ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ ഗംഭീരമായി നടന്നു.വെൽക്കം ഡാൻസും ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മധുര വിതരണം നടന്നു.120 തിൽ അധികം പ്രവേശനം നേടിയ കുട്ടികൾക്ക് പേരെഴുതിയ ചാർട്ട് പിൻ ചെയ്ത് നൽകി. ബലൂണുകളും ഫ്ലാഗുകളും നൽകി.മിക്കി മൗസിന്റെയും ഡോറൊമോന്റെയും രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.വർണഭമായ ക്ലാസ് റൂമിൽ കുട്ടികളെ ഇരുത്തി. ഉച്ചഭക്ഷണ ശേഷം കുട്ടികളെ പറഞ്ഞയച്ചു.
June 5 2025 ലോക പരിസ്ഥിതി ദിനാചരണം
കേരള കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5, 2025 ന് ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അഞ്ച് സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടു.പേര വൃക്ഷതൈ നട്ട് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ പ്രധാനധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട്,സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ പുളിക്കൽ ,എസ് ആർ ജി കൺവീനർ മാരായ ശ്രീരഞ്ജിനി ടീച്ചർ, ശറഫുദ്ധീൻ കെ ടി ,സ്കൂളിലെ കാർഷിക ചുമതലയുള്ള വിജേഷ് മാഷ്, പ്രത്യുഷ ടീച്ചർ എന്നിവരും കേരള കാർഷിക വകുപ്പിൽ നിന്നും എം സലീം ഷാ (അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ)അബ്ദുസ്സലീം വില്ലൻ (അഗ്രികൾച്ചർ ഓഫീസർ)അജിഎസ് (കൃഷി അസിസ്റ്റന്റ്) എന്നിവരും പങ്ക് വഹിച്ചു.
June 19 2025 വായനദിനം
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു സി എ കെ എം ജി എം യു പി എസ് ചെറൂരിൽ അക്ഷരവാതായനം 'വായിക്കാം ചിന്തിച്ചു വിവേകം നേടാം ' എന്ന പേരിൽ വായന വാരാചരണ പരിപാടികൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും വായനദിന സന്ദേശം നൽകിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.എൽ പി വിഭാഗത്തിൽ അമ്മമാർക്കുള്ള ക്വിസ് പ്രോഗ്രാം നടന്നു.യു പി വിഭാഗത്തിൽ പുസ്തക പ്രദർശനവും ദിവസേന ഒരു ചോദ്യം നൽകുകയും വിജയികൾക്ക് സമ്മാനവും നൽകുന്നു.
വെടിയാം ലഹരി നുകരാം ജീവിതം
ജൂൺ 26 2025
ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകമായി നടന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ വെടിയാം ലഹരി നുകരാം ജീവിതം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എൽ പി,യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പ്ലക്കാർഡ് നിർമ്മാണം, ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനങ്ങൾ, മൈമിംഗ്, ഫ്ലാഷ് മോബ്,നൃത്തശ്ശില്പം എന്നീ പരിപാടികൾ എസ് ആർ ജി കൺവീനർമാരായ ശ്രീ ഷറഫുദ്ദീൻ,ശ്രീമതി ശ്രീരഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം
4/7/2025 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. നാടൻപാട്ട് കലാകാരി ശ്രീമതി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ പാണക്കാട്ട് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. 7 F ലെ മുഹമ്മദ് നിസാം പരിപാടിക്ക് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് സൈതലവി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീമതി സക്കീന ടീച്ചർ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
ഇ ക്യൂബ് പരിശീലനം
2025 ജൂലൈ 11
