"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ ===
<gallery widths="1024" heights="780">
പ്രമാണം:18364 njarunadal seed 2024-25.JPG|ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു
</gallery>ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു
സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.


=== ആവേശമായി  സ്കൂൾ ഫുട്ബോൾ മേള ===
=== ആവേശമായി  സ്കൂൾ ഫുട്ബോൾ മേള ===

07:50, 7 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ

ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു

സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു.

ആവേശമായി സ്കൂൾ ഫുട്ബോൾ മേള

സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ്‌ തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ്‌ നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച്‌ 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് നസീം മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ HM മഹേഷ്‌ മാഷ്‌ ട്രോഫികൾ വിതരണം ചെയ്തു.  സമദ്‌ മാസ്റ്റർ, ബാസിത്ത്‌ മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം  എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.

100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു.

പുതുവത്സരത്തെ വരവേറ്റ് വിദ്യാലയം

കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ

അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു.

വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു

സ്കൂളിൽ  സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ്‌ അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട്  ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്,  സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി.

ലോക മണ്ണ് ദിനത്തിൽ വിവിധതരം പരിപാടികളുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ   

സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടു

ലോക മണ്ണ് ദിനത്തിൽ  മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ്‌ വിദ്യാർത്ഥികൾ

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ  മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ  അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല  തുടങ്ങിയവർ നേതൃത്വം നൽകി.

എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ

സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു.

ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആചരിച്ചു പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി.ആർ ആമുഖ പ്രഭാഷണം നടത്തി. ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന വാട്ടർ കളർ മത്സരം സ്കൂളിൽ നടത്തി. സ്കൂളിൽ നിന്നും മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് ബിആർസിയിലേക്ക് നൽകി. രക്ഷിതാക്കൾക്കായി കഥാരചന മത്സരവും സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സ്നേഹപഹാരം നൽകി. പരിപാടികൾക്ക്  ബിന്ദു എൻ, നിമിസി, റിസ്വാന, ജൂംന തുടങ്ങിയവർ നേതൃത്വം നൽകി,


സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി

ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു.


വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി

വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു

സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു

സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.

തൈകൾ വെച്ചുപ്പിടിപ്പിച്ചു

സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.

പച്ചക്കറി കട്ടിംഗ് മിഷീൻ നൽകി

സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുവേണ്ടി പഞ്ചാബ് നാഷണൽ ബാങ്ക് വാഴക്കാട് ശാഖ ആക്കോട് സ്കൂളിന് പച്ചക്കറി കട്ടിംഗ് മെഷീൻ നൽകി, സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഗിരീഷ് കുമാറിൽനിന്ന്  സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് മിഷ്യൻ ഏറ്റുവാങ്ങി സ്കൂൾ അക്കാദമിക് കോ- ഓഡിനേറ്റർ ഡോ.എ ടി അബ്ദുൾ ജബ്ബാർ, അധ്യാപകരായ മുജീബ് എം, കെ പി ബഷീർ, കെ സി മുജീബ്, തൗഫീഖ് എ എൻ, എന്നിവർ സംബന്ധിച്ചു.

ശിശുദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. ചാച്ചാജിയുടെ ജീവചരിത്രം ആസ്പതമാക്കി തയ്യാറാക്കിയ ചിത്രപ്രദർശനം ഏറെ കൌതുകമായി. പരിപാടികൾക്ക് ശാക്കിറ,അഫീദ, ബാസിത്, നജ്ന, റസീല, തൽഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര

സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു

വീഡിയോ കാണാം : [1]

വായനോത്സവ പ്രവർത്തനങ്ങൾ

അമ്മ വായനയിലൂടെ ഒരു തുടക്കം     വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു.

സൗഹൃദ സംവാദം

        അമ്മ വായനയുടെ ഭാഗമായി നടത്തിയ മറ്റൊരു പ്രവർത്തനം കൂടിയായിരുന്നു സൗഹൃദ സംവാദം. വിദ്യാലയത്തിന്റെ സമീപത്തുള്ള വീടുകളിൽ പുസ്തകങ്ങൾ നൽകിക്കൊണ്ടുള്ള പ്രവർത്തനമായിരുന്നു. വിദ്യാരംഗം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും വീടുകളിൽ കയറി പുസ്തകങ്ങൾ നൽകുകയും, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു. വളരെ താൽപര്യത്തോടെ കൂടിയാണ് രക്ഷിതാക്കൾ പുസ്തകം ഏറ്റുവാങ്ങിയത്

കുട്ടിവരയും കുട്ടികളും

         കുട്ടികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനമായിരുന്നു. വരക്കാൻ താല്പര്യമില്ലാത്തവരും അറിയാത്തവരുമായി ആരുമില്ലല്ലോ. ഏതു പ്രായത്തിലും പ്രാധാന്യം നൽകുന്ന ഒന്നാകുന്നു കുട്ടി വരകൾ. ഒന്നാം ക്ലാസുകാരുടെ വ്യത്യസ്ത രീതിയിലുള്ള വരകൾ കൗതുകവും ആനന്ദവും ഉണർത്തുന്ന ഒന്നാണ്.

          കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് കൊടുത്ത പ്രവർത്ത നമായിരുന്നു വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരക്കൽ. കുട്ടികൾ വായിച്ച പുസ്തകങ്ങളിലെ ഏതെങ്കിലും കഥാപാത്രങ്ങൾ വരക്കുകയായിരുന്നു. കുട്ടികൾക്ക് വായനയിലും അതുപോലെ വരക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്ത നമായിരുന്നു.

റീഡേഴ്സ് തിയേറ്റർ

          ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു.

സാഹിത്യസംവാദം

കുട്ടികളോടൊപ്പം അല്പനേരം.

     വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു.

അറിയാം ഈ പ്രിയ അധ്യാപികയെ

           സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ  ആദരിച്ചു. ചടങ്ങിൽ ടീച്ചറുടെ ‘ഞാനും എന്റെ വരികളും’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കൂടാതെ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ‘ഞാനും എൻ്റെ വരികളും’ എന്ന കവിതാസമാ ഹാരത്തിൽ നിന്നും ഒരു ഭാഗം ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിച്ചു.

വായിക്കാം രസിക്കാം

          വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വായനക്ക് പ്രാധാന്യം നൽകിയ മറ്റൊരു പ്രവർത്ത നമായിരുന്നു വായിക്കാം രസിക്കാം. യുപി വിഭാഗത്തിലെ എല്ലാ ക്ലാസുകളിലെയും മലയാളം അധ്യാപകർ മലയാളം ക്ലാസിൽ നൽകിയ പ്രവർത്തനമായിരുന്നു. വായന കാർഡുകൾ ഉപയോഗിച്ച് വായിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ക്ലാസ് തലത്തിൽ നടത്തിയിരുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ  വായിക്കു കയുണ്ടായി.

ആസ്വാദനക്കുറിപ്പ് വിജയിക്ക് ഒരു സമ്മാനം

     വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ 10 വീടുകളിലായി രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ആസ്വാദനക്കുറിപ്പ് മത്സരം നടത്തിയിരുന്നു. അവർ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് എഴുതാൻ ആയിരുന്നു പ്രവർത്തനം. രക്ഷിതാക്കളുടെ കഴിവുകൾ കണ്ടെത്തു ന്നതിനുള്ള ഒരു മികച്ച പ്രവർത്തനമാണ് നടത്താൻ സാധിച്ചത്.

ദൃശ്യാവിഷ്കാരം

         വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പി ക്കുകയായിരുന്നു. യുപി ക്ലാസിലെ കുട്ടികൾക്കായിരുന്നു പ്രവർത്തനം നൽകിയിരുന്നത്. ബഷീറിൻ്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്ര ത്തെയും അമ്മയോടുള്ള സ്നേഹ പ്രകടനത്തിൻ്റെ ഭാഗമായും കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു.

ഒരു കുട്ടി ഒരു മാഗസിൻ

      കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി.

അധ്യാപക ചർച്ച-അധ്യാപക വായന

         അധിക വായനക്ക്  പ്രാധാന്യം നൽകി ക്കൊണ്ട് വിരിപ്പാടം അധ്യാപകർ. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിനെ കുറിച്ചും അധ്യാപകർ ചർച്ച ചെയ്യുകയുണ്ടായി. ഡോ. ടിപി കലാധരൻ മാഷ് തയ്യാറാക്കിയ ‘പാഠം ഒന്ന് അധ്യാപനം സർഗാത്മകം’ എന്ന പുസ്തകത്തെ കുറിച്ച് ബാസിത് മാഷ് പരിചയപ്പെടുത്തി. എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. വായനയെക്കുറിച്ചുള്ള ഈ അധ്യാപക ചർച്ച പുതിയ ഒരു അനുഭവമായി.

പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക

       വായനോത്സവത്തിന്റെ ഭാഗമായി പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക. ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ വേർതിരിച്ച് പ്രദർശിപ്പിക്കുകയായിരുന്നു .കുട്ടികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ അത് സഹായിച്ചു. ശേഷം ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകങ്ങൾ എടുത്തു വായിക്കുകയും, പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവർ താൽപര്യം കാണിച്ചു. കുട്ടികളിൽ വായനക്ക് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു.

പത്രവായനയും  പ്രശ്നോത്തരിയും

കുട്ടികളിൽ പത്ര വായനാശീലം വളർത്തി യെടുക്കുക, പൊതുവിജ്ഞാനം വളർത്തിയെ ടുക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയ ത്തിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള പത്രവാർത്തകളെ അടിസ്ഥാനമാക്കി  പത്രവാ ർത്ത പ്രശ്നോത്തരി  വിജയകരമായി നടത്തി വരുന്നു. പത്രവാർത്തകളെ അടിസ്ഥാന മാക്കിയുള്ള 5 ചോദ്യങ്ങൾ ഓരോ വെള്ളിയാ ഴ്ചകളിലും രാവിലെ ഓഫീസിനു മുമ്പിൽ എഴുതി പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ഒരു പേപ്പറിൽ വൃത്തിയായി എഴുതി,  കുട്ടി കളുടെ പേരും ക്ലാസും രേഖപ്പെടുത്തി ഓഫീസിന് മുന്നിൽ പ്രത്യേകം   തയ്യാറാ ക്കിയ പെട്ടിയിൽ അന്നേ ദിവസം വൈകു ന്നേരം മൂന്നര മണി വരെ നിക്ഷേപിക്കാൻ സമയം നൽകുന്നു. ശരി ഉത്തരം എഴുതിയ ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു.

കുട്ടികളിൽ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ സൗകര്യപ്രദമായ രണ്ട് പത്രവാർത്ത വായനാ മൂലയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്, മാതൃഭൂമി, മലയാള മനോരമ, സുപ്രഭാതം തുടങ്ങി ദിനപത്രങ്ങൾ  സ്കൂളിൽ ഇതിനായി കൊണ്ടുവരുന്നു.

