"ജി.എച്ച്.എസ്.എസ്.പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
SIJI (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പുറത്തൂർ ==
== പുറത്തൂർ ==
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് '''പുറത്തൂർ''' (ഇംഗ്ലീഷ് : Purathur). ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് '''പുറത്തൂർ''' (Purathur). ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്തായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''പുറത്തൂർ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയോടും അറബിക്കടലിനോടും ചേർന്ന് കിടക്കുന്ന പുറത്തൂർ, പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. ഈ ഗ്രാമപഞ്ചായത്തിൽ 19വാർഡുകളാണുള്ളത്

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വരി 15: വരി 15:
ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.

'''പ്രധാന ആരാധനാലയങ്ങൾ'''
'''സമീപത്തുള്ള പ്രധാന ആരാധനാലയങ്ങൾ'''
ചമ്രവട്ടം അയ്യപ്പ ക്ഷേത്രം - തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശംബരമുനി തപസ്സ് ചെയ്ത സ്ഥലമായതിനാൽ ശംബരവട്ടം എന്ന നാമം ലഭിച്ചു. ശംബരവട്ടം കാലാന്തരത്തിൽ ലോപിച്ച് ചമ്രവട്ടമായി മാറി. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.

    ആലത്തിയൂർ ഹനുമാൻ കാവ് - ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
ആലത്തിയൂർ ഹനുമാൻ കാവ് - ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.

     തുഞ്ചൻപറമ്പ് - സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു..