"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകൻ= ജയകുര്യൻ | | പ്രധാന അദ്ധ്യാപകൻ= ജയകുര്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സക്കീന താജുമോൻ | | പി.ടി.ഏ. പ്രസിഡണ്ട്= സക്കീന താജുമോൻ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=l35219_school.jpeg|</big> | ||
}} | }} | ||
................................ | ................................ |
12:01, 2 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ | |
---|---|
പ്രമാണം:L35219 school.jpeg | |
വിലാസം | |
ആലപ്പുഴ ആലപ്പുഴപി.ഒ, , 688001 | |
സ്ഥാപിതം | 1818 ആഗസ്റ്റ്14 |
വിവരങ്ങൾ | |
ഫോൺ | 04772242560,9446581709 |
ഇമെയിൽ | mullackalcmslps1888@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുര്യൻ |
അവസാനം തിരുത്തിയത് | |
02-11-2019 | Pradeepan |
................................
ചരിത്രം
സി.എം.എസിൻറെ ആദ്യമിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ്‍ 1818ആഗസ്റ്റ് 14 ന് ആലപ്പുഴ ചന്ത (ഗ്രേറ്റ് ബസാർ) യ്ക്കടുത്ത് സ്ഥാപിച്ച വിദ്യാലയമാണ്. 1815 ജനുവരി 15 ന് തോമസ് നോർട്ടൺ ഭാര്യ ആനിയും 2 വയസ്സുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര അക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനുവേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേയ്ക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്. ആവിക്കപ്പലുകൾ ഇല്ലായിരുന്ന കാലത്ത് ആഫ്രിക്ക ചുറ്റിയാണ് നോർട്ടണും കുടുംബവും യാത്ര ചെയ്തത്. ചാപ്പ്മാൻ എന്ന കപ്പലിലാണ് നോർട്ടണും കുടുംബവും യാത്ര ക്രമീകരിച്ചിരുക്കുന്നതെങ്കിലും യാത്രയിൽ തടസ്സങ്ങൾ നേരിട്ടതുമൂലം കൃത്യസമയത്ത് പോർട്സ്മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ്മരം തകർന്നതുമൂലം ചാപ്പ്മാൻ നങ്കൂരമടിച്ചിട്ടുണ്ടെന്നറിഞ്ഞ് നോർട്ടനും കുടുംബവും പായ്‌വഞ്ചിയിൽ യാത്രചെയ്ത് പ്ലിവത്തിൽ എത്തുകയും അവിടെ നിന്നും ചാപ്പ്മാനിൽ യാത്രതുടരുകയും ചെയ്തു. യാത്രയിൽ പലവിധ തടസ്സങ്ങളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിൽ എത്താൻ 16 മാസം യാത്രചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് അവർ മനസ്സിലാക്കിയത്. സിലോണിലേക്ക് പോകുന്നതിനുപകരം തേക്കെയിന്ത്യയിലെ തിരുവിതാംകൂറിലേക്ക് ഞങ്ങളെ അയക്കുവാൻ സി.എം.എസ്. ഉത്തരവായി. സൗമ്യമായ മിഷനറി തന്റെ നിയോഗം അംഗീകരിച്ചു. 1816 മെയ് മാസം 8 തീയതി റവ.തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി ഏതാനും ദിവസങ്ങൾ കൊച്ചിയിൽ താമസിച്ചതിനുശേഷം കേണൽ മൺറോയുടെ നിർദേശപ്രകാരം തന്റെ പ്രദേശമായ ആലപ്പുഴയിൽ എത്തി. റവ. തോമസ് നോർട്ടൺ ആലപ്പുഴയിൽ വന്ന ഉടൻ കുറ്റാലത്തായിരുന്നു കേണൽ മൺറോ കൊല്ലത്തെത്തി. മെത്രോപ്പൊലീത്തായേയും നോർട്ടനെ തമ്മിൽ പരിചയപ്പെടുത്തുന്നതിനുവേണ്ടി രണ്ടുപേരെയും കൊല്ലത്തുവരുത്തി. സുറിയാനിക്കാരുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് മെത്രോപ്പോലീത്താ നോർട്ടനു അനുവാദം നൽകി. കേണൽമൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു അവിടെയാണ് നോർട്ടനും കുടുംബവും താമസിച്ചത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കാനും 2 വർഷം കൊണ്ട് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. കേരളത്തിന്റെ അന്നത്തേ പിന്നോക്കാവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിൻറെ അഭാവമാണെന്നും മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. 