CAKMGMUPS ചെറൂറിലെ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് e cube class നടത്തുകയുണ്ടായി. Rainbow sambar എന്ന കഥ കേൾക്കുകയും വായിക്കുകയും new words പരിചയപ്പെടുകയും ചെയ്തു. ശേഷം match the words എന്ന ആക്ടിവിറ്റി ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് e cube ക്ലാസ്സ് വളരെ താല്പര്യവും ആവേശവും ആയിരുന്നു. 15 കുട്ടികളാണ് ഇന്നത്തെ ക്ലാസ് അറ്റൻഡ് ചെയ്തത്.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
2025-26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മികവുറ്റതാക്കി സി എ കെ എം ജി എം യു പി വിദ്യാർത്ഥികൾ. ജനാധിപത്യ വ്യവസ്ഥയുടെ നായിക കല്ലായ തിരഞ്ഞെടുപ്പ് വ്യവസ്ഥയും അതിന്റെ രീതികളും ഘട്ടങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ വളരെയധികം ക്രിയാത്മകമായി ഇടപെട്ട് ഓരോ സ്ഥാനാർത്ഥിയും വൻഭൂരിപക്ഷം നേടിയെടുക്കാനായി മികച്ച വാഗ്ദാനങ്ങൾ നൽകി വോട്ടർമാരുടെ മനസ്സിൽ ഇടം നേടിയെടുത്തു.പോളിംഗ് ഓഫീസർമാർ മുതൽ പോലീസ് വേഷധാരികൾ വരെ കുട്ടികളിൽ ഏറെ കൗതുകം ഉയർത്താനും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ ഇലക്ഷനെ കുറിച്ച് കൂടുതൽ അടുത്തറിയാനും സഹായകമായി. ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർ പോളിംഗ് 95 ശതമാനം നടന്നതായും തികച്ചും സമാധാനന്തരീക്ഷത്തിൽ ഇലക്ഷൻ നടന്നതായും റിപ്പോർട്ട് ചെയ്തു.
ചാന്ദ്രദിനം ജൂലൈ 21
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗത്തിൽ കിഡ്സ് പ്ലാനറ്റെറിയം, ഡോക്യുമെന്ററി, ചാന്ദ്രദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും യുപിതലത്തിൽ ചാന്ദ്രദിന അസംബ്ലി, ഡോക്യുമെന്ററി പ്രസന്റേഷൻ, ചുമർപത്രിക എന്നീ പ്രവർത്തനങ്ങളും പ്ലാനറ്റെറിയത്തിലേക്ക് ഒരു യാത്രയും സംഘടിപ്പിച്ചു. സയൻസ് ക്ലബ് ആസൂത്രണം ചെയ്ത പരിപാടി ബഹുമാനപ്പെട്ട എച്ച് എം രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം ചെയ്തു.
ആർത്തവ ശുചിത്വവും ആരോഗ്യവും
ചേറൂർ സിഎകെഎം സ്കൂളിൽ സീഡ്,ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി 'ആർത്തവ ശുചിത്വവും ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.സീഡ് കോഡിനേറ്റർ ശ്രീ വിജേഷ് മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി സുലൈഖ ടീച്ചർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലെ JPHN ശ്രീമതി ബിൽഹാർ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ക്ലാസ്സെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും ആർത്തവ ശുചിത്വം അത്യന്താപേക്ഷിതമാണെന്നും ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള അറിവില്ലായ്മ അനാരോഗ്യകരമായ ആർത്തവരീതികളിലേക്ക് നയിക്കുമെന്നും ഇത് അവരുടെ വിദ്യാഭ്യാസം,ആരോഗ്യം, ശാരീരിക വികാസം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ക്ലാസ്സിൽ സൂചിപ്പിച്ചു. ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ ജെസിയ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
ബഷീർ ദിനം ജൂലൈ 5
കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് സി എ കെ എം ജി എം യു പി എസിൽ എൽ പി യു പി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ അരങ്ങേറി. എൽപി തലത്തിലെ കുട്ടികൾക്കായി വേഷ പകർച്ച, അമ്മ വായന, ക്വിസ് എന്നീ വിവിധതരം പരിപാടികൾ നടത്തി. പാത്തുമ്മയുടെ ആട് അനുസ്മരണാർത്ഥം ആടിനെ കൊണ്ടുവന്നിരുന്നു. യുപി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം ഒരുക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു.
