"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. | കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി | ||
== '''കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം''' == | == '''കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം''' == | ||
12:23, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
കോടോത്ത് സ്കൂളിന് ഇനി പുതിയ മുഖം; പ്രവേശനോത്സവം വർണാഭമായി
കോടോത്ത് സ്കൂളിൽ പ്രവേശനോത്സവം: പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു
കോടോത്ത്: 2025 അധ്യയന വർഷത്തിലേക്കുള്ള കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മൂന്നാം വാർഡ് മെമ്പർ പി. കുഞ്ഞുകൃഷ്ണൻ പ്രവേശന നടപടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, നിരവധി ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി, സ്കൂൾ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷം രേഖപ്പെടുത്തി. പുതിയ അധ്യയന വർഷം വിദ്യാർത്ഥികൾക്ക് ശോഭനമായ ഭാവിയുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
കോടോത്ത് സ്കൂളിൽ പരിസ്ഥിതി ദിനം: ഹരിത കാഴ്ചകളൊരുക്കി വിദ്യാർത്ഥികൾ
കോടോത്ത്: 2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതാഭമായ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശാന്തകുമാരി മരം നട്ട് പരിപാടികൾക്ക് ഔപചാരികമായി ഉത്ഘാടനം കുറിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി (ജൂനിയർ റെഡ് ക്രോസ്) എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ സ്കൂളിൽ അരങ്ങേറിയത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പച്ചപ്പിൻ പടങ്ങൾ" എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. പ്രകൃതി സൗന്ദര്യവും പരിസ്ഥിതി പ്രശ്നങ്ങളും ചിത്രങ്ങളിലൂടെ പകർത്താൻ വിദ്യാർത്ഥികൾക്ക് ഇതൊരു വേദിയായി.
പരിപാടിയിൽ പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ രമേശൻ പി പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. പരിസ്ഥിതി സൗഹൃദപരമായ ഒരു നാടിനെ വാർത്തെടുക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് പരിപാടികൾ സമാപിച്ചത്
മധുരവനം
പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. സ്ക്കൂൾ പ്രധാന അദ്ധ്യാപികയായ ശ്രീമതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹസീന, എ.സി.പി.ഒ ജെസ്റ്റിൻറാഫേൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് രമേശൻ .പി എന്നിവർ നേതൃത്വം നൽകി.
പ്ലസ് വൺ പ്രവേശനോത്സവം: "വരവേൽപ്പ് 2025"
കാസർഗോഡ്: 2025-ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രവേശനോത്സവം "വരവേൽപ്പ്" ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു പി. എം സ്വാഗത പ്രസംഗം നടത്തി. പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
കോടോത്ത് സ്കൂളിൽ വായനാദിനം; ക്ലബ്ബുകൾക്ക് തുടക്കമായി
കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി
കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം
കോടോത്ത്: 2025 ജൂൺ 21-ന് രാജ്യാന്തര യോഗാ ദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. കായിക അധ്യാപകൻ ജനാർദ്ദനൻ മാഷിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിൽ യോഗാ പരിശീലനം ലഭിച്ച മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരായി. ഇവർ സ്കൂളിലെ മറ്റ് കുട്ടികൾക്ക് യോഗാ ക്ലാസുകൾ നൽകി.
വിവിധങ്ങളായ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. യോഗ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ആജറ ടീച്ചർ ആശംസകൾ അർപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായകമായി.