കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| Home | 2025-26 |
പ്രവേശനോത്സവം 2025
2025 കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കമ്പല്ലൂർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പുതുതായി സ്കൂളിൽ വന്നു ചേർന്ന കുട്ടികൾക്ക് സ്കൂൾ മാനേജർ സുശീല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് SSLC യിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനാഘോഷം
വായനദിനം
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ വായനവാരം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലയാളം അധ്യാപക ടി. സിമി സ്വാഗതം പറഞ്ഞു. പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ കവി മധു ആലപ്പടമ്പ് കുട്ടികളുമായി സംവദിച്ചു.
വായനയുടെ വിവിധ തലങ്ങളെ പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു. കുട്ടിക്കവിതകൾ ചൊല്ലിയും ചൊല്ലിച്ചും പരിപാടി രസകരമാക്കി. സ്കൂൾലൈബ്രറിയിലേക്ക് അദ്ദേഹത്തിൻ്റെ പുസ്തകം സംഭാവനയായി നൽകി. സ്കൂൾ ലീഡർ ആദിനാഥ് കെ ഏറ്റുവാങ്ങി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി വിമൽദാസ് കെ നന്ദി പറഞ്ഞു.
യോഗദിനം
അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ യോഗ ക്ലാസ് നടത്തി. യോഗ ക്ലാസ്സ് കൈകാര്യം ചെയ്തത് യോഗ പരിശീലകൻ ശ്രീ പൃഥ്വിരാജ് പി ആണ്.
ലഹരി വിരുദ്ധദിനം
കരിമ്പിൽ ഹൈസ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ സുജിത്ത് മാസ്റ്റർ നേതൃത്വത്തിൽ ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം
സൂംബ ഡാൻസ് പരിശീലനം
ബഷീർ അനുസ്മരണം
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ ജൂലൈ 7 ന് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
സീനിയർ അസിസ്റ്റൻ്റ് ദീപജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ. സുജിത് സാർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പ്രഭാഷകനും റിട്ടയേർഡ് അധ്യാപകനുമായ ശ്രീ സോമൻസാർ നിർവ്വഹിച്ചു. ബഷീറിൻ്റെ വിശാലമായ സാഹിത്യലോകത്തെ പറ്റി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പരിപാടിയിൽ ശ്രീ നിത്തു സാർ നന്ദി പറഞ്ഞു.
ചാന്ദ്രദിന വീഡിയോ പ്രദർശനം
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടത്തി.
സ്കൂൾ അസ്സംബ്ലി
റെബീസ് ബോധവൽക്കരണ ക്ലാസ്സ്
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് ദേശീയ പതാക ഉയർത്തി.
വിദ്യാജ്യോതി സ്കീം സ്കോളർഷിപ്പ്
പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള കനറാ ബാങ്കിൻ്റെ വിദ്യാജ്യോതി സ്കീം സ്കോളർഷിപ്പ് നേടിയ കരിമ്പിൽ ഹൈസ്കൂളിലെ കുട്ടികളെ അനുമോദിക്കുന്നു.
സ്കൂൾ ജനറൽ ബോഡി മീറ്റിങ്
സ്കൂൾ ജനറൽ ബോഡി മീറ്റിങ് 25/08/2025 സ്കൂളിൽ വെച്ച് നടന്നു. ഹെഡ് മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് രാജ് മോഹൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി വിമൽദാസ് നന്ദി പറഞ്ഞു
ഓണാഘോഷം
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ കായിക വിനോദങ്ങളിൽ കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓണ സദ്യയോട് കൂടി ഓണ പരിപാടികൾ അവസാനിച്ചു.
കരിമ്പിൽ ലീഗ് ഫുട്ബോൾ
സ്കൂളിൽ കരിമ്പിൽ ലീഗ് ഫുട്ബോൾ മത്സരം 16/09/2025 ന് നടന്നു. മത്സരത്തിൽ നാല് ടീമുകൾ മാറ്റുരച്ചു.
ജെൻഡർ ക്ലബ്
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സ്കൂളിൽ 18/09/2025 ന് ജെൻഡർ ക്ലബ് രൂപീകരിച്ചു.
സ്കൂൾ സ്പോർട്സ്
സ്കൂൾ സ്പോർട്സ് 20/09/2025 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ രാജ്‌മോഹൻ ഉദ്ഘാടനവും നിർവഹിച്ചു.
സ്കൂൾ കലോത്സവം
29/09/2025 ന് കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിലെ കലോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും സ്കൂൾ മദർ പി.ടി.എ പ്രസിഡണ്ടുമായ പി. അമൃത പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി എ പ്രസിഡണ്ട് വി.വി.രാജ്മോഹൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി.പി. ജോസ് സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് വി.കെ, സ്കൂൾ ലീഡർ ഉത്തര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കലോൽസവകൺവീനർ നിത്തുമാസ്റ്റർ നന്ദി പറഞ്ഞു. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ക്രിസ്തുമസ് ആഘോഷം
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് രാജ്‌മോഹൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
വിജയോത്സവം
കരിമ്പിൽ ഹൈസ്കൂളിൽ വിജയോൽസവം 20 ജനുവരി 2026 ന് നടത്തി. ഹെഡ്മാസ്റ്റർ സജിമാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.