"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 284: വരി 284:
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 ||  
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 ||  
|-
|-
| ടോമി ഇലവുങ്കല്‍ || എച്ച് എസ് എ കണക്ക് || 9995777885 ||  
| ടോമി ഇലവുങ്കല്‍ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
|-
|-
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  

13:29, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Headingsofhs.png
നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
30-01-2017Nirmalakabanigiri



അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക് ഇന്ന് 34 വയസ്സ്...ആദ്യബാച്ച് നൂറു മേനി ...അന്നു മുതല്‍ ഇന്നു വരെ മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല തല യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേളകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍...ഐ.ടി രംഗത്തെ നിറ സാന്നിധ്യം-ബാസ്കറ്റ് ബോളില്‍ ദേശിയ താരങ്ങള്‍....ചരിത്രം കുറിച്ച വിജയങ്ങള്‍ ....രാഷ്ട്രപതി പുരസ്കാര്‍ നേടിയ സ്കൗട്ട് അംഗങ്ങള്‍...ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രോജക്ടുകള്‍ ...ഗ്രാമത്തിന്റെ പരിശുദ്ധിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും....സാധര​ണക്കാരനെ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ ...വരും തലമുറകള്‍ക്ക് പ്രതീക്ഷയായ... നിര്‍മ്മലക്ക് ഇത് സാര്‍ത്ഥകമായ വര്‍ഷങ്ങള്‍

ചരിത്രം

മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട ഫാദര്‍ വിന്‍സന്റ് താമരശേരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 ‍-ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരി കൂടാതെ ശ്രീ ജോസഫ് നരിവേലിയില ,ശ്രീ നെല്ലക്കല്‍ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി, പരേതനായ ശ്രീ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടം നിര്‍മ്മിച്ചു.1982 ജൂണ്‍ 1-ന് ബഹു. ശ്രീ വി.എസ്.ചാക്കോ സാറിന്റെ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.

സ്ഥലനാമചരിത്രം

കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു

പുല്‍പ്പള്ളിയെന്ന പുല്ലള്ളി

പുല്ലുഹള്ളിയാണ് പില്‍ക്കാലത്ത് പുൽപ്പള്ളിയായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുല്‍പ്പള്ളിസുൽത്താൻ ബത്തേരി താലൂക്കിലാണ് പുല്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം[1]. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.

കബനിനദി

കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും [1] നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു. നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ. നീളം - 234 കി. മീ.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ നൂതന ബാസ്കറ്റ്ബോള്‍ കോര്‍ട്ടുമുണ്ട് ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌്മുറിയാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്.വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ മൂന്ന് ക്ലാസ്സുമുറികള്‍ സ്മാര്‍ട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. ബാക്കിമുറികള്‍ കൂടി ഹൈടെക്ക്ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിര്‍മലയുടെ മുതല്‍കൂട്ടാണ്. വിദ്യാലയത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു

എസ്.എസ്.എല്‍.സി വിജയശതമാനം

അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ വിജയ ശതമാനം ടോപ്പ്സ്കോറേഴ്സ്
1984 - 1985 28 100% ബിജു കുര്യന്‍
1985 - 1986 65 85% റെജി പി ആര്‍
1986 - 1987 62 84% അനില്‍ ജോണ്‍
1987 - 1988 74 86% ഷിജി ജോര്‍ജ്ജ്
1988 - 1989 123 75% റെഫീക്ക് റ്റി എം
1989 - 1990 145 73% രാജേഷ് റ്റി ജോസഫ്
1990 - 1991 138 67% രംല ടി എം
1991 - 1992 183 87% ടോണിയൊ അബ്രഹാം
1992 - 1993 201 84% കലാരാജ് പി.കെ
1993 - 1994 178 82% സീന വര്‍ഗ്ഗീസ്
1994 - 1995 170 76% ബിന്നി കെ ജെ
1995 - 1996 192 71% മനു പി ടോംസ്
1996 - 1997 190 69% ഷീജ പി റ്റി
1997 - 1998 182 72% അനില പി ആര്‍
1998 - 1999 132 78% ഹിമ ബാബു
1999 - 2000 125 82% മിഥില മൈക്കിള്‍
2000 - 2001 145 73% അയോണ അനറ്റ് ജോര്‍ജ്ജ്
2001 - 2002 143 83% ടീന ജെയിംസ്
2002 - 2003 152 92% നീതു കെ മാത്യു
2003 - 2004 157 90% അരുണ്‍ കൃഷ്ണന്‍
2004 - 2005 154 90% ക്ലിന്റ് ജോളി
2005 - 2006 148 95% ബിന്‍വി മോളി ടോം
2006 - 2007 139 91% ശിശിര ബാബു
2007 - 2008 142 92% രോഹിത് ആര്‍ നായര്‍ ,ടിന്റു ലൂക്ക, ആല്‍ബിന്‍ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി
2008 - 2009 80 99% അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍
2009- 2010 78 98% അമൃത പ്രകശ്‌
2010- 2011 106 99% ആഷ് ലി ജോര്‍ജ്,ബിബിന്‍ ജോസ്
2011- 2012 84 98% അനറ്റ്ട്രീസ ജോസഫ്,അനുമോള്‍ ബേബി
2012- 2013 78 96% രാഗി ബാബു
2013- 2014 94 98% അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോള്‍ ജോര്‍ജ്
2014- 2015 64 98% സാന്ദ്ര ജോസഫ്,അലീന പി.ടി
2015- 2016 69 97% ഹെലന്‍ സജി,റിയ ജിജിയച്ചന്‍,സിന്‍വിന്‍ ടോം,ആന്‍ മരിയ,അനുപ്രിയ,അതുല്യ ദിവാകരന്‍,ആഷ്ന മരിയ ജോണ്‍സണ്‍,അലോഷി മൈക്കിള്‍,അഖില്‍ ദേവസ്യ,എഡ്വിന്‍ ഡൊമിനിക്ക്

പഠന പ്രവര്‍ത്തനങ്ങള്‍

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാര്‍ക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍ - ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്, എന്നിവര്‍ ഇതിനുദാഹരണമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാരഥികള്‍

  • കോര്‍പ്പറേറ്റ് മാനേജര്‍- റവ ഫാദര്‍ ജോണ്‍ പൊന്‍പാറക്കല്‍
  • മാനേജര്‍-റവ ഫാദര്‍ തോമസ് ചേറ്റാനിയില്‍
  • ഹെഡ്മാസ്റ്റര്‍-ഇ.കെ.പൗലോസ്.
  • പി.ടി.എ.പ്രസിഡന്റ്-സണ്ണി നാല്‍പ്പത്തഞ്ചില്‍
  • മദര്‍ പി.ടി.എ.പ്രസിഡന്റ്-നിഷ വിനോദ്
  • സ്കൂള്‍ ലീഡര്‍-മാസ്റ്റര്‍ ജീവന്‍ തോമസ്

അദ്ധ്യാപകര്‍

പേര് പദവി ഫോണ്‍നമ്പര്‍ ചിത്രം
ഇ.കെ.പൗലോസ് ഹെഡ്‌മാസ്റ്റര്‍ 9447443713
സോഫിയാമ്മ ജേക്കബ് സീനിയര്‍ അസിസ്റ്റന്റ് 9847486824
ലൂസി ജോസഫ് എച്ച് എസ് ഏ ബയോളജി 9526184186
മാധവന്‍.വി എച്ച് എസ് ഏ ഫിസിക്കല്‍ സയന്‍സ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാന്‍.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വര്‍ക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കല്‍ എച്ച് എസ് എ കണക്ക് 9995777885
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റര്‍.ആന്‍ മരിയ എച്ച് എസ് എ മലയാളം 8606718961
സിസ്റ്റര്‍.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
അഗസ്റ്റിന്‍.കെ.എ Drawing 9400338977
സിസ്റ്റര്‍ സബീന.എം.ജെ പി.ഇ.ടി 904876400
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിജു വര്‍ഗീസ് ഓഫീസ് 9496713356
ലിജു ഓഫീസ് 9496713356

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • വി.എസ്.ചാക്കോ( ആദ്യ പ്രധാനാധ്യാപകന്‍)
  • വി.സി.മൈക്കിള്‍
  • ആലീസ് ജോസഫ്
  • അന്നക്കുട്ടി കെ എം
  • സൂസമ്മ അബ്രഹാം
  • ത്രേസ്യാമ്മ ജോര്‍ജ്

മുന്‍ അദ്ധ്യാപകര്‍

പേര് പദവി ചിത്രം
വി.എസ്.ചാക്കോ ഹെഡ്‌മാസ്റ്റര്‍
വി.സി.മൈക്കിള്‍ ഹെഡ്‌മാസ്റ്റര്‍
ആലീസ് ജോസഫ് ഹെഡ്‌മിസ്ട്രസ്
സൂസമ്മ അബ്രഹാം ഹെഡ്‌മിസ്ട്രസ്
ത്രേസ്യാമ്മ ജോര്‍ജ് ഹെഡ്‌മിസ്ട്രസ്
അന്നക്കുട്ടി ഹെഡ്‌മിസ്ട്രസ്
സോഫിയാമ്മ ജേക്കബ് സീനിയര്‍ അസിസ്റ്റന്റ്
സെലിന്‍ അഗസ്റ്റിന്‍ സീനിയര്‍ അസിസ്റ്റന്റ്
കെ.എം.ജോസഫ് എച്ച്.എസ്.എ
ആലീസ് .കെ.പി എച്ച്.എസ്.എ
എ.സി.ഉണ്ണിക‍‍ൃഷ്ണന്‍ എച്ച്.എസ്.എ
ഗ്രേസി മാത്യു എച്ച്.എസ്.എ
അബ്രഹാം.എം.ജെ എച്ച്.എസ്.എ
കെ.ടി.മറിയം എച്ച്.എസ്.എ
എന്‍.വി.തോമസ് എച്ച്.എസ്.എ
അഗസ്റ്റിന്‍.കെ.എ Drawing
ജോണ്‍സന്‍.പി.ജെ പി.ഇ.ടി
ഒ.പി.ജോസ് Peon
ജോസഫ് ഡൊമിനിക് പി.ഇ.ടി

പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

നമ്മുടെ ജീ​വിതത്തിലെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ​‍ വിദ്യാര്‍ഥി ജീവിതം. വളപ്പൊട്ടുകളും മയില്‍ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാര്‍ഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ര്‍മ്മകളാണ​‍. കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരല്‍ കടന്നുപോയ വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ​‍​‍ പുതിയ ദിക്കുകള്‍ തേടി പലവഴി പറന്നു പോയ പറവകള്‍ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം. പങ്കുവയ്ക്കാന്‍ ,ഓര്‍മിക്കാന്‍ ,എത്രയെത്ര നിമിഷങ്ങള്‍.......... ഓര്‍മ്മകള്‍ സജീവമാണ്​‍ .നിരന്തര സമ്പര്‍ക്കങ്ങളും, കണ്ടുമുട്ടലുകളും,ഓര്‍മ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി..... കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു

  • പ്രസിഡന്‍റ് : സുരേഷ് മാന്താനത്ത്
  • സെക്രട്ടറി  : വിക്രമന്‍ എസ് നായര്‍

പത്രവാര്‍ത്തകള്‍

മലനാട് വാര്‍ത്തകള്‍ 

1.ഡിജുറ്റല്‍ ഇലക്ഷന്‍
2.ഹ്രസ്വചലചിത്ര നിര്‍മ്മാണം
3.റാസ് പ്ബെറി പൈ
4.deligates from karnataka

വിദ്യാലയത്തിന്റെ മറ്റു കണ്ണികള്‍

സ്കൂള്‍ വെബ് സൈറ്റ്
സ്കൂള്‍ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം

വഴികാട്ടി

{{#multimaps:11.85592,76.18012|zoom=13}}

NIRMALA HIGH SCHOOL

"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=306945" എന്ന താളിൽനിന്ന് ശേഖരിച്ചത്