"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26''' == | == '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26''' == | ||
2025-26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മികവുറ്റതാക്കി സി എ കെ എം ജി എം യു പി വിദ്യാർത്ഥികൾ. ജനാധിപത്യ വ്യവസ്ഥയുടെ നായിക കല്ലായ തിരഞ്ഞെടുപ്പ് വ്യവസ്ഥയും അതിന്റെ രീതികളും ഘട്ടങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ വളരെയധികം ക്രിയാത്മകമായി ഇടപെട്ട് ഓരോ സ്ഥാനാർത്ഥിയും വൻഭൂരിപക്ഷം നേടിയെടുക്കാനായി മികച്ച വാഗ്ദാനങ്ങൾ നൽകി വോട്ടർമാരുടെ മനസ്സിൽ ഇടം നേടിയെടുത്തു.പോളിംഗ് ഓഫീസർമാർ മുതൽ പോലീസ് വേഷധാരികൾ വരെ കുട്ടികളിൽ ഏറെ കൗതുകം ഉയർത്താനും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ ഇലക്ഷനെ കുറിച്ച് കൂടുതൽ അടുത്തറിയാനും സഹായകമായി. ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർ പോളിംഗ് 95 ശതമാനം നടന്നതായും തികച്ചും സമാധാനന്തരീക്ഷത്തിൽ ഇലക്ഷൻ നടന്നതായും റിപ്പോർട്ട് ചെയ്തു. | 2025-26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മികവുറ്റതാക്കി സി എ കെ എം ജി എം യു പി വിദ്യാർത്ഥികൾ. ജനാധിപത്യ വ്യവസ്ഥയുടെ നായിക കല്ലായ തിരഞ്ഞെടുപ്പ് വ്യവസ്ഥയും അതിന്റെ രീതികളും ഘട്ടങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ വളരെയധികം ക്രിയാത്മകമായി ഇടപെട്ട് ഓരോ സ്ഥാനാർത്ഥിയും വൻഭൂരിപക്ഷം നേടിയെടുക്കാനായി മികച്ച വാഗ്ദാനങ്ങൾ നൽകി വോട്ടർമാരുടെ മനസ്സിൽ ഇടം നേടിയെടുത്തു.പോളിംഗ് ഓഫീസർമാർ മുതൽ പോലീസ് വേഷധാരികൾ വരെ കുട്ടികളിൽ ഏറെ കൗതുകം ഉയർത്താനും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ ഇലക്ഷനെ കുറിച്ച് കൂടുതൽ അടുത്തറിയാനും സഹായകമായി. ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർ പോളിംഗ് 95 ശതമാനം നടന്നതായും തികച്ചും സമാധാനന്തരീക്ഷത്തിൽ ഇലക്ഷൻ നടന്നതായും റിപ്പോർട്ട് ചെയ്തു. | ||
== ചാന്ദ്രദിനം ജൂലൈ 21 == | |||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗത്തിൽ കിഡ്സ് പ്ലാനറ്റെറിയം, ഡോക്യുമെന്ററി, ചാന്ദ്രദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും യുപിതലത്തിൽ ചാന്ദ്രദിന അസംബ്ലി, ഡോക്യുമെന്ററി പ്രസന്റേഷൻ, ചുമർപത്രിക എന്നീ പ്രവർത്തനങ്ങളും പ്ലാനറ്റെറിയത്തിലേക്ക് ഒരു യാത്രയും സംഘടിപ്പിച്ചു. സയൻസ് ക്ലബ് ആസൂത്രണം ചെയ്ത പരിപാടി ബഹുമാനപ്പെട്ട എച്ച് എം രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം ചെയ്തു. | |||
14:48, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ ഗംഭീരമായി നടന്നു.വെൽക്കം ഡാൻസും ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മധുര വിതരണം നടന്നു.120 തിൽ അധികം പ്രവേശനം നേടിയ കുട്ടികൾക്ക് പേരെഴുതിയ ചാർട്ട് പിൻ ചെയ്ത് നൽകി. ബലൂണുകളും ഫ്ലാഗുകളും നൽകി.മിക്കി മൗസിന്റെയും ഡോറൊമോന്റെയും രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.വർണഭമായ ക്ലാസ് റൂമിൽ കുട്ടികളെ ഇരുത്തി. ഉച്ചഭക്ഷണ ശേഷം കുട്ടികളെ പറഞ്ഞയച്ചു.
June 5 2025 ലോക പരിസ്ഥിതി ദിനാചരണം
കേരള കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5, 2025 ന് ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അഞ്ച് സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടു.പേര വൃക്ഷതൈ നട്ട് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ പ്രധാനധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട്,സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ പുളിക്കൽ ,എസ് ആർ ജി കൺവീനർ മാരായ ശ്രീരഞ്ജിനി ടീച്ചർ, ശറഫുദ്ധീൻ കെ ടി ,സ്കൂളിലെ കാർഷിക ചുമതലയുള്ള വിജേഷ് മാഷ്, പ്രത്യുഷ ടീച്ചർ എന്നിവരും കേരള കാർഷിക വകുപ്പിൽ നിന്നും എം സലീം ഷാ (അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ)അബ്ദുസ്സലീം വില്ലൻ (അഗ്രികൾച്ചർ ഓഫീസർ)അജിഎസ് (കൃഷി അസിസ്റ്റന്റ്) എന്നിവരും പങ്ക് വഹിച്ചു.