44 വിദ്യാർത്ഥികളുമായാണ് ആ സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്. 1818 ആലപ്പുഴ ഗ്രേറ്റ് ബസാർ 2 കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈ സ്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നുപഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായത് മൂലം കുട്ടികളെ അയക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയക്കുമെന്നുള്ള പ്രചാരണം മിഷനറിമാർക്കെതിരെ നടന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി 11 സ്കൂളുകൾ സ്ഥാപിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺ കുട്ടികളും പഠിക്കുവാൻ എത്തി. ഈ സ്കൂളിൽ പഠിപ്പിക്കുവാൻ ക്രിസ്തീയ യോഗ്യത ഇല്ലാത്ത അദ്ധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 40 ആയി ഉയർന്നു. എല്ലാ വിഭാഗത്തിലുംപ്പെട്ട കുട്ടികളും പഠിക്കുവാൻ ഇവിടെ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷര ജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമായ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്കൂൾ അതിന്റെ എല്ലാ പ്രൗഢിയിലും, യശസ്സിലും തലയുയർത്തി മുന്നേറുന്നു......
ഭൗതികസൗകര്യങ്ങൾ
2016-17 അദ്ധ്യയന വർഷത്തിലെ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് സി.എം.എസ്. എൽ.പി. സ്കൂൾ നേടുകയുണ്ടായി. 1. ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിലെ ഭൗതിക സാഹചര്യം പ്രത്യേകിച്ചും 2. കെട്ടിടങ്ങൾ 3. കളിസ്ഥലം 4. കുടിവെള്ള സൗകര്യം 5. പാചകപ്പുര 6. ഭക്ഷണഹാൾ തുടങ്ങിയവ 7. നിലവാരമുള്ള അദ്ധ്യാപക പരിശീലനം 8. ഔഷധത്തോട്ടം 9. പൂന്തോട്ടം 10. നല്ലപാഠം പ്രവർത്തനങ്ങൾ - (തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
- ശ്രീ. കെ. ജോൺ - 1977
- ശ്രീമതി പി.വി.മേരി - 1978
- ശ്രീ.സി.ജെ.ഐസക്ക് - 1979
- ശ്രീ.റ്റി.എം.ഫിലിപ്പോസ് -1980-82
- ശ്രീ.ജോർജ്ജ് ഉമ്മൻ പി - 1982-89
- ശ്രീ.കെ.ജെ.സിൻഹ - 1989-91
- ശ്രീ.പി.സി. യോഹന്നാൻ - 1991-93
- ശ്രീ.റ്റി.തോമസ് - 1994-95
- ശ്രീമതി. ജി. ജയ്നമ്മ - 1996
- ശ്രീമതി. എ.പി. അന്ന - 1997-99
- ശ്രീ.കെ.എം.ഐസക് - 1999
- ശ്രീ.ജേക്കബ് ജോൺ - 2000-2002
- ശ്രീമതി മേഴ്സി - 2003-2004
- ശ്രീ.കെ.ജെ. അനിൽകുമാർ - 2005-2007
- ശ്രീമതി പി.ജെ. സാറാമ്മ - 2007-2010
- ശ്രീമതി. കെ. കെ. പെണ്ണമ്മ - 2010-2014
- ശ്രീമതി അദീനാമ്മജോസഫ് - 2014
- ശ്രീ. മാത്യു പി. തോമസ് - 2014-16
- ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
നേട്ടങ്ങൾ
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. 2017-18 വർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, ഭക്തിഗാനത്തിന് ബി ഗ്രേഡും, കഥപറച്ചിലിന് ബി ഗ്രേഡും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപ ജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. കെ.പി.. രാമചന്ദ്രൻ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.492127, 76.343933 |zoom=13}}