"എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 37: | വരി 37: | ||
റഷ്യ -യുക്രൈൻ യുദ്ധം പുതുതലമുറയ്ക്ക് നല്ല സന്ദേശം അല്ല നൽകുന്നത് .ഇതിനെതിരെയാണ് ആണ് മേരികുളത്തെ കുട്ടികൾ സമാധാന റാലിയും തിരി തെളിയിക്കലും സംഘടിപ്പിച്ചത് .ഇനിയൊരിക്കലും യുദ്ധം വേണ്ട എന്ന മുദ്രാവാക്യം മുഴക്കി ആണ് റാലി നടത്തിയത് .തിരിതെളിച്ച് കുട്ടികൾ സമാധാന പ്രതിജ്ഞ ചൊല്ലി .റാലിക്ക് ശേഷം നടന്ന യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അജോ പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ജോസഫ് മാത്യു ,സ്റ്റാഫ് സെക്രട്ടറി സക്കറിയ തോമസ് , വിദ്യാർത്ഥി പ്രതിനിധി ഡെൽന മരിയ റെജി എന്നിവർ സംസാരിച്ചു . | റഷ്യ -യുക്രൈൻ യുദ്ധം പുതുതലമുറയ്ക്ക് നല്ല സന്ദേശം അല്ല നൽകുന്നത് .ഇതിനെതിരെയാണ് ആണ് മേരികുളത്തെ കുട്ടികൾ സമാധാന റാലിയും തിരി തെളിയിക്കലും സംഘടിപ്പിച്ചത് .ഇനിയൊരിക്കലും യുദ്ധം വേണ്ട എന്ന മുദ്രാവാക്യം മുഴക്കി ആണ് റാലി നടത്തിയത് .തിരിതെളിച്ച് കുട്ടികൾ സമാധാന പ്രതിജ്ഞ ചൊല്ലി .റാലിക്ക് ശേഷം നടന്ന യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അജോ പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ജോസഫ് മാത്യു ,സ്റ്റാഫ് സെക്രട്ടറി സക്കറിയ തോമസ് , വിദ്യാർത്ഥി പ്രതിനിധി ഡെൽന മരിയ റെജി എന്നിവർ സംസാരിച്ചു . | ||
18:50, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22
കോവിഡ്-19 മഹാമാരി മൂലം ഈ വർഷം ജൂൺ മാസം മുതൽ സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ സാധിച്ചില്ല . എന്നാൽ സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു .
തണൽ ഓൺലൈൻ പഠന സാമഗ്രി സഹായ പദ്ധതി
ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ രാജൻ ,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് മാത്യു ,നോഡൽ ഓഫീസർ ശ്രീ വിൻസെൻറ് ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, മാനേജ്മെൻറ് തുടങ്ങിയവരുടെ സഹായത്തോടെ 28 കുട്ടികൾക്കും ബഹുമാനപ്പെട്ട പീരുമേട് എംഎൽഎ ശ്രീ വാഴൂർ സോമൻ എംഎൽഎ മുഖേന മൂന്ന് കുട്ടികൾക്കും സ്മാർട്ട്ഫോൺ വിതരണംചെയ്തു .
സ്മാർട്ട് ടോയ്‌ലറ്റ് കം വാഷിംഗ് ഏരിയ- യുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു .
കുട്ടികളുടെ നന്മ മാതൃക

വഴിയിൽ വീണു കിട്ടിയ അര ലക്ഷം (50000) രൂപ യഥാർത്ഥ ഉടമയെ ഏൽപ്പിച്ച ജോസ്ന ഗ്രേസ് ജോർജ് , ശ്രീലക്ഷ്മി പി .എസ് , കുഞ്ഞാറ്റ എന്നീ വിദ്യാർത്ഥിനികൾ ഏവർക്കും മാതൃകയായി . 10/12/2021 വെള്ളിയാഴ്ച ഈ കുട്ടികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .
1: സ്വാതന്ത്ര്യ ദിനം aug 15
2: ഓണാഘോഷം aug 21
3: അദ്ധ്യാപക ദിനംsep 5
4: ഗാന്ധിജയന്തി oct 2
5: ക്രിസ്മസ് ആഘോഷം dec 23
6: റിപ്പബ്ലിക് ദിനം jan 26

7: യുദ്ധവിരുദ്ധ റാലി mar 4



റഷ്യ- യുക്രൈൻ യുദ്ധത്തിനെതിരെ സെൻമേരിസ് കുട്ടികൾ സമാധാന റാലിയും ദീപം തെളിയിക്കലും നടത്തി . അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിഷാമോൾ വിനോജ് പരിപാടി ഉദ്ഘാടനം ചെയ്തു .
യുദ്ധം എത്രയോ കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തി ഇരിക്കുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ലോകരാഷ്ട്രങ്ങൾക്ക് പോലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും . ഇരുരാജ്യങ്ങളും സമാധാന ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും നിഷാ വിനോജ് പറഞ്ഞു .
റഷ്യ -യുക്രൈൻ യുദ്ധം പുതുതലമുറയ്ക്ക് നല്ല സന്ദേശം അല്ല നൽകുന്നത് .ഇതിനെതിരെയാണ് ആണ് മേരികുളത്തെ കുട്ടികൾ സമാധാന റാലിയും തിരി തെളിയിക്കലും സംഘടിപ്പിച്ചത് .ഇനിയൊരിക്കലും യുദ്ധം വേണ്ട എന്ന മുദ്രാവാക്യം മുഴക്കി ആണ് റാലി നടത്തിയത് .തിരിതെളിച്ച് കുട്ടികൾ സമാധാന പ്രതിജ്ഞ ചൊല്ലി .റാലിക്ക് ശേഷം നടന്ന യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അജോ പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ജോസഫ് മാത്യു ,സ്റ്റാഫ് സെക്രട്ടറി സക്കറിയ തോമസ് , വിദ്യാർത്ഥി പ്രതിനിധി ഡെൽന മരിയ റെജി എന്നിവർ സംസാരിച്ചു .