ആയിരത്തിലേക്ക്....

വായനയുടെ ലോകം  തുറന്ന് വിരിപ്പാടം സ്കൂൾ

      ഈ വർഷം 500 ലൈബ്രറി പുസ്തകങ്ങളിൽ അധികം വായിച്ചു കൊണ്ട് വിരിപ്പാടം കുട്ടികൾ. എല്ലാ ക്ലാസ്സുകളും ലൈബ്രറി പിരീഡ് നല്ല രീതിയിൽ ഉപയോഗിക്കുന്നതായിട്ട് കാണാൻ സാധിച്ചു. നവംബർ മാസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റിയക്ക് ഹെഡ്മാസ്റ്റർ മഹേഷ്  മാഷ് സ്കൂൾ അസംബ്ലിയിൽ പുസ്തകം നൽകിക്കൊണ്ട് അനുമോദിച്ചു.

കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വായനയുടെ ലോകം പുതു തലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവാദിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപികയായ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയു ടീച്ചറുടെ ഞാനും എൻ്റെ വരികളും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. . . പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ തൗഫീഖ് മാസ്റ്റർ, സുഹാദ് മാസ്റ്റർ,റിസ്വാന ടീച്ചർ എന്നിവർ പങ്കെടുത്തു. സൗഫില ടീച്ചർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു.

ശീതകാല പച്ചക്കറികൃഷിയുമായി സീഡ് ക്ലബ് വിദ്യാർഥികൾ

എ.എം.യു.പി. സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ തുടങ്ങുന്ന ശീതകാല പച്ചക്കറികൃഷിയുടെ വിത്ത് വിതരണം പ്രഥമാധ്യാപകൻ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കേരളപ്പിറ വി ദിനത്തിൽ ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബി ൻെറ നേതൃത്വത്തിൽ ശീത കാല പച്ചക്കറികൃഷിക്ക് തു ടക്കം കുറിച്ചു. വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം പ്രഥമാ ധ്യാപകൻ സി.ആർ. മഹേഷ് നിർവഹിച്ചു. സീഡ് കോഡിനേറ്റർ സി. നിമി, കെ. ബഷീർ, റിസ്വാന, ഫസീല, റസീല, ബിന്ദു എന്നിവർ നേതൃ ത്വം നൽകി.

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കേരള പിറവി ദിനം ആചരിച്ചു.

നവംബർ 1 കേരള പിറവിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി, പ്രതിജ്ഞ, കേരള ഗാനം, ന്യത്താവതരണം, ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ഭൂപട നിർമ്മാണ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സിദ്ധീഖ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, ബിന്ദു ടീച്ചർ, ഹസ്ന ടീച്ചർ, എന്നിവർ പ്രസംഗിച്ചു.

വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി

'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി

കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു,

കൂട്ടുകാർക്ക് കത്തുമായി സീഡ് വിദ്യാർഥികൾ

തപാൽ ദിനത്തിൽ കൂട്ടുകാർക്ക് കത്തെഴുതി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ

ലോക തപാൽ ദിനത്തോടനുബന്ധി ച്ച് സ്‌കൂളി ലെ സീഡ് വിദ്യാർഥികൾ കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു.നവസന്ദേശമാധ്യമങ്ങൾ സജീവമായതോടെ അന്യംനിന്നുപോയ തപാൽ സംവിധാനം, അതിൻ്റെ ചരിത്രം, തപാൽ സംവിധാനത്തിന് ഇന്നുള്ള പ്രാധാന്യം തുടങ്ങിയ ആശയങ്ങളിൽ അറിവ് നൽകിക്കൊണ്ടായിരുന്നു പരിപാടി. പോസ്റ്റ് മാസ്റ്റർ ജൗഹറുള്ള, പോസ്റ്റ് മാൻ ശ്രീരാഗ് എന്നിവർ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം നൽകി.

സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു

സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ്   മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു

ഭക്ഷ്യദിനത്തിൽ നാടൻ വിഭവങ്ങളുമായി വിരിപ്പാടം നല്ലപാഠം വിദ്യാർഥികൾ

ലോക ഭക്ഷ്യദിനത്തിൽ ആക്കോട് വിരിപ്പാടം എഎംയുപി സ്‌കൂളിലെ മനോരമ നല്ല പാഠം ക്ലബ്ബ് നടത്തിയ നാടൻ വിഭവങ്ങളുടെ പ്രദർശനം.

സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വ ത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങളു ടെ പ്രദർശനമേള സംഘടിപ്പിച്ചു. കിഴങ്ങു വർഗങ്ങൾ, ഇല വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പല തരം വിഭവങ്ങളുണ്ടാക്കി.മേള പ്രധാനാധ്യാപകൻ ടി.മ ഹേഷ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡണ്ട് ജുബൈർ ആധ്യക്ഷ്യം വഹിച്ചു. അധ്യാപകരായ കെ.പി.റ സീല, കെ.പി. ബഷീർ, സമദ് എന്നിവർ പ്രസംഗിച്ചു.

