"കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 49: | വരി 49: | ||
== സൂംബ ഡാൻസ് പരിശീലനം == | == സൂംബ ഡാൻസ് പരിശീലനം == | ||
<gallery> | |||
പ്രമാണം:12028-kgd-zumba-3.jpg | |||
പ്രമാണം:12028-kgd-zumba-2.jpg | |||
</gallery> | |||
20:17, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| Home | 2026-27 |
പ്രവേശനോത്സവം 2025
2025 കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കമ്പല്ലൂർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പുതുതായി സ്കൂളിൽ വന്നു ചേർന്ന കുട്ടികൾക്ക് സ്കൂൾ മാനേജർ സുശീല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് SSLC യിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനാഘോഷം
വായനദിനം
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ വായനവാരം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലയാളം അധ്യാപക ടി. സിമി സ്വാഗതം പറഞ്ഞു. പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ കവി മധു ആലപ്പടമ്പ് കുട്ടികളുമായി സംവദിച്ചു.
വായനയുടെ വിവിധ തലങ്ങളെ പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു. കുട്ടിക്കവിതകൾ ചൊല്ലിയും ചൊല്ലിച്ചും പരിപാടി രസകരമാക്കി. സ്കൂൾലൈബ്രറിയിലേക്ക് അദ്ദേഹത്തിൻ്റെ പുസ്തകം സംഭാവനയായി നൽകി. സ്കൂൾ ലീഡർ ആദിനാഥ് കെ ഏറ്റുവാങ്ങി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി വിമൽദാസ് കെ നന്ദി പറഞ്ഞു.
യോഗദിനം
അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ യോഗ ക്ലാസ് നടത്തി. യോഗ ക്ലാസ്സ് കൈകാര്യം ചെയ്തത് യോഗ പരിശീലകൻ ശ്രീ പൃഥ്വിരാജ് പി ആണ്.
ലഹരി വിരുദ്ധദിനം
കരിമ്പിൽ ഹൈസ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ സുജിത്ത് മാസ്റ്റർ നേതൃത്വത്തിൽ ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.