"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
==<font size=6><u><center>'''ജൂൺ'''</center></u></font>== | ==<font size=6><u><center>'''ജൂൺ'''</center></u></font>== | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പ്രവേശനോത്സവം'''</font></div>=== | ||
<center> | <center> | ||
| വരി 26: | വരി 26: | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1ll3vzvtImBoo9UFhEGS_rRT23sXtdZLq <u><font size=4>'''''പ്രവേശനോത്സവം 2019- 20'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1ll3vzvtImBoo9UFhEGS_rRT23sXtdZLq <u><font size=4>'''''പ്രവേശനോത്സവം 2019- 20'''''</font></u>] | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വായനാദിനം'''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 47: | വരി 47: | ||
* കൂടുതൽ ചിത്രങ്ങൾ <font size=4>[[{{PAGENAME}}/വായനാദിനം|'''വായനാദിനം- 2019''']]</font> | * കൂടുതൽ ചിത്രങ്ങൾ <font size=4>[[{{PAGENAME}}/വായനാദിനം|'''വായനാദിനം- 2019''']]</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''യോഗാ ദിനം'''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 67: | വരി 67: | ||
==<font size=6><u><center>'''ജൂലൈ'''</center></u></font>== | ==<font size=6><u><center>'''ജൂലൈ'''</center></u></font>== | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വായനാവാര സമാപനം, ഉദ്ഘാടനം- ബഷീർ ദിനം, വിദ്യാരംഗം, മലയാളം ക്ലബ്, പ്രീ പ്രൈമറി പാഠപുസ്തക വിതരണം '''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 79: | വരി 79: | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം '''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 88: | വരി 88: | ||
<font size=4>ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 10.7.19 ബുധനാഴ്ച ശ്രീമതി. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു '''Sparkles''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.</font> | <font size=4>ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 10.7.19 ബുധനാഴ്ച ശ്രീമതി. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു '''Sparkles''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം'''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 99: | വരി 99: | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>''' പി. ടി. എ ജനറൽബോഡി'''</font></div>=== | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
| വരി 115: | വരി 115: | ||
==<font size=6><u><center>'''ഓഗസ്റ്റ്'''</center></u></font>== | ==<font size=6><u><center>'''ഓഗസ്റ്റ്'''</center></u></font>== | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>''' ഹിരോഷിമ, നാഗസാക്കി ദിനാചരണം'''</font></div>=== | ||
<font size=4>ചിറ്റൂർ, ജി. വി. എൽ. പി സ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി പ്രശ്നോത്തരിയിൽ 4B യിലെ ഋതു എസ്.എം എന്ന കുട്ടി മുഴുവൻ മാർക്കും നേടി വിജയം കരസ്ഥമാക്കി. നിരഞ്ജൻ. എം, ശ്രീലക്ഷ്മി. ആർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. പ്ലക്കാർഡുകളും നിർമ്മിച്ചു.</font> | <font size=4>ചിറ്റൂർ, ജി. വി. എൽ. പി സ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി പ്രശ്നോത്തരിയിൽ 4B യിലെ ഋതു എസ്.എം എന്ന കുട്ടി മുഴുവൻ മാർക്കും നേടി വിജയം കരസ്ഥമാക്കി. നിരഞ്ജൻ. എം, ശ്രീലക്ഷ്മി. ആർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. പ്ലക്കാർഡുകളും നിർമ്മിച്ചു.</font> | ||
===<div style="border-top:0px solid #00FF00; border-bottom: | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''സ്വാതന്ത്ര്യദിനം'''</font></div>=== | ||
<center> | <center> | ||
15:38, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
|
2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.
- കൂടുതൽ ചിത്രങ്ങൾ പ്രവേശനോത്സവം
- വീഡിയോ കാണാം -പ്രവേശനോത്സവം 2019- 20
വായനാദിനം
പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്. ജി. വി. എച്ച്. എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ ശ്രീ. കുര്യാക്കോസ് മാഷാണ് വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. വി. എൽ. പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.
പുസ്തകങ്ങളുടെ മായാലോകം
വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും. നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. അധ്യാപികയായ ശ്രീമതി. ഗീത ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.
- കൂടുതൽ ചിത്രങ്ങൾ വായനാദിനം- 2019
യോഗാ ദിനം
ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി. വി. എൽ. പി യിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി. വി. എൽ. പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.
- കൂടുതൽ ചിത്രങ്ങൾ യോഗാ ദിനം - 2019
|
വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ. ജയശീലൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. പി രഞ്ജിത്ത് അവർകൾ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല.
- വീഡിയോ കാണാം -ബഷീർ ദിനം- 2019
ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം
ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 10.7.19 ബുധനാഴ്ച ശ്രീമതി. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു Sparkles എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.
ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം
മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ചിറ്റൂർ ജി.വി.എച്ച്.എസ്.എസിലെ ശ്രീമതി .രോഷ്ണ ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. ലില്ലി ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, ശ്രീ. ഹിദായത്തുള്ള സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.
- വീഡിയോ കാണാം -ചാന്ദ്രദിനം- 2019
പി. ടി. എ ജനറൽബോഡി
ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.
|
പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ അവർകൾ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ, വാർഡ് കൗൺസിലർ ശ്രീ. മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈലജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത്, മുൻ പി ടി എ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് കെ പി, എക്സിക്യൂട്ടീവ് അംഗം ശ്രീ. ശശികുമാർ, രക്ഷിതാവായ ശ്രീ. രൂപേഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് ജി.വി.എൽ.പി സ്കൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനുസ്തൂഭ്, അനർഗയാ എന്നിവരുടെ രക്ഷിതാവായ ശ്രീ. ആഞ്ചലിൻ ബാബു അവർകളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും വിത്ത് നിറച്ച് കടലാസ് കൊടികൾ വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.
- വീഡിയോ കാണാം -സ്വാതന്ത്ര്യദിനം- 2019