"തെരൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps:11.929169, 75.517379|width=800px|zoom=16 മട്ടന്നൂര്‍- കണ്ണൂര്‍ റോഡില്‍ എടയന്നൂര്‍ }}
{{#multimaps:11.929169, 75.517379|width=800px|zoom=16 }} മട്ടന്നൂര്‍- കണ്ണൂര്‍ റോഡില്‍ എടയന്നൂര്‍

20:33, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തെരൂർ മാപ്പിള എൽ പി എസ്
വിലാസം
എടയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201714735.








ചരിത്രം

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.

മാനേജ്മെന്റ്റ്

എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, എസ്.എം ഷാനവാസ് (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.

ഭൗതിക സൗകര്യങ്ങള്‍

സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും കമ്പ്യൂട്ടർലാബ് എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ വിദ്യാലയത്തിലുണ്ട്. ചുറ്റുമതി ലുളള അതിവിശാലമായ കളിസ്ഥലം, ചുറ്റും കമ്പിവേലിയോടെയുള്ള സൗകര്യപ്രദമായ കഞ്ഞിപ്പുര, ആൾമറയ്ക്ക് മുകളിൽ കമ്പിവേലി കൊണ്ട് ഘടിപ്പിച്ച കിണർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, ആയിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, മൈക്ക് സെറ്റ്, തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. എല്ലാ ക്ലാസിലേക്കും പത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള അലമാര തുടങ്ങിയവയും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജ്മെന്റ് സൗജന്യ വാഹനം ഏർപ്പെടുത്തിട്ടുണ്ട്.

സ്കൂള്‍ പി ടി എ

സ്കൂളിന്റെ പുരോഗതിക്ക് നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന ഒരു പി ടി എ കമ്മിറ്റിയാണുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നിലവിൽ പി ടി എ ഭാരവാഹികൾ:- പി.കെ അബ്ദുൾ ലത്തീഫ് (പ്രസി.), വി.പി നജ്മ (വൈ. പ്രസി.); മദർ പി ടി എ:-കെ സനീറ (പ്രസി.), എസ്.പി.സുലൈഖ(വൈ.പ്രസി.)

ഫോട്ടോ ഗാലറി

സ്കൂള്‍ മുറ്റത്ത് നിന്നും......

മുന്‍ സാരഥികള്‍

വഴികാട്ടി

{{#multimaps:11.929169, 75.517379|width=800px|zoom=16 }} മട്ടന്നൂര്‍- കണ്ണൂര്‍ റോഡില്‍ എടയന്നൂര്‍

"https://schoolwiki.in/index.php?title=തെരൂർ_മാപ്പിള_എൽ_പി_എസ്&oldid=334945" എന്ന താളിൽനിന്ന് ശേഖരിച്ചത്