"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 83: | വരി 83: | ||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
==സ്ഥാനം== | ==സ്ഥാനം== | ||
വരി 104: | വരി 106: | ||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
[[Category: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍]] | |||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം | സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം |
21:02, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കന്‍ തിരുവിതാംകൂറിലെ പഴയ വിദ്യാലയങ്ങളിലൊന്നായ വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കില്‍ കൂത്താട്ടുകുളത്തിനു് മൂന്നു് കി മി വടക്കു്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രഗത്‍ഭരായിമാറിയ പൂര്‍വവിദ്യാര്‍ത്ഥികളെയും കാര്യപ്രാപ്തിയുണ്ടായിരുന്ന അദ്ധ്യാപകരെയും കൊണ്ടു് എന്നും സമ്പന്നമായിരുന്ന ഈ സ്കൂള്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള എയിഡഡ് സ്കൂളാണു്.
പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന തേന്‍കുളത്തു മുകളേല്‍ എന്നറിയപ്പെട്ടിരുന്ന കുന്നിന്‍ നിറുകയില്‍ ശോഭന നക്ഷത്രമായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിനു് പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും കണികണ്ടുണരുവാന്‍ തക്കവണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയങ്ങളുമുണ്ട്.
മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ കൂത്താട്ടുകുളം സബ് ജില്ലയില്‍ പെടുന്ന സ്കൂളാണിതു്.
ചരിത്രം
1918-ല്‍ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിശുദ്ധ മാര്‍ ബസേലിയോസ് ഔഗേന്‍ ഒന്നാമന്‍ ബാവയുടെ ശ്രമഫലമായി ആരംഭിച്ചതാണു്. 1928-ല്‍ ഈ സ്‌കൂള്‍ പരിപൂര്‍ണ്ണ ഹൈസ്‌കൂളായി ഉയര്‍ന്നു. 1932-ല്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയ്‌ക്ക് ആദ്യ ബാച്ച് ചേര്‍ന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റര്‍ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്‍ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ആയിരുന്നു.
പിന്നീട് ഫാ. സി.എം. തോമസ്സ് (പച്ചിലക്കാട്ട്) പി.സി. ജോണ്‍, ടി.ജെ. മാണി, എം.പി. പൗലോസ്, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചന്‍, റ്റി.എ. ജോസ് എന്നിവര്‍ പ്രധാന അദ്ധ്യാപകരായി.
2000-ല്‍ ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
പ്രാഗത്ഭരായ അദ്ധ്യാപകര്‍
പ്രാഗത്ഭ്യവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപകര്‍ എക്കാലവും ഈ സ്കൂളിനു് എക്കാലവും മുതല്‍ക്കൂട്ടായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റര്‍ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്, സാഹിത്യകാരനായിരുന്ന സി ജെ തോമസ്, അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസും കൊച്ചിഭദ്രാസനത്തിന്റെ തോമസ് മാര്‍ ഒസ്താത്തിയോസ് (പച്ചിലക്കാട്ടിലച്ചന്‍), കോശേരിയില്‍ അച്ചന്‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളില്‍
സ്വാതന്ത്ര്യ സമരത്തിന്റെയും ഉത്തരവാദ പ്രക്ഷോഭണത്തിന്റെയും അലകള്‍ വടകര സ്കൂളിലും ഉയര്‍ന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ ആഹ്വാനപ്രകാരം 1947 ഓഗസ്റ്റ് ഒന്നിനു് വടകര സ്കൂളില്‍നിന്നു് കൂത്താട്ടുകുളത്തേയ്ക്കു് നടത്തിയ വിദ്യാര്‍ത്ഥിജാഥയെ കൂത്താട്ടുകുളം ടൗണില്‍ വച്ചു് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതു് അക്കാലത്തു് സംസ്ഥാനത്തൊട്ടാകെ കോളിളക്കമുണ്ടാക്കിയിരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ രാഷ്‌ട്രപതി ശ്രീ. കെ.ആര്‍ നാരായണന്‍ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു. അദ്ദേഹം ഏര്‍പ്പെടുത്തിയ `കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ലോ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്‌ടര്‍ എ.റ്റി. മാര്‍ക്കോസ്, അന്തരിച്ച റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്, മുന്‍ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്, എം.ജെ. ജേക്കബ് എം.എല്‍.എ , സാഹിത്യകാരനായിരുന്ന സി ജെ തോമസ്, മേരിജോണ്‍ കൂത്താട്ടുകുളം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ അനേകര്‍ക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാന്‍ ഈ സ്‌കൂളിനു സാധിച്ചു.
