"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== '''ക്വിസ് പ്രോഗ്രാം ആരംഭിച്ചു.''' == | == '''ക്വിസ് പ്രോഗ്രാം ആരംഭിച്ചു.''' == | ||
പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ് എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു. | പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ് എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:15222quiz.jpg|ലഘുചിത്രം]] | |||
== '''ജൂൺ 21അന്താരാഷ്ട്ര യോഗദിനം''' == | == '''ജൂൺ 21അന്താരാഷ്ട്ര യോഗദിനം''' == |
14:41, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024-25
2024 ജൂൺ 3 ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.
ജൂൺ 5 പരിസ്ഥിതി ദിനം
2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു.
പേവിഷബാധ പ്രതിരോധം
പേവിഷബാധ 100 ശതമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി 13/06 2024 വ്യഴം സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയിൽ നിന്നും കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ പടിഞ്ഞാറത്തറ J H I ഖമറുന്നിസ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി.
മെഹന്തി ഫെസ്റ്റ്
ജൂൺ 15 ശനിയാഴ്ച ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി. കുട്ടികളെല്ലാവരും വളരെ ആവേശത്തോടെയാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയൊരു അനുഭവമായി മെഹന്തി ഫെസ്റ്റ് മാറി.
വായനാ ദിനം 2024
2024-25 അധ്യയന വർഷത്തിലെ വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വായനാ വാരമായി ആചരിക്കേണ്ടതിന്റെ മുന്നോടിയായി വായനാദിന സന്ദേശം കുട്ടികൾക്ക് നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ പിതാവായ ശ്രീ പി എൻ പണിക്കരുടെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. രചനാ മത്സരങ്ങൾ,വായനാ ദിന ക്വിസ്, പുസ്തകാസ്വാദനക്കുറിപ്പ്, വായനാ മത്സരം, കൈയ്യെഴുത്ത് മത്സരം, ചിത്ര രചനാ എന്നീ മത്സരങ്ങളും സ്കൂൾ ലൈബ്രറി സന്ദർശനവും ക്ലാസ് ലൈബ്രറി തയ്യാറാക്കൽ, വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വായനാദിന പ്രവർത്തനങ്ങൾ ആയി നടത്തി. വായനയുടെ പ്രാധാന്യവും മാഹാത്മ്യവും മനസ്സിലാക്കുന്ന വിവിധ വീഡിയോ ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും വായനാ വാരത്തന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കുന്നതാണ്.
ക്വിസ് പ്രോഗ്രാം ആരംഭിച്ചു.
പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ് എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു.
ജൂൺ 21അന്താരാഷ്ട്ര യോഗദിനം
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.വിവിധ യോഗ മുറകളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്ക് അനുയോജ്യമായ യോഗ രീതികൾ വീഡിയോയുടെ സഹായത്തോടെ പരിശീലിപ്പിച്ചു.ഉച്ചയ്ക്കുശേഷം 3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ഡ്രിൽ പരിശീലനം നൽകി.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,വാർഡ് മെമ്പർ സജി യുഎസ് ,മുഖ്യാതിഥി രാജി അഭിലാഷ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ ചുവർ പത്രികയാക്കി മാറ്റി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.
വിദ്യാരംഗം കലാ സാഹിത്യവേദി
എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു.
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.