"വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
'''== മലയാളപ്പച്ച ==''' | '''== മലയാളപ്പച്ച ==''' | ||
23:28, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സർഗ വേദി***മാതമംഗലം
== ഒരു ഡിസംബർ സ്മരണ ==' === കുപ്പായം==' ജനുവരി പിറന്നു ഒരു പൈതലായ് ഞാൻ ജനിച്ചപ്പോൾ അമ്മ മരിച്ച ഡിസംബറിൻ ജഡം നോക്കി ചിരിക്കുന്നു എനിക്ക് കുപ്പായമിട്ടുതന്നു കറുത്ത മഞ്ഞിൽ മൂടുപടമിട്ട് മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന കടൽക്കാറ്റു മെല്ലെ കടന്നുവന്നു വെണ്മക്കുപ്പായം തണുത്തു വിറങ്ങലിക്കുന്നു നിലാവും വിട പറയുന്നു കിനാക്കളും പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു വരുംദിനങ്ങൾതൻ സ്മൃതികളെ അപ്പോൾ അമ്മ പറഞ്ഞു ,ഇനി വരവേൽക്കുവാനായ് നിന്റെ കുപ്പായം നീ തന്നെ തുന്നണം ഒരുങ്ങി നിൽക്കുന്നു ഞാൻ ചരിത്രത്തിന്റെ ഗന്ധം വഹിക്കുന്ന കഥകളൊരു പാടു ബാക്കിയാക്കി "വെണ്മക്കുപ്പായം" പലരും പല വഴി യാത്രയായി അനഘ.കെ( 8 .എഫ്) ഇന്നും ഞാനാ വെണ്മക്കുപ്പായത്തിൽ ചുരുണ്ടുകൂടിക്കുന്നു ദർശന എം(10ബി) '
'
== അമ്മിഞ്ഞപ്പാൽ == മുലപ്പാലിൻ മധുരം ഞാൻ നുകർന്നുവമ്മേ ജീവിതം അതിലൂടെനിക്കേകി നീ പൊക്കിൾക്കൊടി അറുത്തെന്നിൽനിന്നും നിന്നെ അകറ്റിയപ്പോൾ എൻകുഞ്ഞു നൊമ്പരം നീയറിഞ്ഞോ ചുംബനമധുരമെൻ കവിളിൽ നിറക്കവേ നറുചുംബനസുകൃതം തിരിച്ചേകി ഞാൻ പിച്ചവെച്ചോടിക്കിതച്ചു വീണപ്പോൾ അൻപോടെ വാരിത്തഴുകിയില്ലേ ആദ്യവിദ്യാലയപ്പടികൾ കയറുമ്പോൾ നൊമ്പരം കണ്ണീരിലൂടൊലിച്ചിറങ്ങി പാതിയിളകിയ മതിലിന്നു ചാരി തേങ്ങിയ കണ്ണുകൾ ഞാനറിഞ്ഞു നീയാണെൻ ജീവതാളവും ഭാവവും നീയെൻ ജീവ വാഹിയല്ലോ..... മഞ്ജിമ .എ.വി(10.സി)
ചിത്രലോകം
== മലയാളപ്പച്ച ==
സഹ്യന്റെ മടിയിൽ തലചായ്ച്ചും ഉടലോ അറബിക്കടലിനർപ്പിച്ചും കേരവൃക്ഷങ്ങൾ തിങ്ങിയുലയുന്ന പുഴയോളങ്ങൾ കളിചിരി പറയുന്ന കേരള നാടിനെ കൈവണങ്ങാം. നാനാ കലകൾ തൻനാട് നാനാ കാഴ്ചകൾ തൻ നാട് മലയാള ഭാഷയെ ചെത്തിമിനുക്കിയ തുഞ്ചന്റെ നാടല്ലോ എൻ കേരളം പച്ചപ്പട്ടുടുത്ത് നിൽക്കുന്ന കേരളം പാരിൽ മരതകക്കല്ലാണ് കേരളം ആവോളം വാഴ്ത്തണം വാനോളം വാഴ്ത്തണം കേരളനാടിനെ കൈവണങ്ങേണം. കേരളനാടിനെ തൊഴുതുനിൽക്കണം. കീർത്തന എം വി 8എഫ്
== വിശപ്പ് ==
"എനിക്കു ഭക്ഷണം വേണം" വയർ പിറുപിറുത്തു. വയറിനെ സമാധാനിപ്പിച്ചവൻ പുരികം മടക്കുകളാക്കി " പാത്രം നീട്ടിയിട്ടുണ്ട് കിട്ടിയാൽ തരാം.”
== സെൽഫി - ഷ് ==
നടുറോഡിൽ രക്തം വാർന്നൊഴികി. ജീവനു വേണ്ടിയുള്ള ഞരക്കങ്ങൾ ആകാംക്ഷയോടെ കണ്ണ് തുറപ്പിച്ചു. എടുത്തു ഒരു സെൽഫി സെന്റ് ചെയ്തപ്പോൾ, ആഹാ.....! ഒരു മനസുഖം... നന്ദന വി വി 10 ബി
== രാത്രിയുടെ സൗന്ദര്യം ==
ഇരുളിന്റെ ശാന്തതയിൽ മിന്നി മറയുന്ന മിന്നാമിനുങ്ങുകളും മിന്നി തിളങ്ങുന്ന താരകളും പാതിവിടർന്ന മുല്ലമൊട്ടിന്റെ സുഗന്ധംപേറി,മത്തുപിടിച്ച ഇളംകാറ്റ് എന്നെ മെല്ലെതലോടി. കാത് തുളയ്ക്കുന്ന സ്വരത്തിൽ ചീവീടിന്റെ കരച്ചിൽ ചിറകടിച്ച് പറക്കുന്ന വവ്വാലുകൾ നാളെയെ കുറിച്ച് മന്ത്രിക്കുന്നു. ഈ കാഴ്ചകൾക്ക് , സാക്ഷിയായി ഞാൻ. അടുത്ത പ്രഭാതത്തിനായി ഇമകൾ ചിമ്മി. മാളവിക.വിവി 8എഫ്
"13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 5 താളുകളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.