"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
<!-- legacy XHTML table visible with any browser --> | <!-- legacy XHTML table visible with any browser --> | ||
{| | {| | ||
|- | |- | ||
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| | | style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| | ||
== ഹൃസ്വചരിത്രം == | == ഹൃസ്വചരിത്രം == | ||
[[പ്രമാണം:18017-top.png|500px|thumb|left|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | [[പ്രമാണം:18017-top.png|500px|thumb|left|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] |
08:51, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൃസ്വചരിത്രംമലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സാരഥികൾഹൈസ്കൂൾ വിഭാഗംസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഹയർസെക്കണ്ടറി വിഭാഗംസ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ :
മുൻനിരക്കാർഹൈസ്കൂൾ വിഭാഗംസ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം
S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം
പുതുചരിതം 2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.
|