ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:19809praveshanolsavam3.jpg|ലഘുചിത്രം]]
'''പ്രവേശനോത്സവം 2025'''
'''പ്രവേശനോത്സവം 2025'''



13:39, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

നാടിൻ്റെ നന്മയോടൊപ്പം വളർന്ന് 106 വർഷം പിന്നിടുന്ന ചരിത്രത്താളിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിന്  ഗംഭീരമായി തുടക്കം കുറിച്ചു. മുതിർന്ന ക്ലാസിലെ കുട്ടികൾ ഇരുവശങ്ങളിലും നിന്ന് ഒരുക്കിയ പാതയിലൂടെ പുതിയതായി രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ  കുരുന്നുകളെ അധ്യാപകർ തയാറാക്കിയ വർണ്ണതൊപ്പി അണിയിച്ചും, വർണ്ണബലൂണുകൾ കയ്യിലേന്തിയും ചരിത്രത്തിലാദ്യമായി ഭദ്ര ഹരി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെഴുതിയ പ്രവേശനോത്സവ ഗാനത്തിൻ്റെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.

  തുടർന്ന് വേദിയിൽ പ്രധാന അധ്യാപികയായ ബീന ടീച്ചർ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് സംസാരിച്ചു.മുഖ്യാതിഥി റഹീം കുഴിപ്പുറം പാട്ടും കഥയും പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തു. നാട്ടിലെ പ്രമുഖ ക്ലബ്ബുകളായ AFC,SASC എന്നിവരുടെ ഭാരവാഹികളെത്തി വിവിധതരം ഗിഫ്റ്റുകൾ നൽകി ആശീർവദിച്ചു. പി.ടി.എ. ഭാരവാഹികളായ ഫഹദ് AK, നിസാർ T എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിൻഷു PK നന്ദിയർപ്പിച്ചു. മധുര പലഹാരവും, പായസ വിതരണവും പ്രവേശനോത്സവ പരിപാടി അതിഗംഭീരമാക്കി.