പ്രവേശനോത്സവം , പരിസ്ഥിതി ദിനാഘോഷം , വായനാവാരം , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സ്കൂളിലെ പ്രതിഭകൾക്കുള്ള അവാർഡ് ദാനം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് ഡോക്യുമെൻ്റേഷൻ നടത്തി.
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി
യൂണിഫോമിൽ ലിറ്റിൽകൈറ്റ്സ്
പ്രവേശനോൽസവം ചിത്രീകരിക്കുന്നു
2024 ജൂലൈ 8 മാത് 2.0 ഡേ ആചരിച്ചു ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
15/08/2024' : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്രയിൽ കുട്ടികൾ നമ്മുടെ ദേശീയ പതാക നിർമിച്ചു
29/08/2024:
സ്കൂൾ കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തുന്നു
30/09/2024
സ്കൂൾ തല ഐ. ടി മേളയിൽ ലിറ്റിൽ കൈറ്റ്സ്
പ്രവർത്തനങ്ങൾ 2023 - '24
സ്വതന്ത്ര സോഫ്റ്റ്വെയർ വാരാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ലിറ്റിൽ കൈറ്റ്സ് അസംബ്ലി, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു