"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 84: വരി 84:

== '''ഹിരോഷിമ & നാഗസാക്കി ദിനാചരണം''' ==
== '''ഹിരോഷിമ & നാഗസാക്കി ദിനാചരണം''' ==
ഓഗസ്റ്റ് 9
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നോ വാർ ചിത്രീകരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ, രചന, ജോബിൻ, ജിൻഷ്, എന്നിവർ നേതൃത്വം നൽകി.

== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
വരി 99: വരി 102:

== '''എൽ എസ് എസ് ആദരവ്''' ==
== '''എൽ എസ് എസ് ആദരവ്''' ==
ജിഎൽപിഎസ് ഊരകം കീഴ്‌മറിയിൽ എൽ. എസ്. എസ്. ജേതാക്കളെ ആദരിച്ചു.
ഉപജില്ലയിൽ തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി സ്കൂളിൻറെ അഭിമാന താരങ്ങളായി മാറിയ 25 വിദ്യാർത്ഥികളെ അനുമോദിച്ചു . ആദരിക്കൽ ചടങ്ങ് "ആദരം 24" ഉദ്ഘാടന കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബെൻസീറ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ , സ്പെഷ്യൽ ഗസ്റ്റ് ഡിവൈഎസ്പി ശ്രീ.മൂസ വള്ളിക്കാടൻ എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപ ഹാരങ്ങളും നൽകി. ഊരകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ വാർഡ് മെമ്പർ പി പി സൈതലവി . വേങ്ങര എ. ഇ.ഒ. പ്രമോദ് ടി, മുൻ വേങ്ങര BPC സോമനാഥൻ, മുൻ ഹെഡ്മാസ്റ്റർ അസീസ്, റിട്ടയേഡ് അധ്യാപിക ആയിഷ എന്നിവർ സംസാരിച്ചു.
സീനിയർ അസിസ്റ്റൻറ് മിനി കെ, സ്റ്റാഫ് സെക്രട്ടറി ശോഭന കെ വി എസ് ആർ ജി കൺവീനർ സദി ഖ
ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡ് ഇബ്രാഹിം മേനാട്ടിൽ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കർമ്മം എ.ഇ.ഒ. നിർവഹിച്ചു. സ്കൂൾ കലണ്ടർ ടിവി ഹംസ പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ സുലൈമാൻ യു സ്വാഗതം പറഞ്ഞു. അദ് നാൻ പി നന്ദി യും രേഖപ്പെടുത്തി. ചടങ്ങിൽ എൽഎസ്എസ് ജേതാക്കളുടെ രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

== '''അധ്യാപക ദിനാഘോഷം''' ==
== '''അധ്യാപക ദിനാഘോഷം''' ==
അധ്യാപക ദിനം
ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ അസംബ്ലി സംഘടിപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ അസംബ്ലിക്ക് നേതൃത്വം നൽകി .പ്രാർത്ഥന മുതൽ ദേശീയഗാനം വരെയുള്ള എല്ലാ പരിപാടികളും അധ്യാപകർ തന്നെ ഏറ്റെടുത്ത് നടത്തിയത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറി .എച്ച് എം ശ്രീ സുലൈമാൻ മാഷ് സംസാരിക്കുകയും എല്ലാവർക്കും അധ്യാപക ദിനാശംസകൾ നേരുകയും ചെയ്തു. അധ്യാപ ദിനത്തോടനുബന്ധിിച്ച് രചന മത്സരത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരും തങ്ങളുടെ കുറിപ്പുകൾ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
13 9 2024 ജി എൽ പി എസ് ഒക്കെ മുറിയിൽ ഓണാഘോഷം അതി വിപുലമായി നടത്തി. മെഗാ പൂക്കളവും മെഗാ തിരുവാതിരയും ഉണ്ടായിരുന്നു ഓണക്കളികളും ( കസേരകളി , നാരങ്ങാ സ്പൂണ്,വടംവലി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ) എന്നീ പരിപാടികൾ നടത്തി.അപ്പോൾ തന്നെ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും പാൽപ്പായസവും ഉണ്ടായിരുന്നു.

00:47, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024 ജൂൺ 3

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.കുട്ടികളുടെ പേര് എഴുതിയ ബാഡ് ജും ആംഗ്രി ബേർഡ് ,  മുയൽ, പൂച്ച എന്നിങ്ങനെ രൂപത്തിലുള്ള കടലാസ് തൊപ്പികളും കുട്ടികൾക്ക് ഏറെ കൗതുകകരമായി.ഓരോ കുട്ടിയും ബാഡ്ജ് തൊപ്പിയും ധരിച്ച് രക്ഷിതാക്കളോടൊപ്പം സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നടന്ന പ്രവേശനോത്സവ യോഗത്തിൽ ശ്രീമതി മിനി ടീച്ചർ( എച്ച് എം ഇൻ ചാർജ്) സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ മികവുകളെ പറ്റി ടീച്ചർ സൂചിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഹാരിസ് വി അധ്യക്ഷനായിരുന്നു.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ പി പി സൈതലവി നിർവഹിച്ചു.ഊരകം പഞ്ചായത്തിൽ ഈ വിദ്യാലയത്തിന്റെ അഭിമാന നേട്ടങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് സ്കൂളിലെ തന്നെ അധ്യാപികയായ സംഗീത ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങൾ, സ്നേഹവീട്,വിദ്യാലയവും രക്ഷിതാക്കളും, അച്ചടക്കവും ശിക്ഷയും,പഠനവും പരീക്ഷയും,സാമൂഹിക രക്ഷകർതൃത്വം എന്നീ വിഷയങ്ങളിലൂടെയാണ് ക്ലാസ് കടന്നുപോയത്.ടി വി ഹംസ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ശ്രീ എം പി മുനീർ(പി ടി എ വൈസ് പ്രസിഡന്റ്),ശ്രീ മജീദ് മാഷ്( റിട്ടയേഡ് എച്ച് എം), ശ്രീ സോമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.എൽകെജി അധ്യാപിക സജിനി ടീച്ചർ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് രചിച്ച കവിതയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ നന്ദി ആശംസിച്ചു.വീണ്ടും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു.പുതിയ അധ്യയനവർഷത്തിൽജി എൽ പി എസ് ഊരകം കിഴുമുറിയുടെ ഭാഗമായി അവരും മാറി.

praveshanolsavam 2024

പരിസ്ഥിതി ദിനാചരണം - ജൂൺ 5 2024

2024 ജൂൺ 5 ന് ജി എൽ പി എസ് ഊരകം കീഴ്മുറി സ്കൂളിൽ പരിസ്ഥിതി ദിനം മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളായ ഷിമ, ഫാത്തിഹ എന്നിവർ പ്രസംഗം നടത്തി അധ്യാപകനായ ജിൻഷ സാർ കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ഗാനം ചൊല്ലിക്കൊടുത്തു. ഐ യു എച്ച് എസ് എസ് ഊരകം സ്കൂളിൽ നിന്നും ലഭ്യമായ പേരതൈകൾ കുട്ടികൾക്ക് നൽകുകയും, അധ്യാപകരും കുട്ടികളും ചേർന്ന് ജൈവവൈവിധ്യ പാർക്കിലും സ്കൂൾ അങ്കണത്തിലും തൈകൾ നടുകയും ചെയ്തു .ഇത്തരത്തിൽ കുട്ടികളെല്ലാം തന്നെ തങ്ങളുടെ വീടുകളിലും തൈകൾ നട്ടെരിക്കുന്നു എന്നതും ഹൃദ്യമായ കാര്യം തന്നെ. ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ പതിപ്പ്, പോസ്റ്റർ, കൊളാഷ് ,ചുമർപത്രിക നിർമ്മാണം നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12

ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ ബാലവേല വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ തയ്യാറാക്കി.എല്ലാ ക്ലാസ്സിലും ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം അതാത് ക്ലാസ്സ്‌ ടീച്ചർമാരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.

പെരുന്നാൾ ആഘോഷം

ജി എൽപിഎസ് ഊരകം കീഴ്മുറി സ്കൂളിൽ 15. 6. 2024 ന് ശനിയാഴ്ച ഉച്ചക്കുശേഷം ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോട് കൂടി പരിപാടികൾ ആരംഭിച്ചു .ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും മെഹന്തി ഡിസൈനിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്ക് സന്തോഷമുണ്ടാക്കാനായി ലൗഡ്സ്പീക്കറിൽ മാപ്പിളപ്പാട്ടുകൾ വെക്കുകയും കുട്ടികൾ നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം രണ്ട് കാറ്റഗറിൽ ആയിട്ടാണ് നടത്തിയത്. 84 കുട്ടികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനം ആയിഷ V .2D

