"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:


== സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ ==
== സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ ==
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.


#redirect[[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]]
<- [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]]

12:08, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

12021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12021
യൂണിറ്റ് നമ്പർLK/2018/12021
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്ഗ്
ലീഡർനവീൻ.ആർ
ഡെപ്യൂട്ടി ലീഡർഫാത്തിമത്ത് ഷഹാന ഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എ.എം.കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധനലക്ഷ്‌മി വെള്ളുവക്കണ്ടി
അവസാനം തിരുത്തിയത്
17-02-201912021

ലിറ്റിൽ കൈറ്റ്സ്

2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)

സ്കൂളിൽ 23 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ് ടീം 2018-2020

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ2018-20

യൂണിറ്റ് തല യോഗങ്ങൾ

സ്വാഗതം - അപർണ
നന്ദി - കാർഗിൽ.സി.സി.

സ്കൂൾതല പ്രിലിമിനറി ക്യാമ്പ്

ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.

ജൂലൈ മാസത്തെ പരിശീലനം

  • ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.

യൂണിറ്റ് തല ക്യാമ്പ് 2018

  • ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
യൂണിറ്റ്തല ക്യാമ്പ് സ്വാഗതം - എ.എം.കൃഷ്ണൻ
യൂണിറ്റ്തല ക്യാമ്പ് ഉദ്ഘാടനം - ബിജിജോസഫ്
തോമസ് മാത്യു സംസാരിക്കുന്നു
എസ്.ഐ.ടി.സി സവിത വി.ആർ സംസാരിക്കുന്നു
ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി നന്ദി പറയുന്നു
ക്യാമ്പംഗങ്ങൾ

സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും

സ്കൂൾ വിക്കി അപ്ഡേഷൻ

രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.

<- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്