"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== '''തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്''' ==
== '''തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്''' ==
ഗവ.വി.എച്ച്. എസ്.എസ് കല്ലറയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ '''<nowiki/>'തിളക്കം 2024' എന്ന പേരിൽ ജി എൽ പി എസ് തെങ്ങുംകോട് വെച്ച് 2024 ഡിസംമ്പർ 21 മുതൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.'''
'''''ജലം ജീവിതം'''''
'''''സൗഖ്യം സദാ'''''
'''''ഭൂമിജം'''''
'''''സുചിന്തിതം സദസ്സ്'''''
'''''ഡിജിറ്റൽ ലിറ്ററസി'''''
'''''സുകൃതം'''''
'''''പ്രാണവേഗം'''''
'''''ഹൃദയ സമേതം'''''
എന്നിവയായിരുന്നു സംസ്ഥാന പ്രോജക്ടുകൾ.
ചിട്ടയായ സംഘാടനം കൊണ്ടും ഉള്ളടക്കത്തിന്റെ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ക്യാമ്പ് മാറി. അധ്യാപകരുടേയും രക്ഷിതാകാകളുടേയും കുട്ടികളുടേയും ഒത്തൊരുമയാണ് ക്യാമ്പിനെ കൂടുതൽ മനോഹരമാക്കിയത്.

00:17, 31 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ന്റ്

2022-23 വരെ2023-242024-25


ഗാന്ധിശില്പം അനാച്ഛാദനം ചെയ്തു

നമ്മുടെ സ്കൂളിൽ പുതുതായി നിർമ്മിച്ച ഗാന്ധിജിയുടെ ശില്പം സ്കൂൾ HM ഷാജഹാൻ കെ അനാച്ഛാദനം ചെയ്തു. ആർട്ടിസ്റ്റ് സുജിത്ത് തച്ചോണമാണ് ശില്പം രൂപകല്പന ചെയ്തത്. HM ഷാജഹാൻ കെ ആണ് ഗാന്ധിശില്പം സ്കൂളിന് വേണ്ടി സംഭാവന ചെയ്തത്. സ്കൂളിന് മുൻ വശത്തായി സ്ഥാപിച്ചിട്ടുള്ള ഈ ശില്പം ഏറെ ആകർഷകമാണ്.

സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2024 ജുൺ 3 ന് വിവിധ പരിപാടികളോടെ നടന്നു. കല്ലറ പ‍‍‍ഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10 മണിക്ക് പ‍ഞ്ചായത്ത് പ്രതിനിധികൾ, BRC പ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽ ,ഡെപ്യൂട്ടി HM, PTA, M PTA പ്രതിനിധികൾ തുട‍‍ങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു.

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയുമായി സുസ്ഥിരമായ സൗഹാർദ്ദം പ്രദാനം ചെയ്യുന്നതിനായി നമ്മുടെ സ്കൂളിലും പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടന്നു.

വായന ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വിവിധ പരിപാടികളോടെ നടന്നു. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.

അക്ഷരോത്സവം

വാമനപുരം നിയോജകമണ്ഡലം കല്ലറ GVHSS മായി ചേർന്ന് നടത്തിയ അക്ഷരോത്സവം ഏറെ ശ്രദ്ധേയമായിരുന്നു.SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി മാറിയ പ്രതിഭകളെ ആദരിക്കൽ,അവാർഡ് ദാനം,ഉപരിപഠന മാർഗ്ഗനിർദ്ദേശ ക്ലാസ്സു് എന്നിവയുമായി നടത്തിയ അക്ഷരോത്സവം കല്ലറയുടെ ഉത്സവം തന്നെയായിരുന്നു.

വായനവാരാചരണം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ വായനവാരാചരണം വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണം,ക്വിസ് മത്സരം,കാവ്യാലാപനം,പുസ്തക പരിചയം,വായനക്കുറിപ്പ് മത്സരം എന്നിവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

യോഗ ദിനം

എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആചരിക്കുന്നു. SPC യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ഈ വർഷത്തെ യോഗ ദിനം ആചരിച്ചു.


ലോക ലഹരി വിരുദ്ധ ദിനം

സ്കൂളിൽ SPC യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്കിടയിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന പുതുലഹരിയിലേക്ക് എന്ന ലഹരിവിരുദ്ധ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ ഹാനികരമാകുന്ന ലഹരികൾ ഒഴിവാക്കി പ്രതീക്ഷകളുടെ ആരോഗ്യകരമായ ഒരു പുതുലഹരി (കല,സാഹിത്യം, വായന, എഴുത്ത്,സിനിമ,യാത്ര,ഭക്ഷണം......)കണ്ടെത്തുക എന്ന ആശയമാണ് പുതുലഹരിയിലൂടെ മുന്നോട്ടുവെയ്കുന്നത്.

വന മഹോത്സവം

കേരള വനം വന്യജീവി വകുപ്പും ഫോറസ്ട്രി ക്ലബ്ബും ചേർന്ന് വനസംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഒരു പഠന ക്ലാസ്സ് 2024 ജൂലൈ 4 ന് സംഘടിപ്പിച്ചു.

ബഷീർ ദിനം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ നടന്നു. ക്വിസ് മത്സരം, ബഷീർ അനുസ്മരണം - ഓർമ്മകളിൽ ബഷീർ (അവതരണം സ്കൂൾ RJ രശ്മി,ബഷീർ കൃതികളുടെ അവതരണം എന്നിവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

ലോക ജനസംഖ്യാ ദിനം

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിച്ചു. ദിന പരിചയം,കൊളാഷ് നിർമ്മാണ മത്സരം,പ്രസംഗ മത്സരം,ക്വിസ്,‍ഞാനും എന്റെ സന്ദേശവും എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.

സാഹിത്യ സെമിനാർ

എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത സെമിനാർ ഏറെ ആകർഷകമായിരുന്നു. 9 K യിൽ നിന്നും റുമൈസ നസ്റിൻ ഒന്നാം സ്ഥാനം നേടി.


പ്രതിഭാസംഗമം

നാഗസാക്കി ദിനം

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ August 9 ന് നാഗസാക്കി ദിനം ആചരിച്ചു. പോസ്റ്റർ നിർമ്മാണം,റാലി, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.


ജീവിതശൈലി രോഗനിർണയ ക്യാമ്പ്

സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.


സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ ആദരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ സ്മരണകൾക്ക് മുൻപിൽ ബാഷ്പാഞ്ജലിയർപ്പിച്ചുകൊണ്ട് നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അധ്യാപക ദിനം

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.നമ്മുടെ സ്കൂളിലും ന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു.

ഓണാഘോഷം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി നടന്നു കുട്ടികൾക്കായി ചെറിയ ഒരു സദ്യ ഒരുക്കി .ഓണാഘോഷത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിച്ചു

മാതൃകാ പ്രീപ്രൈമറി വർണ്ണക്കൂടാരം

സ്കൂൾ കലോത്സവം

"സ്വച്ഛതാ ഹി സേവാ"-സിഗനേച്ചർ ക്യാമ്പയിൻ

ഗാന്ധിജയന്തി ആഘോഷവും സർവ്വമത പ്രാർത്ഥനയും

കേരളപ്പിറവി ദിനാഘോഷം

തിളക്കം 2024 സപ്തദിന സഹവാസ ക്യാമ്പ്

ഗവ.വി.എച്ച്. എസ്.എസ് കല്ലറയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 'തിളക്കം 2024' എന്ന പേരിൽ ജി എൽ പി എസ് തെങ്ങുംകോട് വെച്ച് 2024 ഡിസംമ്പർ 21 മുതൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

ജലം ജീവിതം

സൗഖ്യം സദാ

ഭൂമിജം

സുചിന്തിതം സദസ്സ്

ഡിജിറ്റൽ ലിറ്ററസി

സുകൃതം

പ്രാണവേഗം

ഹൃദയ സമേതം

എന്നിവയായിരുന്നു സംസ്ഥാന പ്രോജക്ടുകൾ.

ചിട്ടയായ സംഘാടനം കൊണ്ടും ഉള്ളടക്കത്തിന്റെ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ക്യാമ്പ് മാറി. അധ്യാപകരുടേയും രക്ഷിതാകാകളുടേയും കുട്ടികളുടേയും ഒത്തൊരുമയാണ് ക്യാമ്പിനെ കൂടുതൽ മനോഹരമാക്കിയത്.