ്സ് പേഴ്സൺ ആയിരുന്നു. കുട്ടികൾക്ക് പ്രോഗ്രാമിംഗിൽ അഭിരുചി വർദ്ധിക്കുന്നതിനായി സ്കാച്ചിൽ തയ്യാറാക്കിയ ഒരു ഗെയിമോടുകൂടിയായിരുന്നു ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളെ 4 ഗ്രൂപ്പുകളായിത്തിരിച്ച് ഗെയിം കളിപ്പിപ്പിച്ചു. വിജയികളായ ഗ്രൂപ്പിനെ പ്രത്യേകം അഭിനന്ദിച്ചു. അടുത്തത് ഒരു വീഡിയോ സെഷനായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ന്യൂസ് ചാനലിൽ വന്ന വാർത്തയായിരുന്നു കുട്ടികൾക്ക് കാണിച്ചുകൊടുത്തത്. രണ്ടാമതായി ഹൈടെക് വിദ്യാലയങ്ങലെക്കുറിച്ചും അവിടെയുള്ള ഹൈടെക് സംവിധാനങ്ങളെക്കുറിച്ചും ഹൈടെക് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനും പ്രവർത്തിപ്പിക്കുവാനും പരിശീലനം ലഭിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അഗംഗങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അതിനുശേഷം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഒരു പി ഡി എഫ് ഫയലാണ് കുട്ടികൾക്ക് കാണിച്ചുകൊടുത്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ രൂപീകരണം, ഘടന, പ്രവർത്തനം, പരിശീലന പ്രവർത്തനം, വിദഗ്ദരുടെ ക്ലാസ്സുകൽ, ക്യാമ്പുകൾ, പഠന മേഖലകൾ, ഇന്ഡസ്ട്രിയൽ വിസിറ്റ്, പ്രവർത്തന കലണ്ടർ, അസൈൻമെന്റ് പ്രവർത്തനം, ഹൈടെക് ക്ലാസ്സ് മുറിയ്ക്ക് നൽകേണ്ട പിന്തുണ, ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ, ഐഡന്റിറ്റി കാർഡ്, ആക്ടിവിറ്റി ബുക്ക്, ഗ്രേഡ്, സ്കോർ, ഗ്രീൻ പ്രോട്ടോക്കോൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. പ്രൊഫൈൽ തയ്യാറാക്കുന്നതിനായി ഫോട്ടോ എടുക്കാൻ വെബ് ക്യാം എങ്ങനെ ഉപയോഗിക്കാമെന്നും ബ്ലെൻഡർ സോഫ്റ്റ്വെയറിൽ എങ്ങനെ ടൈപ്പ് ചെയ്ത് അനിമേഷൻ നൽകാം എന്നും കുട്ടികൾ മനസ്സിലാക്കി. ക്ലാസ്സുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് കുട്ടികൾപറഞ്ഞു.
മൊഡ്യൂൾ 2, 3 & 4 # ബാച്ച് 2019 - 2022
മൊഡ്യൂൾ 2
പ്രിലിമിനറി ക്യാംപിന്റെ തുടർച്ചയായി രണ്ടാം ദിനമായ ഇന്ന് മത്സര സ്വഭാവമുള്ള ഒരു ഗെയിമോടു കൂടിയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കമ്പ്യൂട്ടർ പഠനത്തിൽ താൽപ്പര്യം ജനിപ്പിക്കുക, യുക്തി ചിന്തയും പ്രശ്ന നിർദ്ദാരണ ശേഷിയും വികസിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. തുടർന്ന് Tic tac Toe ഗെയിമും Hanoi Tower ഗെയിമും കുട്ടികൾ മത്സര സ്വഭാവത്തിലൂടെ പൂർത്തിയാക്കി. തുടർന്ന് കുട്ടികൾ കട്ട് ബ്ലോക്ക് ഗെയിമാണ് ചെയ്തത്. കുട്ടികൾ വളരെ സന്തോഷത്തോടെ ഗെയിമിലേയ്ക്ക് കടന്നു. കുറച്ച് കുട്ടികൾ വളരെ പെട്ടെന്ന് തന്നെ ഗെയിം പൂർത്തിയാക്കി. തുടർന്ന് വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്ക്രാച്ചിൽ ഒരു ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കി. നേരത്തെതന്നെ ഐ റ്റി പാഠപുസ്തകത്തിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് കുട്ടികൾ പരിചയപ്പെട്ടിട്ടുള്ളതിനാൽ പഠനം വളരെ എളുപ്പമുള്ളതായി മാറി. തുടർന്ന് കുട്ടികൾ നൃത്തം വയ്ക്കുന്ന പൂച്ചയുടെ അനിമേഷനും ഡാൻസ് പാർട്ടിയുടെ ആനിമേഷനും കണ്ടു. ആർ പി നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ സ്ക്രാച്ചിൽ കോഡുകൾ നൽകി അനിമേഷൻ തയ്യാറാക്കി. തങ്ങൾ തയ്യാറാക്കിയ അനിമേഷൻ പ്രവർത്തിക്കുന്നതു കണ്ട കുട്ടികൾക്ക് ഏറെ സന്തോഷം.
മൊഡ്യൂൾ 3
ജിമ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പശ്ചാത്തലചിത്രങ്ങൾ തയാറാക്കുക, ജിമ്പിലെ പ്രധാനപ്പെട്ട ഡ്രോയിങ്, സെലക്ഷൻ ടൂളുകൾ ഉപയോഗിക്കാനുള്ള ശേഷി നേടുക, ചിത്രം png ഫോർമാറ്റിൽ തയാറാക്കേണ്ട ആവശ്യകത ബോധ്യപ്പെടുക എന്നിവയായിരുന്നു ഇന്നത്തെ ആദ്യ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ. കുട്ടികൾ ആർ പിയുടെ നിർദ്ദേശപ്രകാരം വളരെ മനോഹരമായ പശ്ചാത്തല ചിത്രങ്ങൾ വരയ്ക്കുകയും png ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്യുകയും ചെയ്തു. ജിമ്പിലെ ലെയർ എഡിറ്റിങ് സങ്കേതം പരിചയപ്പെടുന്ന സെഷനായിരുന്നു അടുത്തത്. ചിത്രങ്ങൾ വരയ്ക്കുന്നത് ഓരോന്നും വ്യത്യസ്ത ലെയറുകളിലായാൽ എഡിറ്റുചെയ്യാൻ വളരെ സൗകര്യ പ്രദമായിരിക്കും എന്ന് കുട്ടികൾ മനസ്സിലാക്കി. ജിമ്പിലെ വിവിധ ടൂളുകൾ ഉപയോഗിച്ച് രൂപങ്ങൾ (ഒബ്ജക്ടുകൾ) വരക്കുന്നത് പരിശീലിക്കുന്ന സെഷനായിരുന്നു അടുത്തത്. ബ്രഷ് ടൂൾ, സ്മഡ്ജ് ടൂൾ എന്നിവ ഉപയോഗിച്ച് ഇമേജ് ഡ്രോയിങ്ങിന്റെ കൂടുതൽ സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയാണ് ആർ പി ചെയ്തത്.
മൊഡ്യൂൾ 4
കീബോർഡുപയോഗിച്ച് മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന് കുട്ടികൾ ക്ലാസ്സിൽ ആർജിച്ച ശേഷി വിലയിരുത്തുന്നതിന് സഹായകരമായ ഒരു സെഷനാണ് ഇന്ന് നടന്നത്. LK_8/RPs/Day_4/Activity_4.1 എന്ന ഫോൾഡറിലെ ws_1.ott/pic_1.jpg എന്നവർക്ക്ഷീറ്റ് പ്രദർശിപ്പിച്ച് അതിലെ സംസാരം എന്താണെന്ന് ഊഹിച്ച് എഴുതാനുള്ള പ്രവർത്തനമായിരുന്നു ആദ്യം നടന്നത്. അടുത്തതായി അടിക്കുറിപ്പെഴുതാം എന്ന പ്രവർത്തനമാണ് നടന്നത്. അതിനു ശേഷം ടൈപ്പിങ് സ്പീഡ് പരിശോധിക്കാം എന്ന ടോപ്പിക്കിലേയ്ക്ക് കടന്നുകുട്ടികൾ മലയാളം കീബോർഡിലെ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങളും വാക്കുകളും തെറ്റില്ലാതെയും വേഗതയിലും കീബോർഡ് ഉപയോഗിക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനമായിരുന്നു ടൈപ്പിങ് സ്പീഡ് പരിശോധിക്കാം എന്നത്. അടുത്തതായി കുട്ടികൾ തങ്ങളുടെ പ്രൊഫൈൽ തയ്യാറാക്കുന്ന പ്രവർത്തനമാണ് അടുത്തതായി ചെയ്തത്. ഓരോ കുട്ടിയും ഫോട്ടോ കൂടി ഉൾപ്പെടുത്തി സ്വന്തം പ്രൊഫൈൽ തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. അതിനായിLK_8/RPs/Day_4/Activity_4.5/student_profile.ottമാതൃകാ പ്രൊഫൈലുകൾഎന്ന ഫോൾഡറിലെ LK_8/RPs/Day_4/Activity_4.5/camera_basics.mp4 എന്ന ഫോൾഡറിലെ ക്യാമറയുടെ അടിസ്ഥാന കാര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോയും കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതനുസരിച്ച് കുട്ടികൾ തങ്ങളുടെ പ്രൈഫൈൽ തയ്യാറാക്കി സേവ് ചെയ്തു.