രണ്ടാം സ്ഥാനം നേടിയത് ഷിമിയ ഫാത്തിമ 3 B. മൂന്നാം സ്ഥാനം നേടിയത് ലന.3D. കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടിയത്. മിൻഷാ റിസ.K.5E. രണ്ടാം സ്ഥാനം നേടിയത് ആരുഷ്. V 4A. മൂന്നാം സ്ഥാനം നജ ഫാത്തിമ .കെ 5D

മെഹന്തി ഡിസൈനിങ് മത്സരത്തിൽ 28 ടീമുകൾ പങ്കെടുത്തു.. ഒന്നാം സ്ഥാനം നേടിയത് റന.5C അംന 5E , രണ്ടാം സ്ഥാനം നേടിയത് അംന അഹമ്മദ്, നിതാ മെഹറിൻ.4D, മൂന്നാം സ്ഥാനം നേടിയത് റഷ ഫാത്തിമ ഇഷാഫ .3A. പ്രധാനാധ്യാപകൻ എല്ലാവർക്കും ഈദാശംസകൾ നേർന്നു.

വായന ദിനാചരണം

vayanadinam
vayanadinam
vayanadinam

വായനവാരാഘോഷം

vayanadinam
vayanadinam

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് ഒ കെ മുറി സ്കൂളിൽ വായനാവാരാഘോഷം നടന്നു .ജൂൺ 19 രാവിലെ അസംബ്ലിയിൽ അഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏവരും ഏറ്റുചൊല്ലി. അന്നേദിവസം കുറ്റാളൂർ പബ്ലിക് ലൈബ്രറിയിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും, വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. സ്വാമിനാഥൻ മാസ്റ്റർ വായനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. 2023 -24 വർഷത്തെ എൽ എസ് എസ് നേടിയ കുട്ടികളെ ലൈബ്രറി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.ക്വിസ് മത്സരം സമ്മാനദാനവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു .അമ്മ വായന ,ദിവസവും രണ്ടു കുട്ടികൾ കഥ പറയുന്നു, കഥാവേള, പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, വായനാ കാർഡ് നിർമ്മാണം ,വായനാ പാട്ട് മത്സരം ,വായനാ മൂല സജ്ജീകരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു . 22/ 6 /24 പ്രശസ്തഎഴുത്തുകാരി, നിസാറ കല്ലുങ്കലുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.രതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി.കുട്ടികൾ വായനയുടെയും, എഴുത്തിൻ്റെയും ലോകത്തേക്ക് കടന്നു ചെല്ലേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് നിസാറ പറയുകയുണ്ടായി.നന്ദി പ്രകാശനം ജിൻഷ് സാർ നടത്തി.സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും അദ്നാൻ മാഷിൻറെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ ഏവരും തന്നെ വായനാദിന വായനാവാരത്തോട് അനുബന്ധിച്ച് എഴുത്തിലും വായനയിലും സജീവരാവാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

പത്രവിതരണം നടത്തി

vayanadinam

വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ചന്ദ്രിക പത്രത്തിന്റെ പതിപ്പുകൾ സ്കൂളിന് ലഭിച്ചു .സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി പി സെയ്‌തലവി വിതരണോദ്ഘാടനം നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, പി ടി എ പ്രതിനിധി അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

-laharivirudham
-laharivirudham

ലഹരിവിരുദ്ധ ദിനം ആചരിച്ചു

Glps ഊരകം കിഴുമുറിയിൽ  ജൂൺ 26 ലഹരിവിരുദ്ധ ദിനം  ആചരിച്ചു. പ്രത്യേകം ചേർന്ന അസംബ്ലിയിൽ സ്കൂൾ ലീഡർ അഫ്ന ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്  ലഹരി വെല്ലുവിളിയാകുന്നതിനെപ്പറ്റി സംസാരിച്ചു. വിവിധ ക്ലാസുകാർ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ തയ്യാറാക്കി. സ്കൂൾ പരിസരത്ത് ലഹരിവിരുദ്ധ റാലി നടത്തി.

ബഷീർ ദിനാചാരണം

asheer dinam
Basheer dinam
basheer dinam
basheer dinam
laharivirudham
basheer dinam

ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്.

ഹിരോഷിമ & നാഗസാക്കി ദിനാചരണം

ഓഗസ്റ്റ് 9

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നോ വാർ ചിത്രീകരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ, രചന, ജോബിൻ, ജിൻഷ്, എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനാഘോഷം

Independence day
Independence day
Independence day
Independence day

എഴുപത്തിയെട്ടാം    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വളരെ വിപുലമായ പരിപാടികളാണ് ജിഎഎൽ പിഎസ് ഊരകം കീഴ്മുറി സ്കൂളിൽ നടന്നത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ HM സുലൈമാൻ മാഷ് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ആശംസകളും സന്ദേശവും നൽകി. അധ്യക്ഷൻ പിടിഎ പ്രസിഡണ്ട് ഹാരിസ്, വാർഡ് മെമ്പർ പിടി സെയ്തലവി, എന്നിവ സ്വാതന്ത്രദിന സന്ദേശം നൽകി.9 മണിക്ക് പതാക ഉയർത്തുകയും ചെയ്തു. ആശംസകൾ നൽകിയത് സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ, മിനി ടീച്ചർ എന്നിവരാണ് . രജന ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികളുടെ ദേശഭക്തിഗാനം ആലാപനം ആയിരുന്നു.നമ്മുടെ ധീര നേതാക്കളുടെ വേഷവിധാനത്തിൽ കുട്ടികൾ എത്തുകയും അവതരണവും ഉണ്ടായിരുന്നു. അതിനുശേഷം എല്ലാവർക്കും പായസംനൽകുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്ഷിതാവും കുട്ടിയും തമ്മിലുള്ള ക്വിസ് മത്സരം നടന്നു.ഒന്നാം സ്ഥാനം Hena D/O Busaina യ്ക്കും രണ്ടാം സ്ഥാനം Jagan chandra Sister Gouri chandra യ്ക്കും മൂന്നാം സ്ഥാനം Faiha fathima D/O Shahna യ്ക്കും ലഭിച്ചു. HM സുലൈമാൻവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. രക്ഷിതാവും കുട്ടിയും തമ്മിലുള്ള ക്വിസ് മത്സരത്തിന് സൗമ്യ ടീച്ചർ നന്ദി പറഞ്ഞു.

കായികമേള

സ്കൂൾ കായികമേള റിപ്പോർട്ട് 2024 ഓഗസ്റ്റ് 22 23 തീയതികളിൽ ജി എൽ പി എസ് ഊരകം കീഴിമുറി സ്കൂളിൽ വാർഷിക കായികമേള സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ കളിസ്ഥലത്താണ് മേള നടന്നത്. ഉദ്ഘാടന സമ്മേളനവും മാർച്ച് പാസ്റ്റും തീരുമാനിച്ചിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ നടത്തുവാൻ സാധിച്ചില്ല. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ മത്സരങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു ട്രാക്കുകൾ അറേഞ്ച് ചെയ്തത്. കായികമേള സംഘടിപ്പി ക്കപ്പെട്ടത് നാല് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള വാച്ചീറിയ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുലൈമാൻ മാസ്റ്റർ കുട്ടികൾക്കും അധ്യാപകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 50 മീറ്റർ, 100 മീറ്റർ,ലോങ്ങ് ജമ്പ്, ഹൈജമ്പ്,സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയതായിരുന്നു മത്സരങ്ങൾ കാറ്റഗറി തിരിച്ചുകൊണ്ടുള്ള ഈ മത്സരയിനങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ചൊരു പങ്കാളിത്തമാണ് കാണുവാൻ സാധിച്ചത്. എൽകെജി യുകെജി വിഭാഗത്തിലെ കുട്ടികളും സ്കൂൾ കായികമേളയുടെ ഭാഗമായത് വളരെ രസകരവും കൗതുകകരവുമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മത്സരഫലങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് വിക്ടറി സ്റ്റാൻഡിൽ വച്ച് മെഡലും സർട്ടിഫിക്കറ്റും ബഹുമാനപ്പെട്ട എച്ച് എം, പിടിഎ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയതും വിദ്യാർത്ഥികളിൽ ആവേശവും ആനന്ദവും ഉളവാക്കി. മേളയുടെ രണ്ടാം ദിനത്തിൽ ആയിരുന്നു വാശിയേറിയ ഫൈനൽ മത്സരങ്ങൾ നടന്നത്. അധ്യാപകർക്കും കാണികൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ ആവേശം തരുന്ന 100 മീറ്റർ, റിലേ ഫൈനൽ മത്സരങ്ങൾ വളരെ ആവേശത്തോടെയാണ് സ്കൂളിൽ നടന്നത്.

