"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് '''=
'''ലിറ്റിൽ കൈറ്റ്സ് 2024-27''' ബാച്ചിൻ്റെ '''പ്രിലിമിനറി ക്യാമ്പ്''' പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു
</p>


='''ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു'''=
='''ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു'''=

21:36, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു



ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു

കുട്ടികൾക്ക് അധികവായനയ്ക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുത്താനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Letters Forever 'എന്നപേരിൽ ഇംഗ്ലീഷ് പുസ്തകപ്രദർശനം സംഘടിപ്പിച്ചു.

പുസ്തക പ്രദർശനം ഉദ്‌ഘാടനം
ഉദ്‌ഘാടനം

ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം ഒപ്പിടും

ഓർക്കാട്ടേരി കെ. കെ എം. ഗവ. ഹൈസ്കൂളിലെ  വിദ്യാർത്ഥികളെ ലഹരിവസ്തുക്കൾക്കെതിരെ സ്വയം പ്രതിരോധത്തിന് സജ്ജമാക്കുകയാണ്. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ്. ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും മയക്കുമരുന്ന് വിരുദ്ധ ബുധനാഴ്ച     രക്ഷിതാക്കളെ സാക്ഷികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞാപത്രം  ഒപ്പിടും.മദ്യം, പുകവലി, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്നുകള ടക്കമുള്ള ലഹരി  വസ്തുക്കൾ എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ ഒട്ടും മടിക്കാതെ വേണ്ടെന്നു പറയുമെന്നുമുള്ള പ്രതിജ്ഞാപത്രമാണ് ഒപ്പിടുക. തുടർന്ന് മറ്റു വിദ്യാർത്ഥികളെ കൂടി  പരിപാടിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി   ക്ലാസുകളിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രതിജ്ഞാപത്രം വിതരണം ചെയ്യും. വീട്ടിൽനിന്ന് രക്ഷിതാക്കളുടെ മുമ്പാകെ പ്രതിജ്ഞാപത്രത്തിലെ വാചകങ്ങൾ വായിച്ച് വിദ്യാർത്ഥിയും, സാക്ഷ്യ  പ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളും ഒപ്പു വെക്കും.സ്കൂളിൽ എത്തിക്കുന്ന പ്രതിജ്ഞ പത്രങ്ങൾ  ക്ലാസ് പി.ടി.എ യിൽ വച്ച് വീടുകളിൽ സൂക്ഷിക്കാനായി രക്ഷിതാക്കൾക്ക് തിരിച്ചു നൽകുകയുമാണ്   ചെയ്യുക . മൂന്നാം ഘട്ടത്തിൽ  മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സംഗമവും, സമ്പൂർണ്ണ ലഹരി പ്രതിരോധ  പ്രഖ്യാപനവും   സംഘടിപ്പിക്കും. പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ  എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുക. നാലാം ഘട്ടത്തിൽ    വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഗാന്ധിദർശൻ അംഗങ്ങൾക്കുള്ള  പ്രതിജ്ഞാപത്രം പ്രധാന അധ്യാപിക  സീന കെ.എസിൽ നിന്ന് ഗാന്ധിദർശൻ പ്രസിഡന്റ്  ഇഷാ പ്രമോദ് ഏറ്റുവാങ്ങി.  ഭാരവാഹികളായ കീർത്തജ്. കെ.പി,  സിദ്ധാർത്ഥ്. കെ, എന്നിവരും   ഗാന്ധിദർശൻ അംഗങ്ങളും പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത  ഒരു തലമുറയെ  സൃഷ്ടിക്കാനുള്ള മഹത്തായ യജ്ഞത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.   

പ്രവേശനോത്സവം 2024

കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഓർക്കാട്ടേരി:

നവാഗതരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു. മുതിർന്ന കുട്ടികൾ സ്വാഗതം എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചു കൊടുത്തു സ്വീകരിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ രതീഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കവിയും എഴുത്തുകാരനുമായ ശ്രീനി എടച്ചേരി കവിതകളിലൂടെ കുട്ടികളുടെ മനസ്സ് കീഴടക്കി.പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം, ഗാനാലാപനം, നാടൻപാട്ട് എന്നിവയാൽ ചടങ്ങ് ഗംഭീരമായി

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ : സുനിൽകുമാർ പുസ്തകം നൽകി സ്വീകരിച്ചു
മുതിർന്ന കുട്ടികൾ സ്വാഗതം എഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചു കൊടുത്തു സ്വീകരിച്ചു
പ്രവേശനോത്സവം
പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരം
പ്രവേശനോത്സവം