"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
=ലോക ലഹരി വിരുദ്ധ ദിനം= | =ലോക ലഹരി വിരുദ്ധ ദിനം= | ||
[[പ്രമാണം:12022 antidrug1.jpg|നടുവിൽ|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | [[പ്രമാണം:12022 antidrug1.jpg|നടുവിൽ|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | ||
രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ " നാളെയുടെ പുഞ്ചിരിക്കായ്- ലഹരിയില്ലാത്ത ഭാവിയിലേക്ക് " എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ജെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു വർഷത്തെ ലഹരി വിരുദ്ധ കർമ്മപരിപാടിയുടെ പ്രകാശനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ, കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. ഇതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനം, മൂകാഭിനയം, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടി കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ വിൻ സി റ്റി എം, | രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ " നാളെയുടെ പുഞ്ചിരിക്കായ്- ലഹരിയില്ലാത്ത ഭാവിയിലേക്ക് " എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ജെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു വർഷത്തെ ലഹരി വിരുദ്ധ കർമ്മപരിപാടിയുടെ പ്രകാശനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ, കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. ഇതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനം, മൂകാഭിനയം, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടി കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ വിൻ സി റ്റി എം, ആൽഫി ജോർജ് സജി എന്നിവർ നേതൃത്വം നൽകി. | ||
12:52, 5 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം

രാജപുരം സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ സ്കൂൾ ഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ ചെണ്ടമേളത്തിന്റെയും പ്രവേശനോത്സവം ഗാനത്തിന്റെയും അകമ്പടിയോടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ചന്ദനം കുറികൾ അണിയിച്ച് കുട്ടികളെ ഇരിപ്പിടങ്ങളിലേക്ക് നയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും രാജപുരം പോലീസ് സ്റ്റേഷൻ ഓഫീസ് ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മധുരം കഴിച്ച് പുതിയ ക്ലാസ് മുറികളും കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട് ആദ്യദിനം അവസാനിച്ചു.
പരിസ്ഥിതി ദിനാഘോഷം
രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ സ്കൂളിലെ മലയാള അധ്യാപകൻ നൗഫൽ, എട്ടാം ക്ലാസ് വിദ്യാർത്ഥി ദിയ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.

ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് കോമ്പറ്റീഷനും, യുപി ഹൈസ്കൂൾ തലത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് മരങ്ങൾ വച്ചുപിടിക്കുകയും പരിപാലിക്കുകയും ചെയ്തു.
വായനാദിനം
2025 ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. കുട്ടികളുടെ നാടൻപാട്ടും പുസ്തകപരിചയവും ഉണ്ടായിരുന്നു. ഈ വർഷം ഏറ്റവും അധികം പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നതാണെന്ന് അറിയിച്ചു. ക്ലാസ് തലത്തിൽ റീഡിങ് കോമ്പറ്റീഷനും ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിച്ചു.
യോഗദിനം
2025 ജൂൺ 21 ന് യോഗദിനം ആചരിച്ചു.സ്‍കൂൾ അസംബ്ലി ഹാളിൽ വച്ച്, അമ്പതോളം NCC കുട്ടികൾക്ക് , കായിക അധ്യാപകൻ ആൽഫി ജോർജ് സജി ,യോഗ പരിശീലനം നൽകി. പ്രധാനാദ്ധ്യാപകൻ സജി മാത്യു, യോഗാസനങ്ങൾക്ക് നിത്യജീവതുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. പരിശീലനത്തിന് എൻസിസി അധ്യാപകൻ റിങ്കു ജോസ്, ഗൈഡ് ക്യാപ്റ്റൻ നീനു ജേക്കബ് എന്നിവർ നേതൃത്വം നൽകി .
സമുന്നതി ക്വിസ്
കുട്ടികളിൽ പൊതുവിജ്ഞാനവും, വായനാശീലവും വർദ്ധിപ്പിക്കുക എന്ന ലക്ഷത്തിലൂന്നി, സ്കൂളിൽ സമുന്നതി ക്വിസ് ആരംഭിച്ചു. ഓരോ ദിവസവും പത്ര - ടെലിവിഷൻ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി 10 ചോദ്യങ്ങൾ വീതം കുട്ടികൾക്ക് pdf രൂപത്തിൽ അയച്ചുകൊടുക്കുന്നു. ആഴ്ചയിലെ അഞ്ചുദിവസത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തല വിജയികളെ കണ്ടെത്തുന്നു. ആഴ്ച തോറുമുള്ള ക്വിസ്സിൽ, ക്ലാസ്സിൽ നിന്ന് വിജയികളായ വരെ ഉൾപ്പെടുത്തി, ഓരോ മാസവും സ്കൂൾ തല ചോദ്യോത്തര മത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗത്തിൽ നടത്തി വിജയികളെ കണ്ടെത്തുന്നു. ഹൈസ്കൂൾ മലയാള അധ്യാപകൻ നൗഫൽ പുതിയ കുന്നേൽ ഇതിന് നേതൃത്വം നൽകുന്നു.|

ലോക ലഹരി വിരുദ്ധ ദിനം

രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ " നാളെയുടെ പുഞ്ചിരിക്കായ്- ലഹരിയില്ലാത്ത ഭാവിയിലേക്ക് " എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ജെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു വർഷത്തെ ലഹരി വിരുദ്ധ കർമ്മപരിപാടിയുടെ പ്രകാശനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ, കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. ഇതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനം, മൂകാഭിനയം, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടി കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ വിൻ സി റ്റി എം, ആൽഫി ജോർജ് സജി എന്നിവർ നേതൃത്വം നൽകി.