"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഭൗതികസാഹചര്യങ്ങള്‍)
(ഭൗതികസാഹചര്യങ്ങള്‍)
വരി 70: വരി 70:
അംഗന്‍വാടി
അംഗന്‍വാടി
സ്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിന്‍റെ
സ്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിന്‍റെ
കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്
മേല്‍ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാന്‍ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി  അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവര്‍ത്തനങ്ങള്‍.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:04, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി സ്ക്കൂൾ പുറച്ചേരി
വിലാസം
പുറച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201713563




ചരിത്രം

പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങള്‍ ആദരവോടെ സ്മരിക്കുകയാണ് . മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണന്‍ നമ്പൂതിരി, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാള്‍ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവന്‍ നമ്പ്യാര്‍, കുടല്‍വള്ളി സുബ്രമണ്യന്‍ നമ്പൂതിരി, വി.എം. പരമേശ്വരന്‍ നമ്പീശന്‍, കെ.എം.നാരായണന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ 1955 ഒക്ടോബര്‍ 3ന് പുറച്ചേരിയില്‍ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിന്‍റെ ആരംഭം കുറിക്കാന്‍ സ്ഥലം സംഭാവന നല്‍കിയ വെദിരമന കൃഷ്ണന്‍ നമ്പൂതിരിയെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിന്‍റെ അമരക്കാരനായിപ്രവര്‍ത്തിച്ച ശ്രീ.കെ.എം.ഗോവിന്ദന്‍ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാല്‍ രണ്ടൂ വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു, ഒരു ഘട്ടത്തില്‍ ഈ വിദ്യാലയം നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആര്‍.ഗോപാലന്‍ മദ്രാസ് അസംബ്ലിയില്‍ ധീമായ പ്രഖ്യാപനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. 1959 ല്‍ വിദ്യാലയത്തിന്‍റെ ആദ്യകെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ രാപ്പകല്‍ ഭേദമന്യേ ഉല്‍സവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ക്കൂള്‍ യാഥാര്‍ത്ഥമായതിനെ തുടര്‍ന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായ കാലഘട്ടത്തില്‍ 11-11-1989ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടെ നിര്‍മ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരന്‍ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണന്‍ മാസ്റ്റര്‍ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കല്‍ത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയര്‍പ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയര്‍ത്തുന്നത് വരെ ഈ വിദ്യാലയത്തിന്‍റെ മൂലധനം. സ്ക്കൂളിന്‍റെ മുമ്പിലുള്ള കിണര്‍ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണന്‍ നമ്പ്യാര്‍ ധര്‍മ്മകിണറായി നിര്‍മ്മിച്ചു നല്‍കിയതാണ് .95-96 സാമ്പത്തിക വര്‍ഷം എം.പി ഫണ്ടില്‍നിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തില്‍നിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിന്‍റെ പ്രൗഡി ഉയര്‍ത്തിക്കാട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

    വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്. 

