"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 420: | വരി 420: | ||
== ഓണം കളറാക്കി ഞങ്ങളുടെ കുട്ടികൾ == | == ഓണം കളറാക്കി ഞങ്ങളുടെ കുട്ടികൾ == | ||
'''ഓണത്തിന് ഒരു കൊട്ട പൂവും ഒരു മുറം പച്ചക്കറിയും''' | |||
'''ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി സ്കൂളിലെ പൂക്കൾ''' | |||
ഈ ഓണക്കാലത്ത്, പൂക്കളമൊരുക്കാൻ പൂക്കൾ തേടി അലയേണ്ട, പൊങ്ങലടി സ്കൂളിൽ കുട്ടികൾ തന്നെ ചെണ്ടുമല്ലി കൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നു. സ്കൂൾ വളപ്പിൽ നടത്തിയ ഈ കൃഷി നൂറുമേനി വിജയമാണ് കണ്ടത്. | |||
പൂവിന്റെ വിളവെടുപ്പ് ഉൽഘടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് ആണ്. | |||
ഓണത്തിന് ഒരാഴ്ച മുൻപ് തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി. ഈ പൂക്കൾ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികൾ പൂക്കളമൊരുക്കിയത്. കൂടാതെ, സ്കൂളിലെ കുട്ടികൾക്ക് പൂക്കൾ കൊണ്ടുപോകാനും അവസരം ലഭിച്ചു. | |||
ഇതോടൊപ്പം, സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിയും വിജയകരമായി പൂർത്തിയാക്കി. വെണ്ട, കോവയ്ക്ക വഴുതനങ്ങ തക്കാളി മുളക് തുടങ്ങി വിവിധതരം പച്ചക്കറികളാണ് കുട്ടികൾ ജൈവരീതിയിൽ കൃഷി ചെയ്തത്. സ്വന്തമായി നിർമ്മിക്കുന്ന ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്. സ്കൂളിലെ കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി ജീവിക്കാനും, കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും ഈ പദ്ധതി സഹായിച്ചു. | |||
ഈ സംരംഭത്തിന് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആശംസകൾ അർപ്പിച്ചവർ -കുളനട കൃഷി ഓഫീസർ ചന്ദന ആർ ,അസിസ്റ്റന്റ് കൃഷി ഓഫീസർ സന്ദോഷ് ,അഗ്രിക്കള്ചാറൽ അസിസ്റ്റന്റ് റീന. | |||