"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|P.M.S.A.M.A.U.P.S.OLAMATHIL}} | {{prettyurl|P.M.S.A.M.A.U.P.S.OLAMATHIL}} | ||
'''''സൂര്യന് ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോള്‍ അജ്ഞതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു നില്ക്കുന്നു.''''' | '''''സൂര്യന് ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോള്‍ അജ്ഞതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു നില്ക്കുന്നു.''''' | ||
*[[ | *[['''''സ്കൂ,ള്‍ വാര്‍ത്തകള്‍''''']] | ||
{{Infobox AEOSchool | {{Infobox AEOSchool |
14:04, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സൂര്യന് ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോള്‍ അജ്ഞതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതില്‍ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു നില്ക്കുന്നു.
പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ | |
---|---|
വിലാസം | |
ഒളമതിൽ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,English |
അവസാനം തിരുത്തിയത് | |
23-02-2017 | 18244 |
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്നു പി എം എസ് എ എഎയു പി സ്കുള്. 1976ല്‍ ഈ സ്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. ഒളമതില്‍ എ എം എല്‍ പി സ്കൂളില്‍ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്തഥിക്ക് തുടര്‍ന്നു പഠിക്കാന്‍ മോങ്ങത്തേക്കോ ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആണ്‍കുട്ടികള്‍ പണിയെടുക്കാനും മറ്റുള്ളവര്‍ മതപഠനത്തിനും പോയി .അക്കാലത്ത് മര്‍ഹും ആലിക്കുട്ടിഹാജിയുടെ നേത്യത്വത്തില്‍ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെന്റില്‍ സ്കൂള്‍ പുരോഗതിയുടെ പടവു കയറി തുടങ്ങിറസാക്ക് മാസ്റ്റര്‍ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തില്‍ ഒരു ഡിവിഷനില്‍ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനില്‍ എത്തിയിരിക്കുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.2009 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന് ആരംഭിച്ചു. കഴിഞ്ഞ 40 വര്‍ഷവും നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട് സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ രസകരമായ കാര്യം ഈ സ്ക്ളിന്റെ ആദ്യ വിദ്യാര്‍ത്ഥി മാനേജറുടെ ഭാര്യയായ സഫിയയാണ് .അന്ന് അവര്‍ക്ക് വയസ്സ് 9, മാനേജര്‍ക്ക് 15ഉം
വളര്‍ച്ചയുടെ പടവുകള്‍
ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ഒരു പാടു പേരെ ഓര്‍ക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാര്‍ഡ്യവും അധ്യാപകരായി വര്‍ത്തിച്ചവരുടെ സഹകരണവും ചേര്‍ന്നു വന്നപ്പോള്‍ ഈ വിദ്യാലയം നാടിന്റെ കെടാവിളക്കായി മാറി. പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയില്‍ എത്താന്‍ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകള്‍ക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 1996 ല്‍ കീഴിശ്ശേരി ഉപജില്ല നിലവില്‍ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ മേളകളില്‍ ഒളമതില്‍ യു .പി സ്കൂള്‍ മേധാവിത്വം പുലര്‍ത്തി പോന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സബ് ജില്ല ഗണിത മേളയില്‍ ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞത് എന്നും നെറുകയില്‍ ഒരു പൊന്‍തൂവലാണ്.
പഠന പ്രവര്‍ത്തനങ്ങള്‍
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്ക്കുന്നതല്ല ഈ സ്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല് വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവന് ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്.
തിളക്കം സ്കോളര്‍ഷീപ്പ് പരിക്ഷ
പഠനത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കന്ന തിന് തുടങ്ങിയ പരിക്ഷയാണ് തിളക്കം സ്കൂളിന്റെ മുന്‍ സാരഥി മര്‍ഹും ആലിക്കുട്ടിഹാജിയുടെ നാമഥേയത്തില്‍ 2015 മുതല്‍ നടത്തുന്നു ഒബ്ജക്ടീവ് ടൈപ്പ് രിതിയില്‍ G.K , സയന്‍സ് ,ഗണിതം, ഭാഷ ,ഇംഗ്ലിഷ് എന്നി വിഷയങ്ങളില്‍ 50 ചോദ്യങ്ങളിലായാണ് പരിക്ഷ ഉയര്‍ന്ന വിജയം നേടുന്ന കുട്ടികള്‍ക്ക് സ്ളൂള് മാനേജ്മെന്റെ സോളര്ഷീപ്പ് തുക നല്കുന്നു
വിഷന്‍ 2018
ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളില്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന് നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഇതൊരു 3 വര്‍ഷ പ്രൊജക്ടറ്റാണ് ആദ്യവര്‍ഷം മലയാളം,ഗണിതം, എന്നി വിഷയങ്ങളിലും രണ്ടാം വര്‍ഷം ഇംഗ്ലീഷ്,ഹിന്ദി എന്നീ വിഷയങ്ങളിലും മൂന്നാംവര്‍ഷം മറ്റു വിഷയങ്ങളിലും അടിസ്ഥാനശേഷി ഉറപ്പു വരുത്തുന്നു ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി എല്ലാം അധ്യാപകരും പരിശ്രമിക്കുന്നു.
പുലരി
പുല്പറ്റ ഗ്രാമപഞ്ചായത്തിന്റെ പുലരി പദ്ധതിയും ഇതിന്റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്ക്ക്ഷിറ്റുകളും മറ്റു നല്കി പരിശിലനം നല്കുന്നു.
പ്രത്യേക പരിശിലനം
പഠനത്തില്‍ മുന്നില്‍ നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളില്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്കിവരുന്നു. Nu maths ,uss പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു.
മാസാന്ത ക്വസ്
എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു ഇതില്‍ ഓരോ ക്ലാസില്‍ നിന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനം നല്കുന്നു.
പഠന യാത്ര
ഓരോ വര്‍ഷവും അവസാന ടേമില്‍ പഠനയാത്ര നടത്തുന്നു പഠനയാത്രയില് തിരഞ്ഞെടുക്കുന്ന സ്ഥലം പഠനത്തിന് യോജിച്ചതും ചുരുങ്ങിയ ചിലവില്‍ പോവാന്‍ കഴിയുന്നതുമായ സ്ഥലങ്ങളാണ്.
ലാബ് സൗകര്യം
പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളില്‍ ഉണ്ട്. അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളില്‍ കമ്പ്യൂട്ടര്‍ പഠനത്തിനും പ്രാധാന്യം നല്കുന്നു . കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്.
ലൈബ്രറി.
വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്ക്കുന്നുണ്ട്
പാഠ്യേതര പ്രവര്‍ത്തങ്ങള്‍
ആധുനിക കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നടന്നു പോകേണ്ടതാണ് പാഠ്യേതര പ്രവര്‍ത്തങ്ങളും പഠനപ്രവര്‍ത്തനങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും ഒരേ നാണയത്തിന്റെ ഇരു വശങ്ങള് പോലെ പ്രധാനമാണ് ഇതിനായി ഞങ്ങളുടെ ഈ സരസ്വതി നിലയത്തില്‍ നിരവധി പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നുണ്ട്
കലാമേള
ഒരു കുട്ടിയുടെ സര്‍ഗ്ഗാത്മകമായ വളര്‍ച്ച പരിപോഷിപ്പിക്കുന്നതിന് വേണ്ടി പിരിയഡുകളില്‍ അനുവദിച്ച AE സര്‍ഗവേള എന്നിവയുടെ പുറമെ, ആഴ്ചയില്‍ സാഹിത്യ സമാജം ക്ലാസ് തലത്തിലും, മാസത്തില്‍ ഒരിക്കല്‍ സ്കൂള്‍തലത്തിലും നടന്നു വരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ട് സ്കൂള്‍തല കലാമേളയില്‍ അവര്‍ സേറ്റജിന സ്റ്റേജിതര മത്സരങ്ങളില്‍ അവരുടെ കഴിവ് തെളിയിക്കുന്നു .ഇതില്‍ നിന്നും തെരെഞ്ഞടുക്കപ്പെടുന്നവര്‍ സബ് ജില്ലാ -ജീല്ലമത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കായിക മേള