സ്കൂള്‍ കെട്ടിടം 1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.മുഴുവന്‍ ക്ലാസുകളും ചുവരുകള്‍ തേച്ച് പെയിന്‍റ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാന്‍, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടര്‍ റും, മിനി തീയേറ്റര്‍ , സയന്‍സ് ലാബ്, എന്നിവ ടൈല്‍ പാകി ഭംഗി വരുത്തിയവയാണ് . മുഴുവന്‍ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങള്‍ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികള്‍ ആക്ടിവിറ്റി ടേബിള്‍, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിര്‍മാണ വസ്തുക്കള്‍, പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിന് ലോവര്‍ ബര്‍ത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ തൂക്കനാള്ള ഡിസ് പ്ലേ ബോര്‍ഡ്, പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോര്‍ഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോര്‍ഡുകള്‍ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതല്‍ മൂന്ന് വരെ ക്ലാസുകളില്‍ ബിഗ് പിക്ചര്‍ ബോര്‍ഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളില്‍ പോര്‍ട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോര്‍ ക്ലാസുകള്‍ നടത്താന്‍ വൃക്ഷത്തണലില്‍ മനോഹരമായ ചാരുപടികള്‍ വെച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിന്‍റെ വരാന്തയില്‍ ചാരുപടികള്‍വച്ച് ടൈലുകള്‍ പാകിയ ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പ് ബോര്‍ഡുകള്‍ ടൈലുകളില്‍ പണി തീര്‍ത്തിട്ടുണ്ട്. മിനി തീയേറ്റര്‍ പഠന ഭാഗങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റര്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങള്‍ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റര്‍ സംവിധാനം .നൂറോളം പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടര്‍ സംവിധാനം LCD പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയര്‍, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിന്‍ ബോര്‍ഡുകളും ഒരു വൈറ്റ് ബോര്‍ഡും ഈ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമര്‍ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്കൂളിന്‍റെ നിലവിലുള്ളകമ്പ്യൂട്ടര്‍ലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകള്‍, 4 ലാപ് ടോപ്പുകള്‍. 4 പ്രിന്‍ററുകള്‍ 1 ഫോട്ടോസ്റ്റാറ്റ് മെഷീന്‍, എന്നിവ കമ്പ്യൂട്ടര്‍ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടര്‍ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. . സയന്‍സ് ലാബ് പൂര്‍ണസൗകര്യമുള്ള ഒരു സയന്‍സ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട് . രാസ വസ്തുക്കള്‍, ഉപകരണങ്ങള്‍ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകള്‍ , ഉപകരണങ്ങള്‍ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീന്‍ ബോര്‍ഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞന്‍മാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ലൈബ്രറി കുട്ടികളുടെ വായനശീലം വര്‍ദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വര്‍ഷം മുഴുവന്‍ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസില്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രദര്‍നബോര്‍ഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്. കളിസ്ഥലം വിശാലമായ കളിസ്ഥലം സ്കൂളിന്‍റെ പിറകില്‍ ഏറെ ആകര്‍ഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസര്‍ഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരന്‍റെ പ്രാദേശിക വികസന നിധിയില്‍ നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോള്‍, വോളിബോള്‍ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂള്‍ കളിസ്ഥലം ഉപയോഗിച്ചുവരുന്നു. കുട്ടികളുടെ ആകാശവാണി മുഴുവന്‍ ക്ലാസുകളിലേക്കും വാര്‍ത്തകള്‍, വിവരണ പരിപാടികള്‍ എന്നിവ ​എത്തിക്കുന്നതിനായി കുട്ടികളുടെ ആകാളവാണി പ്രവര്‍ത്തിച്ചുവരുന്നു. ആകാശവാണി നിലയത്തില്‍‌നിന്നും ഒരുക്കുന്ന വാര്‍ത്തകള്‍ , വിജ്ഞാന പരിപാടികള്‍ എന്നിവ മുഴുവന്‍ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്. പാചകപ്പുര പൂര്‍ണ്ണമായും ടൈല്‍സ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോര്‍ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍ സ്കൂളില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കിവരുന്നു. കുട്ടികളുടെ പിറന്നാള്‍ ദിവസം പായസം അധിക വിഭവങ്ങള്‍ എന്നിവ പി.ടി.എയുടെ സഹായത്തോടെ നല്‍കി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നല്‍കി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം മലിനജലം വീഴാത്ത രീതിയില്‍ തേച്ചുവൃത്തിയാക്കിയ ആള്‍ മറയോടുകൂടിയ കിണര്‍ നിലവിലുണ്ട്.കി​ണറിന് ഇരുമ്പുവലയും അതിനു മുകളില്‍ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ മഴവെള്ളവും ശേഖരിച്ച് കിണറ്റില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷന്‍ പൈപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടര്‍ ടാപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് കുടിക്കാന്‍ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളില്‍ ശുദ്ധജലം തിളപ്പിച്ചാറ്റി നല്‍കുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്. കക്കൂസ് - മൂത്രപ്പുര

      രണ്ട് ഗേള്‍സ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവന്‍ ടോയ്ലറ്റുകളും ടൈല്‍സ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടര്‍ടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാന്‍ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച ലോഷന്‍ ശുചീകരണത്തിന് ഉപയോഗിക്കുന്നു.

കുട്ടികളുടെ പാര്‍ക്ക് വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാര്‍ക്കില്‍ റൊട്ടേറ്റര്‍, സീസോ സ്ലൈഡര്‍, ഊഞ്ഞാല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിര്‍മ്മിച്ചിട്ടുള്ളത്. ജിറാഫ് പാര്‍ക്ക് കുട്ടികള്‍ക്ക് കണ്ണിന് കുളിര്‍മയേകിക്കൊണ്ട് പി.ടി.എ നിര്‍മ്മിച്ച ജിറാഫ് പാര്‍ക്ക് സ്കൂള്‍ പ്രവേശന കവാടത്തില്‍ സ്ഥിതിചെയ്യുന്നു. പുല്‍ത്തകിടിയും ജിറാഫും മാനും ആമ്പല്‍ കുളവും കുട്ടികളെ നല്ലൊന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകര്‍ഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികള്‍ നമ്മുടെ ഗ്രാമത്തിനാകെ മുതല്‍കൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇന്‍ഡോര്‍ കോര്‍ട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്‍ര്‍ലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകള്‍ക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഔഷധസസ്യത്തോട്ടം- പൂന്തോട്ടം സ്കൂളിന്‍റെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകള്‍ കല്ലുകള്‍ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ നല്ലൊരു ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങള്‍ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകള്‍ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂള്‍ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളര്‍ത്തിയിട്ടുണ്ട്. പച്ചക്കറിത്തോട്ടം ചെറുതാഴം കൃഷിഭവന്‍റെയും കേശവത്തീരത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 10 സെന്‍റ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിന്‍റെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തന്‍, കോളിഫ്ലവര്‍, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാര്‍ഷിക ക്ലബിന്‍റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ വാഹനം പൂര്‍ണമായും പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താന്‍ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. അംഗന്‍വാടി സ്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിന്‍റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത് മേല്‍ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാന്‍ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവര്‍ത്തനങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്