ഗവ. ഹൈസ്കൂൾ തെങ്ങോട്/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം - ജൂൺ 2
2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 02 തിങ്കളാഴ്ച നടന്നു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക റഹ്മ ബീഗം ടീച്ചർ സ്വാഗതപ്രസംഗം നടത്തി. .പി.ടി.എ. പ്രസിഡന്റ് മീനു സുകുമാരൻ അധ്യക്ഷ പദം അലങ്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി നിർവ്വഹിച്ചു.പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.ശേഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പാടി എം.എസ് , ആനന്ദ് എന്നിവരെയും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ആസിയ ഷൈജു എന്ന വിദ്യാർത്ഥിനിയെയും അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഡിവൈഎഫ്ഐ യൂത്ത് വിംഗ്, സെൻമേരിസ് കാത്തലിക്സ് ചർച്ച് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ ആശംസ പ്രസംഗം നടത്തി.
സ്നേഹിത ജെൻഡർ ക്ലബ് അംഗം കുട്ടികൾക്കുള്ള ടൈംടേബിൾ കാർഡുകൾ പ്രധാന അധ്യാപികയ്ക്ക് കൈമാറി. സ്റ്റാഫ് സെക്രട്ടറി ഷൈലജ ശ്രീകുമാരി ടീച്ചർ കൃതജ്ഞത അറിയിച്ചു.




പരിസ്ഥിതി ദിനം - ജൂൺ 5




വായനദിനം -ജൂൺ 19
2025 - 2026 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് മീനു സുകുമാരൻ അധ്യക്ഷ പദം അലങ്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം അധ്യാപികയും ആറാം ക്ലാസ് കേരളപാഠാവലിയിലെ ഒരു പാഠഭാഗം എഴുതുകയും ചെയ്ത ബീഹാർ സ്വദേശി 'ദറക്സ പർവീൺ' നിർവ്വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ വിനോദ് പി ആചാരി മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹം എഴുതിയ 'ആകാശമേ ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്കു വേണ്ടി പ്രധാന അധ്യാപിക ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർ അമ്യത ദിലീപ്, വിദ്യാർത്ഥി പ്രതിനിധി വൈഗ മോൾ എന്നിവർ ആശംസകൾ അറിയിച്ചു. വിശിഷ്ടാതിഥികൾക്ക് സ്കൂളിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാഭിരുചി വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ സംഗീത ടീച്ചർ കൃതജ്ഞത അറിയിച്ചു.






യോഗദിനാചരണം - ജൂൺ 21
2025 - 2026 അധ്യയന വർഷത്തെ യോഗദിനാചരണം ജൂൺ 20 വെള്ളിയാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അംഗം കുട്ടികളോട് സംസാരിച്ചു. ഡോക്ടർ കൃഷ്ണപ്രിയ ആരോഗ്യകരമായ ജീവിതം മുമ്പോട്ട് കൊണ്ടു പോകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.ശേഷം യോഗ പരിശീലനം നൽകി. യോഗ പരിശീലനത്തിന് വേദി നൽകിയ പ്രധാനാധ്യാപിക ബിന്ദു ടീച്ചർക്ക് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പ്രതിനിധി മൊമെൻ്റോ നൽകി.യോഗാഭ്യാസത്തിനു ശേഷം കുട്ടികളുമായി ചോദ്യോത്തര സെഷൻ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷൈലജ ടീച്ചർ കൃതജ്ഞത അറിയിച്ചു.



