ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25
വിദ്യാരംഗം കലാസാഹിത്യ വേദി
വായനാദിന മാസാചരണം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.
കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.
സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹിരോഷിമ,നാഗസാക്കി ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ ഹിരോഷിമ - നാഗസാക്കി അണുബോംബ് സ്ഫോടനത്തെക്കുറിച്ചും സഡാക്കോ സസുക്കിയെക്കുറിച്ചും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ക്ലാസ് തലത്തിൽ സഡാക്കോ കൊക്കിനെ കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. ആഗസ്ത് 9 ന് നടന്ന അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷിൽന ടീച്ചർ സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്ക്, യുദ്ധവിരുദ്ധ പോസ്റ്റർ ഇവ പ്രദർശിപ്പിച്ചു. അഞ്ചാം തരത്തിലെ കുട്ടികൾ ഹൗസ് തലത്തിൽ ചുമർപത്രിക തയ്യാറാക്കി. എല്ലാ ക്ലാസുകളിലും ഹിരോഷിമ നാഗസാക്കി ഡോക്യുമെൻററി വീഡിയോ പ്രദർശനവും നടന്നു.