"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
00:11, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം | |
---|---|
വിലാസം | |
ചാലിയം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 20 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-12-2009 | UHHSS Chaliyam |
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ ചാലിയത്താണ് ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയില്‍വെസ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ല്‍ വര്‍ത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.തന്‍യിത്തുല്‍ ഇസ്ലാം അസോസിയേഷന് എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്
ചരിത്രം
1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള് എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി സ്ക്കൂള് നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള് ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള് എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള് ഉമ്പിച്ചി ഹൈസ്ക്കൂള് ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള് എന്നായി. 1947 ല്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര് ശ്രീ.കെ.ആര്.പരമേശ്വരയ്യര്‍ ആയിരുന്നു. 2002 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഹനീഫ , പരമേശ്വരയ്യര്‍ , എ.കെ.ഇമ്പിച്ചി ബാവ , ധര്മ്മരാജന് , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍ , എ.അബ്ദുറഹിമാന് , ടി.കെ.രാമപണിക്കര്‍ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണന് , എം.ടി.ശശികുമാര്‍ , സി.സേതുമാധവന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.155735" lon="75.810481" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri (S) 11.15502, 75.810328, Umbichy Hajee HSS,Chaliyam Umbichy Hajee Higher secondary School,Chaliyam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.