ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുകയാണ് കുരുന്നുകളെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു

ഇതൊരു ആഘോഷമാണ്

ഈ ആഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഹാളിൽ നടന്നു പുതിയ ഒരു അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം വാദ്യമേളങ്ങളോടെ വലിയ ആഘോഷമായി നടത്തി.

ഉദ്ഘാടനം

പഞ്ചായത്ത് തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളാണ്.

മുഖ്യപ്രഭാഷണം

മുഖ്യപ്രഭാഷണം നടത്തിയത് കവിയും ഗാനരചയിതാവുമായ ശ്രീ കോന്നിയൂർ ബാലചന്ദ്രൻ സാറാണ്.

വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതം പറഞ്ഞു. കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ സോയ ടീച്ചർ പി ടി പ്രസിഡൻറ് രാജി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു ഹെഡ്മിസ്ട്രസ് പ്രീത റാണി നന്ദി പ്രകാശനം നടത്തി.

മനസ്സിനെ കുളിർമയേകി ആവണിയുടെ കവിത എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു

സ്കൂൾ മികവിന്റെ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു . കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു .

പരിസ്ഥിതി ദിനാഘോഷം


പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു.

സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു

ഉദ്ഘാടനം

ജൂൺ 5 പരിസ്ഥിതി ദിനം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ സന്തോഷ് സാർ ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ നട്ടുകൊണ്ട് സന്തോഷ് സാർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു .

പ്രതിജ്ഞ (സ്പെഷ്യൽ അസംബ്ലി )

ആ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞ സന്തോഷ്സർ ചൊല്ലി ക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു ..ഹെഡ്മിസ്ട്രസ് പ്രീത റാണിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തി ,

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും ഡോക്യുമെന്റേഷൻ നടത്തി.

കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ

03/06/2025 മുതൽ 13/06/2025 വരെ സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ.

സമഗ്ര ഗുണമേന്മ പദ്ധതി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെക്കുറിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദീകരണം

ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി മൂന്ന് 6 20025 മുതൽ 13 6 20025 വരെയാണ് ഈ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കിയത് സ്കൂൾ മൊഡ്യൂളുകൾ വികസിപ്പിക്കുകയും ക്ലാസ് എടുക്കേണ്ടതിന്റെ ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു

കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു.

3- 6 -2025 മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ്

എസ് വി എച്ച് എസ് പൊങ്ങlലടി സ്കൂളിൽ ബോധവൽക്കരണം ക്ലാസിന് തുടക്കം കുറിച്ചുക്രൈം ബ്രാഞ്ച് എസ് ഐ ശ്രീമതി ധന്യ ആണ് ക്ലാസ് നയിച്ചത്

സിവിൽ പോലീസ് ഓഫീസർ ശ്രീ ഡിക്രൂസ് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

സെൽഫ് ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

അജ്ഞാതനായ ഒരു വ്യക്തി ആക്രമിക്കാൻ വന്നാൽഎന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ആ സെൽഫ് ഡിഫൻസ് ടീം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾ വളരെ ആവശ്യത്തോടെയാണ് ഈ ഒരു ക്ലാസിൽ പങ്കെടുത്തത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,

ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതിഞ്ഞ ചൊല്ലുകയും ചെയ്തു.

04-06-2025(സുരക്ഷിത യാത്ര )

റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകിയത് little kites വിദ്യാർഥികളാണ് ,ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ,സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ,തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി.

പ്രധാന ലക്ഷ്യം

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടത്തിലേക്ക് നയിക്കുന്നു.ദിനംപ്രതി റോഡ് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഒരു സമൂഹം എന്ന നിലയ്ക്ക് ഗതാഗത സുരക്ഷ എന്ന വിഷയത്തെ നാം ഗൗരവമായി കാണണം .

കുട്ടികൾക്ക് സുരക്ഷയെ സംബന്ധിച്ച് ബോധവൽക്കരണം നൽകിയാൽ അത് അവരുടെ ഭവനങ്ങളിലേക്കും അങ്ങനെ പൊതു സമൂഹത്തിലേക്കും കൈമാറ്റം ചെയ്യപ്പെടും അതുകൊണ്ടാണ് സുരക്ഷാ ബോധവൽക്കരണം കുട്ടികളിലൂടെ നടത്താൻ തീരുമാനിച്ചത് .ചെറുപ്പകാലം മുതൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനേയും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിലെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കുട്ടികൾക്ക് കഴിയണം

5- 6 -20025(വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് )

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ,എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ്പ്രീത റാണി കുട്ടികൾക്ക് ക്ലാസ് എടുത്തു,

പ്രധാന ലക്ഷ്യം

നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കാൻ സ്വയം വൃത്തിയായി സൂക്ഷിക്കണം നല്ല വ്യക്തി സുചിത്രത്തെക്കുറിച്ച് പഠിക്കുന്നത് അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാനും ജീവിത നൈപുണ്യം പഠിപ്പിക്കാനും സഹായിക്കും

വ്യക്തി ശുചിത്വത്തിന് ഒപ്പം പരിസര ശുചിത്വവും കുട്ടികൾക്ക് പകർന്നു നൽകണം വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കണം ഇതുവഴി രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതശൈലി വളർത്താനും സാധിക്കും

9- 6- 2018(ആരോഗ്യം വ്യായാമം കായിക ക്ഷമത)

ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ ആണ് ക്ലാസ് എടുത്തത് .

പ്രധാന ലക്ഷ്യം

ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നേടാൻ സാധിക്കും

ആരോഗ്യം നിലനിർത്താൻ:

സമീകൃതാഹാരം കഴിക്കുക.

പതിവായി വ്യായാമം ചെയ്യുക.

മാനസിക സമ്മർദ്ദം കുറയ്ക്കുക.

നല്ല ഉറക്കം ഉറപ്പുവരുത്തുക.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

രോഗങ്ങൾ വരാതെ ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്യുക.

10 -6 -2018(ഡിജിറ്റൽ അച്ചടക്കം)

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ഐ ടി കോർഡിനേറ്റർ ജയശ്രീ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

പ്രധാന ലക്ഷ്യം

ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം തിരിച്ചറിയുന്നതിനും സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ പരാതിപ്പെടേണ്ട വിവിധ ഏജൻസികളെ കുറിച്ചും ക്ലാസ് എടുത്തു

സൈബർ ഗ്രൂമിങ് എന്നാൽ ലൈംഗിക ചൂഷണത്തിനായി കുട്ടികളുമായി കൗമാരക്കാരുമായോ സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ വൈകാരിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രക്രിയയാണ്

വിവരസാങ്കേതികവിദ്യ ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയും ചെയ്യുക എന്നതാണ് സൈബർ ബുള്ളിയിഗ്

11 -6 -2018(പൊതുമുതൽ സംരക്ഷിക്കുക)

പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി സിന്ധു നായർ ആയിരുന്നു

പ്രധാന ലക്ഷ്യം

പൊതുമുതൽ സംരക്ഷിക്കുക എന്നത് ഓരോ പൗരൻ്റെയും കടമയാണ്. പൊതുമുതൽ എന്നാൽ റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, പാർക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ചതാണ്, അതിനാൽ ഇവയുടെ സംരക്ഷണം ഓരോ പൗരൻ്റെയും ധാർമികമായ ഉത്തരവാദിത്തമാണ്.

12- 6- 25(പരസ്പര സഹകരണം ).

പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു

പ്രധാന ലക്ഷ്യം

പഠനം എന്നത് അന്തർലീനമായി തന്നെ വ്യക്തിഗതമായ ഒരു പ്രക്രിയയാണ്, അതിൽ വിദ്യാർത്ഥികൾ ആശയങ്ങളും വിഷയങ്ങളും സ്വന്തം ഗ്രാഹ്യത്തിനനുസരിച്ച് മനസ്സിലാക്കുകയും മനസ്സിലാക്കുകയും വേണം. അധ്യാപകർ വഹിക്കുന്ന പങ്ക് വിദ്യാർത്ഥികളെ മുഴുവൻ പഠന പ്രക്രിയയിലൂടെയും നയിക്കുക എന്നതാണ്.

വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ വളർച്ചയ്ക്കും വികാസത്തിനും ആശയവിനിമയം താക്കോലാണ്. മനുഷ്യബന്ധത്തിനും സഹകരണത്തിനും അത്യന്താപേക്ഷിതമായ എല്ലാ വാക്കാലുള്ള, വാക്കേതര, ഡിജിറ്റൽ ആശയവിനിമയങ്ങളും ആശയവിനിമയത്തിൽ ഉൾപ്പെടുന്നു. ആശയവിനിമയം എന്നത് നമ്മൾ സ്വയം പ്രകടിപ്പിക്കുന്ന രീതി മാത്രമല്ല, സംഭാഷണങ്ങൾ നമ്മൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതുമാണ്

13-06-2025(ക്രോഡീകരണം )

ഇതുവരെ നടന്ന ബോധവൽക്കരണ ക്ലസ്സുകളുടെ ഒരു വിലയിരുത്തൽ നടത്തിയത് ഹെഡ്മിസ്ട്രസ് പ്രീതരാനി ജി ആണ് .ഇവിടെ നിന്നും പഠിച്ച പടങ്ങൾ ജീവിതത്തിൽ പ്രയോഗികമാക്കണമെന്നു ടീച്ചർ കുട്ടികളോട് പറഞ്ഞു .

വായനമാസാചരണം

മനോഹരമായ ഒരു വാചകം മനസ്സിൽ കുറിച്ചുകൊണ്ട് നമുക്ക് തുടങ്ങാം

വായന എന്ന ലഹരി.

വായനാ വരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ് വി എച്ച് എസ് പൊങ്ങലടി

വായനയുടെ ചിറകിലേറി അറിവിന്റെ ലോകത്തേക്ക് പറക്കാൻ വീണ്ടും ഒരു വായന ദിനം കൂടി വന്നിരിക്കുകയാണ് ,2025 ജൂൺ 19ന് സ്കൂളിലെ വായനാദിനം സമുചിതമായി ആഘോഷിച്ചു .സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് ഈ ദിനാഘോഷം നടത്തിയത്

ഉദ്ഘാടനം

വായനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് യുവകവി കാശിനാഥൻ ആണ്.യുവ കവി ശ്രീ കാശിനാഥൻ ഉത്ഘാടന കർമ്മം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സിന്ധു നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു

വായനദിന പ്രതിജ്ഞ

വായനാദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലാവണ്യ ആണ് കുട്ടികളിൽ വായനയോടുള്ള താൽപര്യം ജനിപ്പിക്കുന്നതിൽ ഇങ്ങനെയുള്ള പരിപാടികൾ ക്ക് ഏറെ പ്രസക്തിയുണ്ട്

അഭിമുഖം

വായന മാസ്ചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി കഥകളും കവിതകളും മേനയാൽ അവർക്ക് ഇത് പ്രചോദനമായി കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സമ്മതിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു

ഓഡിയോ ബുക്കുകൾ

ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും ഈ വായനാദിനത്തിൽ കൊച്ചു കുട്ടികൾക്കായിട്ട് ഒരുക്കിയ ഓഡിയോ ബുക്കുകൾ ഏറെ അത്ഭുതവും ആകാംക്ഷയം നിറഞ്ഞതായിരുന്നു പ്രോത്സാഹിപ്പിക്കാനും പഠനത്തെ സഹായിക്കാനും എളുപ്പവഴി എന്ന നിലയിലാണ് ഓഡിയോ ബുക്കുകൾ അവർ പരിചയപ്പെടുത്തിയത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും നിൽക്കുന്നവർക്കും ഇത് ഒരു പഠന പിന്തുണ പ്രവർത്തനം കൂടിയാണ്

ഡിജിറ്റൽ പോസ്റ്റർ

കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലഹരിയുടെ ചതിക്കുഴികൾ ഇല്ലാത്ത അക്രമങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും കണ്ണുനീർ കരത്ത ഒരു നല്ല നാളയെ വാർത്തെടുക്കാൻ ഞങ്ങൾക്ക് കഴിയും അറിവും തിരിച്ചറിവും വിവേകവും സ്നേഹവും കൂട്ടായ്മയും ഒത്തുചേരുന്ന നവകേരളമാകട്ടെ നമ്മുടെ ലക്ഷ്യം ഇതിനായി ഈ ലഹരി വിരുദ്ധ ദിനത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.

പ്രത്യേക അസംബ്ലി

രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി ഉപയോഗിക്കുന്നതിനു എതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു

ലഹരിവിരുദ്ധ സന്ദേശം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു .

വിമുക്തി ക്ലബ്ബ്

തുടർന്ന് സ്കൂൾതലത്തിൽ ലഹരി വിമുക്ത ക്ലബ്ബ് രൂപീകരിച്ചു വിമുക്തി എന്ന പേരിലുള്ള ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീത റാണി നിർവഹിച്ചു

സൂമ്പ ഡാൻസ്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലഘു വ്യായാമങ്ങൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിദ്യാർഥികൾ ചേർന്ന് നടത്തി ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ഒറ്റക്കെട്ടായി ആരംഭിച്ച ക്യാമ്പയിൻ ഞങ്ങൾ ഏറ്റെടുത്തു ലഹരി കുരുക്കിൽ പെട്ടുപോയവരെയും ലഹരി ഉപയോഗമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെയും മാറ്റിനിർത്താതെ ചേർത്തുനിർത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളാണ് ലഹരിക്ക് അടിമപ്പെടുന്നത് സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായിട്ടാണ് സ്കൂൾതലത്തിൽ സൂമ്പ ഡാൻസ് പോലുള്ള എന്റർടൈൻമെന്റ് നടപ്പിലാക്കുന്നത്.

സന്ദേശ വൃക്ഷം

LITTLE KITES കുട്ടികൾ സ്കൂളിൽ സന്ദേശ വൃക്ഷം ഒരുക്കി ലഹരി ഉപയോഗിക്കുന്നതിന്റെ ആപത്ത് മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ഈ സന്ദേശ വൃക്ഷം രൂപീകരിച്ചത്,

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് ഒരു സന്ദേശ വൃക്ഷം മികച്ച ഒരു ആശയമാണ്. ഇത് സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും വിദ്യാർത്ഥികളെ ഈ വിപത്തിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കും.

വിദ്യാർത്ഥികൾ ഒരുമിച്ച് ചേർന്ന് ഒരു ലഹരി വിരുദ്ധ സന്ദേശം തയ്യാറാക്കുമ്പോൾ, അവർക്കിടയിൽ ഒരു കൂട്ടായ മനോഭാവവും ഉത്തരവാദിത്തബോധവും വളരുന്നു. ഇത് ലഹരിക്ക് എതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിക്കും പങ്കുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.ലഹരിയുടെ പിടിയിൽ അകപ്പെടാതെ സ്വയം പ്രതിരോധിക്കാൻ ഓരോ വിദ്യാർത്ഥിക്കും കഴിയണം എന്ന സന്ദേശം ഈ വൃക്ഷം നൽകുന്നു. ലഹരിയിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ളവരെ തിരിച്ചറിയാനും അവർക്ക് പിന്തുണ നൽകാനും ഇത് പ്രേരിപ്പിക്കുന്നു. ലഹരി രഹിതമായ ഒരു ജീവിതം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഈ സന്ദേശ വൃക്ഷം ഓർമ്മിപ്പിക്കുന്നു.