എൻ ജി സി ക്ലബ് ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

സ്കൂളിലെ എൻജിസി ക്ലബ്ബിൻറെ അഭിമുഖത്തിൽ ജൈവ പച്ചക്കറിത്തോട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു നൂറോളം ഗ്രോബാഗുകളിലായി വെണ്ട വഴുതന ചീര തുടങ്ങി വിവിധയിനം പച്ചക്കറികളാണ് നട്ടുപിടിപ്പിച്ചത്

മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു

മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തലത്തിലെ ഉയർന്ന പുരസ്ക്കാരമായ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ, സീഡ് കോഡിനേറ്റർമാരായ ശ്രീമതി നിമി, രിസ് വാന സീഡ് അംഗങ്ങളായ ആരാദ്യ, മുഹമ്മദ് നസീബ്, മിർഫ എന്നിവർ ചേർന്ന് കാലിക്കറ്റ് സർവ്വകലാശാല വൈസ്.ചാൻസ്ലർ ഡോ.പി രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു. കൂടാതെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ലഹരി വിരുദ്ധ അവാർഡ്, കുട്ടികൾക്കായി സംഘടിപ്പിച്ച സീസൺ വാച്ച് പുരസ്ക്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കി.

വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി

കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന തനിച്ചല്ല പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല വിമുക്തിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സീഡ് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം  പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിമുക്തിയുടെ ജില്ലാ കോഡിനേറ്റർ ഗാഥ എസ് ലാൽ ക്ലാസിന് നേതൃത്വം നൽകി. കൂടാതെ കൗമാരക്കാർക്കുള്ള ക്ലാസ് മലപ്പുറം ജില്ലാ സീഡ് കോഡിനേറ്റർ അഭിരാമിയും നേതൃത്വം കൊടുത്തു.  അധ്യാപകരായ മുജീബ് മാസ്റ്റർ,  സമദ്, നിമി, റിസ്വാന എന്നിവർ പങ്കെടുത്തു

സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു എൽ.പി, യു.പി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ വ്യത്യസ്തയിനം മത്സരങ്ങളിൽ പങ്കാളികളായി പ്രവർത്തിപരിചയമേളയിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മേളയിൽ വ്യത്യസ്ത ഇനം ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു പ്രധാനാധ്യാപകൻ മഹേഷ് പി ആർ മേള ഉദ്ഘാടനം ചെയ്തു.

ജൈവവൈവിധ്യങ്ങൾ തേടി പഠനയാത്ര

സ്കൂൾ സീഡ് ക്ലബ്ബിൻറെ നേതൃത്വ ത്തിൽ കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡൻ, കടലുണ്ടി പക്ഷിസങ്കേതം, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. വിവിധതരം ഔഷധസസ്യങ്ങൾ, വ്യത്യസ്ത ങ്ങളായ കള്ളിമുൾച്ചെ ടികൾ, ദേശാടനപ്പക്ഷി കൾ തുടങ്ങി ജൈവ വൈവിധ്യങ്ങളുടെ കല വറകൾ തേടിയായിരു ന്നു യാത്ര. സീഡ് കോ ഡിനേറ്റർ സി. നിമി, ജുനൈദ്, റി സ്വാന, കെ.പി. ബഷീർ, സമദ്, തല്ഹത്, ഫഹ്മിദ എന്നിവർ നേ തൃത്വം നൽകി.

പാചകത്തൊഴിലാളിയെ ആദരിച്ച് സീഡ് വിദ്യാർഥികൾ

വിരിപ്പാടം ലോക വയോജന ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂ ളിലെ സീഡ് വിദ്യാർഥികൾ 30 വർഷത്തിലധികം സ്കൂളിൽ പാ ചകത്തൊഴിലാളിയായി സേവനം ചെയ്ത ആയിഷ ഉമ്മയെ വീട്ടിൽച്ചെന്ന് ആദരിച്ചു. സീഡ് വിദ്യാർഥികളായ അമീൻ, സയാൻ, മിർഫ, നിഹല, ഫഹ്‌മിദ, നഷ, സീഡ് കോഡിനേറ്റർ നിമി, പി .ടി.എ. പ്രസിഡൻറ് ജുബൈർ അധ്യാപകരായ കെ. ബഷീർ, പി.പി. ബഷീർ, വൈ.പി. അബ്ദുറഹ്‌ മാൻ, റിസ്വാന എന്നിവർ നേതൃത്വം നൽകി.

വിദ്യാർഥികൾക്ക് ഓണസദ്യനൽകി

ഈ വർഷത്തെ ഓണാഘോഷവും, ഓണസദ്യയും  ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ചു. 29 ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അത്രയും തന്നെ ക്ലാസ് മുറികളിലായി ആയിരത്തോളം കുട്ടികൾക്കും,  പല കാലഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ നമ്മുടെ വിദ്യാലയവുമായി സഹകിരിച്ചു പ്രവർത്തിച്ച നൂറിലധികം ആളുകൾക്കും മുൻകാല അധ്യാപകർക്കും ഒരേസമയം  ഓണസദ്യ വിളമ്പാൻ സാധിച്ചു. PTA/MTA അംഗങ്ങൾ ഓണസദ്യഒരുക്കുന്നതിന് നേതൃത്വം നൽകി. വിദ്യാലയത്തിലൊരുക്കിയ മെഗാപൂക്കളം ഏറെ വ്യത്യസ്തമായി. കമ്പവലി, സുന്ദരിക്ക് പൊട്ടുതൊടൽ, ബിസ്ക്കറ്റ് ഈറ്റിംഗ്, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങിയ വിവിധ തരം ഗെയിമുകളും കുട്ടികൾക്കായി നടന്നു.

