"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 131: | വരി 131: | ||
|} | |} | ||
</center> | </center> | ||
==അന്താരാഷ്ട്ര യോഗ ദിനം(21/06/2024)== | |||
<p style="text-align:justify"> | |||
അന്താരാഷ്ട്ര യോഗ ദിനാചരണം | |||
മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. | |||
ജൂൺ 21 ന് രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും സ്കൂൾ ലീഡർ ഭഗീരഥി യോഗദിനത്തിന്റെ പ്രാധാന്യവും, യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയും സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ വിവിധ യോഗ അഭ്യാസങ്ങൾ അവതരിപ്പിച്ചു.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്ട്രേഷനും നടന്നു. പ്രസ്തുത പ്രോഗ്രാമിന് കായികാധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി. | |||
<br /> | |||
<center> | |||
{|style="margin: 0 auto;" | |||
[[പ്രമാണം:42027 yoga4.jpg|300px]] | |||
[[പ്രമാണം:42027 yoga3.jpg|300px]] | |||
[[പ്രമാണം:42027 yoga2.jpg|300px]] | |||
[[പ്രമാണം:42027 yoga1.jpg|300px]] | |||
[[പ്രമാണം:42027 yoga7.jpg|200px]] | |||
|} |
21:18, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം(03/06/2024)
2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തോടെ സ്വീകരിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ കല്ലറ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ സുധീരൻ സർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ നീതുലക്ഷ്മി കുട്ടികളോട് സംവദിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ ഗോപാലകൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ് അഞ്ചനകുമാരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നസീം സർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് പുതുതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളെ നോട്ടുബുക്കും പേനയും നൽകി സ്വാഗതം ചെയ്തു. അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. വിദ്യാർഥികൾക്ക് മധുരം നൽകി. ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ സുധീരൻ സർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ലാലി കുമാരി ടീച്ചർ, സ്കൂൾ കൗൺസിലർ ശ്രീമതി ആര്യ എന്നിവർ നേതൃത്വം നൽകി





പരിസ്ഥിതി ദിനം(05/06/2024)
2024 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ കല്ലറ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ. സുകുമാരൻ നായർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്,പ്രിൻസിപ്പൽ, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം, പ്രഭാഷണം, പരിസ്ഥിതി ഗാനാലാപനം എന്നിവ ഉ ണ്ടായിരുന്നു. തുടർന്ന് വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം എന്നിവയ്ക്ക് ശേഷം പരിസ്ഥിതിദിന സന്ദേശ റാലി നടത്തി.പരിസ്ഥിതി ക്വിസ്,ഉപന്യാസം, കവിതാരചന,, പോസ്റ്റർ രചന, ചിത്രരചന,റീൽസ് നിർമ്മാണം തുടങ്ങിയ
മത്സരങ്ങളും പോസ്റ്റർ പ്രദർശനവും പരിസര ശുചീകരണവും സംഘടിപ്പിച്ചു.





ബാലവേല വിരുദ്ധദിനം 2024(12/06/2024)




ജൂൺ 19 വായനദിനം 2024(19/06/2024)
പി എൻ പണിക്കർ അനുസ്മരണം
വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വായനയെ ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരുടെ ഓർമ്മദിനം മലയാളം അധ്യാപികയായ ലാലികുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.കുമാരി ഭാഗീരഥി വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.തദവസരത്തിൽ നടത്തിയ സാഹിത്യ വിനോദങ്ങളായ അക്ഷരശ്ലോകവും കാവ്യകേളിയും ഏറെ ഹൃദ്യമായിരുന്നു. ഏതാനും കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ടും കവിത ആലാപനവും ചടങ്ങിന് മാറ്റുകൂട്ടി.
വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചിരുന്നു. യുപിഎച്ച്എസ് വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനം നേടിയ വിജയികളെയും തദവസരത്തിൽ അനുമോദിച്ചു.





അന്താരാഷ്ട്ര യോഗ ദിനം(21/06/2024)
അന്താരാഷ്ട്ര യോഗ ദിനാചരണം
മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ജൂൺ 21 ന് രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും സ്കൂൾ ലീഡർ ഭഗീരഥി യോഗദിനത്തിന്റെ പ്രാധാന്യവും, യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയും സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ വിവിധ യോഗ അഭ്യാസങ്ങൾ അവതരിപ്പിച്ചു.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്ട്രേഷനും നടന്നു. പ്രസ്തുത പ്രോഗ്രാമിന് കായികാധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി.





അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (26/06/2024)
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
മിതൃമല ഗേൾസ് എച്ച്എസ്എസ് ൽ വിമുക്തി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ ആസ്പദമാക്കികുട്ടികൾ അവതരിപ്പിച്ച മൈം ഷോയും,പോസ്റ്റർ രചനാ മത്സരവും നടന്നു പ്രസ്തുത പ്രോഗ്രാമിന് വിമുക്തി കോഡിനേറ്ററും കായിക അധ്യാപകനുമായ ജെ ആർ വിനോദ് നേതൃത്വം നൽകി






സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി (26/07/2024)
26/7/24 ന് സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി സംഘടിപ്പിക്കുകയും പാരീസ് ഒളിമ്പിക്സിന് ആശംസകൾ നേർന്ന് കൊണ്ട് ഒളിമ്പിക്സ് പതാക പ്രിൻസിപ്പാൾ ഉയർത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് ദീപശിഖ തെളിയിക്കുകയും പ്രിൻസിപ്പാൾ ഹെഡ്മിസ്ട്രസ് ചേർന്ന് ഏറ്റുവാങ്ങുകയും കായികതാരങ്ങൾക്ക് കൈമാറുകയും ചെയ്തു. കായികതാരങ്ങളുടെ അകമ്പടിയോടെ വർണാഭമായ ദീപശിഖാ റാലി നടന്നു. അധ്യാപകർ, പിടിഎ, എസ് എം സി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാമിന് കായിക അധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി





ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (27/07/2024)
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 29 തിങ്കൾ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ് സാർ ക്യാമ്പ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ ഹെഡ്മാസ്റ്റർ ശ്രീമതി അഞ്ചന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ബാച്ചിലെ 32 അംഗങ്ങളും ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രാധാന്യം കുട്ടികൾക്ക് വിശദമാക്കി നൽകി. തുടർന്ന് രസകരമായ ആക്ടിവിറ്റികളിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നിർമ്മാണം റോബോട്ടിക് കിറ്റ് ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസുകൾ നടന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ദീപു രവീന്ദ്രൻ, ശ്രീരാജ് എന്നിവരും പങ്കെടുത്തു. 3:00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങും ഉണ്ടായിരുന്നു. 23 രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുത്തു. പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്ന നേട്ടങ്ങളെ കുറിച്ച് അഭിലാഷ് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എന്നിവരും സംസാരിച്ചു. ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പ്രോഡക്ടുകളുടെ പ്രദർശനവും പിടിഎ മീറ്റിങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.









അന്താരാഷ്ട്ര യോഗ ദിനം(21/06/2024)
അന്താരാഷ്ട്ര യോഗ ദിനാചരണം
മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ജൂൺ 21 ന് രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും സ്കൂൾ ലീഡർ ഭഗീരഥി യോഗദിനത്തിന്റെ പ്രാധാന്യവും, യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയും സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ വിവിധ യോഗ അഭ്യാസങ്ങൾ അവതരിപ്പിച്ചു.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്ട്രേഷനും നടന്നു. പ്രസ്തുത പ്രോഗ്രാമിന് കായികാധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി.




