"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
==2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | |||

പ്രവേശനോത്സവം

പ്രവേശനോത്സവം

[[പ്രമാണം:47045-praveshanam1.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-praveshanam1.jpeg|ലഘുചിത്രം]] | ||
വരി 7: | വരി 7: | ||
47045-praveshanam2.jpeg | 47045-praveshanam2.jpeg | ||
</gallery> | </gallery> | ||

ജൂൺ 19 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ശ്രീ ഹാഷിംകുട്ടി പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി./p> | |||

പ്രവൃത്തി പഠനം

പ്രവൃത്തി പഠനം

06:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.
ജൂൺ 19 - പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ശ്രീ ഹാഷിംകുട്ടി പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി./p>
പ്രവൃത്തി പഠനം
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിയാസ് ചോല എന്ന പ്രഗത്ഭയായ അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.
എൻഎസ്എസ്
രാഷ്ട്ര പുനർനിർമാണത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 1969 ഭാരത സർക്കാറിന് കീഴിൽ ആരംഭിച്ച എൻഎസ്എസ് 2015 ഓഗസ്റ്റ് 9ന് ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.സഹപാഠിക്കൊരു വീട് കരനെൽകൃഷി സ്നേഹസമ്മാനം ജൈവകൃഷി ഔഷധത്തോട്ട നിർമ്മാണം മെഡിക്കൽക്യാമ്പ് ക്യാമ്പസ് വൈദ്യുതീകരണം എന്നിവ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളാണ്.ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കൂമ്പാറ ഗ്രാമത്തെ മുക്തമാക്കുക നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക എക്കോഫ്രണ്ട്‌ലി ക്യാമ്പസ് തുടങ്ങിയ പ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ എൻഎസ്എസ് ലക്ഷ്യമിടുന്നു.
അസാപ്പ്
വളർന്നു വരുന്ന നമ്മുടെ യുവതലമുറ ആശയവിനിമയ പാടവത്തിലും തൊഴിൽ നൈപുണി യിലും പിന്നാക്കമാണെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആശയമാണ് അസാപ്.2014 ൽ സ്കൂളിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ വെച്ച് നടക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഇൻഫർമേഷൻ ടെക്നോളജി ക്ലാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതാണ്.