അദ്ധ്യാപക പരിശീലനം
കൈറ്റ് മിസ്ട്രസ്സായ സി. ഷിജിമോൾ സെബാസ്റ്റ്യന്റെ നേത്യത്വത്തിൽ ഫാത്തിമ മാതയിലെ അദ്ധ്യാപകർക്കായി ' സമഗ്ര ' പരിശീലനം നൽകി. സമഗ്രയിൽ എങ്ങനെയാണ് റിഫ്ലക്ഷൻ നോട്ടുകൾ തയ്യാറാക്കുന്നതെന്നതായിരുന്നു പഠന വിഷയം. അദ്ധ്യാപകരെല്ലാവരും തന്നെ വളരെ കൃത്യതയോടെ ക്ലാസ്സിൽ എത്തിച്ചേരുകയും ക്ലാസ്സിൽ പങ്കെടുത്ത് സംശയ നിവാരണം നടത്തുകയും ചെയ്തു.
വാർത്താ ബുള്ളറ്റിൻ - ഫാത്തിമ മാതാ ടൈംസ്
സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികളാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്. ആധുനീക സങ്കേതങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കുട്ടികളുടെ വാർത്താ ബുള്ളറ്റിൻ ആരെയും അതിശയിപ്പിക്കും. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി പാത്തിമ മാതാ ടൈംസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ .....പറന്നുയരാൻ .....ഫാത്തിമ മാതാ കുടുംബം നൽകുന്ന പ്രോത്സാഹനം ..... അതൊരിക്കലും വിസ്മരിക്കാനാവില്ല.
FATHIMA MATHA LITTLE KITES 2020 – YOUTUBE CHANNEL
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ FATHIMA MATHA LITTLE KITES 2020 എന്ന പേരിൽ യൂ ട്യൂബ് ചാനൽ ആരംഭിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ഡോക്കുമെന്റേഷനുകൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഡോക്കുമെന്റേഷനുകൾ തയ്യാറാക്കപ്പെടുന്നത്.
<a href="https://www.youtube.com/channel/UCN0FMNhK8eiqqdxacMfll2w" >ഞങ്ങളുടെ ചാനൽ കാണുന്നതിനായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക</a>
ജില്ലാ ക്യാംപ്
2020 ഫെബ്രുവരി 15, 16 തീയതികളിലായി കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ കുമാരി എലിസബത്ത് എൽദോസും പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി ആദില ഇല്ലിയാസും പങ്കെടുത്തു. കൈറ്റ്സ് സി ഇ ഒ ശ്രീ. അൻവർ സാദത്തു് കുട്ടികളോട് വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്വയറായ ബ്ലെൻഡർ ഉപയോഗിച്ച് ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി അനിമേഷൻ എന്നിവയിലാണ് പരിശീലനം ലഭിച്ചത്. കുട്ടികൾ തന്നെ ക്യാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയ്യാറാക്കുകയാണ് ചെയ്യുന്നത്. പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് IOT പരിചയപ്പെടുത്തി. ഇലക്ട്രോണിക്സ്, സോഫ്റ്റവെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതീക ഉപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് IOT അഥവാ ഇന്റർനെറ്റ് ഓഫ് തിങ്സ്. റാസ്പ്ബെറി പൈ കംപ്യൂട്ടർ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം എന്നിവ ലഭിച്ചു. റാസ്പ്ബെറി പൈ, ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാണം, നെറ്റ്വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കൽ, അതിനൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേയ്ക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകൾ തയ്യാറാക്കാനുള്ള ലഘു ആപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയും നടന്നു. കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് രണ്ട് അസൈൻമെന്റ് പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 6 കുട്ടികളെ കൈറ്റ് ഇടുക്കി സ്റ്റേറ്റ് ക്യാംപിനായി തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .സാങ്കേതിക തികവ് ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ഈ ക്യാംപിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവുമായി എത്തി.
സർട്ടിഫിക്കറ്റ് വിതരണം
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018 - 2020 ബാച്ചിലെ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം 02/03/20202 തിങ്കളാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണി സി എം സി നിർവ്വഹിച്ചു.കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 34 കുട്ടികളും തങ്ങളുടെ പ്രവർത്തന മികവുകൊണ്ട് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹത നേടി