ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 2 - 2025

2025 26 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവ ചടങ്ങുകൾക്ക് 10: 30 ഓടുകൂടി വർണ്ണാഭമായ തുടക്കമിട്ടു. പലനിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും മുത്തു കുടയുമായി വിദ്യാലയങ്കണം കുഞ്ഞുമക്കളിലും രക്ഷിതാക്കളിലും  ഉത്സവ പ്രതീതി ഉണർത്തി . ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് HM ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട്  ശ്രീ അബ്ദുൽബാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡണ്ട്  ശ്രീമതി ഷിഫാനത്ത്, സ്കൂൾ പ്രതിനിധികളായ ശ്രീമതി ആശ ടീച്ചർ, ശ്രീ ജിമ്മി മാഷ് എന്നിവരും ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. മധുരവിതരണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി

ജൂൺ 5 പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി രാവിലെ നടത്തി. ബഹുമാനപ്പെട്ട     HM ഷൈനി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ശേഷം ഷിജിത് മാഷ് പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് തുടങ്ങുന്ന പരിസ്ഥിതിദിന ഗാനം ആശ ടീച്ചർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. ശേഷം കുട്ടികളുടെ പരിസ്ഥിതി ദിന ഗാനവും പ്രസംഗവും അസംബ്ലിയിൽ നടത്തി. കുട്ടികൾ ഉണ്ടാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. തുടർന്ന് ഹരിത ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു അസംബ്ലിയിൽ തൈ കൈമാറ്റം നടത്തി. അടുക്കളത്തോട്ട വിപുലീകരണ പരിപാടിക്ക് തുടക്കം കുറിച്ചു

ജൂൺ 19  വായനദിനം

പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള വായനദിനം വളരെ ഭംഗിയായി ജൂൺ 19മുതൽ 26 വരെ നടന്നു. ഓരോ ദിവസത്തിനും പ്രത്യേക പരിപാടികൾ ക്രമീകരിച്ചു.അസംബ്ലിയിൽ കുട്ടികളുടെ  കഥപറയൽ അവതരണം നടത്തി. 1 2 ക്ലാസ്സുകാർ അക്ഷരമരം തയ്യാറാക്കി.3,4 ക്ലാസുകൾക്ക് സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ഉൾപ്പെടുത്തി സാഹിത്യമരം തയ്യാറാക്കി. ക്ലാസ് സ്ഥലവായന മത്സരവും ക്വിസ് മത്സരവും നടത്തി. സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പ്രവർത്തനം നാലാം ക്ലാസുകാരാണ് നടത്തിയത്. അമ്മമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അമ്മ രചന എന്ന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. പി എൻ പണിക്കരെ കുറിച്ചുള്ള ഡോക്യുമെന്റ് പ്രദർശനം നടന്നു. സ്ഥലം വായനക്കുറിപ്പ് പതിപ്പ് പ്രകാശനം നടന്നു. ലൈബ്രറി ശാസ്ത്രീകരണത്തിന് തുടക്കം കുറിച്ചു.

വായനാദിനം
വായനാദിനം
വായനാദിനം

ബഷീർ ദിനം ജൂലൈ 5

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വളരെ വിപുലമായി  തന്നെ ആഘോഷിച്ചു.

ബഷീർ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികൾ കഥാപാത്രങ്ങളെ കുറിച്ച് ചെറു വിവരണം നടത്തുകയുണ്ടായി. കൂടാതെ ബഷീറിൻറെ പൂവൻപഴം എന്ന കഥയെ ആസ്പദമാക്കി ഒരു ദൃശ്യാവിഷ്കാരവും നടന്നു. വളരെ നല്ല രീതിയിൽ തന്നെ ദൃശ്യവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും ഡോക്യുമെൻററി പ്രദർശനവും നടന്നു. അതുപോലെ ബഷീർ കൃതികളുടെ ചെറിയ വായനക്കുറിപ്പ്, ബഷീറിൻറെ ചിത്രരചന ,കൃതികളുടെ പേരുകൾ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ ബഷീർ ദിനപതിപ്പ് തയ്യാറാക്കുകയുണ്ടായി അത് അസംബ്ലിയിൽ പ്രകാശനം നടത്തി.

ബഷീർദിനം
ബഷീർദിനം

വിദ്യാരംഗം

2025-26  അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ജൂലൈ 10ന് നടന്നു.   നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡർ മായ ശ്രീ രജീഷ് കക്കറ മുക്ക് ആയിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകൻ. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു നാടൻപാട്ട് ശില്പശാല അദ്ദേഹം നടത്തുകയുണ്ടായി. കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളായി. അദ്ദേഹത്തിൻറെ നാടൻപാട്ടിനൊപ്പം കുട്ടികൾ താളം പിടിച്ചും ചുവട് വെച്ചും ആവേശം കൊണ്ടു.ഉച്ചക്ക് 2 മണി മുതൽ മൂന്നര വരെ നീണ്ടുനിന്ന നാടൻപാട്ട് ശില്പശാല കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.

vidyarangam
vidyarangam

സ്കൂൾ ഇലക്ഷൻ

2025- 26 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 15ന് നടത്തി. വളരെ ഊർജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 11 മണിയോടെ വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചു. കെ .ജി കുട്ടികളാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം ഉച്ചയോടെ വോട്ട് രേഖപ്പെടുത്തൽ അവസാനിച്ചു. രണ്ടുമണിക്ക് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണിത്തുടങ്ങി.4A ക്ലാസിലെ ഷസ ഫാത്തിമ ലീഡർ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.4B ക്ലാസിലെ മുഹമ്മദ് അയാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡർമാരെ മാലയിട്ട് സ്വീകരിച്ചതിനുശേഷം സ്കൂൾ കോമ്പൗണ്ടിൽ വിജയപ്രകടനം നടന്നു. ജൂലൈ 16ന് അസംബ്ലിയിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു

സ്കൂൾ ഇലക്ഷൻ
സ്കൂൾ ഇലക്ഷൻ
സ്കൂൾ ഇലക്ഷൻ
സ്കൂൾ ഇലക്ഷൻ

ചാന്ദ്രദിനം

ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ  ആഘോഷിച്ചു. അന്നത്തെ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ കൊണ്ടുവന്ന റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ചാന്ദ്രദിന പോസ്റ്ററുകളും, ചാന്ദ്രദിന പാട്ടുകളും, ചന്ദ്രനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി അത് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതുപോലെ കുട്ടികൾ കൊണ്ടുവന്ന പത്ര കട്ടിംഗ് സും മറ്റു ചിത്രങ്ങളും ഉപയോഗിച്ച്  കൊളാഷ് നിർമ്മാണം നടന്നു. ഉച്ചക്കുശേഷം ചന്ദ്രനവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം നടന്നു. അതുപോലെ "ചാന്ദ്ര യാത്രികർക്കൊപ്പം"എന്ന പേരിൽ ചാന്ദ്രയാത്രിക്കരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത് നിന്ന് കുട്ടികൾ സെൽഫി, ഗ്രൂപ്പ് ഫോട്ടോ എന്നിവ എടുത്തു. ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.

ചാന്ദ്രദിനം
ചാന്ദ്രദിനം
ചാന്ദ്രദിനം

ഹിരോഷിമ ദിനം

25- 26 അദ്ധ്യായന വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനം വളരെ വിപുലമായി നടത്തി. പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. അസംബ്ലിക്ക് ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചും മുദ്ര വാക്യങ്ങൾ  ഉച്ചത്തിൽ വിളിച്ചുപറഞ്ഞും റാലി നടന്നു. റാലിക്ക് ശേഷം യുദ്ധത്തിനെതിരെ കുട്ടികളും അധ്യാപകരും കയ്യൊപ്പ്

പതിച്ചു. ശേഷം യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഒരു ഫ്ലാഷ് മോബ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഡോക്യുമെൻററി പ്രദർശനം നടന്നു. കുട്ടികൾ  സഡാക്കോ കൊക്കുകൾ ഉണ്ടാക്കി കൊണ്ടുവന്നിരുന്നു അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

ഹിരോഷിമ ദിനം
ഹിരോഷിമ ദിനം

ലോക സൗഹൃദ ദിനം

ലോക സൗഹൃദ ദിനം പരസ്പരം വൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് ആചരിച്ചു.

തഴച്ചു വളരട്ടെ സൗഹൃദങ്ങൾ, പച്ചപ്പോടെ

ലോക സൗഹൃദ ദിനം
ലോക സൗഹൃദ ദിനം