കുട്ടികളിലെ കായിക ശേഷി ഉയര്‍ത്തുന്നതില്‍ നല്ല ഒരു കോച്ചുകുടിയായ അധ്യാപകന് ഞങ്ങള്‍ക്കുണ്ട് . HPE പിരിയഡുകളില്‍ വിവിധ കായിക ഇനങ്ങളില്‍ കാഴ്ചവെക്കുന്നു പ്രകടനം കുട്ടികള്‍ അവരുടെ സ്കൂള്‍തല കായിമേളയിലും തുടന്നങ്ങോട്ടുള്ള മത്സരങ്ങളിലും വിനിയോഗിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജില്ലാതലം വരെയെത്തിയ ഞങ്ങളുടെ കായികമേഖല kiddies വിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യന്‍ഷിപ്പ് നേടുകയുണ്ടായി സബ് ജില്ല തലത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു
ശാസ്തമേള
മനസ്സുകളില്‍ ശാസ്ത്ര കൗതുകം ജനിപ്പിക്കുന്ന ലബോറട്ടറിക്ലാസ്സുകള് അവരില്‍ സ്വയം പരിക്ഷണത്തിനുള്ള ഉത്സാഹം ജനിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന ശാസ്ത്ര,ഗണിത സാമൂഹ്യ ശാസ്ത്ര IT പ്രവൃത്തിപരിചയമേളയി അവരുടെ കുട്ടി ശാസ്ത്രകാരന് മാരെയും നാളത്തെ പ്രതിഭകളെയും വളര്‍ത്തിയെടുക്കാനുള്ള ഒരു വേദി കുടിയാണ് ഒരു കുട്ടിയും ഏതെങ്കിലും ഒരു ഇനത്തില്‍ പങ്കെടുക്കാതെ മാറി നില്ക്കുന്നില്ല എന്നതാണ് ഈ മേളയുടെ പ്രത്യേകത . പഠനത്തില്‍ എന്തെങ്കിലും കാരണങ്ങള്‍ക്ക് പിന്നോക്കംപോയവര് പോലും ഇതില്‍ ഉത്സാഹംകാണിക്കുന്നു.
ഉച്ചക്കഞ്ഞി
വൈവിധ്യങ്ങള്‍ നിറഞ്ഞ പോഷക സമ്പന്നമായ ഉച്ചയൂണ് ഞങ്ങളുടെ പ്രത്യേകതയാണ് ഓരോ ആഴ്ചയിലെയും മെനു വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് മാസത്തിലൊരിക്കല്‍ ചിക്കന്‍ കറി തേങ്ങാചോറ് എന്നിവ ഇതിന് മാറ്റ് കുടുന്നു സര്‍ക്കാര്‍ നല്ക്കുന്ന മുട്ട, പാല് എന്നിവയെ പുഴുങ്ങിയും തിളപ്പിച്ചും കൊടുക്കുന്നതോടൊപ്പം പല അവസരങ്ങളിലും തൈരും റോസ്റ്റും ഉണ്ടാക്കാന്‍ കൂടി ഉപയോഗിക്കുന്നു. സാമ്പാര്‍ വിഭവങ്ങളും സദ്യയും കേമമാകാന്‍ പച്ചക്കറി തോട്ടത്തിലെ വിഭവങ്ങള്‍ കുടി ഉപയോഗപ്പെടുത്തുന്നു. പോഷകസമ്പുഷ്ടമായ ഒരു തലമുറയെ വളര്ത്താനിതുപകരിക്കുന്നു.
കരാട്ടെ ക്ലാസ്
അക്രമങ്ങളും പീഡനങ്ങളും വാര്‍ത്ത അല്ലാതായ ഈ കാലഘട്ടത്തില്‍ സ്വയം രക്ഷ എന്നുള്ളത് എന്തുകൊണ്ടും പ്രസക്തമായ ഒരു കാര്യമാണ്. ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികളും ഈ മേഖലയില്‍ കരുത്താര്ജിക്കേണ്ടതാണ്. ഇതിനായി പ്രഗത്ഭനായ കരാട്ടെ പരിശിലകന് മുഹമ്മദ് ശാഫി വീപ്പൂര് (Black 5th)ന്റെ നേത്യത്വത്തില്‍ ഞാറാഴ്ചതോറും കരാട്ടെ ക്ലാസ് നടന്നു വരുന്നു.
പ്രാര്‍ത്ഥന ഹാള്‍
മതേതരത്വം എന്ന മഹത്തായ മുല്യം ഉയര്‍ത്തിപിടിക്കുന്നതോടൊപ്പം എല്ലാവര്ക്കും പ്രാര്ത്ഥനസൗകര്യം നല്കുന്ന , പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്ക് ഒരു വിശാലമായ പ്രര്ത്ഥനഹാള് ഞങ്ങള്‍ക്കുള്ളത് വളരെ ഉപകാരപ്പെടുന്നു.
സ്കൂള്‍ വാഹനം
മദ്രസ ക്ലാസ് കഴിഞ്ഞ് സമയത്തിന് ക്ലാസില്‍ എത്തേണ്ടതിന്ന് മുന്‍ഗണന നല്കി കൊണ്ട് വളരെ നല്ല നിലയില്‍ ഉള്ള ഒരു സ്കുള്ബസ്സ് ഞങ്ങള്‍ക്കുണ്ട് എന്നത് ക്യത്യനിഷ്ഠയോടെ ക്ലാസിലെത്താന്‍ കുട്ടികളെ സഹായിക്കുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് , ഡയറി
ദിവസേനയുള്ള കുട്ടികളിലെ കാണാതാവലും തട്ടികൊണ്ടുപോകലും വാര്‍ത്തയാവുന്ന ഈ സാഹചര്യത്തില്‍ മക്കള്‍ക്കൊരു തിരിച്ചറിയല്‍ കാര്‍ഡ് എന്നുള്ളത്എന്തുകൊണ്ടും നല്ലതാണ് .എല്ലാ ദിവസങ്ങളിലും ഇത് അണിഞ്ഞാണ് (ടാക് മുഖേന) കുട്ടികള്‍ ക്ലസിലെത്തുന്നത് അതുപോലെ ഡയറിയിലുടെ എന്തെല്ലാം ക്ലാസ്പ്രവര്ത്തനങ്ങള് നടക്കുന്നുവെന്നും ലീവും മറ്റു അറിയാന്‍ രക്ഷിതാവുമായി നല്ല ഒരുബന്ധം ഉറപ്പിക്കാനും ഇതുവഴി സാധിക്കുന്നു.
ക്ലാസ് വൈദ്യുതികരണം,ഫാന്‍
ചൂടില്‍ നിന്ന് രക്ഷ നേടാനുള്ള ചെറിയ മാര്‍ഗ്ഗമെന്നനിലയില്‍ എല്ലാ ക്ലസിലും ഫാനുണ്ട് എന്ന് ആശ്വാസകരമാണ്. കറന്റ് ലഭ്യമായത് കൊണ്ട് നിലവിലെ എല്ലാ ക്ലസ് റൂമും Laptop ഉം പ്രോജകിടറുമുപയോഗിച്ച് smart ആക്കി മാറ്റാന്‍ സഹായിക്കുന്നു
PTA and CPTA
പഠനം എന്നത് ഒരു കുട്ടിയും അധ്യാപകനും ശ്രമിച്ചാല്‍ മാത്രം നടക്കുന്ന ഒന്നല്ല. ഒത്തു പിടിച്ചാല്‍ മലയും പോരും മാത്യ-പിത്യ സംഘടന,സമൂഹം എന്നതിനെല്ലാം അതില്‍ അതിവ പ്രധാന്യമുണ്ട്
അതിനായി വര്‍ഷത്തില്‍ മൂലൃനിര്ണ്ണയ പ്രവര്‍ത്തനത്തിന് ശേഷം നടക്കുന്ന CPTA ക്കു പുറമെ പ്രത്യേക അവസരങ്ങളിലും (ഉദാ-പുലരി ക്ലാസ്) CPTA യുടെ വ്യക്തമായ ഇടപെടുലുകളുണ്ട് എന്നത് ഞങ്ങളെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ സഹായിക്കുന്നു.
ബോധവല്കരണ ക്ലാസ്
പഞ്ചായത്ത് മറ്റു സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് കൊണ്ട് സ്കൂളില്‍ പലപ്പോഴും ബോധവല്കരണ ക്ലാസുകള്‍
ക്ലബ്ബുകള്‍
- ക്ലീന്‍ &ക്ലീന്‍ -ഹെല്‍ത്ത് ക്ലബ്ബ
- ആശിയാന ഉര്‍ദ്ദു ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- Angels English club
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- അറബി ക്ലബ്
- ഗൂഗോള്‍ ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- ശാസ്ത്രക്ലബ്ബ്
- വിദ്യാരംഗം
സ്കൂള്‍ സ്റ്റാഫ്
- മുഹമ്മദ് പനോലിപറമ്പില്
- ഫാത്തിമ സുഹ്റ ഓടക്കല്‍
- വസന്ത കുമാരി.എം
- ജമീല .വി.ടി
- അദീബ. വി സി
- നജ്മ .പി
- അബ്ദുല്‍ മുര്‍ഷിദ് എം
- സാജിത .പി.പി
- അബ്ദുല്‍ സലാം പി.സി
- സവാദ് കെ.പി
- മുഹമ്മദ് .പിസി
- ഷില്ഷിജ്
- അബ്ദുല്‍ മുഹ്സീന് പി.സി
സ്കൂള്‍ മാപ്പ്
{{#multimaps: 11.14638, 76.04417 | width=800px | zoom=16 }}