"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്നും നേതൃത്വം നല്‍കിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ തേജസ്സോടെ മാര്‍ഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു | മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്നും നേതൃത്വം നല്‍കിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ തേജസ്സോടെ മാര്‍ഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു | ||
1968- ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 1993- ല്‍ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികള്‍ക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 720 കുട്ടികളും ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എല്‍.ടി.,എല്‍.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകുന്നതിന് ഈ കോഴ്സുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകള്‍ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയില്‍ ഉന്നത വിജയം നേടുന്ന ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പില്‍ നില്‍ക്കുന്നു. സബ് ജില്ലാ കലാമേളയില്‍ വര്‍ങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിര്‍ത്താന്‍ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. | 1968- ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 1993- ല്‍ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികള്‍ക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 720 കുട്ടികളും ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എല്‍.ടി.,എല്‍.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകുന്നതിന് ഈ കോഴ്സുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകള്‍ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയില്‍ ഉന്നത വിജയം നേടുന്ന ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പില്‍ നില്‍ക്കുന്നു. സബ് ജില്ലാ കലാമേളയില്‍ വര്‍ങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിര്‍ത്താന്‍ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. | ||
സ്കൗട്ട്, ഗൈഡ്സ്,ജെ.ആര്‍.സി.,എന്‍.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ ധാരാളം പുരോഗതി വരുത്തുവാന്‍ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എല്‍.എ ഫണ്ടില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മ്മിച്ച 50 ലക്ഷം രൂപ ചെലവില്‍ വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടില്‍ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പണ്‍ ഓഡിറ്റോറിയം, മീറ്റിംഗ് ഹാള്‍, ഗേള്‍സ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചുു. പ്രധാനകെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ച്ച നേരിട്ടപ്പോള്‍ അതിനെ കവര്‍ ചെയ്യുന്ന മറ്റൊരു മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | 3 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
12:25, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ | |
---|---|
വിലാസം | |
mundumuzhi മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-02-2017 | Gvhssmakkaraparamba |
മലപ്പുറം ജില്ലയില്‍ മലപ്പുറം ടൗണില്‍ നിന്ന് പാലക്കാട് റോഡില്‍ (NH 213)8 കിലോമീറ്റര്‍ അകലെ മക്കരപ്പറമ്പ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.മക്കരപ്പറമ്പ. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്നും നേതൃത്വം നല്‍കിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ തേജസ്സോടെ മാര്‍ഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു
1968- ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 1993- ല്‍ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികള്‍ക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 720 കുട്ടികളും ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എല്‍.ടി.,എല്‍.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകുന്നതിന് ഈ കോഴ്സുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകള്‍ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയില്‍ ഉന്നത വിജയം നേടുന്ന ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പില്‍ നില്‍ക്കുന്നു. സബ് ജില്ലാ കലാമേളയില്‍ വര്‍ങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിര്‍ത്താന്‍ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. സ്കൗട്ട്, ഗൈഡ്സ്,ജെ.ആര്‍.സി.,എന്‍.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ ധാരാളം പുരോഗതി വരുത്തുവാന്‍ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എല്‍.എ ഫണ്ടില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മ്മിച്ച 50 ലക്ഷം രൂപ ചെലവില്‍ വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടില്‍ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പണ്‍ ഓഡിറ്റോറിയം, മീറ്റിംഗ് ഹാള്‍, ഗേള്‍സ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചുു. പ്രധാനകെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ച്ച നേരിട്ടപ്പോള്‍ അതിനെ കവര്‍ ചെയ്യുന്ന മറ്റൊരു മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.2011-12 -ലെ സ്പോര്‍ട്‌സ് രംഗത്തെ മികച്ച നേട്ടങ്ങള്‍
സബ് ജില്ലാ തലത്തില്‍ Foot-Ball Senior Boys winners, Junior Boys 3rd, Ball Bad-minton Senior Boys Winners, Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners, Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയില്‍ Senior Girls Hokey- യില്‍ Runners ആയി.
ഇംഗ്ളീഷ് ക്ളബ്ബ്
ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.=
സയന്‍സ് ക്ളബ്ബ്
സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോണ്‍ ദിനസെമിനാര്‍, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകള്‍" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .
മാത്‍സ് ക്ലബ്ബ്
2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു.
ജൂനിയർ റെഡ്ക്രോസ്
2015 ആഗസ്റ്റിൽ ഈ സ്കൂളിൽ, ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016 ഓഗസ്റ്റ് 3 നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന് T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. എ ,ബി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു.
ഐ.ടി. ക്ളബ്ബ്
I.C.T.മോഡല്‍സ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളില്‍ 5 സ്മാര്‍ട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
W.E. ക്ളബ്ബ്
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുന്നു.
2011-12 വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 14 പേര്‍ സമ്മാനാര്‍ഹരായി. എട്ടു പേര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും നാലു പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും Exhibition - ല്‍ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വര്‍ഷത്തെ ഓവറോള്‍ ട്രോഫി സ്കൂളിനു ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.
ഫാഷന്‍ ടെക് നോളജി
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ തലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷന്‍ ടെക് നോളജി. 2010 മാര്‍ച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടന്‍ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷന്‍ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകള്‍ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യല്‍ മെഷീനുകള്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാര്‍ ഇതിന്റെ ചുമതല വഹിക്കുന്നു.
2010-2011 വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു,
സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന എന്നിവ നടത്തി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- പാര്‍വ്വതി നേത്യാര്‍
- ഗോപാലന്‍ നായര്‍*കെ.ജി.ലില്ലി
- ഐസക് മത്തായി
- പി.കെ. മുഹമ്മദുകുട്ടി
- ലില്ലി സൂസന്‍ വര്‍ഗ്ഗീസ്
- കെ.കെ. തഹ്കമണി ബായ്
- കെ.ആര്‍. വിജയമ്മ
- കെ.പി. അഹമ്മദ്
- പി.സി. ശ്രീമാന വിക്രമരാജ
- സുവാസിനി. പി.
- കുര്യന്‍ മാത്യു
- ടി.ജെ. ഷീല
- എ.പി. ശ്രീവത്സന്‍
- കെ.ടി. കല്യാണിക്കുട്ടി
- പി. മുഹമ്മദ്
- ശാന്തകുമാരി.എ
- മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍
- കെ.ഹരിദാസ്
- എ പി കരുണാകരന്‍
- എം പത്മനാഭന്‍
- അജിത് മോന്‍ കെ ജെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.013206, 76.123478 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|