കായികമേളയുടെ ദിനത്തിൽ കുട്ടികൾക്ക് സ്പെഷ്യൽ ഫുഡ് വിതരണം ചെയ്യാനായത് വളരെ സന്തോഷകരമായ ഒന്നായി. മേളയുടെ സമാപനത്തിൽ വിജയികളായ ഗ്രൂപ്പുകളും വിദ്യാർഥികളും അവരുടെ പതാകയും ഏന്തി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും നടന്നത് കായികമേളയുടെ വിജയത്തിന് മോഡി കൂട്ടി. മേളയിൽ പങ്കെടുത്ത കുട്ടികൾക്കും അസാധാരണ പ്രകടനം നടത്തിയ വിദ്യാർത്ഥികളെയും ബഹുമാനപ്പെട്ട എച്ച് എം അഭിനന്ദനങ്ങൾ അറിയിക്കുകയും ഓവറോൾ നേടിയ ഗ്രൂപ്പിന് ട്രോഫി നൽകുകയും ചെയ്തു. വരാൻ പോകുന്ന മറ്റ് കായിക മത്സരങ്ങളിലേക്ക് കുട്ടികളെ ഒരുക്കുന്നതിനായുള്ള ശ്രമവും ഈ കായികമേളയുടെ അവസാനത്തോടെ ആരംഭിക്കുകയും ചെയ്തു.

എൽ എസ് എസ് ആദരവ്

ജിഎൽപിഎസ് ഊരകം കീഴ്‌മറിയിൽ എൽ. എസ്. എസ്. ജേതാക്കളെ ആദരിച്ചു.

ഉപജില്ലയിൽ തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി സ്കൂളിൻറെ അഭിമാന താരങ്ങളായി മാറിയ 25 വിദ്യാർത്ഥികളെ അനുമോദിച്ചു . ആദരിക്കൽ ചടങ്ങ് "ആദരം 24" ഉദ്ഘാടന കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബെൻസീറ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ , സ്പെഷ്യൽ ഗസ്റ്റ് ഡിവൈഎസ്പി ശ്രീ.മൂസ വള്ളിക്കാടൻ എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപ ഹാരങ്ങളും നൽകി. ഊരകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ വാർഡ് മെമ്പർ പി പി സൈതലവി . വേങ്ങര എ. ഇ.ഒ. പ്രമോദ് ടി, മുൻ വേങ്ങര BPC സോമനാഥൻ, മുൻ ഹെഡ്മാസ്റ്റർ അസീസ്, റിട്ടയേഡ് അധ്യാപിക ആയിഷ എന്നിവർ സംസാരിച്ചു.

സീനിയർ അസിസ്റ്റൻറ് മിനി കെ, സ്റ്റാഫ് സെക്രട്ടറി ശോഭന കെ വി എസ് ആർ ജി കൺവീനർ സദി ഖ

ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡ് ഇബ്രാഹിം മേനാട്ടിൽ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കർമ്മം എ.ഇ.ഒ. നിർവഹിച്ചു. സ്കൂൾ കലണ്ടർ ടിവി ഹംസ പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ സുലൈമാൻ യു സ്വാഗതം പറഞ്ഞു. അദ് നാൻ പി നന്ദി യും രേഖപ്പെടുത്തി. ചടങ്ങിൽ എൽഎസ്എസ് ജേതാക്കളുടെ രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

അധ്യാപക ദിനാഘോഷം

അധ്യാപക ദിനം

ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ അസംബ്ലി സംഘടിപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ അസംബ്ലിക്ക് നേതൃത്വം നൽകി .പ്രാർത്ഥന മുതൽ ദേശീയഗാനം വരെയുള്ള എല്ലാ പരിപാടികളും അധ്യാപകർ തന്നെ ഏറ്റെടുത്ത് നടത്തിയത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറി .എച്ച് എം ശ്രീ സുലൈമാൻ മാഷ് സംസാരിക്കുകയും എല്ലാവർക്കും അധ്യാപക ദിനാശംസകൾ നേരുകയും ചെയ്തു. അധ്യാപ ദിനത്തോടനുബന്ധിിച്ച് രചന മത്സരത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരും തങ്ങളുടെ കുറിപ്പുകൾ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു

ഓണാഘോഷം