"സെന്റ് തോമസ് യു പി എസ് തുരുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 15: വരി 15:
*തോമാശ്ലീഹായുടെ അത്‍ഭുത കിണർ
*തോമാശ്ലീഹായുടെ അത്‍ഭുത കിണർ
*സെന്റ്  തോമസ് ജൂബിലി ഹാൾ  
*സെന്റ്  തോമസ് ജൂബിലി ഹാൾ  
*
*സെന്റ്  തോമസ് കോൺവെന്റ്





23:53, 1 നവംബർ 2024-നു നിലവിലുള്ള രൂപം

തുരുത്തൂ൪

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ളോക്ക്, പുത്ത൯വേലിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് തുരുത്തൂ൪. തുരുത്തൂർ എന്നാൽ  തുരുത്തായ പ്രദേശം എന്ന് അർത്ഥം. പണ്ടുകാലത്ത് യഹൂദരുടെ അധിവാസ കേന്ദ്രമായിരുന്ന പടശ്ശേരിക്കുന്നാണ് ഇന്ന് തിരുത്തൂരായി തീർന്നത്. ഇവിടെ യഹൂദരുടെ ആരാധനാകേന്ദ്രവും ശ്മശാനവും ഉണ്ടായിരുന്നു. പ്രാചീന മനുഷ്യവാസത്തിന്റെ തെളിവുകളായ നന്നങ്ങാടികളും തുരുത്തൂർ പ്രദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്.

പ്രധാന ജീവിതോപാധി എന്നത് പാരമ്പര്യ വ്യവസായങ്ങളായിരുന്നു. വ്യവസായങ്ങളെന്നതിലുപരി കൈതൊഴിലുകളിലായിരുന്നു ഇവിടെയുള്ളവർ ഉപജീവനത്തിനായി ചെയ്തിരുന്നത്. കയർ വ്യവസായമായിരുന്നു അതിലൊന്ന് . കൂടാതെ പനമ്പ് , കുട്ട നെയ്ത്ത് എന്നിവയെല്ലാം ഇവിടെ നിലവിലുണ്ടായിരുന്നു. പുഴയുടെ കരയായതിനാൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരും ഇവിടെയുണ്ട്.

പ്രധാന സ്ഥലങ്ങളും പൊതു സ്ഥാപനങ്ങളും

  • സെ൯റ് തോമസ് യു പി സ്കുൂൾ, തുരുത്തൂർ
  • സീനായ് മൗണ്ട് ച൪ച്ച്
  • അംഗ൯വാ‍‍ടി ,തുരുത്തൂ൪
  • കു‍‍ടുബക്ഷേമ ഉപ കേന്ദ്രം, തുരുത്തു൪
  • സീനായ് മൗണ്ട് ച൪ച്ച്- കൊടിമരം
  • കുരിശുപളളി,തുരുത്തു൪
  • തോമാശ്ലീഹായുടെ അത്‍ഭുത കിണർ
  • സെന്റ് തോമസ് ജൂബിലി ഹാൾ
  • സെന്റ് തോമസ് കോൺവെന്റ്


ചിത്രശാല