"ഗവ. ഹൈസ്കൂൾ തെങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''സ്കൂൾ പ്രവേശനോത്സവം''' == | == '''സ്കൂൾ പ്രവേശനോത്സവം''' == | ||
2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 02 തിങ്കളാഴ്ച നടന്നു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക റഹ്മ ബീഗം ടീച്ചർ സ്വാഗതപ്രസംഗം നടത്തി. .പി.ടി.എ. പ്രസിഡന്റ് മീനു സുകുമാരൻ അധ്യക്ഷ പദം അലങ്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി നിർവ്വഹിച്ചു.പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.ശേഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പാടി എം.എസ് , ആനന്ദ് എന്നിവരെയും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ആസിയ ഷൈജു എന്ന വിദ്യാർത്ഥിനിയെയും അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഡിവൈഎഫ്ഐ യൂത്ത് വിംഗ്, സെൻമേരിസ് കാത്തലിക്സ് ചർച്ച് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ ആശംസ പ്രസംഗം നടത്തി. | |||
സ്നേഹിത ജെൻഡർ ക്ലബ് അംഗം കുട്ടികൾക്കുള്ള ടൈംടേബിൾ കാർഡുകൾ പ്രധാന അധ്യാപികയ്ക്ക് കൈമാറി. സ്റ്റാഫ് സെക്രട്ടറി ഷൈലജ ശ്രീകുമാരി ടീച്ചർ കൃതജ്‌ഞത അറിയിച്ചു. | |||
== '''വായനദിനം ജൂൺ 19''' == | == '''വായനദിനം ജൂൺ 19''' == | ||