ELEP ഉദ്ഘാടനവും എൽഎസ്എസ്, യു എസ് എസ് ആദരവും
വിദ്യാർത്ഥികളും അധ്യാപകരും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനും ഭാഷാ ശേഷി വികസനത്തിനുമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ELEP. ഇതിന്റെ സബ്ജില്ലാതല ഉദ്ഘാടനം സി എ കെ എം ജി എം യു പി എസിൽ വച്ച് നടന്നു. എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ അവർകൾ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഇതേ ചടങ്ങിൽ വച്ച് തന്നെ എൽഎസ്എസ് വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ സിസി ജോൺ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.
ലോക പ്രകൃതി സംരക്ഷണ ദിനം ജൂലൈ 28
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് സീഡ്,ഹരിത സേന എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണം നടന്നു. പുതുതലമുറക്ക് അധികം പരിചയമില്ലാത്ത നിലപ്പന, ആടലോടകം,അശോകം, സർപ്പഗന്ധി,തുമ്പ തുടങ്ങിയ ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി ഔഷധത്തോട്ടം ഒരുക്കി.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവയുടെ സംരക്ഷണത്തെപ്പറ്റിയും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട്,പിടിഎ പ്രസിഡണ്ട് സൈതലവി, വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത്,സീഡ് കോഡിനേറ്റർമാരായ ശ്രീ വിജേഷ്,ശ്രീമതി പ്രത്യുഷ ശ്രീമതി,ശാന്ത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സ്കൂൾ സീഡ് ക്ലബ്ബ് മെമ്പറുമായ സെസ്ജാസ് ജിബി നന്ദി അർപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം
'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യത്തോടുകൂടി ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് യുദ്ധവിരുദ്ധ സന്ദേശം അറിയിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചുകൊണ്ട് എൽ പി വിഭാഗം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. യുപി വിഭാഗത്തിലെ കുട്ടികൾക്ക് ഡോക്യുമെന്ററിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളത്തുണിയിൽ എല്ലാ കുട്ടികളും കയ്യൊപ്പ് ചാർത്തി.
സ്വാതന്ത്ര്യ ദിനം 2025
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം നമ്മുടെ സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. PTA പ്രസിഡണ്ട് അടക്കമുള്ള പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് പരിപാടിയിൽ പങ്കെടുത്തു. ഒന്നാം ക്ലാസിലെ കുട്ടികൾ പങ്കെടുത്ത ഫ്യൂഷൻ ഡാൻസും എൽപി യുപി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും പരിപാടിക്ക് മികവേകി. ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനവും scarf ceremony യും നടന്നു.
പായസവിതരണത്തോടെ പരിപാടി അവസാനിച്ചു.
ഓണാഘോഷം 2K25
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വളരെ മികച്ചതായ രീതിയിൽ
നടന്നു. രക്ഷിതാക്കളും പഞ്ചായത്ത് മെമ്പർമാരും അംഗൻവാടി പ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പരിപാടിയിൽ പങ്കുചേർന്നു. വിപുലമായ ഓണസദ്യ ഒരുക്കി. കുട്ടികൾക്ക് വേണ്ടി വിവിധ ഓണക്കളികൾ അരങ്ങേറി. അധ്യാപകരുടെയും കുട്ടികളുടെയും മെഗാ തിരുവാതിര ഓണപരിപാടിക്ക് മാറ്റുകൂട്ടി. കൂടാതെ മെഗാ പൂക്കളം നിർമിച്ചു.മാവേലിയായി 7D യിലെ ജസീം വേഷമിട്ടു.
ഗാന്ധിജയന്തി
നമ്മുടെ രാഷ്ട്രപിതാവിനെ സ്മരിക്കാം എന്ന പേരിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഒക്ടോബർ 3 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധിജിയുടെ ജീവിതം കുട്ടികളെ പരിചയപ്പെടുത്തി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പ്രധാന കാരണക്കാരനായ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി.
