"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
==അദ്ധ്യാപകദിനം == | ==അദ്ധ്യാപകദിനം == | ||
[[പ്രമാണം:47045teachersday2.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045teachersday2.jpeg|ലഘുചിത്രം|വലത്ത്]] | ||
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ | ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) | വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N, ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. |
11:30, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ 1998 ജൂൺ മുതൽ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു. വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ദിനപ്പത്രങ്ങൾ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നത് ക്ലബ്ബിലെ അംഗങ്ങളാണ്. ശ്രീമതി സുഹറ, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യവേദി സ്കൂൾ തല ഭരണസമിതി
ചുമതല | പേര് |
---|---|
രക്ഷാധികാരി | നിയാസ് ചോല (HM) |
കൺവീനർ | സുഹറ PC |
ജോയിൻറ് കൺവീനർ | റിജുല CP |
സ്റ്റുഡൻറ് കൺവീനർ | ഷഹനാ കെ എം(10 A) |
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ | ഷാബിദലി എം (10 D) |
വായനാവാരാചരണം
വായനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മലയാളം വിഭാഗം തലവൻ അഷ്‌റഫ് കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ഷഹനാ കെ എം സംസാരിച്ചു. ഷാബിദലി എം വായനദിന സന്ദേശം നൽകി.തുടർന്ന് പത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ അബൂബക്കർ മാസ്റ്ററും ശ്രീ അബ്ദുൽ നാസർ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ തസ്‌നിം സമാന എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി അഷ്‌റഫ് കെ നിർവ്വഹിച്ചു.പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ഖാലിദ് എംഎം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപിക സുഹറ PC നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ തസ്‌നീം സുമന അനുഗൃഹജോസ് , ജോയൽ ജോൺസൺ ,മുഹമ്മദ് ഷിബിൻ,ഷഹനാ കെ എം, ഷാബിദലി എം അദ്ധ്യാപകരായ സുഹറ PC, റിജുല CP,സിന്ധു എ പി ,ഫാത്തിമത് സുഹറ ,അബൂബക്കർ ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജൂലൈ 5 ബഷീർ അനുസ്മരണം
കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ചേർന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽബഷീർ അനുസ്മരണ പരിപാടികൾ നടന്നു .പത്താം ക്ലാസിലെ ഷാബിദലി ചടങ്ങിന് സ്വാഗതം പറഞ്ഞു .തസ്നീം സുമാന അധ്യക്ഷയായിരുന്നു ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം. ചെയ്തു 9d ക്ലാസിലെ ആയിഷ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പർവിൻ ബാനു ബഷീറിൻറെ ജീവചരിത്ര കുറിപ്പ് വായിച്ചു. അജ്മൽ റസ്സൽ എന്നീ വിദ്യാർഥികൾ മതിലുകളിലെ വാർഡനെയും ബഷീറിനെയും അവതരിപ്പിച്ചു. ഫർഹാന ബാല്യകാലസഖിയിലെഒരു ഭാഗം വായിച്ചു .ശിഗീഷ് ബഷീറിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ "ബഷീർ എന്ന ബല്യം ഒന്ന്" എന്ന കവിത ആലപിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ബഷീറിൻറെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു വന്നു പരിചയപ്പെടുത്തിയത് കൗതുകകരമായ കാഴ്ചയായിരുന്നു ബാല്യകാലസഖിയിലെ സുഹറ പാത്തുമ്മയുടെ ആടിലെ അടി തുടങ്ങി ' ബഷീർ 'തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് കടന്നുവന്നു.അഫ്സൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ തസ്‌നിം സമാന മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.
അദ്ധ്യാപകദിനം
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N, ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.