ദേശീയ അധ്യാപകദിനം വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് വിദ്യാർഥികൾ അധ്യാപകരെ കുട്ടികൾ തന്നെ തയ്യാറാക്കിയ ബൊക്കെ നൽകി ആദരിച്ചു. കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കുന്ന അധ്യാപകരെ കുട്ടികൾ തന്നെ ആദരിച്ചത് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി. പ്രധാനാധ്യാപകൻ പി ആർ മഹേഷ് അധ്യാപകദിന സന്ദേശം നൽകി.സീഡ് വിദ്യാർഥികളായ സിയ, ജെസ, നജ, ഹന്ന ഫാത്തിമ, ലാസിമ, നസീബ്, മിൻഹാജ് സീഡ് കോർഡിനേറ്റർ സി നിമി, റിസ്‌വാന എന്നിവർ നേതൃത്വം നൽകി

വിദ്യാർഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു

സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു.  വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ  മിസ്റ്റർ മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം  ചെയ്തു.

നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു

വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ് ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ  തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം  മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ  മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു.

അക്ഷരമുറ്റം ക്വിസ് നടത്തി

ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളാണ് സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തത്, എൽ.പി വിഭാഗത്തിൽ നിന്നും മുഹമ്മദ് ബാദുഷ ടി ടി, റജാഫെബിൻ പി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി, യു.പി വിഭാഗത്തിൽ നിന്നും ഹിബാ ഫാത്തിമ, റിസ ഫാത്തിമ സി വി എന്നിവരും വിജയികളായി, ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കും.

സ്കൂൾ കായികമേള മഞ്ഞപ്പട ജേതാക്കൾ

രണ്ടു ദിവസങ്ങളിലായി നടന്ന സ്‌കൂൾ കായിക മേളയിൽ യെല്ലോ ഹൗസ് ജേതാക്കളായി. മിനി. കിഡ്ഡീസ് വി ഭാഗങ്ങളിലായി എൽ.പി, യു.പി തലത്തിലായി വാശിയേറിയ മത്സരമായിരുന്നു നടന്നത്. ലോഗ് ജംപ്, 100 മീ റ്റർ എന്നീ ഇനങ്ങളിലായി 4 മീറ്റ് റൊക്കോർഡുകൾ പിറന്ന കായിക മേളയിൽ 150 പോയൻ്റ് നേടിയാണ് യെല്ലോ ഹാസ് ജേതാക്കളായത്, രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ഹൗസിന് 122 പോയൻറും, മൂന്നാം സ്ഥാനത്തുള്ള ഗ്രീൻ ഹൗസ് 114 പോയൻ്റും, നാലാം സ്ഥാനത്തുള്ള റെഡ് ഹൗസ് 105 പോയൻ്റുകൾ നേടി. പി.ടി.എ, എം.ടി.എ. ക്ലബ്ബ് ഭാരവാഹികൾ, പൂർവ്വ വിദ്യാർഥികൾ കായികമേളയുടെ വിജയത്തിൽ പങ്കാളികളായി. മുഹമ്മദ് സയാൻ പി.സി, റജാഫെബിൻ, ഹന, മുഹമ്മദ് ജിനാൻ, ബിഷ്റുൽ ഹാഫി, മുഹമ്മദ് നസീബ് തുടങ്ങിയ ഒട്ടേറെ മികച്ച് കായിക താരങ്ങളുടെ പ്രകടനം മീറ്റിന് മാറ്റുകൂട്ടി.

സംസ്കൃതദിനാചരണം നടത്തി

ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃ‌ത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു.

മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം

മാത്യഭൂമി പ്രതം നടത്തിയ രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്നും വിജയികളായ സ്കൂൾ വിദ്യാർത്ഥികളായ ആരാധ്യ, മിൻഹ ഫാത്തിമ, മുഹമ്മദ് അഷ്ഫാക്ക് എന്നിവർക്ക് മാതൃഭൂമി സർക്കുലേഷൻ മാനേജർ എം നൗഫിർ, സർക്കുലേഷൻ ഇൻ ചാർജ് സി അശോകൻ എന്നിവർ സ്കൂളിൽ എത്തി ഉപഹാരങ്ങൾ കൈമാറുന്നു

വൈവിധ്യങ്ങളോടെ കർഷക ദിനാചരണം

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കർഷകനെ ആദരിക്കുന്നതിൻ്റെ ഭാഗമായി പിടിഎ പ്രസിഡണ്ടും  സ്‌കൂൾ പൂർവ്വ വിദ്യാർഥിയും യുവ കർഷകനുമായ ജുബൈർ കെ യെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാടയണിയിച്ചു ആദരിച്ചു. സീഡ് വിദ്യാർഥികൾ ഒരുക്കിയ ശലഭോധ്യാനത്തിൻ്റെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികൾ കർഷകനുമായി സംവദിച്ചു  പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൃഷിപ്പാട്ട് കുട്ടികൾക്ക് കൗതുകമായി. സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സീഡ് കോഡിനേറ്റർ സി നിമി, റിസ്‌വാന, സമദ്, ബാസിത് തുടങ്ങിയവർ പങ്കെടുത്തു. സീഡ് അംഗങ്ങളായ ജെസ, ഷൈഖ, സഹദ് എന്നിവർ നേതൃത്വം കൊടുത്തു

സ്വാതന്ത്ര്യദിനാഘോഷം വയനാടിനുള്ള ഐക്യദ്ധാർഡ്യമാക്കി

സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വയനാടിനുള്ള ഐക്യദാർഢ്യമായി ആചരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ മുസ്തഫ ഹുദവി ദേശീയപതാക ഉയർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. വയനാട് ദുരന്തത്തിൽ ശ്രദ്ധേയമായ രീതിയിൽ  രക്ഷാപ്രവർത്തനം നടത്തി ലോക ശ്രദ്ധയാകർഷിച്ച ഇന്ത്യൻ കരസേന അംഗം നായക് എൻ. കെ അബു താഹിറിനെ സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാടയണിച്ച് ആദരിച്ചു.

