എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26

പ്രവേശനോത്സവം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി പൂങ്കാവ് അസംപ്ഷൻ പള്ളിയിൽ ഫാ. ബെനസ്റ്റിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിക്കുകയും ശ്രീമതി ഷെറിൻ ടീച്ചർ ബൈബിൾ പാരായണവും നിർവ്വഹിച്ചു. അവതാരകയായ ടെസി ടീച്ചറിന്റെ നിർദ്ദേശമനുസരിച്ച് വിവേക് സാർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ജയൻ തോമസ് ആയിരുന്നു. ഉദ്ഘാടകൻ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് ജേതാവുമായ ശ്രീ. വൈശാഖ് ആയിരുന്നു. വൈശാവിന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് ആശംസകളുമായി സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, വാർഡ് പ്രതിനിധി ശ്രീമതി ജാസ്മിൻ ബിജു എന്നിവർ കടന്നുവന്നു. നവാഗത വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.

പ്രവേശനോത്സവം -ഫേസ്‍ബുക്ക് ലിങ്ക്

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം

9 ,10 ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം-ഫേസ്‍ബുക്ക് ലിങ്ക്

അന്താരാഷ്ട്ര ഒളിമ്പിക് ദിനം

സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനം സമുചിതമായി ആചരിച്ചു.

അന്താരാഷ്ട്ര ഒളിമ്പിക് ദിനം-വീഡിയോ ലിങ്ക്

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.

റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ്

സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ്‌ എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി.

സുരക്ഷ ബോധവത്ക്കരണ ക്ലാസ്-ഫേസ്‍ബുക്ക് ലിങ്ക്

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടന കർമം നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ.സിജോ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി. റിൻസി, സിസ്റ്റർ അനില, സിസ്റ്റർ മേരി എന്നിവർ സന്നിഹിതരായിരുന്നു.

ക്ലബ് ഉദ്ഘാടനം-ഫേസ്‍ബുക്ക് ലിങ്ക്

ലോകപരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനം, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ സമൂചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ കുമാരി അനുഗ്രഹ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശം അവതരിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെയും ജൈവ വൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും ഒരു പരിസ്ഥിതി ദിന റാലി സംഘടിക്കപ്പെട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ poster, പ്ലാക്കാർഡുകൾ എന്നിവയും ഫലവൃക്ഷ തൈകളും വഹിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിൽ നിന്നും വെള്ളരി വിളവെടുപ്പ് നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസ്സിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

ലോകപരിസ്ഥിതി ദിനം-ഫേസ്‍ബുക്ക് ലിങ്ക്

പരിസര ശുചിത്വ ദിനാചരണം

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിനാചരണം നടത്തി. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് കുട്ടികളെ വളരെയധികം സഹായിക്കുന്നു.

വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ്

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.

ലോക ബാലവേല വിരുദ്ധ ദിനം

ലോക ബാലവേല വിരുദ്ധ ദിനമായ ജൂൺ 12ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ കുട്ടികൾക്കായി ബാലവേല വിരുദ്ധ ദിന ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജീസസ്സ് റേ സ്വാഗതം ആശംസിച്ചു.തുടർന്ന് മുൻ ലേബർ ഓഫീസർ ആയിരുന്ന ബഹുമാനപ്പെട്ട ഷിബു സാർ ക്ലാസ് നയിച്ചു. കുട്ടികൾക്ക് മാന്യമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബാലവേലയെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാർ വിശദീകരിച്ചു. ബാലവേലയ്ക്കെതിരായ കൃത്യമായ ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ ക്ലാസ് ഏറെ ഉപകരിച്ചു.

Forestry club രൂപീകരണം

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ Forestry club രൂപീകരിക്കപ്പെട്ടു. ക്ലബിന്റെ ഉദ്ഘാടനം ആലപ്പുഴ സോഷ്യൽ ഫോറെസ്ട്രി റേഞ്ചിലെ റേഞ്ച് ഓഫീസർ സേവ്യർ റ്റി എസ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക്ക് ഉപയോഗം, ദുരുപയോഗം, recycling, upcycling എന്നിവയെ ക്കുറിച്ച് ഒരു ബോധവൽക്കരണക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

ടീൻസ് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്

കൗമാരക്കാരുടെ ശാരീരിക മാനസിക സാമൂഹിക വൈകാരിക മാറ്റങ്ങളെപ്പറ്റി ഡി എം ഒ ഡോ. സേതുനാഥ് സ്‌കൂളിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. GENERATION 3 , ആൽഫ ജനറേഷൻ എന്നിവരുടെ ലക്ഷണങ്ങൾ ക്ലാസിൽ വിവരിച്ചു. ആൽഫ ജനറേഷൻ സ്ക്രീൻ ഏജേഴ്സ് എന്നറിയപ്പെടുന്നതിന്റെ കാരണങ്ങൾ ഓരോന്നായി ക്ലാസിൽ എടുത്തു പറഞ്ഞു. മാനസിക സുസ്ഥിതിയുടെ ആവശ്യകത കുട്ടികളിൽ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ക്ലാസിലൂടെ കഴിഞ്ഞു. കൗമാരക്കാരിലുണ്ടാവുന്ന ഉത്കണ്ഠ, ആരോഗ്യപ്രശ്നങ്ങൾ, ഫോൺ ഉപയോഗം എന്നിവ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.

വായനാദിനാചരണം

മേരി ഇമ്മാലെറ്റ് ഹൈസ്കൂളിലെ 2025 - 26 അധ്യയന വർഷത്തിലെ വായനാദിനാചരണം അന്നേദിവസം 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി ശ്രേയ ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയൻ തോമസ് അധ്യക്ഷപ്രസംഗം നടത്തി. സാഹിത്യകാരനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ദീപു കാട്ടൂർ ആയിരുന്നു വിശിഷ്ടാതിഥി. കുട്ടികൾക്ക് സുപരിചിതനായ നാട്ടിൻപുറത്തുകാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹം വായനാദിനത്തിന് അനുയോജ്യനായ അതിഥി തന്നെയായിരുന്നു. തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ വളർന്നുവരുന്ന തലമുറയ്ക്ക് വായനയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി കൊടുത്തു. വായനയിലൂടെ വളരേണ്ടത് ആവശ്യകതയും പ്രസംഗത്തിൽ അദ്ദേഹം ഊന്നി പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ ആദരിച്ചുകൊണ്ട് പൊന്നാട അണിയിച്ചു. വായനാദിന സമ്മാനമായി അദ്ദേഹം എഴുതിയ രണ്ടു പുസ്തകങ്ങൾ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. വായന ദിനത്തിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കൈയെഴുത്ത് മാസിക ഒന്ന് ശ്രീ. ജോസഫ് സാർ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. മുൻ ചരിത്ര അധ്യാപകൻ ശ്രീ. ജോസഫ് പി എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി സ്നേഹ വായന ദിന പ്രഭാഷണം നടത്തി. ശ്രീ വിവേക് വിക്ടർ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ഓരോ ഡിവിഷൻകാരും അവരവരുടെ ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. ഉച്ചകഴിഞ്ഞ് 2 മണിക്ക് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ ഐ.എ.എസ് ജേതാവുമായ ശ്രീ. വൈശാഖ് സി. ആർ വായനദിന ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അധ്യാപകനായ ശ്രീ. ജീസസ് റേ യുടെ കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. വായന വാരാഘോഷമായതിനാൽ തുടർന്നുള്ള പരിപാടികൾ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.

വായനാദിനാചരണം-വീഡിയോ ലിങ്ക്
വായനാദിനാചരണം -ഫേസ്‍ബുക്ക് ലിങ്ക്

നല്ലപാഠം ക്ലബ് രൂപീകരണം

പുസ്തക പച്ചയുടെ നടുവിൽ നല്ല പാഠത്തിന് തുടക്കം . പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പുസ്തക പച്ചയുടെ നടുവിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു. കുട്ടികൾ വായിച്ചുപൂർത്തി യാക്കിയ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സമാഹരിച്ചു. വിവിധ ക്ലാസ് ലൈബ്രറികളിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിലെ ഓപ്പൺ എയർ പന്തലിൽ പ്രദർശനത്തിന് വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് ഏറ്റവും ഭംഗിയായി അത് പ്രദർശിപ്പിച്ച ക്ലാസിന് പ്രത്യേക സമ്മാനവും നൽകി കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളെ സാക്ഷിയാക്കി പുസ്തകങ്ങളുടെ മധ്യത്തിൽ സാഹിത്യകാരനും കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ ദീപു കാട്ടൂർ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഔപചാരികമായി നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ:ജയൻ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നല്ലപാഠം കോ ർഡിനേറ്റർമാരായ ശ്രീമതി റാണിമോൾ ഏ വി ശ്രീമതി അനിമോൾ കെ എൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പുസ്തക പ്രദർശനം കാണാൻ അവസരം ഒരുക്കി. വായനയുടെ ലോകത്തേക്ക് ഒരു പുതിയകാൽവെപ്പിന് ഇതു പ്രചോദനമായി.

നല്ലപാഠം ക്ലബ് രൂപീകരണം-വീഡിയോ ലിങ്ക്

നല്ലപാഠം ക്ലബ് രൂപീകരണം -ഫേസ്‍ബുക്ക് ലിങ്ക്

യോഗാദിനാചരണം

ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റും സമുചിതമായി തന്നെ ആചരിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ഷീബ ജോർജ്ജ്, ശ്രീ. സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. സ്കൗട്ട്, ഗൈഡ് യൂണിറ്റിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പരിശീലിച്ചു. ജീവിതത്തിൽ യോഗ ഉണ്ടാക്കുന്ന ആരോഗ്യകരമായ ശീലങ്ങളെ കുറിച്ച് ശ്രീമതി. ഷീബ ജോർജ്ജ് കുട്ടികൾക്ക് ക്ലാസ് നൽകി.

യോഗാദിനാചരണം -വീഡിയോ ലിങ്ക്
യോഗാദിനാചരണം-ഫേസ്‍ബുക്ക് ലിങ്ക്

ഇന്റർനാഷണൽ യോഗാദിനം - ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം

യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ മാരാരിക്കുളം -ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിവിധ യോഗാസനങ്ങളും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

ഹിന്ദി ക്ലബ് ഉദ്‌ഘാടനം

ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ് ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപിക ശ്രീമതി. ഷീബ ജോർജ്ജ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹിന്ദി അധ്യാപകരായ ശ്രീമതി. സുമിമോൾ കെ എക്സ്, ശ്രീമതി. ദിവ്യ ബി എന്നിവർ സന്നിഹിതരായിരുന്നു.