പേവിഷബാധ ബോധവൽക്കരണം

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2025 ജൂൺ 30 തിങ്കളാഴ്ച പ്രത്യേക അസംബ്ലി കൂടുകയും പേ വിഷബാധയ്ക്ക് കാരണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്

ഹെഡ്മിസ്ട്രസ് പ്രീത റാണി ജി സ്വാഗതം പറഞ്ഞു. ഹെൽത്ത് ക്ലബ്ബിന്റെ ചാർജ് വഹിക്കുന്ന ഹനീഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

സ്പെഷ്യൽ അസംബ്ലി

പേ വിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ച് കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെക്കുറിച്ചുള്ള അറിവ് കുട്ടികളിലേക്ക് പകർന്നു നൽകുന്നതിന് ഇന്നത്തെ ഈ ബോധവൽക്കരണ ക്ലാസിലൂടെ സാധിച്ചു

കടിയേറ്റ് ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ സോപ്പുപതപ്പിച്ചു നന്നായി കഴുകുക പൈപ്പിൽ നിന്ന് വെള്ളം നേരിട്ട് തുറന്നു വിട്ടു കഴുകുന്നതാണ് ഉത്തമം

പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിൽ എത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കണമെന്നും നിർദ്ദേശിച്ചു

പ്രതിജ്ഞ.

പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു

ഓണത്തിന് അത്തപ്പൂക്കളം ഒരുങ്ങാൻ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു

2025 ജൂൺ 30 തിങ്കളാഴ്ച അസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ് സാർ ചെണ്ടുമല്ലി നട്ടു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് പ്രീതാ റാണി ജി സ്വാഗതം പറഞ്ഞു ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള അധ്യാപിക ജയശ്രീ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ചെണ്ടുമല്ലി കൃഷിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

സ്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത് കുട്ടികൾക്ക് പല തരത്തിലുള്ള നേട്ടങ്ങൾ നൽകും.

ചെണ്ടുമല്ലി കൃഷിയിലൂടെ അവർക്ക് പ്രകൃതിയെയും സസ്യങ്ങളെയും അടുത്തറിയാനും അവയോട് സ്നേഹം വളർത്താനും സാധിക്കും. വിത്ത് പാകുന്നത് മുതൽ ചെടി വളരുന്നത് വരെയുള്ള ഘട്ടങ്ങൾ നേരിൽ കാണുന്നത് അവർക്ക് പുതിയ അനുഭവമായിരിക്കും.

ഒരു ചെടിയെ പരിപാലിക്കുമ്പോൾ അത് തന്റെ ഉത്തരവാദിത്തമാണെന്ന ബോധം കുട്ടികളിൽ വളരും. ദിവസവും ചെടിക്ക് വെള്ളം ഒഴിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്നിവയെല്ലാം കുട്ടികളിൽ അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിക്കും.ഒരുമിച്ച് കൃഷി ചെയ്യുമ്പോൾ കുട്ടികൾക്ക് പരസ്പരം സഹകരിക്കാനും ആശയവിനിമയം നടത്താനും സാധിക്കും. ഇത് അവരുടെ സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും.ചെണ്ടുമല്ലിയുടെ ഭംഗി കുട്ടികളിൽ സൗന്ദര്യബോധം വളർത്താൻ സഹായിക്കും. പൂക്കൾ വിരിയുന്നത് അവർക്ക് ഏറെ സന്തോഷം നൽകുന്ന കാഴ്ചയായിരിക്കും.

ബഷീർ അനുസ്മരണം

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക.

ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ വിവിധ പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി

ബഷീറിന്റെ കൃതികളെ അടിസ്ഥാനമാക്കി വായനക്കുറിപ്പ് മത്സരം നടത്തി എട്ടാം ക്ലാസിലെ ലാവണ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി

ബഷീറിന്റെ ലേഖനങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഒന്നാം സ്ഥാനം ശ്രീലാൽ

രണ്ടാംസ്ഥാനം കാർത്തിക്,


വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷ 2025

കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങ്മയം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തലം ജൂലൈ 17  ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തി .

സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം

പഠിക്കാനും പഠിപ്പിക്കാനും 'സമഗ്ര'......

സുരക്ഷിതമായും സൗജന്യമായും എല്ലാ വിഷയവും പഠിക്കാൻ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്....സംസ്ഥാസർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ.......

അധ്യാപകർക്ക് സമഗ്ര പ്ലസ്സുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തത് സ്കൂൾ എസ് ഐ ടി സി ആയ ജയശ്രീ ടീച്ചർ ആണ് ,ആക്ടിവിറ്റി പ്രസന്റേഷൻ വഴി എങ്ങനെ ടീച്ചിങ് മാനുവൽ ക്രീയേറ്റ് ചെയ്യാം ,എസ് ആർ ജി മിനിറ്റ്സ് സമഗ്ര പ്ലസിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം ലേണിംഗ് റൂം വഴി പാഠഭാഗങ്ങൾ ക്ലാസ് റൂമിൽ എങ്ങനെ വിനിമയം ചെയ്യാം തുടങ്ങിയ മേഖലകളിലാണ് അധ്യാപകർക്ക് വിശദമായ അവ ബോധം നൽകിയത്

2025 ജൂലൈ 12ആം തീയതി സ്കൂൾ ഐടി ലാബിൽ വെച്ചാണ് ഈ ഒരു പരിശീലനം സംഘടിപ്പിച്ചത്.

എച്ച് എം ലോഗിൻ ഉപയോഗിച്ച് ക്ലാസുകൾ നിരീക്ഷിക്കുന്ന രീതിയും വിശദീകരിച്ചു

പഠന വിഭവങ്ങൾ ഡൗൺലോഡ് ചെയ്ത് ക്ലാസുകളിൽ ഉപയോഗിക്കുന്ന രീതിയും പരിചയപ്പെടുത്തി

എഴുത്തു പരീക്ഷയും ക്വിസ് മത്സരവും

വായനാ മാസംചാരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ക്വിസ്മത്സരവും എഴുത്തു പരീക്ഷയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഈ പ്രോഗ്രാം ഉൽഘടനം ചെയ്തു

സ്കൂൾ ലൈബ്രറി കൺവീനർ സിന്ധു നായർ സ്വാഗതം പറഞ്ഞു

വിദ്യാരംഗം കൺവീനർ ഹേമ എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി. ആശംസ അറിയിച്ചു

വിജയികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു.

വിജയികൾ

first Sreelal

second Athira

third. Karthik

കരുതലാകാം  കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി )

പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ്‌ സുനി. Mpta വൈസ് പ്രസിഡന്റ്‌ രേഖ എന്നിവർ ആശംസ അറിയിച്ചു. SRG കാൺവീനർ ജയശ്രീ പി കെ ആണ് ക്ലാസ്സ്‌ നയിച്ചത്

ഇന്നത്തെ ആധുനിക ലോകത്ത് കൗമാരക്കാർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അത് ശാസ്ത്രീയമായ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് കരുതലാകാം കരുത്തോടെ എന്നത്. സ്നേഹം കൊടുക്കുന്ന മക്കളെ ചേർത്തുപിടിക്കുന്ന രക്ഷാകർത്തക്കളായി എല്ലാവരും മാറണം അങ്ങനെ ചെയ്താൽ നമ്മുടെ കുട്ടികൾ വഴി തെറ്റില്ല .