സ്കൂൾ കായിക മേള
സെപ്റ്റംബർ ആദ്യം ആഴ്ചയിൽ തന്നെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. നാല് ഹൗസുകൾ ആക്കി തിരിച്ച് കായികമേള വളരെ ആവേശത്തോടെ കൂടി നടന്നു.ബ്ലൂ ഹൌസ് ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. ആവേശകരമായ മത്സരയിനങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് എല്ലാവർക്കും മെഡലുകൾ വിതരണം ചെയ്തു.
സ്കൂൾ ശാസ്ത്രമേള
സെപ്റ്റംബർ നു സ്കൂൾ ശാസ്ത്രമേള നടന്നു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സയൻസ്, സാമൂഹ്യശാസ്ത്രം, മാത്തമാറ്റിക്സ്,വർക്ക് എക്സ്പീരിയൻസ് ഫെയറുകൾ നടന്നു.എല്ലാ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കി.
ഉപജില്ലാ ശാസ്ത്രോത്സവം
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര ഉപജില്ലയിലെ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രത്തിൽ ഓവറോൾ ചാമ്പ്യന്മാരായി സിഎ കെ എം ഗവൺമെന്റ് സ്കൂൾ നാടിന്റെ യശസ്സുയർത്തി.
യുപി ഓവറോൾ സെക്കൻഡും എൽപി ഓവറോൾ മൂന്നാം സ്ഥാനവും ഗണിതത്തിൽ നേടി. മറ്റു വിഷയങ്ങളിലും മികവാർന്ന നിലവാരം കാഴ്ചവെച്ചു. പങ്കെടുത്ത എല്ലായിനങ്ങളിലും എ ഗ്രേഡ് നേടിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്.
സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം
സ്കൂളിന്റെ അമ്പതാം വാർഷികത്തിന്റെ ബാക്കി തുക പ്രയോജനപ്പെടുത്തി സ്കൂളിലെ പത്തു ക്ലാസ് റൂമുകൾ പ്രോജക്ടർ വെച്ച് സ്മാർട്ട് ക്ലാസ്സ് റൂം ആക്കാൻ സാധിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ബഹുമാനപ്പെട്ട സ്ഥലം എംഎൽഎയും ഉപപ്രതിപക്ഷ നേതാവുമായ ശ്രീ കുഞ്ഞാലിക്കുട്ടി അവർകൾ നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും നമ്മുടെ സ്കൂളിൽ ഉണ്ടാവട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആശംസിച്ചു.
വൈഖരി 2K25 സ്കൂൾ കലാമേള
ഒക്ടോബർ 7 8 തീയതികളിലായി സ്കൂൾ കലാമേള രംഗപൂജയോട് കൂടി പ്രൗഢഗംഭീരമായി ആഘോഷിച്ചു.1500 ൽ പരം കുട്ടികൾ ഉള്ള സ്കൂൾ ആയതിനാൽ എൽപി യുപി തലത്തിൽ നിന്ന് സ്ക്രീൻ ടെസ്റ്റ് നടത്തി കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിച്ചു. ശ്രുതി ലയം താളം പല്ലവി എന്നീ നാല് ഗ്രൂപ്പുകൾ ആയാണ് പരിപാടികൾ നടന്നത്. നീലക്കുറിഞ്ഞി, നിശാഗന്ധി, സൂര്യകാന്തി, ജമന്തി എന്നീ പേരുകളിൽ നാലു സ്റ്റേജുകളിൽ ആയി പരിപാടികൾ നടന്നു. ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിനടവിൽ പല്ലവി ഗ്രൂപ്പ് വൻഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗായകനും അവതാരകനും അധ്യാപകനുമായ ബിബിൻ മാഷ് മുഖ്യാതിധിയായി എത്തി.മാഷിന്റെ പാട്ടുകൾ കുട്ടികൾക്ക് ആവേശമായി.
മികവാർന്ന പരിപാടികൾ ആയിരുന്നു ഈ വർഷം ഉണ്ടായതെന്ന് പരിപാടിയുടെ നന്ദി പ്രസംഗത്തിൽ ഹെഡ് മാസ്റ്റർ അറിയിച്ചു.
പലഹാരമേള
1,3 ക്ലാസുകളിൽ രുചി ഉത്സവം,അപ്പാണ്യം എന്നീ പേരുകളിൽ പലഹാമേള സംഘടിപ്പിച്ചു. ഒന്നാംതരത്തിൽ രുചികൾ തിരിച്ചറിയുക,ഭക്ഷണം പാകം ചെയ്യുന്നതിലെ വൈവിധ്യം എന്നീ ലക്ഷ്യങ്ങളും മൂന്നാം തരത്തിൽ വിഭവങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക എന്ന ലക്ഷ്യവും ഉൾകൊണ്ടു കൊണ്ട് പലഹാരമേള വളരെ കെങ്കേമം ആയി തന്നെ നടന്നു. HM ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിടിഎ പ്രസിഡണ്ട് സൈതുക്ക അധ്യക്ഷത വഹിച്ചു.
സീഡ്
സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു.
ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സി എ കെ എം ജിഎം യു പി എസ് സ്കൂളിൽ ജെ ആർ സി യൂണിറ്റിന് തുടക്കം കുറിച്ചു. രാവിലെ 8:00 മണിക്ക് യൂണിറ്റിലെ 60 കുട്ടികളും യൂണിഫോം ധരിച്ച് എത്തി. പതാക ഉയർത്തിയ ഉടനെ അടിവാരം ടൗണിലേക്ക് മാർച്ച് പാസ്റ്റ് നടത്തി. മധുരം നൽകിയ പ്രദേശവാസികൾ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിൽ JRC കേഡറ്റി നെ ഷോൾ ധരിപ്പിച്ച് 2025- 26 വർഷത്തെ ജെ ആർ സി യൂണിറ്റ് ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു.
കേരളപ്പിറവി
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് വൈവിധ്യമാർന്ന ധാരാളം പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു. ഒന്ന്, രണ്ട് ക്ലാസുകളിൽ നേരത്തെ 20 ചോദ്യങ്ങൾ നൽകി ക്വിസ് മത്സരം നടത്തി.കൂടാതെ മൂന്ന്, നാല്,യുപി ക്ലാസുകളിലും ക്വിസ് മത്സരങ്ങൾ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ പതിപ്പ് തയ്യാറാക്കി. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വായനപ്പുര ഉദ്ഘാടനവും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടം തയ്യാറാക്കി. യുപി കുട്ടികളുടെ കേരളഗാനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളും നടന്നു.
വേങ്ങര ഉപജില്ലാ കലാമേള - നിറമേളം 2K25
2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്.
പിടിഎ ജനറൽ എക്സിക്യൂട്ടീവ് യോഗം
2025 - 26 അക്കാദമിക വർഷത്തെ സ്കൂൾ പിടിഎ ജനറൽബോഡിയോഗം നവംബർ 7 വെള്ളിയാഴ്ച 2. 30ന് നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു. നിയുക്ത പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു.ചടങ്ങ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യു എം ഹംസ ഉദ്ഘാടനം ചെയ്തു.സ്കൂളിന്റെ സുഖമമായ നടത്തിപ്പിനും ഉന്നമനത്തിനും സ്കൂൾ PTA പ്രധാന പങ്കുവഹിച്ചു.അത് പരിപാലിച്ചുകൊണ്ട് പോകേണ്ടത് തിരഞ്ഞെടുത്ത പിടിഎ അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു.2025 -26 വർഷത്തെ പി ടി എ പ്രസിഡണ്ട് ആയി ശ്രീ സമീറുദ്ധീനെയും എം ടി എ പ്രസിഡണ്ടായി ശ്രീമതി സാബിറ യെയും എസ് എം സി ചെയർമാനായി ശ്രീ AP സൈതലവിയെയും തിരഞ്ഞെടുത്തു. IED വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂളിലെ സ്റ്റാഫിന്റെ സ്നേഹ സമ്മാനം അന്നേദിവസം വേദിയിൽ വച്ച് കൈമാറി.
ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം
ഹരിത വിദ്യാലയത്തിന്റെ ഹാട്രിക് പുരസ്കാരപ്രഭയിൽ തിളങ്ങി സി കെ എം ജി എം യു പി എസ് ചേറൂർ.2024 -25 അക്കാദമിക വർഷത്തെ മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ഹരിത ജ്യോതി പുരസ്കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം ശ്രീ വിജേഷ് മാഷിനും നേടിയെടുക്കാൻ സാധിച്ചു.മലപ്പുറം ജില്ലാ കലക്ടർ ശ്രീ വിനോദ് ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമിയും സ്കൂളുകളിൽ സംയുക്തമായി നടപ്പാക്കിവരുന്ന ലൗ പ്ലാസ്റ്റിക് 2.0 പുരസ്കാരവും എംഎസ്പി അസിസ്റ്റന്റ് കമാൻഡർ സലിം സാറിൽ നിന്നും ഏറ്റുവാങ്ങാൻ ആയതും ഹാർട്ടിക് വിജയത്തിന് മാധുര്യം കൂട്ടി. ഇത്തരം വിജയങ്ങൾക്ക് സ്കൂളിനെ നയിച്ചത് പ്രധാന അധ്യാപകന്റെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് സീഡ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
ശിശുദിനം നവംബർ 14
നവംബർ 14ന് ശിശുദിനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തി. എൽ പി താലത്തിലെ കുട്ടികൾ വെള്ള വസ്ത്രവും നെഹ്റു തൊപ്പിയും റോസാപൂവും ധരിച്ച് സ്കൂളിൽ എത്തി. രാവിലെ തന്നെ അസംബ്ലിക്ക് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.തുടർന്ന് ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികളെയും ജെ ആർ സി കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ശിശുദിന റാലി അടിവാരം ഭാഗത്തേക്ക് സംഘടിപ്പിച്ചു.
എൽപി,യുപി തലത്തിൽ ക്വിസ് മത്സരവും സമ്മാനദാനവും നടന്നു. കൂടാതെ കെ ജി കുട്ടികളുടെ പരിപാടികളും കെങ്കേമമായി നടന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പായസവിതരണവും നടത്തി.
Glance of magic
Maths workshop
യുപിതലത്തിൽ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി 'ഗ്ലാൻസ് ഓഫ് മാജിക് 'എന്ന പേരിൽ സഹദേവൻ സാറിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ ഔപചാരികമായ ഉദ്ഘാടനം നടത്തി. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് ചാർട്ട് നൽകി ഓരോ ഗ്രൂപ്പും വളരെ വ്യത്യസ്തമായ, ആകർഷണീയമായ നിറങ്ങൾ നൽകി ജോമട്രിക്കൽ ചാർട്ടുകൾ പൂർത്തിയാക്കി.
കൃത്യം മൂന്നുമണിക്ക് സമാപന സമ്മേളനം തുടങ്ങി. സ്കൂൾ ടീമിന്റെ ഗണിത പ്രാർത്ഥനയോടെ സമാപനത്തിന് തുടക്കം കുറിച്ചു.തുടർന്നു ജോമട്രിക് പാറ്റേണിന്റെ ഗണിത ആശയങ്ങൾ സാർ രക്ഷിതാക്കൾക്കായി വിവരിച്ചു നൽകി. അവസാനഘട്ടത്തിൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിലെ വിജയികൾക്ക് സഹദേവൻ മാസ്റ്റർ സമ്മാനവിതരണം നടത്തി.


