വിഹിന്ദി ക്ലബ് ഉദ്‌ഘാടനം-ഫേസ്‍ബുക്ക് ലിങ്ക്

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം

പൂങ്കാവ് മേരി ഇമ്മാക്കുലറ്റ് ഹൈ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനം നടന്നു. മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്ഘാടനം നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷാ റാങ്ക് ഹോൾഡർ ആയ ശ്രീ. വൈശാഖ് സി ആർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ വിൻസി, ശ്രീ. സിനോ, ശ്രീമതി റാണിമോൾ എന്നിവർ സന്നിഹിതരായിരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം-ഫേസ്‍ബുക്ക് ലിങ്ക്

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്റ്യൻ വി ജെ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. സയൻസ് കോ‍‍ർണർ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്രീമതി . ഡാനി ജേക്കബ്ബ് ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി,ശ്രീമതി. ബിജി , ശ്രീമതി.ലിൻസി ജോർജ്ജ്, ശ്രീ. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു.

സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്
സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്

സ്കൂൾ ന്യൂസ് പേപ്പർ - ഇമ്മാക്കുലേറ്റ് ടൈംസ്- 9B

സ്കൂൾ വാർത്തകളും മത്സരങ്ങളും എല്ലാം കോർത്തിണക്കി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ തയ്യറാക്കപ്പെടുന്ന സ്കൂൾ ന്യൂസ് പേപ്പർ ഇമ്മാക്കുലേറ്റ് ടൈംസ് ഇത്തവണ തയ്യറാക്കിയത് ഒൻപതാം ക്ലാസിലെ ബി ഡിവിഷനിലെ കുട്ടികളാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന സ്കൂൾ പത്രം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പത്രം കോർഡിനേറ്റർ ശ്രീമതി. ദിവ്യ ബി, ക്ലാസ് ടീച്ചർ ശ്രീമതി. റിൻസി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു.

ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ

കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരിയെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ കറുത്ത ബാഡ്ജുകൾ ധരിച്ചു

ലഹരി വിരുദ്ധ ദിനാചാരണം - ബോധവത്ക്കരണ ക്ലാസ്

റിട്ട. അധ്യാപകനായ ശ്രീ. ജോസഫ് പി എൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ ജീവിതാനുഭവങ്ങൾ ഉദാഹരണങ്ങളായി ചേർത്ത് കുട്ടികൾക്ക് ലഹരി എന്ന മാരക വിപത്തിന്റെ ദൂഷ്യവശങ്ങൾ അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി നൽകി.

ലഹരി വിരുദ്ധ ദിനാചാരണം - പ്രതിജ്ഞ

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും, കുട്ടികളും , പി.റ്റി എ പ്രതിനിധികളും ചേർന്ന് ഏറ്റു ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടത്.

ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ്‌

ലഹരി വിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ഒരു പ്രതിജ്ഞ ബോർഡ്‌ തയ്യാറാക്കി അതിൽ ഉൾപ്പെട്ട പ്രതിജ്ഞ വാചകം ചൊല്ലി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒപ്പുവച്ചു.

ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ്‌ -ഫേസ്‍ബുക്ക് ലിങ്ക്

ലഹരിവിരുദ്ധ ദിനാചാരണം -പ്രതീകാത്മക ലഹരി നശീകരണം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതീകാത്മക ലഹരി നശീകരണം നടത്തി. ലഹരിയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ലഹരിയെ ഇല്ലാതാക്കുക എന്ന ബോധം കുട്ടികളിൽ വരുവാൻ ആണ് ഈ പ്രവർത്തനം നടത്തിയത്.

ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്

ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെയ്ക്കും സമൂഹത്തിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കുന്ന ഫ്‌ളാഷ് മോബ് തയ്യറാക്കി കുട്ടികൾ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കൂടി ഈ ഫ്ലാഷ് മോബ് പ്രയോജനപ്പെട്ടു.

ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ് -വീഡിയോ ലിങ്ക്
ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്-ഫേസ്‍ബുക്ക് ലിങ്ക്

ലഹരിക്കെതിരെ ചിത്രരചന

ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ കുട്ടികൾ വരച്ച് പ്രദർശനം നടത്തി.

ലഹരിക്കെതിരെ സൂംബ ‍ഡാൻസ്

ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്. ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂമ്പ ഡാൻസ് അവതരിപ്പിച്ചത്.

നിയമ ബോധവത്ക്കരണ ക്ലാസ്

ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ: സുജേഷ് ആണ് ക്ലാസ് നയിച്ചത്. കെൽസയുടെ റീ കണക്ടിംഗ് യൂത്ത് സ്‌കീമുമായി ബന്ധപ്പെട്ട് സൈബർ ക്രൈം, ലഹരി എന്നീ മേഖലകൾ കൂടി ഉൾപ്പെടുത്തി വളരെയധികം വിജ്ഞാനപ്രദമായ ക്ലാസ് ആണ് കുട്ടികൾക്കായി നടത്തപ്പെട്ടത്.

ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ

2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാകാൻ താല്പര്യം ഉള്ള 106 കുട്ടികൾക്ക് സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. കൃത്യം 10 മണിക്ക് തന്നെ സ്ക്രീനിംഗ് ടെസ്റ്റ് ആരംഭിച്ചു.

പേവിഷബാധ ബോധവത്ക്കരണ ക്ലാസ്

നിലവിൽ മനുഷ്യരുടെ ജീവിതത്തിന് ഒരു പ്രധാന വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന പേവിഷബാധ അഥവാ റാബീസ് - നെ കുറിച്ച് ചെട്ടികാട് റൂറൽ ഹെൽത്ത് സെന്ററിന്റെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ ശ്രീ. റിയാസ് ആണ് കുട്ടികൾക്കായി ക്ലാസ് നയിച്ചത്. അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രഥമശുശ്രൂഷ , വാക്സിനേഷൻ, മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു.

സ്കൂൾ പാർലമെന്റ് ഇലക്‌ഷൻ - ഒന്നാം ഘട്ടം - ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്

സ്കൂൾ പാർലമെന്റ് രൂപീകരിക്കുന്നതിന്റെ ആദ്യ ഘട്ടമായ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് നടന്നു. ഓരോ ക്ലാസിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട കുട്ടികളിൽ നിന്നും ക്ലാസ് ലീഡറിനെ തിരഞ്ഞെടുക്കാൻ കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.

സ്കൂൾ പാർലമെന്റ് ഇലക്‌ഷൻ - ഒന്നാം ഘട്ടം - ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്-ഫേസ്‍ബുക്ക് ലിങ്ക്

എം എൽ എ മെറിറ്റ് അവാർഡ്

ജില്ലയിലെ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കുള്ള പുരസ്ക്കാരം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മിസൈൽ വുമൺ എന്നറിയപ്പെടുന്ന ശ്രീമതി. ടെസ്സി തോമസിൽ നിന്നും ഏറ്റുവാങ്ങി.

എം എൽ എ മെറിറ്റ് അവാർഡ്-ഫേസ്‍ബുക്ക് ലിങ്ക്

സ്കൂൾ പത്രം - Immaculate Times

സ്കൂൾ വാർത്തകൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കുന്ന സ്കൂൾ പത്രത്തിന്റെ പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണത്തെ സ്കൂൾ പത്രം തയ്യാറാക്കിയത് 9A , 9B ക്ലാസുകൾ ചേർന്നാണ്. കോർഡിനേറ്റർമാരായ ശ്രീമതി. ദിവ്യ, ശ്രീമതി. റിൻസി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു.

ജനറൽ പി.റ്റി . എ

2025 -2026 അധ്യയന വർഷത്തെ ആദ്യത്തെ ജനറൽ പി.റ്റി.എ ജൂലൈ 4 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ അധ്യാപകരും, രക്ഷകർത്താക്കളും ഒരുമിച്ച് ചേർന്ന് തീരുമാനിച്ചു. രക്ഷാകർത്താക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൽഫ എൻട്രൻസ് അക്കാദമിയുടെ മാനേജിങ് ഡയറ്കടർ ആയ ശ്രീ. റോജസ് ജോസ് ആണ് ക്ലാസ് നയിച്ചത്. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കണമെന്നും വിവിധ ഉപരിപഠന സാധ്യതകളും അദ്ദേഹം രക്ഷാകർത്താക്കൾക്കായി പങ്കു വയ്ച്ചു.പി ടി എ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിക്കുന്ന ശ്രീ. ജയൻ തോമസിനുള്ള ആദരവും ഈ യോഗത്തിൽ വച്ച് അർപ്പിക്കപ്പെട്ടു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26, ജൂലൈ ഏഴാം തീയതി നടത്തപ്പെട്ടു. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആണ് പാർലമെന്ററി ജനാധിപത്യ രീതിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. എണ്ണൂറിലധികം കുട്ടികൾ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. സമ്മതി എന്ന വോട്ടിംഗ് ആപ്പിന്റെ സഹായത്താൽ കമ്പ്യൂട്ടർ അധിഷ്ഠിത വോട്ടിംഗ് ആണ് നടന്നത്. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആറു കുട്ടികൾ മത്സരിച്ചു.മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ജോസഫ് സാറിന്റെയും എച്ച് എം സിസ്റ്റർ ജോസ്ന എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26-ഫേസ്‍ബുക്ക് ലിങ്ക്

ബഷീർ ദിനം

ജൂലൈ 5- ബഷീർ ദിനം ശനിയാഴ്ച ആയിരുന്നതിനാൽ ജൂലൈ 7 തിങ്കളാഴ്ചയാണ് ഈ ദിനം ആചരിച്ചത്. 8, 9 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബഷീറിൻ്റെ രചനകളിലെ ജീവിതവീക്ഷണങ്ങൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. പാത്തുമ്മയുടെ ആട്, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ കുമാരി ശ്രേയ , മാസ്റ്റർ അശ്വിൻ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് ബഷീറിൻ്റെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തക പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ബഷീർ ദിനം - ചിത്രരചന

ബഷീർദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ചിത്രരചനാ മത്സരം നടത്തപ്പെട്ടു. മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തപ്പെട്ടത്.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലപ്രഖ്യാപനം

സ്കൂൾ പാർലമെന്റ് രൂപീകരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ ലീഡർ, ചെയർ പേഴ്സൺ സ്ഥാനത്തേയ്ക്ക് നടന്ന ഇലക്ഷൻ റിസൾട്ട്‌ പ്രഖ്യാപിച്ചു. സ്കൂൾ ലീഡർ ആയി കുമാരി ധന്യ. എസ് ഉം, ചെയർ പേഴ്സൺ ആയി മാസ്റ്റർ അശ്വിൻ ആന്റണിയെയും തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ആസംബ്ലിയിൽ ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോസ്ന റിസൾട്ട്‌ പ്രഖ്യാപനം നടത്തുകയും തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കുകയും ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലപ്രഖ്യാപനം -ഫേസ്‍ബുക്ക് ലിങ്ക്

വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം

റിട്ടയേർഡ് വിദ്യാഭ്യാസ ഓഫിസർമാർ ചേർന്ന് സ്കൂളിലെ മുൻ അധ്യാപകനും മുൻ ADPI യും ആയിരുന്ന ശ്രീ. ജിമ്മി കെ ജോസിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് പൂങ്കാവ് എം ഐ എച്ച് എസ് - ൽ വച്ച് നടന്നു. ഇത്തവണ പത്താം ക്ലാസിൽ നിന്ന് ഫുൾ A plus വാങ്ങിയ അരുൺ. എസ്, എയ്ഞ്ചൽ റാണി എന്നിവർക്കാണ് സ്കോളർഷിപ്പ് സമ്മാനിച്ചത്. ശ്രീ. അശോകൻ സർ, ശ്രീ ആസാദ്‌ സർ, റാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി. റാണിമോൾ നന്ദി അർപ്പിച്ചു.

വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം -ഫേസ്‍ബുക്ക് ലിങ്ക്

മെറിറ്റ് അവാർഡ് വിതരണം - ആദരവ് 2025

മെറിറ്റ് അവാർഡ് വിതരണം - ആദരവ് 2025 -ഫേസ്‍ബുക്ക് ലിങ്ക്

ലോക ജനസംഖ്യാദിനം

ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സ്കൂൾ പൂങ്കാവിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. ഈ ദിവസത്തിൽ ജനസംഖ്യാവർദ്ധനവിന്റെ ദോഷ ഗുണങ്ങളെപ്പറ്റി കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണ് ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ജനസംഖ്യാദിന ക്വിസ് മത്സരം മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ജോസഫ് സാർ ആണ്നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തപ്പെട്ടു.

ലോക ജനസംഖ്യാദിനം-ഫേസ്‍ബുക്ക് ലിങ്ക്

അറ്റ്ലസ് മേക്കിങ് മത്സരം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രമേള 2025ന്റെ ഭാഗമായി അറ്റ്ലസ് മേക്കിങ് മത്സരം നടത്തപ്പെട്ടു. വിവിധ ക്ലാസുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

അറ്റ്ലസ് മേക്കിങ് മത്സരം -ഫേസ്‍ബുക്ക് ലിങ്ക്

മാത്‍സ് ക്ലബ് ഉദ്‌ഘാടനം

മാത്‍സ് ക്ലബ് ഉദ്‌ഘാടനം റിട്ട: അദ്ധ്യാപകൻ ശ്രീ. ജോസഫ് പി എൽ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ട്രീസ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ. രാകേഷ് ആർ വിശദീകരിച്ചു. ശ്രീമതി. ലിൻസി ജോർജ്ജ് നന്ദി അർപ്പിച്ചു. ഗണിത അധ്യാപികയായ ശ്രീമതി. മേരി ഷെറിൻ യോഗത്തിൽ സന്നിഹിതയായിരുന്നു.

മാത്‍സ് ക്ലബ് ഉദ്‌ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്

സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony

2025-2026 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. അഡ്വ: റീഗോ രാജു ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രീയം ജനന്മയ്ക്കായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപാധിയാണ് എന്നും കൂടുതൽ പേർ നല്ല രാഷ്ട്രീയത്തിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കുട്ടികളോടായി പങ്കു വയ്ച്ചു. സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുക്കപ്പെട്ട കുമാരി. ധന്യ എസ്, ചെയർ പേഴ്‌സൺ മാസ്റ്റർ അശ്വിൻ ആന്റണി എന്നിവർ പ്രതിജ്ഞാ വാചകം ചൊല്ലി സ്ഥാനമേറ്റു. ക്ലാസ് ലീഡേഴ്‌സ്, ഹൗസ് ക്യാപ്റ്റൻസ് , വൈസ് ക്യാപ്റ്റൻസ് എന്നിവരും സ്ഥാനമേറ്റു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. പി.റ്റി.എ പ്രതിനിധി ശ്രീ. സജി സന്നിഹിതനായിരുന്നു .

സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony -വീഡിയോ ലിങ്ക്
സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony-ഫേസ്‍ബുക്ക് ലിങ്ക്

ഇത്തിരി നേരം ഒത്തിരി കാര്യം

സിവിൽ സർവീസ് ജേതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ വൈശാഖ് C R സ്കൂളിലെ തന്റെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും career guidence നൽകുന്നു. പരാജയങ്ങളിലൂടെ വിജയത്തിലേക്ക് കയറിവന്ന തന്റെ ജീവിത കഥ, തന്റെ സ്വപ്ന സാക്ഷാത്കാരം നേടിയെടുക്കാൻ താൻ പിന്നിട്ട കനൽ പാതകൾ, ഔപചാരികതകൾ ഇല്ലാതെ മനസുതുറന്ന്‌ ഇത്തിരി നേരം

ഇത്തിരി നേരം ഒത്തിരി കാര്യം -ഫേസ്‍ബുക്ക് ലിങ്ക്

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ഈ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കപ്പെട്ടു. ചന്ദ്രദിനവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനം സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തി. സയൻസ് അധ്യാപകരായ ശ്രീമതി. മേരി വിനി ജേക്കബ്ബ്, ശ്രീമതി. ലിൻസി ജോർജ്ജ്, സിസ്റ്റർ മേഴ്സി എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ 2025 -26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രമേള ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരമാണ് നടത്തപ്പെട്ടത്. മുൻ അധ്യാപകനായിരുന്ന ശ്രീ. പി എൽ ജോസഫ് സാർ ഉദ്ഘാടനം നടത്തി.

സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള -ഫേസ്‍ബുക്ക് ലിങ്ക്

ചാന്ദ്രദിന ക്വിസ്

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ ഒരവബോധം സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരം ആയിരുന്നു.

കഥാഗ്രാമം പദ്ധതി

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ രചനകൾ ഉൾച്ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർമാരായ ശ്രീ.ഷാജി റ്റി പി, ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ കുട്ടികൾക്കായി പദ്ധതി വിശദീകരണം നടത്തി.

സയൻസ് ക്വിസ്

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ശാസ്ത്രക്വിസ് നടത്തപ്പെട്ടു. സയൻസ് അധ്യാപകരായ ശ്രീമതി.മേരി വിനി ജേക്കബ്, ശ്രീമതി. ലിൻസി ജോർജ്ജ് എന്നിവർ ആണ് ക്വിസിന് നേതൃത്വം നൽകിയത്. ടീമായിട്ടാണ് മത്‌സരം നടത്തപ്പെട്ടത്. പത്താം ക്ലാസിലെ സൂര്യജിത്ത്, മാത്യൂസ് മോൻ എന്നിവർ ചേർന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രേംചന്ദ് ദിവസ്

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിവസ് ആചരിച്ചു. സ്കൂൾ ആംബ്ലിയിൽ പ്രേംചന്ദിന്റെ ജീവചരിത്രകുറിപ്പ്, കവിത എന്നിവ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യറാക്കിയ കയ്യെഴുത്തു മാസിക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു.

പ്രേംചന്ദ് ദിവസ് -വീഡിയോ ലിങ്ക്

സ്കൂൾ ശാസ്ത്രമേള- "Brain Waves "

2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ ശാസ്ത്രമേള- "Brain Waves " -ഫേസ്‍ബുക്ക് ലിങ്ക്
സ്കൂൾ ശാസ്ത്രമേള- "Brain Waves " -വീഡിയോ ലിങ്ക്

സ്കൂൾ ന്യൂസ് പേപ്പർ - ഇമ്മാക്കുലേറ്റ് ടൈംസ്- 9A

സ്കൂൾ വാർത്തകളും മത്സരങ്ങളും എല്ലാം കോർത്തിണക്കി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ തയ്യറാക്കപ്പെടുന്ന സ്കൂൾ ന്യൂസ് പേപ്പർ ഇമ്മാക്കുലേറ്റ് ടൈംസ് ഇത്തവണ തയ്യറാക്കിയത് ഒൻപതാം ക്ലാസിലെ ബി ഡിവിഷനിലെ കുട്ടികളാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന സ്കൂൾ പത്രം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പത്രം കോർഡിനേറ്റർ ശ്രീമതി. ദിവ്യ ബി, ക്ലാസ് ടീച്ചർ ശ്രീമതി. നിഷ എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂൾ ഗണിതമേള

ഈ അധ്യയന വർഷത്തെ ഗണിത ശാസ്ത്ര മേള ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ജ്യോമെട്രിക് ചാർട്ട് തുടങ്ങി 11 ഇനങ്ങളിൽ ആയി 236 കുട്ടികൾ പങ്കെടുത്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീമതി. ട്രീസ വർഗ്ഗീസ്, ശ്രീ. രാകേഷ്, ശ്രീമതി ഷെറിൻ ഗ്രീഗോറിയസ്, ശ്രീമതി ലിൻസി എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.

സ്കൂൾ ഗണിതമേള -ഫേസ്‍ബുക്ക് ലിങ്ക്

സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച, ദേശാഭക്തിഗാന മത്സരം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.ഹൗസ് അടിസ്ഥാനത്തിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ-ഫേസ്‍ബുക്ക് ലിങ്ക്

സ്വാതന്ത്ര്യദിനാഘോഷം- ക്വിസ് മത്‌സരം

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും, സിവിൽ സർവീസ് ടോപ്പറുമായ ശ്രീ. വൈശാഖ് സി ആർ ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനേക്കാൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിന്നിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി വളരെ അറിവ് പകർന്നു നൽകുന്നതായിരുന്നു മത്സരം.

സ്വാതന്ത്ര്യദിനാഘോഷം-ക്വിസ് മത്‌സരം-ഫേസ്‍ബുക്ക് ലിങ്ക്

പ്രവൃത്തി പരിചയ മേള

സ്കൂൾ തല പ്രവൃത്തി പരിചയ മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇരുപതോളം ഇനങ്ങളിൽ ആണ് വിവിധ ഹൗസുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തത്. ഓരോ ഇനത്തിലും മികച്ചു നിൽക്കുന്ന കുട്ടികളെ സബ്‌ജില്ലാ തലത്തിൽ മത്സരിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രവൃത്തി പരിചയ മേള-ഫേസ്‍ബുക്ക് ലിങ്ക്

