"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:

ഒക്ടോബർ 14 മുതൽ 17 വരെ തീയതികളിലായി നടക്കുന്ന ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി സജ്ജരാക്കി. വളപട്ടണം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ലാതല അറബിക് കലോത്സവത്തിൽ മാങ്കടവിന്റെ ചുണക്കുട്ടികൾ 62 വിദ്യാലയങ്ങളോട് പൊരുതി സെക്കൻഡ് റണ്ണറപ്പ് കരസ്ഥമാക്കി. അറബിക് ക്വിസ്സിൽ ഫാത്തിമതുൽ റിയ ടി പി രണ്ടാം സ്ഥാനം നേടി. മാങ്കടവിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി 22/10/24ന് മാങ്കടവ് കുന്നുംപുറം മുതൽ മാങ്കടവ് മില്ല് വരെ വിജയാഘോഷ റാലി സംഘടിപ്പിച്ചു. വിജയികളെയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ പി ടി എ അനുമോദിച്ചു.

* '''''റേഡിയോ മാങ്കടവ്'''''
2024 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പാപ്പിനിശ്ശേരി ഉപജില്ല എ ഇ ഒ ശ്രീ കെ ജയദേവൻ റേഡിയോ മങ്കടവിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ണൂർ ക്ലബ്ബ് എഫ് എം ആർ ജെ നമീന മുഖ്യാതിഥിയായി പങ്കെടുത്തു.
റേഡിയോ പ്രക്ഷേപണത്തിന്റെ സാങ്കേതികവും സാമൂഹികവും സർഗാത്മകവുമായ സാധ്യതകൾ പരിചയക്കാനുതകുന്ന മൂല്യവത്തായ ഒരു വൈജ്ഞാനിക വിദ്യാഭ്യാസ ഉപകരണമായി റേഡിയോ മാങ്കടവ് വിദ്യാർത്ഥികളുടെ മുന്നിലെത്തുമ്പോൾ അറബിക് ക്ലബ്ബിലെ അംഗങ്ങളും വളരെ ഉത്സാഹത്തിലാണ് പ്രവർത്തനങ്ങൾക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടായി വിദ്യാലയത്തിലെ ഈ 'റേഡിയോ മങ്കടവ്' കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ  പ്രക്ഷേപണം. നിലവിൽ 15 പരിപാടികളാണ് ഉള്ളത്.
* '''''ശിശുദിനം'''''
നവംബർ 14 ചാച്ചാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു.അറബിക് ക്ലബ് അംഗങ്ങൾ ശിശുദിന പോസ്റ്റർ എച്ച് എം ഇൻ ചാർജ് രഞ്ജിത ടീച്ചർക്ക് കൈമാറി.ശിശുദിന റാലിയിൽ പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി ക്ലബ് അംഗങ്ങൾ സജീവ സാന്നിധ്യം അറിയിച്ചു.
* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബിഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിദ്യാർഥികൾക്ക് ഭാഷാദിന ബാഡ്ജ് നൽകിക്കൊണ്ട് നിർവഹിച്ചു.ഭാഷാ ദിന പോസ്റ്റർ സ്കൂൾ ലീഡർ നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. സ്പെഷ്യൽ റേഡിയോ, പോസ്റ്റർ നിർമ്മാണം, ബാഡ്ജ് വിതരണം,കളറിംഗ് മത്സരം, പദപ്പയറ്റ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ വാരാചരണത്തിന് മിഴിവേകി.
രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു.