"എഴുത്തുകളരി/aaa/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== സ്നേഹം പദ്ധതി == | == സ്നേഹം പദ്ധതി == | ||
[[പ്രമാണം:98998 hvseason4 winner 2026feb26.jpeg|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | ||
ശാസനയില്ലാ വാരം | ശാസനയില്ലാ വാരം | ||
21:10, 19 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹം പദ്ധതി

പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ശാസനയില്ലാ വാരം
പദ്ധതിയുടെ ആദ്യ വാരം ശാസനയില്ലാ വാരം ആയിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ കുട്ടികൾ ആകർഷകമായ ഒരു സ്കിറ്റ് അവതരിപ്പിച്ചു. ശിക്ഷാ നടപടികളേക്കാൾ സ്നേഹപൂർണ്ണമായ സമീപനമാണ് കുട്ടികളിൽ മാറ്റം വരുത്തുക എന്നതായിരുന്നു സ്കിറ്റിന്റെ സന്ദേശം. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാനേജർ ഓർമ്മിപ്പിച്ചു. പ്രധാന ആശയങ്ങൾ
രുത്തലുകൾ സ്നേഹത്തിലൂടെ - കുട്ടികൾ ചെയ്യുന്ന തെറ്റുകളെ കഠിനമായി ശാസിക്കുന്നതിന് പകരം, സ്നേഹത്തോടെയും കരുതലോടെയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകേണ്ടത്. മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്.
സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും
പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്.