ആദ്യ വിളവെടുപ്പ്

സ്കൂൾ പച്ചക്കറിത്തോട്ടം: കുട്ടികളുടെ സംരംഭം

സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടത്തി തക്കാളി വഴുതനങ്ങ പച്ചമുളക് വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തുകയും അന്നേദിവസം തന്നെ സ്കൂൾ ഉച്ചഭക്ഷണത്തിനായി കൈമാറുകയും ചെയ്തു.

സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ കുട്ടികൾക്ക് പ്രത്യേക താല്പര്യമാണ്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അവർ വളരെ ശ്രദ്ധയോടെയാണ് വളർത്തുന്നത്. ഇതിലൂടെ, കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹത്വവും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു

എല്ലാ ദിവസവും കൃത്യസമയത്ത് ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കുട്ടികളുടെ പ്രധാന ജോലിയാണ്. രാവിലെയും വൈകുന്നേരവുമാണ് സാധാരണയായി അവർ ഇത് ചെയ്യുന്നത്.

ചെടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന കളകൾ അവർ ശ്രദ്ധയോടെ പറിച്ചുമാറ്റുന്നു. ഇത് ചെടികൾക്ക് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.

ജൈവവളങ്ങൾ, അതായത് ചാണകം, കമ്പോസ്റ്റ് എന്നിവയാണ് കൂടുതലും ഉപയോഗിക്കുന്നത്. രാസവളങ്ങൾ ഒഴിവാക്കി ജൈവരീതിയിലുള്ള കൃഷിയെപ്പറ്റി അവർ മനസ്സിലാക്കുന്നു. വിളവെടുപ്പിന് പാകമായ വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവ കുട്ടികൾ തന്നെ പറിച്ചെടുക്കുന്നു. ഈ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.

ഈ പ്രവർത്തനങ്ങളിലൂടെ, കുട്ടികൾക്ക് കൃഷിയോടുള്ള സ്നേഹവും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും വളരുന്നു. കൂട്ടായി പ്രവർത്തിക്കാനും അധ്വാനിക്കാനുമുള്ള കഴിവ് അവർക്ക് ലഭിക്കുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടം അവർക്ക് ഒരു പഠനക്കളരി കൂടിയാണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓർമ്മകൾ ഇരമ്പി (ഹൃദയഭൂമി വിതുമ്പി )

മുണ്ടക്കൈയിലെയുംചൂരൽമല യിലെയും ഉരുൾപൊട്ടൽ ദുരന്തത്തിന് വാർഷികദിനത്തിൽ പ്രാർത്ഥനകളോടെ കുട്ടികൾ ,ജീവിതങ്ങൾ തുടച്ചുനീക്കിയ മഹാ ദുരന്തത്തിന് വാർഷികദിനത്തിൽ ഓർമ്മകൾ കണ്ണീരായി ,

2024 ജൂലൈ മുപ്പതിന് വയനാട് ജില്ലയിലെ ചൂരൽമല മുണ്ട് കയ്യിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികളാണ് മരണപ്പെട്ടു ഈ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായി സ്കൂൾ അസംബ്ലി ഒരു മിനിറ്റ് മൗനം ആചരിക്കുകയും അനുശോചന അർപ്പിക്കുകയും ചെയ്തു.

ഹിരോഷിമ ദിനാചരണം

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം

ഹിരോഷിമാ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന് ഓർമ്മകൾ പുതുക്കി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.

ഹിരോഷിമ ദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,പ്രസംഗം ,പ്ലക്കാർഡ്നിർമ്മാണം ഇ ങ്ങനെ കുട്ടികളുടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

സ്പെഷ്യൽ അസംബ്ലി കൂടുകയും ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.

സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പഠന പിന്തുണാ പ്രവർത്തനങ്ങൾ

പഠന പിന്തുണ എന്നത്, വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും, എല്ലാവരും ഒരുപോലെ പഠനത്തിൽ പങ്കാളികളാകാനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ, മാർഗങ്ങൾ, സൗകര്യങ്ങൾ എന്നിവയാണ്.

പഠന പിന്തുണ പ്രവർത്തനങ്ങൾ (5–9 ക്ലാസുകൾ)

1. പിയർ ഗ്രൂപ്പ് ലേണിംഗ്

  വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ഒരാൾ പഠിപ്പിക്കുകയും മറ്റുള്ളവർ അത് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയിൽ പ്രവർത്തനം നടത്തുക.

2. ക്വിസ് & പസിൽ പ്രവർത്തനങ്ങൾ

  പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, crossword puzzle, word search തുടങ്ങിയവ നടത്തുക.

3. ICT അധിഷ്ഠിത പ്രവർത്തനങ്ങൾ

  പാഠവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണുക, presentation തയ്യാറാക്കുക, online quizzes attempt ചെയ്യുക.

വെജിറ്റബിൾ പുലാവും ,പൊട്ടറ്റോ സോയ മസാലയും അടിപൊളി

2025 ആഗസ്റ്റ് എട്ടാം തീയതി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകിയത് ഫ്രൈഡ്രൈസ് സോയാ കറിയും സാലഡും ആയിരുന്നു.ഉച്ചഭക്ഷണത്തിന്റെ കൺവീനറായി പ്രവർത്തിക്കുന്നത് ഹൈസ്കൂൾ വിഭാഗത്തിൽ ഗിരിജ ടീച്ചറും യുപി വിഭാഗത്തിൽ സിന്ധു ടീച്ചറും ആണ്.

അവരാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് മറ്റെല്ലാ അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കുട്ടികൾക്ക് ഇങ്ങനെയുള്ള വിഭവങ്ങൾ ഉച്ചഭക്ഷണത്തിനായി നൽകുന്നത്.

റൈസ് കുട്ടികൾക്കൊരു രുചിഅനുഭവം മാത്രമല്ല, അവരുടെ ഇടയിൽ സൗഹൃദവും ആഹ്ലാദവും നിറച്ചൊരു സന്തോഷവേളയായി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലീഡർ ഹണ്ട്

SCHOOL PARLIAMENT ELECTION (14/08/2025)

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയത്. ലാപ്ടോപ്പിൽ ആണ് കൺട്രോൾ യൂണിറ്റ് സജ്ജീകരിച്ചത്. ഫസ്റ്റ് പോളിംഗ് ഓഫീസറായി അനീഷ പി വൈ ,സെക്കൻഡ് പോളിംഗ് ഓഫീസറായി ആമിന, തേർഡ് പോളിംഗ് ഓഫീസറായി സാന്ദ്ര ,പ്രിസൈഡിങ് ഓഫീസറായി ജസ്റ്റിൻ എന്നിവർ അവരുടെ കർത്തവ്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു

റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

വ്യക്തി ശുചിത്വം കൗമാര കാലഘട്ടത്തിൽ(14/08/25)

CHC തുമ്പമണ്ണിലെ AH കൗൺസിലറായ അൻസൽന എസ് കുട്ടികൾക്കായി വ്യക്തി ശുചിത്വത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.മെൻസ്‌ട്രുൽ ഹൈജീൻ   എന്ന വിഷയമാണ് Adolescent health counselorകുട്ടികൾക്ക് പ്രധാനമായും വിശദീകരിച്ച് നൽകിയത്.

കൗമാര കാലഘട്ടത്തിൽ വ്യക്തി സൂചിത്വം വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്. ഈ പ്രായത്തിൽ ശരീരത്തിലും മനസ്സിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, ശുചിത്വ ശീലങ്ങൾ ശരിയായി പിന്തുടരുന്നത് ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും ഏറെ സഹായകരമാണ്.

കൗമാര കാലഘട്ടം ശരീരത്തിനും മനസ്സിനും വളർച്ചയുടെയും മാറ്റത്തിന്റെയും കാലമാണ്. ഈ സമയത്ത് വ്യക്തി സൂചിത്വം പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനും നല്ല സാമൂഹിക ബന്ധങ്ങൾക്കുമുള്ള അടിത്തറയാണ്.

