"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→അന്തിമഹാകാളൻകാവ്) |
||
വരി 38: | വരി 38: | ||
== ആരാധനാലയങ്ങൾ == | == '''ആരാധനാലയങ്ങൾ''' == | ||
=== നരസിംഹമൂർത്തി ക്ഷേത്രം === | === നരസിംഹമൂർത്തി ക്ഷേത്രം === | ||
വരി 46: | വരി 46: | ||
=== അന്തിമഹാകാളൻകാവ് === | === അന്തിമഹാകാളൻകാവ് === | ||
[[പ്രമാണം:അന്തിമഹാകാളൻ ക്ഷേത്രം ചിത്രം .jpg|പകരം=അന്തിമഹാകാളൻ ക്ഷേത്രം ചിത്രം |ലഘുചിത്രം|അന്തിമഹാകാളൻ ക്ഷേത്രം ചിത്രം ]] | |||
== '''ചേലക്കര പഴയപള്ളി - സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി''' == | |||
* [[പ്രമാണം:സെന്റ് മേരീസ് ദേവാലയം ചേലക്കര .png|പകരം=സെന്റ് മേരീസ് ദേവാലയം ചിത്രം |ലഘുചിത്രം|സെന്റ് മേരീസ് ദേവാലയം ചേലക്കര ]] | * [[പ്രമാണം:സെന്റ് മേരീസ് ദേവാലയം ചേലക്കര .png|പകരം=സെന്റ് മേരീസ് ദേവാലയം ചിത്രം |ലഘുചിത്രം|സെന്റ് മേരീസ് ദേവാലയം ചേലക്കര ]] | ||
* സെന്റ് മേരീസ് ഫൊറോന ദൈവാലയം ചേലക്കര | * സെന്റ് മേരീസ് ഫൊറോന ദൈവാലയം ചേലക്കര |
20:28, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേലക്കര
ചേലക്കര സ്ഥിതി ചെയ്യുന്നത് 10.70°N 76.35°E.[1] ഇതിന് ശരാശരി 6 മീറ്റർ (20 അടി) ഉയരമുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
AD 1810 നും 1823 നും മധ്യേ ചേലക്കര സന്ദർശിച്ച ലെഫ്റ്റനന്റ് വാർഡ്, ചേലക്കരയ്ക്കു മുൻപായി ഒരു നദിക്കു കുറുകെയുളള പാലം കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയുടെ നാമകരണത്തിനു കാരണം ഈ നദി അഥവാ ചോലയാകാം. ചോല ലോപിച്ച് ചേലയായതും പ്രദേശം എന്ന അർത്ഥത്തിൽ കര ചേർന്നതും സമന്വയിച്ചുണ്ടായതാകാം ചേലക്കര. ചേല വിൽക്കാൻ വന്ന തമിഴ് കച്ചവടക്കാരിൽ നിന്നുമാണ് പേരു വന്നതെന്നും, ചേലയുടെ കരപോലെ സുന്ദരമായ നാടായതിനാലാണെന്നും പറയപ്പെടുന്നു. എന്നാൽ പൊതുവെ അംഗീകരിക്കപ്പെട്ട വാദം ചേലക്കരയുടെ വൃക്ഷസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരുകാലത്ത് ചേലക്കരയിലെ റോഡുകൾക്കിരുവശവും ധാരാളം ആല് തുടങ്ങിയ ചേലവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. ചേല മരങ്ങളുളള കര എന്നതിൽ നിന്നാണ് ചേലക്കര എന്നായത് എന്നും പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ പല സ്ഥലങ്ങൾക്കും ഇത്തരത്തിലുളള വ്യാഖ്യാനങ്ങളുണ്ട്. തോന്നൂർ നമ്പ്യാർമാർ ഭരിച്ചനാട് തോന്നൂർക്കരയും മേലെയുളള പാടം (സ്ഥലം) മേപ്പാടവും, ചെറിയ ചെറിയ മലകളുളള സ്ഥലം കുറുമലയും ആണെന്നു കരുതുന്നു. കൊച്ചി രാജാവിന്റെ നിർദ്ദേശ പ്രകാരം വരുത്തിയ പത്തു മുസ്ലിം കുടുംബങ്ങൾ താമസിച്ച സ്ഥലം പത്തുകുടിയാണെന്ന് പറയപ്പെടുന്നു.
