"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
|+ | |+ | ||
|[[പ്രമാണം:19817-vayanadinam-1.jpeg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]] | |[[പ്രമാണം:19817-vayanadinam-1.jpeg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]] | ||
|[[പ്രമാണം:19817-vayanadinam-3.jpg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]] | | | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
[[പ്രമാണം:19817-vayanadinam-3.jpg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]] | |||
|} | |} | ||
16:03, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 2 - 2025
2025 26 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവ ചടങ്ങുകൾക്ക് 10: 30 ഓടുകൂടി വർണ്ണാഭമായ തുടക്കമിട്ടു. പലനിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും മുത്തു കുടയുമായി വിദ്യാലയങ്കണം കുഞ്ഞുമക്കളിലും രക്ഷിതാക്കളിലും ഉത്സവ പ്രതീതി ഉണർത്തി . ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് HM ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽബാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡണ്ട് ശ്രീമതി ഷിഫാനത്ത്, സ്കൂൾ പ്രതിനിധികളായ ശ്രീമതി ആശ ടീച്ചർ, ശ്രീ ജിമ്മി മാഷ് എന്നിവരും ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. മധുരവിതരണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി രാവിലെ നടത്തി. ബഹുമാനപ്പെട്ട HM ഷൈനി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ശേഷം ഷിജിത് മാഷ് പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് തുടങ്ങുന്ന പരിസ്ഥിതിദിന ഗാനം ആശ ടീച്ചർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. ശേഷം കുട്ടികളുടെ പരിസ്ഥിതി ദിന ഗാനവും പ്രസംഗവും അസംബ്ലിയിൽ നടത്തി. കുട്ടികൾ ഉണ്ടാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. തുടർന്ന് ഹരിത ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു അസംബ്ലിയിൽ തൈ കൈമാറ്റം നടത്തി. അടുക്കളത്തോട്ട വിപുലീകരണ പരിപാടിക്ക് തുടക്കം കുറിച്ചു
ജൂൺ 19 വായനദിനം
പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള വായനദിനം വളരെ ഭംഗിയായി ജൂൺ 19മുതൽ 26 വരെ നടന്നു. ഓരോ ദിവസത്തിനും പ്രത്യേക പരിപാടികൾ ക്രമീകരിച്ചു.അസംബ്ലിയിൽ കുട്ടികളുടെ കഥപറയൽ അവതരണം നടത്തി. 1 2 ക്ലാസ്സുകാർ അക്ഷരമരം തയ്യാറാക്കി.3,4 ക്ലാസുകൾക്ക് സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഉൾപ്പെടുത്തി സാഹിത്യമരം തയ്യാറാക്കി. ക്ലാസ് സ്ഥലവായന മത്സരവും ക്വിസ് മത്സരവും നടത്തി. സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പ്രവർത്തനം നാലാം ക്ലാസുകാരാണ് നടത്തിയത്. അമ്മമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അമ്മ രചന എന്ന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. പി എൻ പണിക്കരെ കുറിച്ചുള്ള ഡോക്യുമെന്റ് പ്രദർശനം നടന്നു. സ്ഥലം വായനക്കുറിപ്പ് പതിപ്പ് പ്രകാശനം നടന്നു. ലൈബ്രറി ശാസ്ത്രീകരണത്തിന് തുടക്കം കുറിച്ചു.
|
|