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കൃത്യം 9 മണിക്ക് തന്നെ ദേശീയ പതാക ഉയർത്തി ഹെഡ്മിസ്ട്രസ് പ്രീതറാണി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,ദേശഭക്തിഗാനം മത്സരം ,പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് കുട്ടികൾ ഇതോടനുബന്ധിച്ച് നടത്തിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഫ്ലാഷ് മോബ്.

2025 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന ആകർഷണീയതയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ്.

ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ചിങ്ങം 1 കർഷക ദിനം

കർഷക കർമ്മ സേനയെ ആദരിച്ച് എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ് സ് കുട്ടികൾ.

പന്തളം തെക്കേക്കര പഞ്ചായത്ത് കൃഷിഭവനിലെ കർഷക കർമ്മ സേനയെ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദരിച്ചു. രജനി ,വിഷ്ണു ,അമ്പിളി ,ശോഭന ,മണി ,ഗീത എന്നിവരെയാണ് കുട്ടികൾ ആദരിച്ചത്. വിത്ത് വിതയ്ക്കുന്നതും അത് മുളപ്പിച്ച് തൈകളാക്കി പന്തളം തെക്കേക്കര പഞ്ചായത്തിലെ കർഷകരുടെ കൈകളിൽ എത്തിക്കുന്നതിന്റെ പിന്നിൽ ഇവരുടെ കഠിന പരിശ്രമം എടുത്തു പറയേണ്ടതാണ്.

കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ കൃഷിരീതികളിൽ പരിശീലനം ലഭിച്ചവരാണ് ഇവർ .കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം കൃഷിപ്പണികൾ ,മെഷീനുകൾ ഉപയോഗിച്ചുള്ള കൃഷി രീതികൾ ,ജൈവകീടനാശിനിയുടെ നിർമ്മാണം ,തൈകളുടെ ഉത്പാദനം എന്നിവയാണ് കർഷക കർമ്മസേനയുടെ പ്രധാന പ്രവർത്തനങ്ങൾ.

ഹെഡ്മിസ്ട്രസ് പ്രീത റാണി സ്വാഗതം പറഞ്ഞ ഈ ചടങ്ങിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ തന്നെ ആദരവ് നൽകി .കർഷക കർമ്മ സേന മെമ്പർ രജനി അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻസ് ലീഡർ വൈഷ്ണവി നന്ദി പ്രകാശിപ്പിച്ചു.

അമൽ ജിത്ത് ,ജസ്റ്റിൻ ,നന്ദന ,ആതിര ,വൈഷ്ണവി എന്നിവരാണ് പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചത്.

പഠനം മാറി ---പരീക്ഷയും

പാഠപുസ്തകങ്ങൾ മാറിയതിന്റെ തുടർച്ചയായി പരീക്ഷയും മാറുകയാണ് ഈ അധ്യായന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ പുതിയ മാറ്റങ്ങളോടെയാണ് നടക്കുന്നത്

പാഠപുസ്തകങ്ങളിലും പഠന രീതികളിലും വന്ന പുതിയ മാറ്റങ്ങളാണ് ഈ അധ്യയന വർഷത്തിന്റെ സവിശേഷത പാഠപുസ്തകങ്ങൾക്കൊപ്പം പഠനത്തെ വിലയിരുത്തുന്ന രീതികളിലും മാറ്റം വന്നിരിക്കുന്നു

ഓർമ്മശക്തി അളക്കാൻ മാത്രമുള്ളതല്ല കഴിവും ചിന്താശേഷിയും മനസ്സിലാക്കാനുള്ള അവസരമാണ് പരീക്ഷകൾ എന്ന കാഴ്ചപ്പാടാണ് മാറ്റങ്ങൾക്ക് പിന്നിൽ

കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ ആകാം കൂടുതലും പഠിച്ച കാര്യം എങ്ങനെ ഉപയോഗിക്കാം സ്വന്തമായി ഒരു അഭിപ്രായം എങ്ങനെ പറയാം? കാര്യങ്ങൾ എങ്ങനെ വിശകലനം ചെയ്യാം പുതിയ ആശയങ്ങൾ എങ്ങനെ കണ്ടെത്താൻ തുടങ്ങിയവ അളക്കുന്നതാകാം ചോദ്യങ്ങൾ

ആശയപരമായ വ്യക്തത ,പ്രയോഗശേഷി ,വിശകലനാത്മക ചിന്ത ,ഗണന ചിന്ത, വിമർശനാത്മക ചിന്ത ,സർഗാത്മക ചിന്ത ,മൂല്യ മനോഭാവങ്ങൾ എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങൾക്കാണ് ഇനി പ്രാധാന്യം

പുതുക്കിയ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടാൻ രൂപകൽപ്പന ചെയ്ത മാതൃകാ ചോദ്യപേപ്പറുകൾ കുട്ടികളുടെ പരിശീലിപ്പിച്ചു.പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ മോഡൽ ചോദ്യപേപ്പറുകൾ അധ്യാപകർ തന്നെ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തുഓണം അവധി ദിവസങ്ങൾക്കു മുമ്പ് സ്കൂളുകളുടെ അക്കാദമിക പുരോഗതി വിലയിരുത്താൻ ഇത് സഹായിക്കുന്നു . ഒന്നാം പരീക്ഷകൾ ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 28 വരെ നടക്കും

പുതിയ പാസിംഗ് നിയമങ്ങൾ കൊണ്ടുവന്നോടുകൂടി ഈ പരീക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട് നേരത്തെ ഉണ്ടായിരുന്ന All passing സമ്പ്രദായം നീക്കം ചെയ്തു .ഓരോ വിഷയവും സ്ഥാന കയറ്റത്തിന് പ്രധാനമാണ് 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾ ഉടൻ പരാജയപ്പെടില്ല പകരം അവരെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രത്യേക പിന്തുണ ക്ലാസുകൾ ക്രമീകരിക്കും തുടർന്ന് സപ്ലിമെൻററി സേ പരീക്ഷയും നടത്തും.അടുത്ത ക്ലാസിലേക്ക് പോകുന്നതിനു മുമ്പ് ഓരോ കുട്ടിയും ശക്തമായി വിഷയപരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ പുതിയ നിയമം സഹായിക്കുന്നു.

ഓണം കളറാക്കി ഞങ്ങളുടെ കുട്ടികൾ

ഓണത്തിന് ഒരു കൊട്ട പൂവും ഒരു മുറം പച്ചക്കറിയും

ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി സ്കൂളിലെ പൂക്കൾ

ഈ ഓണക്കാലത്ത്, പൂക്കളമൊരുക്കാൻ പൂക്കൾ തേടി അലയേണ്ട, പൊങ്ങലടി സ്കൂളിൽ കുട്ടികൾ തന്നെ ചെണ്ടുമല്ലി കൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നു. സ്കൂൾ വളപ്പിൽ നടത്തിയ ഈ കൃഷി നൂറുമേനി വിജയമാണ് കണ്ടത്.

പൂവിന്റെ വിളവെടുപ്പ് ഉൽഘടനം  ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ആണ്.

ഓണത്തിന് ഒരാഴ്ച മുൻപ് തന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി. ഈ പൂക്കൾ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികൾ പൂക്കളമൊരുക്കിയത്. കൂടാതെ, സ്കൂളിലെ കുട്ടികൾക്ക് പൂക്കൾ കൊണ്ടുപോകാനും അവസരം ലഭിച്ചു.

ഇതോടൊപ്പം, സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിയും വിജയകരമായി പൂർത്തിയാക്കി. വെണ്ട, കോവയ്ക്ക വഴുതനങ്ങ തക്കാളി മുളക് തുടങ്ങി വിവിധതരം പച്ചക്കറികളാണ് കുട്ടികൾ ജൈവരീതിയിൽ കൃഷി ചെയ്തത്. സ്വന്തമായി നിർമ്മിക്കുന്ന ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്. സ്കൂളിലെ കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി ജീവിക്കാനും, കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും ഈ പദ്ധതി സഹായിച്ചു.

ഈ സംരംഭത്തിന് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആശംസകൾ അർപ്പിച്ചവർ -കുളനട കൃഷി ഓഫീസർ ചന്ദന ആർ ,അസിസ്റ്റന്റ് കൃഷി ഓഫീസർ സന്ദോഷ് ,അഗ്രിക്കള്ചാറൽ അസിസ്റ്റന്റ് റീന.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്ര വാർത്തകൾ

മൂല്യ നിർണ്ണയവും പിന്തുണാ പ്രവർത്തനങ്ങളും

ടെക്‌നോ ട്രെയിൽ (ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് )

2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലി മിനറി ക്യാമ്പ് സെപ്റ്റംബർ 10ന് സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു,ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാ റാണി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു,കൈറ്റ് പത്തനംതിട്ടയിലെ മാസ്റ്റർ ട്രൈനേഴ്സ് ആയ താരചന്ദ്രൻ ,ജ്യോതിലക്ഷ്മിഎന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്ആകെ 6 സെക്ഷനുകൾ ആയി നടന്ന ക്ലാസ്സിൽ കുട്ടികളെ ഫേസ് സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു തുടർന്ന് ഇൻറർനെറ്റിന്റെ അനന്തസാധ്യതകളെ കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു തുടർന്ന് ലിറ്റിൽ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരവും നടത്തി.തുടർന്ന് ലിറ്ററൈസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ജ്യൂസ് മത്സരം നടത്തി സെക്ഷൻ 4 5 എന്നിവയിൽ സ്ക്രാച്ച് അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി.

വേഗവിസ്മയം (SPORTS)

*സ്കൂൾ കായികോത്സവം ഉജ്ജ്വലമായി തുടങ്ങി*

എസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിൽകായികോത്സവം ഭംഗിയായി ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് പ്രീത റാണിനിർവഹിച്ചു. പതാക ഉയർത്തിയും വിദ്യാർത്ഥികളുടെ ആവേശകരമായ മാർച്ച്‌പാസ്റ്റും സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ആമുഖ പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്, “കായികം വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസിക ശക്തിയും വളർത്തുന്ന വലിയ വേദിയാണ്. മത്സരങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും നേതൃഗുണവും വളർത്തുന്നു” എന്നു പറഞ്ഞു.

തുടർന്ന് 100 മീറ്റർ, 200 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട്‌പുട്ട്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ ആവേശകരമായി നടന്നു. ഓരോ ഹൗസുകളെയും പ്രതിനിധീകരിച്ച് കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രേക്ഷകരുടെ കൈയടിയും ആവേശവും മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കി.

വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഭംഗിയുറപ്പിച്ചു.

സ്കൂൾ കായികോത്സവം വിദ്യാർത്ഥികളുടെ കായികപ്രതിഭയും സംഘാത്മക മനോഭാവവും വളർത്തുന്ന പ്രധാനപ്പെട്ട പരിപാടിയാണ്. വിവിധ കായിക മത്സരങ്ങളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം മാത്രമല്ല, സഹകരണ മനോഭാവം, സഹിഷ്ണുത, നേതൃത്വഗുണം, കായികാത്മക ചിന്താഗതികൾ എന്നിവയും വളർത്തുന്നു.

സ്കൂൾ കലോത്സവം ,കലാമോഹനം

സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു .വാർഡ് മെമ്പർ ശ്രീരഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച ഈ ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീമതി വീണ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രസ് പ്രീത റാണി കൃതജ്ഞത പറയുകയും ചെയ്തു .പ്രോഗ്രാം കൺവീനർ ആയ ഹേമ എസ് ആണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഒരു ആഗോള ദിനമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.

നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ

1 സോഫ്റ്റ്‌വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം,

2 പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം,

3 സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം,

4 നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം

എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ അഭിപ്രായ പ്രകാരമുള്ള സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ,

സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

സ്പെഷ്യൽ അസംബ്ലി{23/09/25)

ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു,

സെപ്റ്റംബർ ഇരുപതാം തീയതി സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ ( ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി ഉത്ഘാടന കർമം നിർവഹിക്കുന്നത് )പുനസംപ്രേക്ഷണം ചെയ്തു കുട്ടികളെ കാണിച്ചു.(Youtube videos).

ഓപ്പൺ സോഴ്സ് ക്യാമ്പയിൻ(24/09/25)

ക്യാമ്പയിൻ ലക്ഷ്യം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുക.

ഫ്രീഡം ഇൻ സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 2023-26 ബാച്ചിലെ വൈഷ്ണവിയാണ് ക്ലാസ് എടുത്തത്, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ,വിദ്യാർത്ഥികൾക്ക് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. GNU/Linux, LibreOffice, GIMP, Audacity, Scratch തുടങ്ങിയ ഓപ്പൺ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.

ലോഗോ ഡിസൈൻ കോമ്പറ്റിഷൻ (24/09/25)

ഇങ്കസ്‌കേപ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലോഗോ ഡിസൈൻ കോമ്പറ്റീഷൻ നടത്തിയത്. 2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളാണ് ഈ ലോഗോ ഡിസൈനിങ്ങിൽ പങ്കെടുത്തത് ആമിന ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തു

FOOD FEST 2025

2025 സെപ്റ്റംബർ 24-ന് എസ്‌.വി.എച്ച്‌.എസ്. പൊങ്ങാലാടിയിൽ നടന്ന ഭക്ഷ്യമേള വിദ്യാർത്ഥികൾക്ക് സാമൂഹികശാസ്ത്ര പഠനവുമായി ബന്ധപ്പെടുത്തി നൽകുന്ന ഒരു മികച്ച പഠനാനുഭവമായി മാറി. പാഠപുസ്തകത്തിലെ "ആഹാരത്തിന്റെ പ്രാധാന്യം", "പ്രദേശാന്തര വിഭവങ്ങൾ" തുടങ്ങിയ ആശയങ്ങൾ വെറും വായനയിൽ ഒതുങ്ങാതെ, കൈകൊണ്ട് അനുഭവിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയായിരുന്നു. വിവിധ ഭക്ഷണ സാധനങ്ങളുടെ തയ്യാറാക്കൽ, വിളമ്പൽ, പങ്കുവെക്കൽ എന്നിവ വിദ്യാർത്ഥികളിൽ കൂട്ടായ്മ, ഉത്തരവാദിത്വം, സംസ്‌കാരിക ബോധം എന്നിവ വളർത്തി.

ഇതിലൂടെ കുട്ടികൾക്ക് ഭക്ഷണ വൈവിധ്യം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, നാട്ടിൻപുറത്തെ കൃഷിയും സംസ്കാരവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. "ഹാൻഡ്‌സ്-ഓൺ എക്സ്പീരിയൻസ്" ലഭിച്ചതിനാൽ സാമൂഹികശാസ്ത്രപാഠങ്ങൾ ജീവിതവുമായി ബന്ധിപ്പിച്ച് ഗ്രഹിക്കാൻ കുട്ടികൾക്ക് സഹായകമായി.

സ്കൂൾ തലത്തിൽ നടത്തിയ ഭക്ഷ്യമേള, വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം പഠനത്തെ രസകരവും അനുഭവാത്മകവുമായ രീതിയിലേക്ക് മാറ്റി. രക്ഷകർത്താക്കളുടെയും , അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ഏകോപിതമായ പരിശ്രമം കൊണ്ട് വിജയകരമായി പൂർത്തിയായ ഈ ഭക്ഷ്യമേള പ്രശംസനീയമാണ്.

