"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
== ഭാഷ വാങ്മയം 2025 == | == ഭാഷ വാങ്മയം 2025 == | ||
മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ നടത്തി. എൽ.യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്. | മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ നടത്തി. എൽ.യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:Vangmayam 2025 .jpg | പ്രമാണം:Vangmayam 2025 .jpg | ||
പ്രമാണം:Vangmayam 2025 up.jpeg | പ്രമാണം:Vangmayam 2025 up.jpeg | ||
പ്രമാണം:Vangmayam Hs 2025 .jpg | പ്രമാണം:Vangmayam Hs 2025 .jpg | ||
</gallery> | </gallery> | ||
19:33, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോത്സവം 2025
മധ്യവേനലവധിക്ക് ശേഷം ജൂൺ 2 നു പ്രവേശനോത്സവത്തോടെ ഈ അധ്യയനവർഷം ആരംഭിച്ചു. എല്ലാ വർഷത്തെയും പോലെതന്നെ വൈവിധ്യമാർന്ന പരിപാടികളിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുഞ്ഞുങ്ങളെ നമ്മുടെ സ്കൂൾ വരവേറ്റു. പാലോട് ഉപജില്ലാ തലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വർഷത്തെ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് ബഹു.രാജ്യസഭാംഗം ശ്രീ എ എ റഹിം ഉദ്ഘാടനം ചെയ്തു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ജെ ലിസി അധ്യക്ഷയായ വേദിയിൽ സ്കൂൾ HM ശ്രീമതി ബീനാമോൾ എസ് സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി കോമളം വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷാ ബി ഷറഫ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് എം റാസി,കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നജിൻഷാ എസ് ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിഖില കെ എസ്, ശ്രീമതി ഷീല കെ, ശ്രീ ഷിബു കുമാർ,ശ്രീ നൗഷാദ് എസ്, ശ്രീ സഹീദ് ഒ കെ,ശ്രീമതി ബിൻസി ,പാലോട് AEO ശ്രീമതി വി ഷീജ,പാലോട് BPC ശ്രീ ബൈജു എസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ്, പാലോട് ബി ആർ സി ട്രെയിനർ ശ്രീ ആർ ഷിബു,ബി ആർ സി കോർഡിനേറ്റർ ശ്രീമതി അനശ്വര ജി എസ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരൻ പിള്ള യോഗത്തിന് നന്ദി അറിയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും ചേർത്ത് ആകർഷകമാക്കി പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
പരിസ്ഥിതി ദിനാചരണം 2025
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം എല്ലാ വർഷത്തെയും പോലെ തന്നെ ശ്രദ്ധേയമായിരുന്നു.സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും HM ശ്രീ സുനിൽ കുമാർ എൻ , പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് 9I ക്ലാസ്സിലെ ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ സാന്നിധ്യം പരിപാടികളിലുടനീളം ഉണ്ടായിരുന്നു . ക്ലാസ് തല വിജയികളായവർ സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത്തു.
വായനദിനം-2025
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ,വായന ക്വിസ്,വായന പ്രതിജ്ഞ,കഥാരചന ,കവിത രചന,കവിതാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
യോഗ ദിനം 2025
SPC യുടെ ആഭിമുഖ്യത്തിലാണ് യോഗ ദിനം ആചരിച്ചത്.കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.
പുഷ്പോത്സവം 2025
യു പി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പുഷ്പോത്സവം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളും അധ്യാപകരും സംയുക്തമായി സംഘടിപ്പിച്ച പുഷ്പോത്സവം നവ്യമായ അനുഭവമായിരുന്നു. കുട്ടികളിൽ പൂക്കളെ കുറിച്ചും ചെടികളെ കുറിച്ചുമുള്ള അറിവും അനുഭവവും ഇതുവഴി രൂപപ്പെട്ടു.
ലഹരി വിരുദ്ധ ദിനം
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ഭക്ഷ്യമേള 2025
ആറാം ക്ലാസ്സിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഭക്ഷ്യമേളയും ആരോഗ്യപ്രദമായ ഫുഡ് പ്ലേറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു.കുട്ടികൾ പരിപാടിയിലുടനീളം സജീവമായി പങ്കെടുത്തു.
പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
ഈ വർഷത്തെ പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കാനറാ ബാങ്ക് വിദ്യാജ്യോതി സ്കോളർഷിപ് വിതരണവും 2025 ജൂലൈ 8 ചൊവ്വാഴ്ച 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീമതി ജി കോമളം അധ്യക്ഷയായ യോഗത്തിൽ സ്കൂൾ HM ശ്രീ സുനിൽകുമാർ എൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട MLA അഡ്വ. ഡി കെ മുരളി യോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു . കാനറാ ബാങ്ക് സീനിയർ മാനേജർ ശ്രീ അജേഷ് എ യിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥും HM ശ്രീ സുനിൽകുമാറും ചേർന്ന് വിദ്യാജ്യോതി സ്കോളർഷിപ് ഏറ്റുവാങ്ങി. വിദ്യാജ്യോതി സ്കോളർഷിപ് ഏർപ്പെടുത്തിയ കാനറാബാങ്ക് സീനിയർ മാനേജർ ശ്രീ അജേഷിനെ ആദരിച്ചു. തുടർന്ന് ഇക്കഴിഞ്ഞ SSLC,LSS ,USS മറ്റ് മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ MLA ആദരിച്ചു. യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ നൗഷാദ് എസ്, SMC ചെയർമാൻ ശ്രീ സഹീദ് ഓ കെ , MPTA പ്രസിഡന്റ് ശ്രീമതി ബെൻസി എസ്, പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ് , പ്രതിഭാസംഗമം കൺവീനർ ശ്രീ പ്രിൻസ് സി തുടങ്ങിയവർ പ്രതിഭകൾക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. പ്രൗഢ ഗംഭീരമായ പ്രതിഭാസംഗമത്തിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് എൽ ആർ ചടങ്ങിന് നന്ദി അറിയിച്ചു.
ഭാഷ വാങ്മയം 2025
മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ നടത്തി. എൽ.യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്.