"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു മാറ്റം: സെന്റ്. ജോണ്‍സ് സിറിയന്‍ എച്ച്.എസ്സ്. വടകര >>> [[സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക)
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St. John’s Syrian H. S. S. Vadakara}}
[[ചിത്രം:ST JOHN'S SYRIAN HS VADAKARA.jpg]]
[[ചിത്രം:ST JOHN'S SYRIAN HS VADAKARA.jpg]]



18:35, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ST JOHN'S SYRIAN HS VADAKARA.jpg

ആമുഖം

1918-ല്‍ സെന്റ്‌ ജോണ്‍സ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ വടകര സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ഒരു ശോഭന നക്ഷത്രമാണ്‌. പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന തേന്‍കുളത്തു മുകളേല്‍ എന്നറിയപ്പെട്ടിരുന്ന കുന്നിന്‍ നിറുകയില്‍ നില നില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രത്തില്‍ പടിഞ്ഞാറും വടക്കും കിഴക്കും പച്ചപിടിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും കണികണ്ടുണരുവാന്‍ തക്കവണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയവും ഉണ്ട്‌.


മാര്‍ ഔഗേന്‍ ബാവയുടെ ശ്രമഫലമായി ആരംഭിച്ച ഈ സ്‌കൂള്‍ 1928-ല്‍ പരിപൂര്‍ണ്ണ ഹൈസ്‌കൂളായി ഉയര്‍ന്നു. 1932-ല്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയ്‌ക്ക്‌ ആദ്യ ബാച്ച്‌ ചേര്‍ന്നു. സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭനായ ഹെഡ്‌മാസ്റ്റര്‍ ബ. ചെമ്മങ്കുഴ സ്‌കറിയ കത്തനാര്‍ ഈ സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ആയി. പിന്നീട്‌ ഫാ. സി.എം. തോമസ്സ്‌ (പച്ചിലക്കാട്ട്‌) പി.സി. ജോണ്‍, ടി.ജെ. മാണി, എം.പി. പൗലോസ്‌, വി.എ. ലീലാമ്മ, പി.വി. സൂസി, ലീല അവിരാച്ചന്‍, റ്റി.എ. ജോസ്‌ എന്നിവര്‍അമരക്കാരായി. ഇപ്പോള്‍ ശ്രീമതി. ബിന്ദുമോള്‍ പി. എബ്രഹാം ഭരണ സാരഥ്യം വഹിക്കുന്നു.


മുന്‍ രാഷ്‌ട്രപതി ശ്രീ. കെ.ആര്‍ നാരായണന്‍ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആണെന്നത്‌ ഏറെ അഭിമാനകരമാണ്‌. ഢ, ഢകകക, ത, തകക എന്നീ ക്ലാസ്സുകളില്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ `കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നു. ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോക്‌ടര്‍ എ.റ്റി. മാര്‍ക്കോസ്‌, അന്തരിച്ച റവന്യൂ മന്ത്രി കെ.റ്റി.ജേക്കബ്‌, മുന്‍ ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എല്‍.എ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരുമായ അനേകര്‍ക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാന്‍ ഈ സ്‌കൂളിനു സാധിച്ചു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തില്‍ വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകള്‍ കുട്ടികള്‍ക്ക്‌ പഠനരംഗത്ത്‌ പ്രോത്സാഹനം നല്‍കുന്നു.


തുടര്‍ച്ചയായി അഞ്ചുവര്‍ഷം എസ്‌.എസ്‌.എല്‍.സി.ക്കു നൂറുമേനി എന്ന അസുലഭ നേട്ടം ഈ സ്‌കൂളിന്റെ എടുത്തുപറയത്തക്ക വിജയമാണ്‌. കലാകായിക രംഗങ്ങളില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്നു. 2007-2008 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ കലാമത്സരത്തില്‍ 180 പോയിന്റ്‌ നേടി 4-ാം സ്ഥാനം കരസ്ഥമാക്കി. ഇപ്പോള്‍ ഹൈസ്‌കൂള്‍ തലത്തില്‍ 8ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 3ഉം എന്ന നിലയില്‍ ആകെ 11 ഡിവിഷന്‍ നിലനില്‍ക്കുന്നു. ചുറുചുറുക്കും ആത്മാര്‍ത്ഥതയുമുള്ള അദ്ധ്യാപക അനദ്ധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനം ഈ സ്‌കൂളിനെ ഓരോ വര്‍ഷവും ഉയരങ്ങളിലെത്തിക്കുന്നു.


2000-ല്‍ ഇവിടെ ഹയര്‍ സെക്കന്ററി അനുവദിച്ചു. അതിന്റെ ചുമതല ശ്രീമതി. സുബി. കെ.റ്റി വഹിക്കുന്നു. സഹോദര സ്ഥാപനമായ സെന്റ്‌ ജോണ്‍സ്‌ റ്റി.റ്റി.ഐ യുടെ പ്രിന്‍സിപ്പലായി ശ്രീമതി. റൂബി തോമസ്‌ പ്രവര്‍ത്തിക്കുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ് ജോണ്‍സ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂള്‍, വടകര, ഒലിയപ്പുറം, കൂത്താട്ടുകുളം