സ്കൂൾ ശാസ്ത്രമേള 2025

24/09/2025

എസ്‌.വി.എച്ച്‌.എസ് പൊങ്ങലടിയിൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ തെളിയിക്കുന്ന ശാസ്ത്രമേള സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ ഒരുക്കിയ ശാസ്ത്രീയ പ്രദർശനങ്ങളും പരീക്ഷണങ്ങളും മേളയെ സമ്പന്നമാക്കി.

ത്രെഡ് പാറ്റേൺ, ക്ലേ മോഡലിംഗ്, ന്യൂട്ടൺ ഡിസ്ക്, അഗ്നിപർവ്വതം, നാരങ്ങയിൽ നിന്ന് ലൈറ്റ് ഉത്പാദനം തുടങ്ങിയ മോഡലുകളും പരീക്ഷണങ്ങളും വിദ്യാർത്ഥികളുടെ കൗതുകചിന്തയും ശാസ്ത്രാന്വേഷണവും തെളിയിച്ചു.

പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്രചിന്തയും സൃഷ്ടിപരമായ സമീപനവും വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അധ്യാപകരുടേയും സഹപാഠികളുടേയും സജീവ പങ്കാളിത്തം മേളയെ വിജയകരമാക്കി.

വിദ്യാഭ്യാസത്തിലൂടെ ശക്തമായ കൗമാരം

16/10/2025

എസ്.വി.എച്ച്.എസ് പൊങ്ങലടി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “കൗമാര വിദ്യാഭ്യാസം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഹെൽത്ത്‌ സെന്ററിലെ JPHN ആയ രേഖ എസ് ആണ് ക്ലാസ്സ്‌ നയിച്ചത്കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അവയെ പോസിറ്റീവായി നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി.

ക്ലാസിൽ ആരോഗ്യം, ആത്മവിശ്വാസം, ബന്ധങ്ങൾ, ശുചിത്വം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ഈ ക്ലാസ്, കൗമാരക്കാർക്ക് ജീവിതനൈപുണ്യങ്ങളും ശരിയായ ബോധവുമുണ്ടാക്കുന്നതിൽ സഹായകമായി.

ഹാൻഡ് വാഷിംഗ് പ്രാധാന്യം

എസ്.വി.എച്ച്.എസ് പൊങ്ങലടി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഹാൻഡ് വാഷിംഗ് പ്രാധാന്യം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ദിവസേന കൈ കഴുകുന്നത് രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ എത്രത്തോളം പ്രധാനമാണെന്ന് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയിൽ കൈ കഴുകുന്നതിനുള്ള പ്രദർശനവും നടന്നു. അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്ത ഈ പരിപാടി, ശുചിത്വശീലങ്ങൾ വികസിപ്പിക്കുന്നതിലും ആരോഗ്യം നിലനിർത്തുന്നതിലും സഹായകമായി.

ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും

എസ്‌.വി.എച്ച്‌.എസ്‌. പൊങ്ങലടി സ്കൂളിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു.ഈ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു.പ്രത്യേകാതിഥിയായി സ്കൂളിലെ പാചക തൊഴിലാളി പങ്കെടുത്തു. അവർക്കു സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രതിദിനം പോഷകഗുണമുള്ള ഭക്ഷണം തയ്യാറാക്കുന്നതിൽ നേരിടുന്ന അനുഭവങ്ങളും വെല്ലുവിളികളും വിദ്യാർത്ഥികളോട് പങ്കുവെച്ചു. അവരുടെ സന്ദേശം ഭക്ഷണം പാഴാക്കാതിരിക്കുക, ശുചിത്വം പാലിക്കുക, ഭക്ഷണത്തിൻറെ മൂല്യം മനസ്സിലാക്കുക എന്നിവയിലേക്കാണ് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്.

ക്ലാസിൽ balanced diet-ന്റെ പ്രാധാന്യം, ജങ്ക് ഫുഡിന്റെ ദോഷങ്ങൾ, ശുദ്ധജലത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. അവസാനം വിദ്യാർത്ഥികൾ ഭക്ഷണം പാഴാക്കാതിരിക്കാനും ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കാനും പ്രതിജ്ഞയെടുത്തു.

ഇത്തരത്തിലുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ ആരോഗ്യബോധം വളർത്താനും, ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയാനുമുള്ള മികച്ച അവസരങ്ങളാണ്.

കേരളപ്പിറവി ദിനാഘോഷം

01/11/2025

എസ്‌.വി.എച്ച്.എസ്. പൊങ്ങലടി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്‌മിസ്ട്രെസ് ന്റെ അധ്യക്ഷതയിൽ ഭരണ ഭാഷ സമ്മേളനം നടത്തി പ്രാർത്ഥനയോടെയായിരുന്നു ചടങ്ങിന്റെ തുടക്കം. കേരള പിറവിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ചു.

കേരളത്തിന്റെ സമ്പന്നമായ പൈതൃകവും ഭാഷയും സംസ്‌കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ എല്ലാവരും ഓർമപ്പെടുത്തി.

വിദ്യാർത്ഥികൾ തയാറാക്കിയ *ഡിജിറ്റൽ പോസ്റ്ററുകൾ* പ്രദർശിപ്പിക്കുകയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിപാദിക്കുന്ന ഗാനങ്ങളും കവിതകളും അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.

മുഴുവൻ പരിപാടിയും ഉത്സാഹപൂർവം സംഘടിപ്പിച്ചു, വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ദിനാഘോഷത്തെ ഏറെ ഭംഗിയാക്കി.

നാശാ മുക്ത് ഭാരത് അഭിയാൻ – ആറാം വാർഷികം

ലഹരി വസ്തുക്കളുടെ ദുരുപയോഗം സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷക്കും ഭാവിക്കും ഗുരുതരമായ ഭീഷണിയാണ്. ഈ പ്രശ്നത്തെക്കുറിച്ച് ബഹുജന അവബോധം സൃഷ്ടിക്കുവാനും, പ്രത്യേകിച്ച് കൗമാരക്കാരിൽ ശുഭപ്രവണത വളർത്തിക്കൊടുക്കുവാനും ലക്ഷ്യമിട്ട് നാശാ മുക്ത് ഭാരത് അഭിയാൻ (NMBA) പദ്ധതിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

അസ്സംബ്ലി യിൽ മുഴുവൻ വിദ്യാർത്ഥികളും ലഹരി വസ്തുക്കൾക്കെതിരെ പ്രതിജ്ഞ എടുത്തു.കുടുംബത്തിലും സമൂഹത്തിലും ഈ സന്ദേശം എത്തിക്കാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു.*ബാനറുകൾ, പ്ലക്കാർഡുകൾ എന്നിവ ഉപയോഗിച്ച് “Drug Free India” എന്ന ആശയം കുട്ടികളിലേക്ക് എത്തിച്ചു.

ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം ഗണ്യമായി വർദ്ധിപ്പിക്കുകയും ഒരു ആരോഗ്യകരമായ സമൂഹം നിർമ്മിക്കാനുള്ള ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്തു. നാശാ മുക്ത് ഭാരത് അഭിയാന്റെ ലക്ഷ്യങ്ങളോടൊപ്പം സ്കൂൾ സമൂഹം കൈകോർക്കുന്ന ഒരു മികച്ച മാതൃകയായി ഈ പരിപാടി മാറി.

ശിശുദിനാഘോഷം

ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ സൃഷ്ടിപരവും സാമൂഹിക ബോധവുമുയർത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.

അധ്യാപകരുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ശിശു പ്രേമവും കുട്ടികളുടെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും നൽകിയ നിർണ്ണായക സംഭാവനകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പഠനാനുഭവം സമ്മാനിച്ച് ലിറ്റിൽ കൈറ്റ്സ്

എസ് വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് (2024–27 ബാച്ച്) ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ മണക്കാല ദീപ്‌തി സ്പെഷ്യൽ സ്കൂളിൽ ഡിജിറ്റൽ പഠനപരിപാടി സംഘടിപ്പിച്ചു. 05/12/2025-ന് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ അതീവ ആവേശത്തോടെ പങ്കെടുത്തു.

കുട്ടികൾക്ക് കമ്പ്യൂട്ടറിൽ സ്വന്തം പേര് ടൈപ്പ് ചെയ്യുക, ശബ്ദം റെക്കോർഡ് ചെയ്യുക, ലളിതമായ താളങ്ങൾ സൃഷ്ടിക്കുക എന്നിവ പ്രായോഗികമായി പഠിപ്പിച്ചു. സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് തിരിച്ചുകേൾക്കാൻ കഴിഞ്ഞതിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും സന്തോഷവും വർധിച്ചു. താളം സൃഷ്ടിക്കുന്ന പ്രവർത്തനം അവരുടെ സൃഷ്ടിപരതയും ഏകാഗ്രതയും ഉയർത്തുന്നതായി അധ്യാപകർ അറിയിച്ചു.

ദീപ്‌തി സ്പെഷ്യൽ സ്കൂളിലെ HM സൂസൻ ടീച്ചറും മറ്റ് അധ്യാപകരും സജീവമായി പിന്തുണ നൽകിയതിനാൽ വിദ്യാർത്ഥികൾ എല്ലാം ചേർന്ന് മനോഹരമായ പഠനാനുഭവം സ്വന്തമാക്കി. എല്ലാവരെയും ഉൾപ്പെടുത്തി, വ്യക്തിഗത സഹായത്തോടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞത് പരിപാടിയുടെ പ്രധാന വിജയമായി.

പരിപാടിക്ക് ജയശ്രീ ടീച്ചറും ശ്രീജ ടീച്ചറും നേതൃത്വം നൽകി. സാമൂഹിക ഉത്തരവാദിത്വം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ Little Kites അംഗങ്ങളുടെ മനസ്സിൽ സേവന മനോഭാവം ശക്തിപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ ഡിജിറ്റൽ പരിശീലനങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഹാപ്പി ക്രിസ്തുമസ്

സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് ഈ വർഷത്തെ *ക്രിസ്മസ് ആഘോഷം* ആവേശഭരിതമായി സംഘടിപ്പിച്ചു. ക്രിസ്മസിന്റെ സ്നേഹം, സമാധാനം, സഹോദര്യം എന്നീ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ ക്രമീകരിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അലങ്കാരങ്ങൾ, ക്രിസ്മസ് ട്രീ ഡെക്കറേഷൻ, ക്ലാസ് റൂം അലങ്കാരം എന്നിവ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു. ക്രിസ്മസ് കാരോൾ ഗാനങ്ങൾ, സ്കിറ്റ്, സാന്റാ ക്ലോസ് പ്രവേശനം എന്നിവ പരിപാടികൾക്ക് കൂടുതൽ വർണ്ണാഭമായ അന്തരീക്ഷം നൽകി.

വിദ്യാർത്ഥികൾ തമ്മിൽ സമ്മാനങ്ങൾ കൈമാറി സന്തോഷം പങ്കുവെച്ചതോടൊപ്പം, അധ്യാപകർ ക്രിസ്മസിന്റെ സന്ദേശമായ സ്‌നേഹവും മാനവികതയും പങ്കുവെച്ചു. പ്രധാനാധ്യാപകൻ/അധ്യാപിക എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്ന് സംസാരിച്ചു.

ഈ ആഘോഷം കുട്ടികളിൽ സഹകരണ മനോഭാവവും സാമൂഹിക മൂല്യങ്ങളും വളർത്തുന്നതിന് സഹായകമായി. ക്രിസ്മസ് ആഘോഷം എല്ലാവരുടെയും മനസ്സിൽ സന്തോഷത്തിന്റെ ഓർമ്മകളായി നിലനിൽക്കും എന്നതിൽ സംശയമില്ല.

പന്തളം ഉപജില്ല ക്യാമ്പ്(January 1,2)

പന്തളം ഉപജില്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്യാമ്പ് എം ജി എച്ച് എസ് എസ് തുമ്പമണ്ണിൽ വച്ച് ജനുവരി 1 ,2 തീയതികളിൽ ആയിട്ട് നടന്നു.

ഇവിടെ നിന്നും നാല് വിദ്യാർഥികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത് അനിമേഷൻ വിഭാഗത്തിൽ കാർത്തിക്ക് ,കൃഷ്ണപ്രിയ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ അഞ്ജന ,അമൽദാസ് എന്നിവരുമാണ് ക്യാമ്പിൽ പങ്കെടുത്തത്.

പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആധുനികകാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനം എങ്ങനെയെന്നും കാലാവസ്ഥാനിർണയത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ടൈപ്പുകൾ തയ്യാറാക്കി വിദ്യാർഥികൾ പരിചയപ്പെടുന്നു

അനിമേഷൻ വിഭാഗത്തിൽ ചൂടി അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ജൂൺ ഉപയോഗിച്ച് റൊട്ടേറ്റ് അനിമേഷൻ ക്യാമറയിലും നിറങ്ങളിലും ക്രമീകരിച്ച് ആകർഷകമായ ഷോട്ടുകൾ തയ്യാറാക്കൽ ഓപ്പൺ സങ്കേതംഉപയോഗിച്ച് പ്രകാശത്തിന് പ്രാധാന്യമുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് കുട്ടികൾ പരിശീലനം നേടുന്നത് .

ദേശീയ വിര വിമുക്ത ദിനം

ജനുവരി 6 ദേശീയ വിര വിമുക്ത ദിനമാണ് കുഞ്ഞുങ്ങളുടെ വിളർച്ച ഒഴിവാക്കുന്നതിനും വളർച്ച ദുരിതപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിരബാദ് ഒഴിവാക്കുക എന്നത് വിരബാധ കുട്ടികളുടെ വളർച്ചയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ദേശീയതലത്തിൽ തന്നെ ഒരു ദിനാചരണം സംഘടിപ്പിക്കുന്നത്

ഒന്നു മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂളിൽ ഗുളിക നൽകിയത് ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ വിര വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം

പഠന പിന്തുണ പ്രവർത്തന വിശദാംശങ്ങൾ(SRG 05-01-2026)

  എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ സ്കൂളിൽ അർദ്ധവാർഷിക പരീക്ഷ മൂല്യനിർണയത്തിനുശേഷം പ്രത്യേക എസ്ആർ.ജി കൂടുകയും പഠന പിന്തുണ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തു

1 അർത്ഥ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠന പി ന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ് ടീച്ചർ ലിസ്റ്റ് ചെയ്തു

2 വിഷയാധിഷിതമായി അധ്യാപകർക്ക് ചുമതലകൾ നൽകി പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സീനിയർ അസിസ്റ്റൻറ് ആയ ഗിരിജ ടീച്ചറിനെ ഏൽപ്പിച്ചു

3 പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നൽകേണ്ട പുനരനുഭവ പ്രവർത്തനങ്ങൾ ഓരോ വിഷയത്തിലും അധ്യാപകർ കണ്ടെത്തി

4 ഓരോ കുട്ടിയും ഒരു യൂണിറ്റ് എന്ന കാഴ്ചപ്പാടിലൂന്നി പഠന പിന്തുണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ടൈംടേബിൾ തയ്യാറാക്കി