"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
===സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ..... ===
===സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ..... ===
'''''എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയായി. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും.'''''
'''''എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയായി. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''
=== സ്വാതന്ത്ര്യദിനാഘോഷം-2017 ===
=== സ്വാതന്ത്ര്യദിനാഘോഷം-2017 ===
'''''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''''

'''''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''''

08:58, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ.....

എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയായി. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്.

സ്വാതന്ത്ര്യദിനാഘോഷം-2017

ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനാഘഘോഷം-പതാകയുയർത്തൽ
സ്വാതന്ത്ര്യദിനാഘഘോഷം
സ്വാതന്ത്ര്യദിനാഘഘോഷം-പതാകയുയർത്തൽ

ഇടുക്കി ഡാം തുറക്കുന്നു.

ഇടുക്കി: കനത്ത കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 2018 ആഗസ്റ്റ് 9-ാം തിയതി 12.30-ന് തുറന്നുവിട്ടു. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. തുടർന്ന് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുകയുണ്ടായി. ‍ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുന്നത്. 1992 ഒക്ടോബർ 12-ന് ശേഷം 26 വർങ്ങൾ കഴി‍ഞ്ഞ് ഇപ്പോഴാണ് ഇടുക്കി ഡാം തുറക്കുന്നത്.

ഇടുക്കി ഡാം
ഇടുക്കി ഡാം തുറക്കുന്നു.
ഇടുക്കി ഡാം തുറക്കുന്നു.

അശരണർക്ക് ഒരു കൈത്താങ്ങ്

വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.

സ്കൗട്ട് & ഗൈഡ്

സ്‌മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും

വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമ്മിച്ച 3 സ്‌മാർട്ട് ക്ലാസ്സ്റൂമുകളുകളുടെ ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും 28.06.2018 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമളിഗ്രാമ പ‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി. ഷീബാസുരേഷ് സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസ്സുകളിലും 2017-18 അദ്ധ്യന വർഷം മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കുട്ടിൾക്കുള്ള വിവിധ എൻഡോവ്‌മെന്റ് അവാർഡുകൾ പ്രസ്തുത യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി.

സ്‌മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനം
സ്‌മാർട്ട് ക്ലാസ്സ്റൂം
പി.റ്റി.എ കമ്മറ്റി

സ്കൂൾ പ്രവേശനോത്സവം -2018

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർ‍‍ഡ്‌മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം -2017

2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം

പച്ചക്കറിത്തോട്ടം

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കരിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.

പച്ചക്കറിത്തോട്ടം ഉദ്ഘാടനം
വിളവെടുപ്പ്
വിളവെടുപ്പ്

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരിസ്ഥിതിദിനം

എം.എ.ഐ.എച്ച്.എസ് മുരിക്കടി : സ്കൂളിൽനടന്ന പരിസ്ഥിതിദിന ആഘോഷങ്ങലിലൂടെ.......

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം