ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
 
വരി 19: വരി 19:

== '''പഠനോത്സവം''' ==
== '''പഠനോത്സവം''' ==
[[പ്രമാണം:48550ponothsavam251.jpg|ലഘുചിത്രം]]
2024_25 അധ്യായന വർഷത്തെ പഠനോത്സവം ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതി വാർഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും കുട്ടികളും കൃത്യമായ മുൻ തയ്യാറെടുപ്പുകളോടു കൂടിയാണ് പഠനോത്സവം ഗംഭീരമാക്കിയത്. രാവിലെ 10.30 മുതൽ 12.30 വരെ ക്ലാസ്തല പഠനോത്സവവും ഉച്ചയ്ക്കുശേഷം മൂന്നു മണി മുതൽ സ്കൂളിൻറെ ഗ്രൗണ്ടിൽ പൊതു പഠനോത്സവവും നടത്തി.ധാരാളം രക്ഷിതാക്കളും നാട്ടുകാരും കുട്ടികളുമായി സംവദിക്കാനും പഠന നേട്ടങ്ങൾ മനസ്സിലാക്കുവാനും പഠനോത്സവത്തിൽ പങ്കെടുത്തു. സ്കൂൾ വാർഷിക ദിനം കൂടി ആയതിനാൽ പഞ്ചായത്ത് തല പ്രതിനിധികളും പഠനോത്സവത്തിൽ പങ്കാളികളായി.

22:23, 30 മാർച്ച് 2025-നു നിലവിലുള്ള രൂപം

ചേരാം--ചേർക്കാം  പ്രീ പ്രൈമറി കലോത്സവം

ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട്  ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .വി പി പ്രകാശ് ഹിദായത്ത്,നിസ്സാർ .ആരിഫ എന്നിവർ സംസാരിച്ചു.സമ്മാനദാനം,മധുരവിതരണം എന്നിവക്കുപുറമെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ്

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2024 സ്കൂൾ തല മത്സരം 14-8-24 ന് നടത്തി. LP വിഭാഗം ലൈഹ ഫാത്തിമ പി 4C, നിയഫാത്തിമ . പി 4B എന്നീ കുട്ടികൾ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വൈശാഖ് മാഷ് ക്വിസ് മത്സരം നടത്തുന്നതിന് നേതൃത്വം നൽകി.

UP വിഭാഗം ആദിൽ. ടി 5D,നജഫാത്തിമ. പി.പി 7D എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗത്യ നേടി, ക്വിസ് മത്സരം നടത്താൻ ഫസീല ടീച്ചർ നേതൃത്വം നൽകി.

യുഎസ്എസ് തീവ്ര പരിശീലന പരിപാടി

ചെറുകോട് കെഎംഎംഎ യുപി സ്കൂൾ പിടിഎയുടെയും എംടിഎയുടെയും സംയുക്ത സഹകരണത്തോടെ

യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു 22 8 2024 2 മണിക്ക് ചേർന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗത്തിൽ എം മുജീബ് റഹ്മാൻ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു മിർഷാദ് പി പരിശീല പരിപാടിക്ക് നേതൃത്വം നൽകിയ പ്രസിഡൻറ് സ്മിതാ പി പി എ അംഗങ്ങളായ ബാബു കെ ഹിദായത്തുള്ള സി എം ഉണ്ണികൃഷ്ണൻ സൗമ്യ പി എന്നിവരും സംബന്ധിച്ചു. കെ പി പ്രസാദ് നന്ദി പ്രകാശിപ്പിച്ചു

ലീപ് -ഇംഗ്ലീഷ് പരിഭാഷണ പരിപാടി

2 മാസക്കാലമായി വി വിദ്യാലയം ഏറ്റെടുത്ത് നടത്തിയ ഇംഗ്ലീഷ് പരിഭാഷണ പരിപാടിയായ ലീപ് 24 കൺസോളിഡേഷൻ 13/ 2 /25ന് സ്കൂളിൽ വച്ച് നടത്തി. വിദ്യാർത്ഥികൾ പഠിച്ചെടുത്ത വാക്കുകൾ ബുള്ളറ്റിൻ ബോർഡുകളിൽ ആയി കൊണ്ടാണ് പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടത്.ഓരോ ക്ലാസിൽ നിന്നും ലഭിച്ച ബുള്ളറ്റിൻ ബോർഡുകൾ വിദ്യാലയ വരാന്തയിൽ പ്രദർശിപ്പിക്കുകയും അവ കുട്ടികൾക്ക് കാണാൻ അവസരം കൊടുക്കുകയും ചെയ്തു.ഓരോ ക്ലാസിലെയും മികച്ച ഗ്രൂപ്പുകളെ കണ്ടെത്താനും വിജയികളെ അനുമോദിക്കുവാനും ഇംഗ്ലീഷ് ക്ലബ് നേതൃത്വം നൽകി.

യു എസ് എസ് ക്യാമ്പ്

          2024-25 വർഷംയു എസ് എസ് എഴുതുന്ന കുട്ടികൾക്ക് വേണ്ടി സെപ്റ്റംബർ മുതൽ നടത്തി വരുന്ന തീവ്ര പരിശീലനപരിപാടിയുടെ ഭാഗമായി 14 - 2 - 25 മുതൽ 20-2-25 വരെ 7 ദിവസത്തെ രാത്രി ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ വിട്ടതിനു ശേഷം 4.30 മുതൽ 5.30 വരെയുംരാത്രി 7 മണി മുതൽ 9.30 വരെയും ആയിരുന്നു ക്ലാസ്. ഓരോ ദിവസവും ഓരോ വിഷയത്തിൽ വിദഗ്ധരായ അധ്യാപകരുടെ ക്ലാസ് കുട്ടികൾക്ക് കിട്ടി. ക്ലാസ് തുടങ്ങുന്നതിനു മുൻപ് കുട്ടികൾക്ക് എല്ലാ ദിവസവും നല്ല ഭക്ഷണം നൽകി. ഓരോ വിഷയത്തിലും നല്ല മികച്ച ക്ലാസുകൾ കുട്ടികൾക്ക് കൊടുക്കുവാൻ സാധിച്ചു. ഈ വർഷം വളരെ നല്ല രീതിയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ സാധിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ, 1 മണിക്കൂർ വൈകിട്ട് 4. 30 മുതൽ 5.15 വരെ ക്ലാസ് ,എല്ലാ ശനിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ക്ലാസുകളും മാതൃക പരീക്ഷകളും നടത്താൻ സാധിച്ചു.

പഠനോത്സവം