"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
</div> | </div> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_hygiene_1.jpg | |||
35052_hygiene_2.jpg | |||
35052_hygiene_3.jpg | |||
</gallery> | </gallery> | ||
22:30, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26
പ്രവേശനോത്സവം
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി പൂങ്കാവ് അസംപ്ഷൻ പള്ളിയിൽ ഫാ. ബെനസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിക്കുകയും ശ്രീമതി ഷെറിൻ ടീച്ചർ ബൈബിൾ പാരായണവും നിർവ്വഹിച്ചു. അവതാരകയായ ടെസി ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് വിവേക് സാർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ജയൻ തോമസ് ആയിരുന്നു. ഉദ്ഘാടകൻ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് ജേതാവുമായ ശ്രീ. വൈശാഖ് ആയിരുന്നു. വൈശാവിന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് ആശംസകളുമായി സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, വാർഡ് പ്രതിനിധി ശ്രീമതി ജാസ്മിൻ ബിജു എന്നിവർ കടന്നുവന്നു. നവാഗത വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം
9 ,10 ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്
ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.
റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ്
സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ് എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ലോകപരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ സമൂചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ കുമാരി അനുഗ്രഹ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശം അവതരിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെയും ജൈവ വൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും ഒരു പരിസ്ഥിതി ദിന റാലി സംഘടിക്കപ്പെട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ poster, പ്ലാക്കാർഡുകൾ എന്നിവയും ഫലവൃക്ഷ തൈകളും വഹിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിൽ നിന്നും വെള്ളരി വിളവെടുപ്പ് നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസ്സിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
പരിസര ശുചിത്വ ദിനാചരണം
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിനാചരണം നടത്തി. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് കുട്ടികളെ വളരെയധികം സഹായിക്കുന്നു.
വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ്
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.