നരസിംഹമൂർത്തി ക്ഷേത്രം, ശ്രീമൂലം തിരുനാൾ ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പള്ളി, ഒരു പുരാതന പള്ളി ഇവയെല്ലാം ചേലക്കരയുടെ പ്രതാപത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്.ചേലക്കരയിലെ വെങ്ങാനെല്ലൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് അന്തിമഹാകാളൻകാവ്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.
[1]]]
ഐതിഹ്യം
പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര/നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്.
പേരിനു പിന്നിൽ
AD 1810 നും 1823 നും മധ്യേ ചേലക്കര സന്ദർശിച്ച ലെഫ്റ്റനന്റ് വാർഡ്, ചേലക്കരയ്ക്കു മുൻപായി ഒരു നദിക്കു കുറുകെയുളള പാലം കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയുടെ നാമകരണത്തിനു കാരണം ഈ നദി അഥവാ ചോലയാകാം. ചോല ലോപിച്ച് ചേലയായതും പ്രദേശം എന്ന അർത്ഥത്തിൽ കര ചേർന്നതും സമന്വയിച്ചുണ്ടായതാകാം ചേലക്കര. ചേല വിൽക്കാൻ വന്ന തമിഴ് കച്ചവടക്കാരിൽ നിന്നുമാണ് പേരു വന്നതെന്നും, ചേലയുടെ കരപോലെ സുന്ദരമായ നാടായതിനാലാണെന്നും പറയപ്പെടുന്നു. എന്നാൽ പൊതുവെ അംഗീകരിക്കപ്പെട്ട വാദം ചേലക്കരയുടെ വൃക്ഷസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരുകാലത്ത് ചേലക്കരയിലെ റോഡുകൾക്കിരുവശവും ധാരാളം ആല് തുടങ്ങിയ ചേലവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. ചേല മരങ്ങളുളള കര എന്നതിൽ നിന്നാണ് ചേലക്കര എന്നായത് എന്നും പറയപ്പെടുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
കെ രാധാകൃഷ്ണൻ
ആദ്യമായി 1996ലാണ് അദ്ദേഹം ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തിയത്. തുടർന്ന് 2001, 2006, 2011, 2021ലും വിജയിച്ചുകയറി. ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണൻ 1996ൽ നായനാർ മന്ത്രിസഭയിൽ പട്ടികജാതി -വർഗ ക്ഷേമമന്ത്രിയായി. 2001ൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ൽ നിയമസഭ സ്പീക്കറുമായി. അദ്ദേഹം സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായും എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചിരുന്നു. ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആരാധനാലയങ്ങൾ
നരസിംഹമൂർത്തി ക്ഷേത്രം
അന്തിമഹാകാളൻകാവ്
ചേലക്കര പഴയപള്ളി - സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി
- സെന്റ് മേരീസ് ഫൊറോന ദൈവാലയം ചേലക്കര
ചരിത്രം
ഫ്രാൻസിസ് ഡേയുടെ വിവരണങ്ങളിൽ ചേലക്കര കൊച്ചീരാജ്യത്തിന്റെ ഒരു താലൂക്കാണ്. ചേലക്കര കൊച്ചീരാജ്യത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു, പൊന്നാനിപ്പുഴ അതിനെ മലബാറിൽ നിന്ന് വേർതിരിക്കുന്നു
ഡിലേനോയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സൈന്യം 1762 ലെ തിരുവിതാംകൂർ കൊച്ചി ഉടമ്പടീയുടേ അടിസ്ഥാനത്തിൽ സാമൂതിരിയുമായി നടത്തിയ യുദ്ധത്തിന് അന്ത്യം കുറിച്ചത് ചേലക്കരയായിരുന്നു.