സ്വാതന്ത്ര്യദിനാഘോഷം

സ്വാതത്ര്യദിനാഘോഷം സമുചിതമായി തന്നെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തി. ടെക് ജെൻഷ്യ സി ഇ ഓ ശ്രീ. ജോയ് സെബാസ്റ്റ്യൻ സ്വതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി എ പ്രസിഡന്റ് ശ്രീ. മനോജ് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. സ്വാതത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാമത് എത്തിയ ഇനങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂൾ ബാൻഡും സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളും ചേർന്ന് മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. എട്ടാം ക്‌ളാസിലെ കുട്ടികൾ ചേർന്ന് മാസ് ഡ്രിൽ നടത്തി. പെൺകുട്ടികളുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് അവതരിപ്പിച്ചു. സ്വതന്ത്ര്യദിനാശംസകൾക്ക് ഒപ്പം കുട്ടികൾക്ക് മധുരം നൽകി പരിപാടികൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനാഘോഷം-ഫേസ്‍ബുക്ക് ലിങ്ക്

ഓണാഘോഷം

ഇത്തവണത്തെ ഓണാഘോഷം 2 ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
ഓണാഘോഷം ഒന്നാം ദിനം
ഓഗസ്റ്റ് 27 നു കുട്ടികൾക്കും, അധ്യാപകർക്കും, നാട്ടുകാർക്കുമായി ഓണസദ്യ നടത്തി. ഓണസദ്യക്കുള്ള വിഭവ സമാഹരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തി. തലേ ദിവസം അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 27 നു കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും സ്കൂളിനടുത്തുള്ള നാട്ടുകാർക്കും പ്രഥമാധ്യാപിക സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി
ഓണാഘോഷം രണ്ടാം ദിനം
ഇന്നത്തെ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരുമിച്ചിരിക്കാനും സന്തോഷം പങ്കുവയ്ക്കാനും, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുവാനുമുള്ള പ്രാധാന്യമാണ് ഓണം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഓണം മതേതരമായും സാമൂഹികമായും വലിയൊരു സന്ദേശം നമ്മുക്ക് നൽകുന്നു. എല്ലാവരും ഒന്നിച്ചു നിന്നാൽ സന്തോഷവും സമാധാനവും സാധ്യമെന്ന് കുട്ടികളിൾക്ക് മനസിലാക്കാൻ ഉതകുന്ന വിവിധ ഓണക്കളികളും മത്സരങ്ങളും അത്തപൂക്കളങ്ങളും ഒക്കെ ചേർന്നാണ് ഓണം ആഘോഷിച്ചത്. എല്ലാ കുട്ടികളും ഓണം വേഷങ്ങൾ അണിഞ്ഞെത്തിയത് ഓണത്തിന് മാറ്റ് കൂട്ടി. കുട്ടികളും അധ്യാപകരും ചേർന്ന് തിരുവാതിരയും അവതരിപ്പിച്ചു.ഓണ പായസം നൽകിയാണ് ഓണാഘോഷങ്ങൾ അവസാനിച്ചത്.

കാരുണ്യത്തിന്റെ നല്ലോണം

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ ഇത്തവണത്തെ ഓണഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് സമീപസ്ഥ സ്ഥാപനമായ കാരുണ്യദീപം എന്ന അഗതി മന്ദിരത്തിൽ നിന്നായിരുന്നു ആരുംപോരുമില്ലാത്ത എൺപതോളം അന്തേവാസികളുള്ള ഈ സ്ഥാപനത്തിൽ സ്കൂളിലെ നല്ലപ്പാഠം ക്ലബിലെ അംഗങ്ങൾ സന്ദർശനം നടത്തി. അവരോടൊപ്പം പാട്ടും ഡാൻസും ചിരിയും ചിന്തയും എല്ലാം പങ്കുവെച്ച്. സ്കൂളിൽ നിന്നും തയ്യാറാക്കി കൊണ്ടുപോയ ഓണസദ്യയും വിളമ്പി നൽകി അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഓണം സമ്മാനിച്ച് കുട്ടികൾ മടങ്ങി. തിരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം ഓണാഘോഷങ്ങളിൽ പങ്കാളികളായി. തുടർന്ന് 29 ന് നടക്കുന്ന കലാ കൗതുക മത്സരങ്ങളോടുകു‌ടി ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കുന്നതാണ്. Hm sr ജോസ്ന sr mercy, നല്ലപ്പാഠം co-ordinator മാരായ റാണിമോൾ A V, അനിമോൾ K N എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

അത്തപൂക്കള മത്സരം

ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള വായനശാല നടത്തിയ അത്തപൂക്കള മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എം പി മെറിറ്റ് അവാർഡ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ സ്കൂളുകൾക്ക് എം പി നൽകുന്ന മെറിറ്റ് അവാർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഏറ്റു വാങ്ങി. തെലുങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഢി ആണ് അവാർഡ് സമ്മാനിച്ചത്. അദ്ധ്യാപകരായ ശ്രീമതി. റാണിമോൾ, ശ്രീമതി. സുമി എന്നിവർ സന്നിഹിതരായിരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്. ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ജോജോ എന്നിവർ സന്നിഹിതരായിരുന്നു.

ടീൻസ് ക്ലബ് - വ്യക്തിശുചിത്വ ക്ലാസ്സ്

ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നിന്നും എത്തിയ നഴ്സിംഗ് വിദ്യാർഥികൾ അടങ്ങിയ സംഘം കുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചും, ലഹരിയെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ട ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി. ക്ലാസിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

സ്കൂൾ സ്പോർട്സ്

ഈ അധ്യയന വർഷത്തെ കായിക മേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹൗസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൗസ് അടിസ്ഥാനത്തിൽ ആണ് മതസരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

ടീൻസ് ക്ലബ്-ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ്

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ് നടത്തി. റിട്ടയേർഡ് അധ്യാപകരായ ശ്രീമതി കുഞ്ഞുമോൾ, ശ്രീമതി അന്നമ്മ എന്നിവർ ക്ലാസുകൾ നയിച്ചു. കൗമാരക്കാരുടെ മാറ്റങ്ങളും അവരിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവർ കുട്ടികളുമായി ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി. ബിജി എന്നിവർ സന്നിഹിതരായിരുന്നു.

ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്

ഫ്രീഡം ഫെസ്റ്റ് 2025- tech talks

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്.

ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി.

നിർമ്മിത ബുദ്ധി -Class by LK member

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയെ കുറിച്ച് മറ്റ് കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഇനോഷ് സിജു, മാസ്റ്റർ അഭിനവ് സുനിൽ എന്നിവർ ആണ് ക്ലാസുകൾ നയിച്ചത്.

സ്കൂൾ കലോത്സവം - ഒന്നാം ദിനം

2025-26 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം മഞ്ജീര ധ്വനി ഒക്ടോബർ 3, 4 തിയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിനത്തിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻ്റണി കലാമേള ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ നേർന്നു. എഴുപത്തഞ്ചോളം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ആൺകുട്ടികളുടെ കോൽക്കളി, സംഘനൃത്തം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.

സ്കൂൾ കലോത്സവം - രണ്ടാം ദിനം

കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വാശിയോടെ കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. നാടോടി നൃത്തം , ലളിതഗാനം, ചെണ്ടമേളം, നാടകം എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.കുട്ടികളുടെ നാടക മത്സരത്തോടെയാണ് ഈ കലാമേളയ്ക്ക് തിരശീല വീണത്. ശ്രീ വിവേക് വിക്ടർ ശ്രീമതി ഷെറിൻ ഗ്രിഗോറിയസ് എന്നിവരുടെ മേൽനോട്ടത്തിൽ മുഴുവൻ അധ്യാപകരുടെയും സഹകരണത്തോടെ ഈ കലാവിരുന്ന് ഗംഭീരമാക്കി.

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ്

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ വച്ച് ഒൿടോബർ എട്ടാം തീയതി ബുധനാഴ്ച നടത്തപ്പെടുകയുണ്ടായി 55 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബോയ്സ് ഗേൾസ് മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു പത്താം തീയതി വെള്ളിയാഴ്ച നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത്

കായികമേള

ജില്ലാതല ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് എം ഐ എച്ച് എസ് ടീം സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടി. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 100m വിഭാഗത്തിലും , നിജീഷ്മ ജിനീഷ് സബ് ജൂനിയർ ഗേൾസ് 400m വിഭാഗത്തിലും ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ആൻ മേരി 3km ക്രോസ് കൺട്രി വിഭാഗത്തിൽ ഗോൾഡ് മെഡലും ശ്രേയ സന്തോഷ് 3km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി. ഹന്നാ സീനിയർ പെൺകുട്ടികളുടെ 3km നടത്ത മത്സരത്തിൽ ബ്രോൺസ് മെഡൽ നേടി. ക്രിസ്റ്റി സെബാസ്റ്റ്യൻ 6km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ മെഡൽ നേടി. ആദിൽ കെ സെബാസ്റ്റ്യൻ 6km ക്രോസ് കൺട്രി വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി. സ്കൂളിൽ നിന്നുള്ള അബിൻ സജി സബ്‌ജൂനിയർ ഖോഖോ മത്സരത്തിൽ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. നീരജ് കൃഷ്ണ ജൂനിയർ ഖോഖോ ടീമിലേയ്ക്കും സെലക്ട് ചെയ്യപ്പെട്ടു. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 600m വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി. സാരംഗ് 600m വിഭാഗത്തിൽ സിൽവർ മെഡൽ നേടി. സംസ്ഥാനതല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഷാനിമോൾ ഷാജി വെങ്കല മെഡൽ നേടി.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.

പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം

2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ലോക ഭക്ഷ്യ ദിനത്തിൽ ചികിത്സാ സഹായാർത്ഥം നാടൻ ഭക്ഷ്യ മേളയൊരുക്കി നല്ലപ്പാഠം ക്ലബ്ബ്

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂൾ കലോത്സവം - സബ്‌ജില്ലാ തലം

ആലപ്പുഴ ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി. നാടക മത്സരത്തിലും കഥാപ്രസംഗം മത്സരത്തിലും, ബാൻഡ്‌മേളത്തിലും നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കൂടാതെ നാടകത്തിൽ നിന്ന് അശ്വിൻ കാസ്പെറോ മികച്ച നടനായും, കുമാരി ശ്രേയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട് മത്സരത്തിൽ സ്കൂൾ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. രചന മത്സരങ്ങളുടെ ഭാഗമായ കാർട്ടൂൺ മത്സരത്തിൽ മാസ്റ്റർ പാർത്ഥിപ് എസ് ജിത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡും, ലളിതഗാനം മത്സരയിനത്തിൽ മാസ്റ്റർ ഇമ്മാനുവൽ മനോജ് ഒന്നാം നേടി. മോഹിനിയാട്ടത്തിൽ കുമാരി നക്ഷത്ര ഒന്നാം സ്ഥാനവും മോണോആക്റ്റിൽ അശ്വിൻ കാസ്പെറോ ഒന്നാം സ്ഥാനവും, നേടി.

കരുത്തും കരുതലും-ടീൻസ് ക്ലബ്

നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.