June 19 2025 വായനദിനം
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു സി എ കെ എം ജി എം യു പി എസ് ചെറൂരിൽ അക്ഷരവാതായനം 'വായിക്കാം ചിന്തിച്ചു വിവേകം നേടാം ' എന്ന പേരിൽ വായന വാരാചരണ പരിപാടികൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും വായനദിന സന്ദേശം നൽകിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.എൽ പി വിഭാഗത്തിൽ അമ്മമാർക്കുള്ള ക്വിസ് പ്രോഗ്രാം നടന്നു.യു പി വിഭാഗത്തിൽ പുസ്തക പ്രദർശനവും ദിവസേന ഒരു ചോദ്യം നൽകുകയും വിജയികൾക്ക് സമ്മാനവും നൽകുന്നു.
വെടിയാം ലഹരി നുകരാം ജീവിതം
ജൂൺ 26 2025
ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകമായി നടന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ വെടിയാം ലഹരി നുകരാം ജീവിതം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എൽ പി,യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പ്ലക്കാർഡ് നിർമ്മാണം, ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനങ്ങൾ, മൈമിംഗ്, ഫ്ലാഷ് മോബ്,നൃത്തശ്ശില്പം എന്നീ പരിപാടികൾ എസ് ആർ ജി കൺവീനർമാരായ ശ്രീ ഷറഫുദ്ദീൻ,ശ്രീമതി ശ്രീരഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം
4/7/2025 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. നാടൻപാട്ട് കലാകാരി ശ്രീമതി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ പാണക്കാട്ട് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. 7 F ലെ മുഹമ്മദ് നിസാം പരിപാടിക്ക് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് സൈതലവി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീമതി സക്കീന ടീച്ചർ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
E cube class
11/7/25 CAKMGMUPS ചെറൂറിലെ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് e cube class നടത്തുകയുണ്ടായി. Rainbow sambar എന്ന കഥ കേൾക്കുകയും വായിക്കുകയും new words പരിചയപ്പെടുകയും ചെയ്തു. ശേഷം match the words എന്ന ആക്ടിവിറ്റി ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് e cube ക്ലാസ്സ് വളരെ താല്പര്യവും ആവേശവും ആയിരുന്നു. 15 കുട്ടികളാണ് ഇന്നത്തെ ക്ലാസ് അറ്റൻഡ് ചെയ്തത്.



സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
2025-26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മികവുറ്റതാക്കി സി എ കെ എം ജി എം യു പി വിദ്യാർത്ഥികൾ. ജനാധിപത്യ വ്യവസ്ഥയുടെ നായിക കല്ലായ തിരഞ്ഞെടുപ്പ് വ്യവസ്ഥയും അതിന്റെ രീതികളും ഘട്ടങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ വളരെയധികം ക്രിയാത്മകമായി ഇടപെട്ട് ഓരോ സ്ഥാനാർത്ഥിയും വൻഭൂരിപക്ഷം നേടിയെടുക്കാനായി മികച്ച വാഗ്ദാനങ്ങൾ നൽകി വോട്ടർമാരുടെ മനസ്സിൽ ഇടം നേടിയെടുത്തു.പോളിംഗ് ഓഫീസർമാർ മുതൽ പോലീസ് വേഷധാരികൾ വരെ കുട്ടികളിൽ ഏറെ കൗതുകം ഉയർത്താനും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ ഇലക്ഷനെ കുറിച്ച് കൂടുതൽ അടുത്തറിയാനും സഹായകമായി. ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർ പോളിംഗ് 95 ശതമാനം നടന്നതായും തികച്ചും സമാധാനന്തരീക്ഷത്തിൽ ഇലക്ഷൻ നടന്നതായും റിപ്പോർട്ട് ചെയ്തു.
ചാന്ദ്രദിനം ജൂലൈ 21
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗത്തിൽ കിഡ്സ് പ്ലാനറ്റെറിയം, ഡോക്യുമെന്ററി, ചാന്ദ്രദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും യുപിതലത്തിൽ ചാന്ദ്രദിന അസംബ്ലി, ഡോക്യുമെന്ററി പ്രസന്റേഷൻ, ചുമർപത്രിക എന്നീ പ്രവർത്തനങ്ങളും പ്ലാനറ്റെറിയത്തിലേക്ക് ഒരു യാത്രയും സംഘടിപ്പിച്ചു. സയൻസ് ക്ലബ് ആസൂത്രണം ചെയ്ത പരിപാടി ബഹുമാനപ്പെട്ട എച്ച് എം രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം ചെയ്തു.