വാർഡും കോണറും ചേലക്കര സന്ദർശിക്കുമ്പോൾ അത് കൊച്ചിയുടേ ജില്ലാ തലസ്ഥാനമാണ്. വ്യാപകമായ കാർഷികമേഖല സ്ഥലത്തെ സമ്പന്നമാക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു.
കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ അന്തിമഹാകാളൻ കാവ് ചേലക്കരിയിലാണ്. ഇത് ഒരു ശിവക്ഷേത്രമാണെങ്കിലും ദ്രാവിഡ സംജ്ഞയായ കാവ് പഴയ കാലത്തെ ദ്രാവിഡ ബന്ധം ദൃഢപ്പെടുത്തുന്നു. പൂതങ്കോട്ടുകുളത്തിലെ പൂതം ബൗദ്ധരെ ഉദ്ദേശിച്ചുള്ളതാണ്. നാടൂവാഴിയായ നമ്പിടീ വീട്ടുകാർ അന്തിമഹാകാളനെ സ്വാഗതം ചെയ്തതിൻ്റെ സൂചന അവർ മാനസാന്തരപ്പെട്ടു തങ്ങൾ വിശ്വസിച്ചിരുന്ന ബുദ്ധമതമുപേക്ഷിച്ച് ശൈവമതം സ്വീകരിച്ചതാവണം എന്ന് ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു. ചരിത്രാതീത കാലത്തെ ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഒരു തരം ശൈവമതത്തിൽ വിശ്വസിച്ചവരാകാം എന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയം
ഭാരതപ്പുഴയുടെ ആഴവും കുളിരും സ്വന്തമായുള്ള നിയമസഭാ മണ്ഡലമാണു ചേലക്കര. കലാപഠനം കൊണ്ടു ലോകശ്രദ്ധ നേടിയകേരള കലാമണ്ഡലം കൽപിത സർവകലാശാല, സാമവേദികളുടെയും യാഗങ്ങളുടെയും നാടായ പാഞ്ഞാൾ, കൈത്തറിക്ക് കേൾവി കേട്ട കുത്താമ്പുള്ളി, വാദ്യകുലപതികളുടെ തിരുവില്വാമല, കൃഷിക്കു പേരു കേട്ട പഴയന്നൂർ തുടങ്ങിയവയാൽ പ്രസിദ്ധമായ മണ്ഡലം.
1965–ൽ രൂപീകൃതമായതു മുതൽ ഇതുവരെ നടന്ന 14 തിരഞ്ഞെടുപ്പുകളിലായി കെ.കെ. ബാലകൃഷ്ണൻ, പി.കുഞ്ഞൻ,സി.കെ. ചക്രപാണി, ഡോ.എം.എ. കുട്ടപ്പൻ, എം.പി. താമി, കെ.രാധാകൃഷ്ണൻ, യു.ആർ. പ്രദീപ് എന്നിവർ ചേലക്കരയുടെ പ്രതിനിധികളായി കേരള നിയമസഭയിലെത്തി.പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ കാൽനൂറ്റാണ്ടിലേറെ കാലം മണ്ഡലത്തിനു പുറത്തു നിന്നുള്ളവരായിരുന്നു സ്ഥാനാർഥികൾ.പിന്നീടു മണ്ഡലത്തിലുള്ളവർ തന്നെയും.
ചിത്രശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
- ബ്രില്ല്യൻസ് കോളേജ് ചേലക്കര
- ചേലക്കര പോളി ടെക്നിക്ക്
- S M T G H S S ചേലക്കര
- L F G H S ചേലക്കര
പൊതുസ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- ചേലക്കര ഗ്രാമപഞ്ചായത്ത്
- പോസ്റ്റ്ഓഫീസ്
- മുഖാരിക്കുന്ന് ആശുപത്രി
- S M T G H S S ചേലക്കര
- L F G H S ചേലക്കര