മുന്‍ സാരഥികള്‍
പ്രധാന അദ്ധ്യാപകര്‍ (ഹെഡ്‌മാസ്റ്റര്‍മാര്‍)
- ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്‍
- ഫാ. സി.എം. തോമസ്സ് (പച്ചിലക്കാട്ട്)
- പി.സി. ജോണ്‍
- ടി.ജെ. മാണി
- എം.പി. പൗലോസ്
- വി.എ. ലീലാമ്മ
- പി.വി. സൂസി
- ലീല അവിരാച്ചന്‍
- റ്റി.എ. ജോസ്
- ശ്രീമതി ബിന്ദുമോള്‍ പി. എബ്രഹാം (തുടരുന്നു)
ഹൈസ്‌കൂള്‍
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികയായി ശ്രീമതി ബിന്ദുമോള്‍ പി. എബ്രഹാം ഭരണ സാരഥ്യം വഹിക്കുന്നു.
ഹയര്‍ സെക്കന്ററി സ്കൂള്‍
2000-ല്‍ ഇവിടെ ഹയര്‍ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല ശ്രീമതി. സുബി. കെ.റ്റി വഹിക്കുന്നു.
സെന്റ് ജോണ്‍സ് റ്റി.റ്റി.ഐ
സെന്‍റ് ജോണ്‍സ്‍ സ്കൂള്‍ വളപ്പില്‍തന്നെയുള്ള സഹോദര സ്ഥാപനമായ സെന്റ് ജോണ്‍സ് സിറിയന്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (റ്റി.റ്റി.ഐ) പ്രിന്‍സിപ്പലായി ശ്രീമതി. റൂബി തോമസ് പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
വടകര സെന്റ് ജോണ്‍സ്‍ പഴയ സുറിയാനിപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം നിര്‍വഹിക്കുന്നതു് പള്ളിഭരണസമിതി നിയോഗിയ്ക്കുന്ന അഞ്ചുപേരും ഇടവക മെത്രാപ്പോലീത്ത നിയോഗിയ്ക്കുന്ന രണ്ടുപേരും അടങ്ങിയ ഏഴംഗ സ്കൂള്‍ ബോര്‍ഡാണു്. വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനുപുറമെ വടകര സെന്റ് ജോണ്‍സ് സിറിയന്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ സ്കൂള്‍ ബോര്‍ഡാണു ഭരിയ്ക്കുന്നതു്. ഏഴംഗ സ്കൂള്‍ ബോര്‍ഡ് കൂടി അവരില്‍നിന്നൊരാളെ അതിന്റെ ചെയര്‍മാനായും മറ്റൊരാളെ മാനേജരായും തെരഞ്ഞെടുക്കണമെന്നാണു് സ്കൂളുകളുടെ ഭരണത്തിനുള്ള നിയമാവലിയിലുള്ളതു്.
കണ്ടനാടു് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് നിയമിച്ച പ്രൊഫ. ഡോ. എം പി മത്തായിയാണു് 2009 രണ്ടാം പകുതി മുതല്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ മേധാവിയും ഗാന്ധിമാര്‍ഗ് പത്രാധിപരും പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ.എം.പി.മത്തായി ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണം, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു്.
2005 ഡിസംബര്‍ മുതല്‍ തോംസൺ സി വറുഗീസ് മാനേജരായിപ്രവര്‍ത്തിയ്ക്കുന്നു.
മികവുകള്‍, നേട്ടങ്ങള്‍
തുടര്‍ച്ചയായി അഞ്ചുവര്‍ഷം എസ്.എസ്.എല്‍.സി.ക്കു നൂറുമേനി എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്. കലാകായിക രംഗങ്ങളില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്നു. 2007-2008 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ കലാമത്സരത്തില്‍ 180 പോയിന്റ് നേടി 4-ാം സ്ഥാനം കരസ്ഥമാക്കി. ഇപ്പോള്‍ ഹൈസ്‌കൂള്‍ തലത്തില്‍ 8ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 3ഉം എന്ന നിലയില്‍ ആകെ 11 ഡിവിഷന്‍ നിലനില്‍ക്കുന്നു. ചുറുചുറുക്കും ആത്മാര്‍ത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വര്‍ഷവും ഉയരങ്ങളിലെത്തിക്കുന്നു.
സ്‌കൂള്‍ ഫൈനല്‍ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തില്‍ വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകള്‍ കുട്ടികള്‍ക്ക് പഠനരംഗത്ത് പ്രോത്സാഹനം നല്‍കുന്നു.
പശ്ചാത്തല സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്ഥാനം
സെന്റ് ജോണ്സ് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.881261" lon="76.571488" zoom="16" width="350" height="350" selector="no" controls="none">
9.881261,76.571488, സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര
</googlemap>സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
വടകര.
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം