"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]





16:42, 1 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. 2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.

2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.

ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനം നടത്തുന്നു.