പി.ടി.എ പ്രസിഡണ്ട് കെ.ജുബൈർ, സീനിയർ അസിസ്റ്റന്റ് എം.  മുജീബ് റഹ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം.സി സിദ്ധിഖ് മാസ്റ്റർ ,പി ടി എ വൈസ്.പ്രസിഡൻ്റ അബ്ദുറഹ്മാൻ മാസ്റ്റർ, എം സി നാസർ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിന്  ഇരയായവർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളുടെ റാലി നടന്നു.  ദുരന്തവുമായി ബന്ധപെട്ട് റാലിയിൽ അവതിരിപ്പിച്ച നിശ്ചല ദൃശ്യം ശ്രദ്ധേയമായി. തുടർന്ന് പായസ വിതരണവും, കുട്ടികളുടെ മാസ്ഡ്രില്ലും, ദേശഭക്തിഗാനാലാപനവും നടന്നു.  മുഹമ്മദ് റാഷിദ്  എം.പി,  മുഹമ്മദലി ശിഹാബുദ്ദീൻ, മുഹസിന കെ, റസീല കെ, ഷഹർബാൻ കെ എന്നിവർ നേതൃത്വം നല്കി.

മലയാള മനോരമ നല്ല പാഠം ‘വായനക്കൂട്ട്' -മത്സരം ജില്ലാവിജയി മുഹമ്മദ് നസീബ്

വായനാ ദിനത്തോട് അനുബന്ധിച്ചു മലയാള മനോരമ നല്ല പാഠം നടത്തിയ ‘വായനക്കൂട്ട്  വാർത്തയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ സ്കൂളിലെ നല്ല പാഠം ക്ലബ്ബിലെ കുട്ടികൾ മത്സരച്ചു. ജില്ലാ തലത്തിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥി മുഹമ്മദ്‌ നസീബിനെ ജില്ലാവിജയിയായി തെരെഞ്ഞെടുത്തു.

സ്നേഹ പൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു

സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം സ്കൂൾ ലീഡർ നസീബിന് പത്രം നൽകി മുനവ്വിർ ഫൈസി നിർവ്വഹിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ്, പി ടി എ പ്രസിഡൻ്റ ജുബൈർ, അധ്യാപകരായ മുജീബ് എം, ബഷീർ കെ, സിദ്ധീഖ് എം സി, മൻസൂർ, സമദ്,ഷംസുദ്ധീൻ സി വി, മനാഫ്, വിരിപ്പാടം യൂണിറ്റ് എസ് വൈ എസ് ,എസ് കെ എസ് എസ് എഫ് ഭാരവാഹികളായ, യകൂബ് മുസ് ലിയാർ, മുത്തുട്ടി, ശാഹുൽ ഹമീദ്, റഹീം, ഖാദർ ഊർക്കടവ്,മുനീർ കെ.ടി, ദിൽഷാദ് ,ഷഫീഖ്, ഷംവീൽ എന്നിവർ പങ്കെടുത്തു, വിരിപ്പാടം യൂണിറ്റ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് ഒരു വർഷത്തേക്കുള്ള പത്രം സ്പോൺസർ ചെയ്തത്

സ്‌കൂളിന് വീണ്ടും അഭിമാന നേട്ടവുമായി ആരാധ്യ

രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ആഗസ്‌റ്റ് 10 -ാം തിയ്യതി ശനിയാഴ്ച സംഘടിപ്പിച്ച ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബിജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി സ്കൂളിൻ്റെ അഭിമാനമായി മാറി.

ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി

ചാന്ദ്രയാൻ  -3 ദൗത്യത്തിന്റെ വിജയത്തിൻ്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ്  23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും വിവിധ മത്സര പരിപാടികൾ നടന്നു. ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ ഓരോ ദിവസങ്ങളിലായി സ്കൂളിൽ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അഷ്ഫഖ്, മുഹമ്മദ് നസീബ് എ.ടി, ഹന്ന ഫാത്തിമ പി.ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നേടി വിജയികളായി

രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു.

ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ്‌ അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ് അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.

2024-25 പി.ടി.എ ഭാരവാഹികൾ

2024-25 പി.ടി.എ ഭാരവാഹികൾ

2024-25 എം.ടി.എ ഭാരവാഹികൾ

2024-25 എം.ടി.എ ഭാരവാഹികൾ

പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി

ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ്

ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി  വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ്  ഈ ക്വിസ് മത്സരം എല്ലാ വർഷവും  നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം  കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം.

കണ്ണീർ മഴയത്ത് വയനാട് ഭീമൻ കൊളാഷ് നിർമിച്ച് സീഡ്, നല്ലപാഠം എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ

വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ്, നല്ലപാഠം, എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.

സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം

സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു

സ്വദേശ് മെഗാ ക്വിസ് മുഹമ്മദ് ബാദുഷ, മുഹമ്മദ് നസീബ് ജേതാക്കൾ

അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(KPSTA) യുടെ സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം (6-8-2024) തിങ്കളാഴ്ച കൃത്യം രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു, സ്വാതന്ത്രസമരം, സ്വാതന്ത്ര്യസമര നേതാക്കൾ, ഇന്ത്യൻ ഭരണഘടന മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം,സോഷ്യലിസം തുടങ്ങിയവ പുതുതലമുറകൾക്ക് പകർന്ന നൽകുക എന്ന ലക്ഷ്യത്തോടെയാണ് KPSTA വർഷങ്ങളായി സ്വദേശി മെഗാ ക്വിസ് മത്സരം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചു വരുന്നത്.10-8-2024 ശനിയാഴ്ച നടക്കുന്ന സ്വദേശ് കൊണ്ടോട്ടി സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ

എൽ.പി തലത്തിൽ നിന്നും  മുഹമ്മദ് ബാദുഷ 4B ക്ലാസ്, യു.പി തലത്തിൽനിന്നും മുഹമ്മദ് നസീബ് 7E,

ഫാത്തിമ ഹിബ 7D എന്നിവർ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കും

ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുവ്വക്കാട് മല സന്ദർശിച്ച് സീഡ് NGC, സീഡ് വിദ്യാർഥികൾ

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കോടിയമ്മൽ തൂവ്വക്കാട് മല സന്ദർശിച്ച് എ എം യു പി സ്കൂളിലെ എൻ ജിസി, സീഡ് വിദ്യാർത്ഥികൾ. പ്രകൃതിയെയും,പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മണിക്കൂർ നീണ്ട യാത്രയായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് എൻ ജി സി കോഡിനേറ്റർ ശ്രീ ജുനൈദ് മാസ്റ്റർ ക്ലാസ്സെടുത്തു. മലയുടെ താഴ്ഭാഗത്തുള്ള  അത്ഭുത കിണർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജൈവവൈവിധ്യം നിറഞ്ഞ ഒരു കാട് ആയതുകൊണ്ട് തന്നെ ദേശീയ പക്ഷിയായ മയിലുകളെയും  മറ്റു പക്ഷികളെയും കുരങ്ങുകളെയും യാത്രയിൽ കാണാൻ സാധിച്ചു. പുതുതായി വരുന്ന നാഷണൽ ഗ്രീൻഫീൽഡ് ഹൈവേ മലയുടെ താഴ്ഭാഗം കയ്യേറിയത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ മല സംരക്ഷിക്കപ്പെടാൻ വേണ്ടി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുഹമ്മദ് നസീബ് സ്കൂൾ ലീഡർ.

2024- 25 അധ്യയന വർഷത്തെ സ്കൂ‌ൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-ാം തിയ്യതി നടന്നു. സ്കൂ‌ൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു 2 പേരെയും പിന്നിലാക്കി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്കൂ‌ൾ ലീഡറായി മുഹമ്മദ് ന സീബ് വിജയിച്ചത്. വ്യത്യസ്തചിഹ്നങ്ങളിൽ ഡിജിറ്റൽ സംവി ധാനത്തിൻ്റെ സഹായത്തോടെ യായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഹാഷിം 4 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.

ചാന്ദ്രദിനം ആചരിച്ചു

ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ  ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി  സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫി എടുക്കുകയുംചെയ്തു. തുടർന്ന്, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, ചന്ദ്രനുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം, ബഹിരാകാശ പര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന ഡോകുമെൻ്ററി പ്രദർശനം,റോക്കറ്റ് നിർമാണം,കൊളാഷ് നിർമ്മാണ മത്സരം, കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകളുടെ പ്രദർശനം,ക്വിസ്സ് മത്സരം,എന്നിവ സംഘടിപ്പിക്കപ്പെട്ടു.

പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ്‌ മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി.

കുടുംബാരോഗ്യകേന്ദ്രത്തിന് പേപ്പർ മരുന്നുകവറുകൾ നിർമ്മിച്ചുനൽകി

ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് സ്കൂ‌ളിലെ സീഡ് വിദ്യാർഥികൾ വാഴക്കാട് കുടും ബാരോഗ്യകേന്ദ്രത്തിനു വേണ്ടി നിർമ്മിച്ച പേപ്പർ മരുന്നുകവറു കൾ വിതരണം ചെയ്തു.ആശുപത്രി ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ സീഡ് വിദ്യാർഥികളിൽനിന്ന് ഡോ. ജുനൈന, ഹെൽത്ത് ഇൻ സ്പെക്ടർ അബ്ദുൽനാസർ, ഫാർമസിസ്റ്റ് റഹീന ബീവി എന്നിവർ ഏറ്റുവാങ്ങി. സീഡ് കോഡിനേറ്റർ സി. നിമി, സീനിയർ അസിസ്റ്റൻറ് മുജീബ്, പി.ടി.എ. പ്രസിഡൻറ് ജുബൈർ, റിസ്വാന, റാഷിദ്, സമദ് എന്നിവർ പങ്കെടുത്തു.

നല്ലപാഠം പുരസ്ക്കാരം ഏറ്റുവാങ്ങി

മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ്

മാതൃഭൂമി സീഡ് വിദ്യാർ ഥികൾ ഒരുക്കുന്ന മഴക്കാല പച്ചക്കറി കൃഷിയു ടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു. വെണ്ട, കൈപ്പ, പച്ചമുളക്, കറി വേപ്പില തുടങ്ങിയവയാണ് പ്ര ധാന കൃഷി ഇനങ്ങൾ. വിദ്യാർഥികളിൽ ജൈവകൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാ പകൻ സി.ആർ. മഹേഷ്, കൊണ്ടോട്ടി ഉപജില്ലാ സീനിയർ സൂപ്രണ്ട് കെ.സി. മനോജ്, സ്‌കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, സീഡ് കോ ഡിനേറ്റർ സി. നിമി, മോട്ടമ്മൽ മുജീബ്, കെ.സി. മുജീബ്, സീഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബഷീർ ദിനം ആചരിച്ചു

'ഓർമ്മകളിൽ ബഷീർ' എന്ന തലക്കെട്ടിൽ ബഷീർ ദിനം വിവിധ പരിപാടികൾ നടന്നു. ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന, ബാല്യകാലസഖി ദ്യശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു

സ്കൂളിൻ്റെ 2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും  വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ്  ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇ ടി മുഹമ്മദ് ബഷീർ പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അക്കാദമിക് കോഡിനേറ്റർ ഡോ: എടി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻ്റ് ജുബൈർ കെ,സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം എം സി നാസർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബാസിത് പി പി, മുഹ്സിന ടീച്ചർ, ബഷീർ മാസ്റ്റർ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പിപി ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു.

ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ

സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ  ഡോ: സി പി സബ  മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ്  മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു

സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വിരിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു.

വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ

ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ,  റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

വായനദിനം 2024

വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.


ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വായനദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടത്തി

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ്‌ ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

അക്ഷര ചുമർ

      ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി.

അക്ഷരങ്ങളുടെ എഴുത്തുകാർ

സീഡ് ക്ലബ്ബിൻ്റെ കീഴിൽ സാഹിത്യകാരന്മാരുടെ ആൽബപ്രസിദ്ധീകരണവും നടന്നു അക്ഷരങ്ങളുടെ എഴുത്തുകാർ എന്ന ആൽബം സ്കൂൾ ലൈബ്രറി നൽകുകയുണ്ടായി. വളരെ വലുതും വ്യത്യസ്ത രീതിയിലും ഉള്ളതുമായ ഒരു ആൽബം ആയിരുന്നു പ്രശസ്ത സാഹിത്യകാരൻ പ്രകാശനം ചെയ്തത്.

കവി പരിചയം (20/7/2023 തുടരുന്നു)

വായനാവാരത്തോടനുബന്ധിച്ച്  രാവിലെ പ്രാർത്ഥനയ്ക്കുശേഷം കുമാരനാശാനെ കുറിച്ച് മിർഫ വളരെ നല്ല രീതിയിൽ പരിചയപ്പെടുത്തി.

ചാർട്ട് പ്രദർശനം

20/7/ 2023 ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്സിൽ ചാർട്ടുകൾ പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു ഒരു ക്ലാസ്സിൽ മൂന്ന് ചാർട്ട് വീതം എന്ന മത്സരം ആയിരുന്നു നടന്നിരുന്നത്. വളരെ വ്യത്യസ്തമായതും ആകർഷകമായ പലതരം ചാർ ട്ടുകൾ ആയിരുന്നു ഓരോ ക്ലാസിലും കുട്ടികൾ ഉണ്ടാക്കിയിരുന്നത്

വായനാദിന മാസാചരണം മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു നവ്യാനുഭവങ്ങൾതേടി വിരിപ്പാടം യു പി സ്കൂൾ വിദ്യാർത്ഥികൾ

വായനാദിന- മാസാചരണത്തിൻ്റെ ഭാഗമായി എ എം യുപി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ വിദ്യാരംഗം വിദ്യാർത്ഥികൾ മുത്തശ്ശി യോടൊപ്പം കഥ പറഞ്ഞു. കുളങ്ങര പ്രദേശത്ത് കോഴിപ്പറമ്പത്ത്  ഇത്താരി മുത്തശ്ശിയോടൊപ്പമാണ് ഒത്തിരിനേരം കഥയും പാട്ടുമായി കുട്ടികൾ ചിലവഴിച്ചത്. പണ്ടത്തെ ഞാറ്റുപാട്ടുകളും, താരാട്ടുപാട്ടുകളും, നാടൻ പാട്ടുകളും മുത്തശ്ശിയോടൊപ്പം കുട്ടികൾ ആസ്വദിച്ച് പാടി.

സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം

അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937

മൈലാഞ്ചി മൊഞ്ചോടെ പ്രവർത്തിപരിചയ ക്ലബ്ബിന് തുടക്കം

പുതിയ അധ്യയന വർഷത്തിൽ ബലിപ്പെരുന്നാളിൻ്റെ മുന്നോടിയായി കുഞ്ഞു കൈകളിൽ മൊഞ്ചേറ്റി  കൊണ്ട് മെഹന്തി ഫെസ്റ്റും പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനവും നടന്നു.പരിപാടിയിൽ വ്യത്യസ്തതയുടെ മികവുകൾ വരച്ചു കാട്ടി വിദ്യാർത്ഥികൾ. പി.ടി.എ പ്രസിഡന്റ്‌ ശ്രീ ജുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രവർത്തിപരിചയ ക്ലബ്ബ് കൺവീനവർ സിജി ടീച്ചർ സ്വാഗതവും സബീന ടീച്ചർ നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി

ലോക പരിസ്ഥിതി ദിനത്തിൽ വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും  സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'മുറ്റത്തെ മരുന്നുകൾ' ഔഷധ സസ്യ തോട്ട നിർമ്മാണത്തിനും തുടക്കം കുറിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കെ അലി ഔഷധ സസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ മഹേഷ്‌ മാസ്റ്റർ ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.

ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ്‌ ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്‌വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ

പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  പ്ലാസ്റ്റിക്കിനോട് നോ പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു

ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം

പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു  വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു

ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും

പുതുവർഷ മുന്നൊരുക്കവുമായി സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി. 2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ  സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു. പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി.