"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
                   കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.
                   കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.
 
== പുസ്തകങ്ങൾ ==
{| class="wikitable"
! നമ്പർ
! ബുക്ക് നമ്പർ
! പുസ്തകത്തിന്റെ പേര്
! എഴുത്തുകാരൻ/എഴുത്തുകാർ
! പ്രസാധകൻ
! വില
|-
| 1
| 5051
| മഹാപ്രപഞ്ചം
| പ്രൊഫ. ജി.കെ ശശിധരൻ
| DC BOOKS
| 395
|-
|}
[[Category:ഗ്രന്ഥശാല]]
[[Category:ഗ്രന്ഥശാല]]

16:06, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വായനശാല

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.


നേട്ടങ്ങൾ

                  കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

പുസ്തകങ്ങൾ

നമ്പർ ബുക്ക് നമ്പർ പുസ്തകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ പ്രസാധകൻ വില
1 5051 മഹാപ്രപഞ്ചം പ്രൊഫ. ജി.കെ ശശിധരൻ DC BOOKS 395